Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുന്ദരിയും രൂപേഷും തെറ്റി; ഭിന്നത മാറ്റാൻ കേന്ദ്ര നേതാക്കൾ ഇടപെട്ടു; പശ്ചിമഘട്ട കമ്മറ്റിയിൽ നിന്ന് മലയാളിയെ ഒഴിവാക്കുകയും ചെയ്തു; കീഴടങ്ങൽ അതിന് ശേഷം? രൂപേഷും സംഘവും പിടികൊടുത്തത് ആന്ധ്രയിലെ വ്യാജഏറ്റുമുട്ടൽ ഭയത്താലോ?

സുന്ദരിയും രൂപേഷും തെറ്റി; ഭിന്നത മാറ്റാൻ കേന്ദ്ര നേതാക്കൾ ഇടപെട്ടു; പശ്ചിമഘട്ട കമ്മറ്റിയിൽ നിന്ന് മലയാളിയെ ഒഴിവാക്കുകയും ചെയ്തു; കീഴടങ്ങൽ അതിന് ശേഷം? രൂപേഷും സംഘവും പിടികൊടുത്തത് ആന്ധ്രയിലെ വ്യാജഏറ്റുമുട്ടൽ ഭയത്താലോ?

കൊച്ചി: കോയമ്പത്തൂരിലെ കരുമത്താംപട്ടിയിൽനിന്നു മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനേയും സംഘത്തേയുംപിടികൂടിയത് സംബന്ധിച്ച് ദുരൂഹത തുടരുന്നു. ഏതാനും ദിവസങ്ങളായി ആന്ധ്രയിലായിരുന്ന ഇവർ കീഴടങ്ങിയതാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

ആന്ധ്രയിലെ രഹസ്യകേന്ദ്രത്തിൽ വച്ച് കഴിഞ്ഞയാഴ്ച നടന്ന സിപിഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കാനാണ് രൂപേഷ്, ഈശ്വരൻ എന്നിവർ അവിടെയെത്തിയത്. പിന്നീട് ഷൈനയും അനൂപും കണ്ണനും രൂപേഷിനോടൊപ്പമെത്തി. പ്രത്യക്ഷ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയിലെ കേഡർമാർ തമ്മിലുള്ള കടുത്ത ഭിന്നതയുടെ പശ്ചാത്തലത്തിലായിരുന്നു പ്രത്യേക കേന്ദ്രകമ്മിറ്റി പാർട്ടി പോളിറ്റ് ബ്യൂറോ വിളിച്ചുചേർത്തത്.

പശ്ചിമഘട്ട സോണൽ കമ്മിറ്റിക്കു കീഴിൽ കോർപ്പറേറ്റ് വിരുദ്ധ ജനകീയപോരാട്ടങ്ങൾ എന്ന പേരിൽ നടന്ന സായുധ ആക്രമണങ്ങളിൽ പങ്കെടുത്തവർ ചിലർ പിടിയിലായിട്ടും അവരെ രക്ഷിക്കാനോ മറ്റു തരത്തിൽ അവർക്ക് സഹായം നൽകാനോ പാർട്ടിനേതൃത്വത്തിനു കഴിഞ്ഞില്ലെന്നായിരുന്നു രൂപേഷിനെതിരായി പ്രധാനമായും ഉയർന്ന ആക്ഷേപം. സംഘത്തിൽ രൂപേഷിനൊപ്പമുള്ള സുന്ദരി എന്ന കേഡർ തന്നെയാണ് നേതൃത്വത്തിന്റെ (രൂപേഷിന്റെ)നിലപാടിനെതിരായി സംഘടനയ്ക്കകത്ത് രംഗത്തുവന്നത്. ഇതിന്റെ പേരിൽ ക്യാമ്പ് വിട്ട പ്രവർത്തകരിൽ ചിലർ ആന്ധ്രയിലെത്തി സമുന്നതരായ നക്‌സൽ നേതാക്കളെ നേരിൽക്കണ്ടു വിവരം ധരിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.

ഭിന്നത രൂക്ഷമായതോടെയാണ് കബനിദളത്തിനു കീഴിലെ പാർട്ടി നേതാക്കളെ കൂടി ഉൾപ്പെടുത്തി പ്രത്യേക കേന്ദ്രകമ്മിറ്റിയോഗം വിളിച്ചുചേർത്തത്. ഈ യോഗത്തിൽ വച്ച് ഭിന്നത പരിഹരിക്കാനായി കൃത്യമായ ഫോർമുലയും നേതാക്കൾ മുന്നോട്ടുവച്ചിരുന്നതായും പറയപ്പെടുന്നു. പശ്ചിമഘട്ട കമ്മിറ്റിയുടെ മുഖ്യചുമതലയിൽനിന്ന് രൂപേഷിനെ മാറ്റാനും അദ്ദേഹത്തിന്റെ പുതിയ പ്രവർത്തനമേഖല കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്നുമായിരുന്നു യോഗത്തിലെ പ്രധാന തീരുമാനം. അവിടെ വച്ച് ഇതെല്ലാം അംഗീകരിച്ച രൂപേഷും സംഘവും പിന്നീട് പിടികൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവത്രേ. അതെന്തിനെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേതൃത്വത്തിന്റെ അറിവോടെയല്ല അഞ്ചംഗസംഘം കോയമ്പത്തൂരിൽ എത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആന്ധ്ര മുതൽ ഇവരെ പിന്തുടർന്ന പൊലീസ് സംഘമാണ് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ മാവോയിസ്റ്റ് സംഘത്തെ അറസ്റ്റ് ചെയ്തതത്രേ. ഷൈനയുടെ അസുഖത്തെക്കുറിച്ച് കമ്മിറ്റിയിൽ പറഞ്ഞിരുന്നുവെങ്കിലും ആന്ധ്രയിൽ എവിടെയെങ്കിലും ചികിത്സിച്ചാൽ മതിയെന്നായിരുന്നു കമ്മറ്റി തീരുമാനമെന്നും പറയപ്പെടുന്നു. ഒരുപക്ഷെ ആന്ധ്രയിൽ നിന്നു പിടികൂടപ്പെട്ടാൽ വ്യാജ ഏറ്റുമുട്ടലിൽ തങ്ങൾ കൊലചെയ്യപ്പെടുമെന്ന് സംഘം ഭയപ്പെട്ടിട്ടുണ്ടാവാം. പിടിയിലായ അനൂപിന്റെ വാക്കുകളും തെളിയിക്കുന്നത് ഇതുതന്നെയാണ്. എന്തായാലും കീഴടങ്ങൽ നാടകമാണോ ഇതെന്ന് ഇനിയും ഏറെ കഴിഞ്ഞാൽ മാത്രമേ വ്യക്തമാകുകയുള്ളൂ.

അതേസയം കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ അറസ്റ്റും ഒരു പ്രചരണായുധമാക്കാൻ തന്നെയാണ് മാവോയിസ്റ്റുകൾ ഒരുങ്ങുന്നതെന്നാണ് സൂചന. രൂപേഷ് പിടിയിലായ സാഹചര്യത്തിൽ പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ പുതിയ നേതാവിനെ ഇനി തിരഞ്ഞെടുക്കേണ്ടതുണ്ട്. കാടിനുള്ളിൽ ഇപ്പോൾ പ്രവർത്തനം നടത്തിവരുന്ന സുന്ദരിക്കായിരിക്കും ഈ ചുമതലയെന്നാണ് അറിയുന്നത്. നിലവിൽ സിപിഐ(മാവോയിസ്റ്റ്)കേന്ദ്രക്കമ്മറ്റി അംഗമാണ് സുന്ദരി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP