Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊതുകിനെ കൊല്ലാൻ കൊലമരമെന്ന് തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാത്തതെന്ത്? പത്മനാഭൻ ചതിയനെന്ന് ആരോപിച്ച് ചെറുകര സണ്ണിലൂക്കോസ് രാജിവച്ചു; മാതൃഭൂമിയിലെ നാരായണന്റെ ഡിസ്മിസലിൽ കേരളാ പത്രപ്രവർത്തക യൂണിയനിൽ പൊട്ടിത്തെറി

കൊതുകിനെ കൊല്ലാൻ കൊലമരമെന്ന് തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാത്തതെന്ത്? പത്മനാഭൻ ചതിയനെന്ന് ആരോപിച്ച് ചെറുകര സണ്ണിലൂക്കോസ് രാജിവച്ചു; മാതൃഭൂമിയിലെ നാരായണന്റെ ഡിസ്മിസലിൽ കേരളാ പത്രപ്രവർത്തക യൂണിയനിൽ പൊട്ടിത്തെറി

ആവണി ഗോപാൽ

തിരുവനന്തപുരം: കേരളാ പത്രപ്രവർത്തക യൂണിയനിലെ ഭിന്ന രൂക്ഷമാകുന്നു. മാതൃഭൂമിയിലെ പത്രപ്രവർത്തകനായ സി നാരായണനെ പിരിച്ചുവിട്ട സംഭവവുമായി ബന്ധപ്പെട്ട് യൂണിയനിലെ പ്രശ്‌നങ്ങൾ സങ്കീർണ്ണതയിലേക്ക്.

ജനറൽ സെക്രട്ടറി എൻ  പത്മനാഭനാണ് സി നാരയണനെ പിരിച്ചു വിടാനുള്ള സാഹചര്യം ഒരുക്കിയതെന്ന് ആക്ഷേപിച്ച് സംസ്ഥാന സമിതി അംഗമായ ചെറുകരെ സണ്ണി ലൂക്കോസ് സംസ്ഥാന സമിതിയിൽ നിന്ന് രാജിവച്ചു. പത്മനാഭനെതിരെ രൂക്ഷ വിമർശനങ്ങളാണ് രാജികത്തിൽ സണ്ണി ലൂക്കോസ് ആരോപിക്കുന്നത്. ഇതിന്റെ ചുവടു പടിച്ച് കൂടുതൽ പേർ രാജിവയ്ക്കുമെന്നും സൂചനയുണ്ട്.

ജോലിയിൽ നിന്ന് പിരിച്ചു വിടുന്നത് ഒഴിവാക്കാൻ കെയുഡബ്ലൂജെയ്ക്ക് സി നാരായണന് ഏപ്രിൽ 20ന് കത്ത് നൽകിയിരുന്നു. എന്നിട്ടും പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഒന്നും ചെയ്തില്ല. കെയുഡബ്ല്യൂജെ നേതൃത്വം അവലംബിച്ച തന്ത്രപരമായ മൗനാണ് നാരായണന്റെ പുറത്താക്കലിന് കാരണമെന്ന് ചെറുകര സണ്ണി ലൂക്കോസ് ആരോപിക്കുന്നു. മാതൃഭൂമിയിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നവർക്കൊപ്പം നിന്് വ്യക്തിയാണ് ഞാൻ. മാതൃഭൂമിക്കുള്ളിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് പിന്തുണ പോരാത്തതുകൊണ്ട് അവർക്കെതിരെ ജനറൽ സെക്രട്ടറി വലിയ പ്രചരണം നടത്തിയിരുന്നു. കൊതുകിനെ കൊല്ലുന്നതിന് കൊലമരം എന്ന രീതിയിൽ നാരായണനെതിരെ മാനേജ്‌മെന്റ് നടപടി എടുക്കുമെന്നതിനാൽ അതിനെതിരെ ശക്തമായ നടപടികളെടുക്കാൻ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. എന്നിട്ടും ഒരു നടപടിയും എടുത്തില്ല-ഈ സാഹചര്യത്തിലാണ് താൻ രാജിവയ്ക്കുന്നതെന്ന് ചെറുകര സണ്ണി ലൂക്കോസ് വിശദീകരിക്കുന്നു.

പത്രവർത്തക യൂണിയനിൽ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് കേരളാ പത്രപ്രവർത്തക യൂണിയനിൽ തമ്മിലടി രൂക്ഷമാകുന്നത്. സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ മാതൃഭൂമി പത്രമാനേജ്‌മെന്റ് ജീവനക്കാർക്കെതിരെ നടത്തുന്ന പ്രതികാര നടപടിയെ ചൊല്ലിയുള്ള പോര് സംഘടനയിൽ നേരത്തെ തന്നെ തുടങ്ങിയിരുന്നു്. കെയുഡബ്ല്യുജെയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാൽ നിലവിൽ ജനറൽ സെക്രട്ടറിയായ എൻ പത്മനാഭന് എഴുതിയ കത്തോടെയാണ് രംഗം ചൂടുപിടിച്ചിരിക്കുന്നത്. സി നാരായണൻ എന്ന മാതൃഭൂമിയിലെ മാദ്ധ്യമപ്രവർത്തകന് വേണ്ടി യൂണിയൻ വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്ന ആരോപണം ഉന്നയിച്ചായിരുന്നു കെ സി രാജഗോപാലിന്റെ കത്ത്. ഇതിന് വിശദമായ മറുപടി നൽകി കൊണ്ട് എൻ പത്മനാഭനും കത്തെഴുതി. ഈ രണ്ട് കത്തുകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ഇതോടെ കത്തുകളുടെ പേരിൽ പത്രപ്രവർത്തകർക്കിടയിൽ വിവാദം കൊടുമ്പിരി കൊണ്ടു. ഇതിനിടെയാണ് നാരായണന്റെ സ്‌പെൻഷൻ എത്തുന്നത്. ഇതോടെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്.

മാതൃഭൂമിയിലെ ബഹു ഭൂരിഭാഗവും മാനേജ്‌മെന്റ് നടപടികളെ പിന്തുണയ്ക്കുന്നവരാണ്. അതു കൊണ്ട് കൂടിയാണ് നാരായണനെ ജനറൽ സെക്രട്ടറി ചതിച്ചെതെന്ന ആക്ഷേപമാണ് ചെറുകര സണ്ണി ലൂക്കോസിനെ പോലുള്ളവർ നടത്തുന്നത്. ഇത് തൊഴിലാളി യൂണിയൻ പ്രവർത്തനത്തിന് നല്ലതല്ല. ഏറ്റവുമധികം യൂണിയൻ അംഗങ്ങളുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് മാതൃഭൂമി. ഇവിടുത്തെ ജീവനക്കാരിൽ ഭിന്നതയുണ്ടാക്കി വോട്ട് നേടാനുള്ള തന്ത്രം മാത്രമാണിതെന്ന ആക്ഷേപവും പത്മനാഭൻ വിരുദ്ധ പക്ഷം ഉയർത്തുന്നു. പിരിച്ചുവിടുന്നതിന് മുമ്പ് തന്നെ പ്രതിഷേധം ശക്തമായി ഉയർത്തണമെന്നായിരുന്നു ആവശ്യം. മെയ് 11ന് മുൻ സംസ്ഥാന പ്രസിഡന്റ് കെസി രാജഗോപാൽ അയച്ച കത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ കത്ത് സ്വകാര്യമായാണ് അയച്ചത്. എന്നാൽ മാതൃഭൂമി വിഷയത്തിൽ ജനറൽ സെക്രട്ടറി പത്മനാഭൻ അയച്ച മറുപടി യൂണിയനിലെ എല്ലാം അംഗങ്ങൾക്കും ഇമെയിലിൽ ലഭ്യമാക്കി.

ഇതോടെയാണ് തർക്കം പുറംലോകമെത്തിയത്. അപ്പോഴും രാജഗോപാലിന്റെ കത്ത് എന്താണെന്ന ആർക്കുമറിയില്ല. അതും ജേർണലിസ്റ്റ് കേരളാ എന്ന ഫെയ്‌സ് ബുക്ക് പേജിൽ എത്തി. രണ്ട് കത്തുകളും ജേർണലിസ്റ്റ് കേരള എന്ന ഫേസ്‌ബുക്ക് പേജിൽ എത്തിയിട്ടുണ്ട്. രാജഗോപാൽ കത്തിൽ ഉന്നയിക്കുന്ന പ്രധാന വിഷയം അടിയന്തിരമായി യൂണിയൻ സംസ്ഥാന കമ്മിറ്റി വിളിച്ച് നാരായണന്റെ വിഷയം ചർച്ച ചെയ്യണമെന്നായിരുന്നു. യോഗത്തിലേക്ക് സി നാരായണനെയും വിളിക്കണമെന്നും ആവശ്യപ്പെടുന്നു. ഇതിന് മറുപടിയായി എൻ പത്മനാഭൻ എഴുതിയ കത്തിൽ പറയുന്നത് സി നാരായണനെ പുറത്താക്കിയിട്ടില്ലെന്നും നടപടികൾ യൂണിയൻ നോക്കിക്കാണുകയും ചെയ്യുന്നു എന്നുമാണ്. മാതൃഭൂമിയിൽ മാത്രമല്ല, സ്ഥലംമാറ്റ പ്രശ്‌നമുള്ളത് മലയാള മനോരമയിൽ അടക്കം ഇത്തരം സ്ഥലം മാറ്റ നടപടികളുണ്ടെന്നും ഓർമ്മിപ്പിക്കുന്നു. നാരായണൻ മാത്രമല്ല ഇന്ത്യാവിഷനിലെ തൊഴിൽരഹിതരായ യുവാക്കൾ, ടി വി ന്യൂവിലെ മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്കൊപ്പം യൂണിയൻ ഉണ്ടാകുമെന്നും എൻ പത്മനാഭൻ വിശദമാക്കുന്നു. എന്നാൽ കാര്യങ്ങൾ പറച്ചിൽ ഒതുങ്ങിയപ്പോൾ നാരയാണന് ജോലി പോയെന്നാണ് ആക്ഷേപം.

ന്യൂസ് എഡിറ്ററോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ചാണ് കോട്ടയ്ക്കൽ മാതൃഭൂമി യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ സി നാരായണനെ പിരിച്ചുവിട്ടത്. മാതൃഭൂമിക്കുവേണ്ടി പാലക്കാട് ജോലി നോക്കിയിരുന്ന നാരായണനെ നിസാര കാരണത്തിന്റെ പേരിൽ നേരത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി. കേരള പത്രപ്രവർത്തക യൂണിയൻ ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സി നാരായണനെ പുറത്താക്കിയത്. സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നാരായണനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട എട്ടാം തീയതി മാതൃഭൂമി കോഴിക്കോട് ഓഫീസിലേക്കു മാർച്ചു സംഘടിപ്പിക്കുമെന്ന് കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി എൻ പത്മനാഭൻ മറുനാടൻ മലയാളിയോടു പറഞ്ഞു. സമരത്തിന്റെയും നിയമത്തിന്റെയും മാർഗത്തിലൂടെ ഈ പ്രശ്‌നം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ പ്രഖ്യാപനങ്ങളും വെറുതയാണെന്നാണ് പത്മനഭൻ വരുദ്ധരുടെ ആക്ഷേപം.

മാതൃഭൂമി പത്രത്തിൽ മജീദിയ വേജ്‌ബോർഡ് ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ മാദ്ധ്യമപ്രവർത്തകനാണ് സി നാരായണൻ. വേജ്‌ബോർഡ് ശുപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് കഴിഞ്ഞ മൂന്നുവർഷമായി മാതൃഭൂമി മാനേജ്‌മെന്റ് സ്ഥാപനത്തിലെ പത്രപ്രവർത്തക ജീവനക്കാരെ വേട്ടയാടുകയാണ്. പകപോക്കലിന്റെ ഭാഗമായി നാൽപതോളം പത്രപ്രവർത്തകരെ പലതവണയായി രാജ്യത്തിന്റെ വിദൂരദിക്കുകളിലേക്കും കേരളത്തിലെ കുഗ്രാമങ്ങളിലേക്കും സ്ഥലം മാറ്റി മാനേജ്‌മെന്റ് പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് നാരായണനെ ഡിസ്മിസ് ചെയ്തത്. മേലധികാരിയോട് അപമര്യാദയായി പെരുമാറി എന്ന കാരണം പറഞ്ഞാണ് ഏകപക്ഷീയമായ അന്വേഷണം നടത്തി പിരിച്ചുവിട്ടത്. ഈ അന്വേഷണത്തിൽ നാരായണൻ കുറ്റക്കാരനാണെന്നു സ്ഥാപിക്കാൻ മാനേജ്‌മെന്റിനു കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് പിരിച്ചുവിടൽ നടപടിയുണ്ടായത്.

ഈ വാർത്ത പോലെ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന മറുനാടനിൽ മാത്രം വായിക്കാൻ സാധിക്കുന്ന നാലോ അഞ്ചോ സ്‌പെഷ്യൽ വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുമ്പോഴേ നിങ്ങൾക്ക് അലർട്ട് ചെയ്യാൻ ഈ പ്രത്യേക ഫേസ്‌ബുക്ക്
അക്കൗണ്ട് ലൈക്ക് ചെയ്യുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP