Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോക്‌സിങ്ങിനും ജിംനാസ്റ്റിക്കിനും ഉപകരണങ്ങൾ കടമെടുക്കേണ്ടി വരും; ആറു വർഷം കിട്ടിയിട്ടും ദേശീയ ഗെയിംസിനായി കരുതലോടെ കേരളം ഒന്നും ചെയ്തില്ല; നാഷണൽ ഗെയിംസിൽ സർവത്ര പ്രതിസന്ധി

ബോക്‌സിങ്ങിനും ജിംനാസ്റ്റിക്കിനും ഉപകരണങ്ങൾ കടമെടുക്കേണ്ടി വരും; ആറു വർഷം കിട്ടിയിട്ടും ദേശീയ ഗെയിംസിനായി കരുതലോടെ കേരളം ഒന്നും ചെയ്തില്ല; നാഷണൽ ഗെയിംസിൽ സർവത്ര പ്രതിസന്ധി

ആവണി ഗോപാൽ

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് കേരളം ദേശീയ ഗെയിംസിനായി കാത്തിരിക്കുന്നത്. ജനുവരി 31നു തിരിതെളിയുന്ന ദേശീയ ഗെയിംസിന്റെ വരവറിയിച്ച് ''ഗെയിംസ് കൗണ്ട് ഡൗൺ' ആരംഭിക്കുകയുമാണ്. എന്നാൽ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ച ജനുവരി 31ന് ഗെയിംസ് തുടങ്ങാനാകുമോ എന്നതിൽ ഇപ്പോഴും ആശങ്കയുണ്ട്.

ഗെയിംസ് സ്‌റ്റേഡിയിങ്ങളുടെ പണി പൂർത്തിയാകാത്തതും ഗെയിംസ് ഉപകരണങ്ങൾ മുഴുവൻ എത്താത്തതുമാണ് ഇതിന് കാരണം. ആറ് വർഷം മുമ്പാണ് കേരളത്തിന് മുപ്പത്തിയഞ്ചാമത് ഗെയിംസ് അനുവദിച്ചത്. ഫണ്ടുകളും കൃത്യമായി കിട്ടി. ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പ് പിഴവിലെ പാഠങ്ങളുമുണ്ടായിരുന്നു. പക്ഷേ ആരും ഒന്നും പഠിച്ചില്ല. കെടുകാര്യസ്ഥതയുടെ മേളയായി കേരളത്തിലെ ദേശീയ ഗെയിംസ് മാറുമെന്നാണ് സൂചന.

ദൈവം സഹായിച്ചാൽ എല്ലാം കൃത്യമായി നടക്കുമെന്നാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉന്നതർ പോലും പറയുന്നത്. ഈ മാസം 31 മുതൽ ഫെബ്രുവരി 14 വരെയാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 30 വേദികളിലായാണ് മുപ്പത്തിയഞ്ചാമത് ഗെയിംസ് നടക്കുന്നത്. ബോക്‌സിങ്, ജിംനാസ്റ്റിക്ക് മത്സരങ്ങൾക്കുള്ള ഉപകരണങ്ങൾ സമയത്തിന് എത്തുമെന്ന് പറയാൻ ആർക്കും കഴിയുന്നില്ല. ഇന്ത്യൻ ഒളിമ്പക്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഗെയിംസ് ടെക്‌നിക്കൽ കമ്മറ്റിക്ക് ഇക്കാര്യത്തിൽ ആശങ്ക സജീവമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ ബോക്‌സിംഗിനും ജിംനാസ്റ്റിക്കനും ഉപകരണങ്ങളുണ്ടെങ്കിൽ അത് കേരളത്തിലെത്തിക്കാൻ അതത് അസോസിയേഷനുകളുടെ സംസ്ഥാന സെക്രട്ടറിമാർക്ക് ടെക്‌നിക്കൽ കമ്മറ്റി നിർദ്ദേശം നൽകി കഴിഞ്ഞു. എന്തുവന്നാലും ജനുവരി 31 ഗെയിംസ് നടത്തേണ്ട സാഹചര്യം മുന്നിൽ കണ്ടാണ് ഈ സമാന്തര നീക്കം. ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ അഫിലിയേഷനുള്ള സംഘടനകളായതിനാൽ ഈ നിർദ്ദേശം നടപ്പിലാക്കാനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു.

ജനുവരി 14നും 15നും ടെക്‌നിക്കൽ കമ്മറ്റിയുടെ കീഴിലുള്ള സ്റ്റേഡിയത്തിന്റെ മേൽനോട്ട സെക്രട്ടറിമാർ കേരളത്തിലെ എല്ലാ സ്‌റ്റേഡിയങ്ങളും പരിശോധിക്കും. 16ന് എല്ലാവരും തിരുവനന്തപുരത്ത് എത്തും. ടെക്‌നിക്കൽ കമ്മറ്റി ചെയർമാൻ മുരുഗനും ഐഒസി ജോയിന്റ് സെക്രട്ടറി രാജേഷ് ഗുപ്തയും സമിതി കൺവീനർ എസ് രാജീവും ഇവരുമായി ചർച്ച നടത്തും. അതിന് ശേഷമാകും സ്റ്റേഡിയങ്ങളുടെ സൗകര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക.

പിഴവുകൾ ഉണ്ടെങ്കിലും ജനുവരി 31 ഗെയിസ് തുടങ്ങേണ്ടി വരുമെന്ന വിലയിരുത്തലാണ് ടെക്‌നിക്കൽ സമിതിക്ക് ലഭിച്ചിട്ടുള്ളത്. ഗെയിംസിൽ പങ്കെടുക്കാൻ മറ്റ് സംസ്ഥാന അസോസിയേഷനുകൾ കായികതാരങ്ങൾക്ക് യാത്രാ ടിക്കറ്റും മറ്റ് സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്. അതുകൊണ്ട് തന്നെ സ്‌റ്റേഡിയങ്ങളുടെ നിലവാരം ഉറപ്പാക്കാൽ ഉണ്ടാകില്ല. എന്നാൽ ഒരു തരത്തിലും മത്സരങ്ങൾ നടത്താൻ പറ്റാത്ത ഗുരുതര സാഹചര്യം ഉണ്ടായാൽ ഗെയിംസ് നീട്ടിവയ്ക്കാൻ ടെക്‌നിക്കൽ സമിതിക്ക് ശുപാർശ ചെയ്യേണ്ടിയും വരും.

സ്റ്റേഡിയങ്ങളെല്ലാം ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് ഡിസംബർ 31 ന് പൂർണ്ണമായും കൈമാറാനായിരുന്നു തീരുമാനം. എന്നാൽ അത് നടന്നിട്ടില്ല. ജനുവരി 15 ഓടെ സ്‌റ്റേഡിയങ്ങൾ സംഘാടക സമിതിക്ക് പൂർണ്ണമായും നൽകുമെന്നാണ് ഇപ്പോൾ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ വിശദീകരണം. എന്നാൽ എല്ലാം ഗെയിംസിനുമുള്ള സാധനസാമഗ്രികൾ എത്തിയിട്ടില്ലെന്ന് സമ്മതിക്കുന്നുമുണ്ട്. സ്‌റ്റേഡിയങ്ങളുടെ നിലവാര പരിശോധനയ്ക്കായി ഈ മാസം പതിനഞ്ചിന് ഇന്ത്യൻ ഒളിമ്പിക് അസോസിയഷൻ പ്രതിനിധികൾ എത്തും. സ്റ്റേഡിയങ്ങൾ പൂർണ്ണ മത്സര യോഗ്യമാണോ എന്ന് വിലയിരുത്തലാണ് ലക്ഷ്യം. അതിന് മുമ്പ് ഷൂട്ടിങ്ങ് യാർഡ് പൂർത്തിയാകുമോ എന്ന കാര്യത്തിൽ ഇനിയും സംശയമുണ്ട്. തുഴച്ചിൽ മത്സരങ്ങൾക്കുള്ള ഉപകരണങ്ങൾ യാത്രയിലുമാണ്.

ഷൂട്ടിങ്ങ് യാർഡിലേക്ക് വേണ്ട ഉപകരണങ്ങൾ കഴിഞ്ഞ ദിവസം മാത്രമാണ് എത്തിയത്. ഇതിലെ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റോൾ ചെയ്യാൻ രണ്ടാഴ്ച വേണ്ടി വരും. എല്ലാം കൃത്യമായി നടന്നാൽ പതിനാല് ദിവസം കൊണ്ട് ഷൂട്ടിങ്ങ് റേഞ്ച് തയ്യാറാകും. അങ്ങനെ വന്നാൽ 15ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രതിനിധികളെ തൃപ്തിപ്പെടുത്താം. ഇല്ലെങ്കിൽ അതിന് കഴിയില്ല. അത്‌ലറ്റിക് മത്സരങ്ങളുടെ വേദിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റ് സ്റ്റേഡിയവും അവസാന ഘട്ട ഒരുക്കത്തിലാണ്. അതും മിനുക്കു പണികൾ കഴിഞ്ഞ് 15 ഓടെ മത്സര സജ്ജമാകുമെന്നാണ് പ്രതീക്ഷ. എല്ലാ സ്റ്റേഡിയങ്ങളുടേയും അവസ്ഥ ഇതു തന്നെയാണ്. ഏഴ് ജില്ലകളിലായി മത്സരങ്ങളും സ്റ്റേഡിയങ്ങളും ഒരുക്കിയതിനാൽ കൃത്യമായ ഏകോപനത്തിന് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് കഴിഞ്ഞിട്ടുമില്ല. മത്സര നടത്തിപ്പിലും ഈ ഭീഷണി ഗെയിംസ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്.

ഗെയിംസിന്റെ ഈവന്റ് മാനേജ്‌മെന്റ് മനോരമയ്ക്ക് നൽകിയതും തലവേദനയാണ്. ഇതോടെ കേരളത്തിലെ മറ്റ് മാദ്ധ്യമങ്ങൾ എതിരായി. ഈ സാഹചര്യത്തിൽ വരും ദിനങ്ങളിൽ ഗെയിംസ് ഒരുക്കങ്ങൾക്കെതിരെ പ്രതികൂല വാർത്തകളും വരാൻ ഇടയുണ്ട്. അങ്ങനെ വന്നാൽ സ്റ്റേഡിയ പരിശോധനയ്ക്ക് എത്തുന്ന ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രതിനിധികളെ വാർത്തകൾ സ്വാധീനിക്കാനും ഇടയുണ്ട്.

അതിനിടെ ദേശീയ ഗെയിംസിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങളൊന്നും പൂർത്തിയായിട്ടില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രതികരിച്ചിട്ടുമുണ്ട്. യൂറോപ്പിൽ ഓർഡർ ചെയ്ത ഉപകരണങ്ങൾ ജനുവരി 20 മുമ്പെങ്കിലും എത്തിയില്ലെങ്കിൽ നേരത്തെ ഗെയിംസ് നടന്ന സംസ്ഥാനങ്ങളിൽ നിന്നോ മികച്ച ഉപകരണങ്ങളുള്ള ഫെഡറേഷനുകളിൻ നിന്നോ താൽക്കാലികമായി ഉപകരണങ്ങൾ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗെയിംസിന്റെ ചുമതലവഹിക്കുന്നവിരലൊരാളായ രാജേഷ് ഗുപ്ത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP