Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീരിയൽ നടിയുമായി കറങ്ങിയ ജയിൽ ഡി ഐ ജി പ്രദീപിന് ജയിൽ മേധാവിയുടെ താക്കീത്; അർച്ചനയ്ക്കൊപ്പം അച്ഛനുണ്ടായിരുന്നുവെന്ന് വ്യക്തമായത് തുണയായി; ഔദ്യോഗിക വാഹന ദുരുപയോഗം ഇനി ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്; നടി അർച്ചനയ്ക്കൊപ്പമുള്ള യാത്രാ വിവാദത്തിൽ തീർപ്പു കൽപ്പിച്ച് ശ്രീലേഖ

സീരിയൽ നടിയുമായി കറങ്ങിയ ജയിൽ ഡി ഐ ജി പ്രദീപിന് ജയിൽ മേധാവിയുടെ താക്കീത്; അർച്ചനയ്ക്കൊപ്പം അച്ഛനുണ്ടായിരുന്നുവെന്ന് വ്യക്തമായത് തുണയായി; ഔദ്യോഗിക വാഹന ദുരുപയോഗം ഇനി ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്; നടി അർച്ചനയ്ക്കൊപ്പമുള്ള യാത്രാ വിവാദത്തിൽ തീർപ്പു കൽപ്പിച്ച് ശ്രീലേഖ

പ്രവീൺ സുകുമാരൻ

കൊച്ചി. സർക്കാർ അനുവദിച്ച ഒദ്യോഗിക വാഹനത്തിൽ സീരിയൽ നടി അർച്ചന ശിശുപാലനുമായി ജയിൽ വകുപ്പ് ദക്ഷിണ മേഖല ഡി ഐ ജി ബി പ്രദീപ് കറങ്ങിയ സംഭവത്തിൽ ജയിൽ ആസ്ഥാനത്ത് ലഭിച്ച പരാതിയുടെയും മറുനാടൻ വാർത്തയുടെയും പശ്ചാത്തലത്തിലാണ് ജയിൽ മേധാവി ആർ ശ്രീലേഖ അന്വേഷണം പ്രഖ്യാപിച്ചത്. ജയിൽ ഐ ജി നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിൽ കഴിഞ്ഞ ദിവസം ജയിൽ ഏ ഡി ജി പി ആർ ശ്രീലേഖയ്ക്ക് റിപ്പോർട്ടു ലഭിച്ചിരുന്നു.ജയിൽ ഡി ഐ ജി സീരിയൽ നടിക്കൊപ്പം യാത്ര ചെയ്ത വാർത്ത ആദ്യം പുറത്തു വിട്ടത് മറുനാടൻ മലയാളിയാണ്.

റിപ്പോർട്ടിൽ ജയിൽ ഡി ഐ ജിക്കൊപ്പം സീരിയൽ നടിയും പിതാവും ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്‌തെന്നും ഇവർ പത്തനംതിട്ട ജില്ലാ ജയിലിലെ ഒരു പരിപാടിയിൽ പങ്കെടുത്തുവെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടാതായി പറഞ്ഞിട്ടുണ്ട്. ജയിലിൽ നടന്ന പരിപാടിക്കാണ് നടിയെ കൊണ്ടു പോയതെങ്കിലും ഒദ്യോഗിക വാഹനം ദുരുപയോഗം ചെയ്യാൻ പാടില്ല ആയിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.പത്തംതിട്ട ജില്ലാ ജയിലിലെ പരിപാടിക്ക് ശേഷം ഇവർ എങ്ങോട്ടു പോയെന്നും വാഹനത്തിന്റെ ലോഗ് ബുക്ക് പരിശോധിച്ചതായും റിപ്പോർട്ടിലില്ലന്നാണ് വിവരം.

ജയിൽ ഐ ജി ഗോപകുമാർ പത്തനംതിട്ട ജില്ലാ ജയിലിൽ നിന്നും ഡി ഐ ജി യുടെ ഡ്രൈവറിൽ നിന്നുമൊക്കെ തെളിവെടുത്ത ശേഷമാണ് റിപ്പോർട്ടു തയ്യാറാക്കിയത്. റിപ്പോർട്ടിന്റെ് പശ്ചാത്തലത്തിൽ ജയിൽ മേധാവി ഡി ഐ ജി പ്രദീപിൽ നിന്നും വിശദീകരണം തേടിയിരുന്നു. ജയിൽ വകുപ്പിന് ലാഭം ഉണ്ടാക്കാനാണ് നടിയെ ഔദ്യോഗിക കാറിൽ കയറ്റിയതെന്നും ഇതിൽ അസ്വാഭാവികതയില്ലെന്നും ഡി ഐ ജി നല്കിയ വിശദീകരണം തള്ളിയ ശേഷമാണ് അദ്ദേഹത്തെ ജയിൽ എ ഡി ജി പി താക്കീതു ചെയ്തത്. താക്കീത് രേഖാമൂലം തന്നെ ഇന്നലെ ബി പ്രദീപിന് കൈമാറി. ഇക്കാര്യം അദ്ദേഹത്തിന്റെ സർവ്വീസ് രേഖകളിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

ബി പ്രദീപിന് വിരമിക്കാൻ ഒരു വർഷം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ മാർച്ച് 17 ന് നടി അർച്ചനയേയും കൂട്ടി ജയിൽ ഡി ഐ ജി ഒദ്യോഗിക വാഹനത്തിൽ യാത്ര നടത്തിയെന്നും ഈ സമയം നടിയും ഡ്രൈവറും അല്ലാതെ ഡി ഐ ജിക്കൊപ്പം ആരുമില്ലാതിരുന്നുവെന്നും ജയിൽ മേധാവിക്ക് പരാതി ലഭിച്ചിരുന്നു. ഇതും മറുനാടൻ പുറത്തു വിട്ട വാർത്തയുമാണ് ഐ ജി അന്വേഷിച്ചത്. സർക്കാർ വാഹനം ദുരുപയോഗം ചെയ്തതിനും ഒദ്യോഗിക ജോലി സമയത്തു നടിയുമായി കറങ്ങിയതിനും ഡി ഐ ജിക്കെതിരെ നടപടിവേണമെന്ന് ജയിൽ ജീവനക്കാരുടെ ഇടയിൽ നിന്നും ആവിശ്യം ഉയർന്നിരുന്നു.

ഡി ഐ ജിയുടെ അടുപ്പക്കാരനും സോളാർ കേസ് പ്രതി സരിത നായരുടെ മൊഴിതിരുത്തിയതിലൂടെ വിവാദത്തിൽപെട്ടയാളുമായ ഐ ജി യുടെ അന്വേഷണം നീതി പൂർവമായിരിക്കില്ലന്നും വിമർശനം ഉയർന്നിരുന്നു. പരാതി ജയിൽ ആസ്ഥാനത്ത് ലഭിച്ചപ്പോൾ തന്നെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജയിൽ മേധാവി ആദ്യം ചുമതലപ്പെടുത്തിയത് ഉത്തരമേഖല ഡി ഐ ജി ആയിരുന്ന ശിവദാസ് കെ തൈപറമ്പിലിനെ ആയിരുന്നു. എന്നാൽ തന്റെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെുള്ള ആക്ഷേപം താൻ അന്വേഷിക്കുന്നത് ശരിയല്ലന്നും ഉടൻ വിരമിക്കുന്നതിനാൽ ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ച് അദ്ദേഹം ജയിൽ ഏ ഡി ജി പിയെ നേരിൽ കണ്ടിരുന്നു.തുടർന്നാണ് അന്വേഷണ ചുമതല ഐ ജി ഗോപകുമാറിന് കൈമാറിയത്.

ജയിലുകളിൽ വാർഷികം അടക്കമുള്ള കാര്യങ്ങളിൽ അതിഥികളെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം അതാത് ജയിൽ സുപ്രണ്ടുമാർക്കാണ്. എന്നാൽ ഉത്തര മേഖലയിലെയും മധ്യമേഖലയിലെയും ജയിലുകളിൽ അത് പാലിക്കപ്പെടുന്നുണ്ട്. ദക്ഷിണമേഖലയിലെ ജയിലുകളിൽ അതിഥികളെ നിശ്ചയിക്കുന്നത് ഡി ഐ ജി യാണ് അതും സാഹിത്യ സാംസ്‌കാരിക രംഗത്തുള്ള വരെ പാടെ തള്ളി സീരിയൽ താരങ്ങളെ മാത്രം അദ്ദേഹം തന്നെ ക്ഷണിക്കുകയാണ് പതിവ്. മുഖ്യമന്ത്രി പങ്കെടുത്ത ജയിൽ വാർഡന്മാരുടെ പാസിങ് ഔട്ട് പരേഡിന് പോലും സീരിയൽ താരങ്ങളെ അണിയിച്ചൊരുക്കി എത്തിച്ചത് അന്ന് ഏറെ വിമർശനത്തിന് വഴി വെച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അന്വേഷിക്കുകയും ചെയ്തിരുന്നു. പല സീരിയൽ താരങ്ങളും ഡി ഐ ജി യുടെ ഔദ്യോഗിക വസതിയിൽ പോലും ഇപ്പോഴും എത്താറുണ്ട്്്. സീരിയലിലെ സഹതാരങ്ങൾക്കായി ഇദ്ദേഹം ജയിൽ ആസ്ഥാനത്തിനടുത്തെ വസതിയിൽ അത്താഴ വിരുന്നൊരുക്കിയതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP