Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ആരംഭിക്കണമെങ്കിൽ 7000 രൂപ; അഞ്ച് കിലോ മീറ്റർ പരിധിയിൽ സ്റ്റോർ അനുവദിച്ചിട്ടുണ്ടെങ്കിൽ ബ്ലോക്ക് ചെയ്യിക്കാൻ പതിനായിരം രൂപ: നൂറ് രൂപ വാങ്ങേണ്ടടുത്ത് വനിതാ കേസരി വാങ്ങുന്നത് 17,000 രൂപ: മെഡിക്കൽ കോഴക്ക് പിന്നാലെ കുമ്മനത്തെ കുഴക്കാൻ മോദിയുടെ പേരിൽ പൂർണ്ണിമാ നായരുടെ അഴിമതി; ബിജെപി വീണ്ടും വെട്ടിൽ

ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ആരംഭിക്കണമെങ്കിൽ 7000 രൂപ; അഞ്ച് കിലോ മീറ്റർ പരിധിയിൽ സ്റ്റോർ അനുവദിച്ചിട്ടുണ്ടെങ്കിൽ ബ്ലോക്ക് ചെയ്യിക്കാൻ പതിനായിരം രൂപ: നൂറ് രൂപ വാങ്ങേണ്ടടുത്ത് വനിതാ കേസരി വാങ്ങുന്നത് 17,000 രൂപ: മെഡിക്കൽ കോഴക്ക് പിന്നാലെ കുമ്മനത്തെ കുഴക്കാൻ മോദിയുടെ പേരിൽ പൂർണ്ണിമാ നായരുടെ അഴിമതി; ബിജെപി വീണ്ടും വെട്ടിൽ

അർജുൻ സി വനജ്

കൊച്ചി: പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധിയുടെ സ്റ്റോറുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ വൻ അഴിമതി നടത്തിയതിന്റെ വിശദാംശങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

പദ്ധതിയുടെ തെക്കൻ കേരളത്തിന്റെ ചുമതല വഹിക്കുന്ന നോഡൽ ഓഫീസറും തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന പൂർണ്ണിമ എസ് നായരുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിയുടെ വിവരങ്ങളാണ് ലഭിച്ചത്. മെഡിക്കൽ സ്റ്റോറുകൾ ലഭിക്കാൻ നൂറു രൂപ മാത്രം ചെലവ് വരുകയുള്ളൂവെന്നിരിക്കെ ഓരോ ആവശ്യക്കാരിൽ നിന്നും 22,000 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്. താൻ ബിജെപി നേതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വൻ തട്ടിപ്പ് നടത്തുന്നത്.

പുതുതായി ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ആരംഭിക്കണമെങ്കിൽ 7000 രൂപ, അഞ്ച് കിലോ മീറ്റർ പരിധിയിൽ വേറെ ജൻ ഔഷധി സ്റ്റോർ അനുവദിച്ചിട്ടുണ്ടെങ്കിൽ അത് ബ്ലോക്ക് ചെയ്യിക്കുന്നതിനായി പതിനായിരം രൂപ, ജൻ ഔഷധി സ്റ്റോറുകളിൽ സോഫ്റ്റ് വെയർ ഇൻസ്റ്റാളേഷന് 5000 രൂപ എന്നിങ്ങനെ 22,000 രൂപ വരെയാണ് ഇവർ, പുതുതായി ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾ തുടങ്ങാൻ അപേക്ഷിക്കുന്നവരിൽ നിന്ന് തട്ടുന്നത്. പൂർണ്ണിമ എസ് നായർ അപേക്ഷകരോട് പണമിടാപാട് സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിന്റെ ശബ്ദരേഖയും മറുനാടൻ മലയാളിക്ക് ലഭിച്ചു. മെഡിക്കൽ സ്റ്റോറുകൾ തമ്മിൽ അഞ്ച് കിലോ മീറ്റർ അകലം പാലിച്ചിരിക്കണമെന്ന ചട്ടം ലംഘിച്ചും ഇവർ അപേക്ഷ സ്വീകരിക്കുന്നതായി മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായി.

ജൻ ഔഷധി സ്റ്റോറുകൾ ആരംഭിക്കാനുള്ള ചെലവ് കരാർ എഴുതാനുള്ള 100 രൂപയുടെ മുദ്രപത്രം മാത്രമാണ്. എന്നാൽ തിരുവനന്തപുരത്തെ പൂർണ്ണിമ എസ് നായർ എന്ന സീനിയർ നോഡൽ ഓഫീസർ ഇരുപത്തി രണ്ടായിരം രുപ വരെയാണ് പ്രോസസിംങ് ഫീ ഇനത്തിൽ വാങ്ങുന്നത്. ഫർണിഷിങ് ഫീ ഇനത്തിൽ വേറേയും. ഫർണിഷിംഗിനായി ലക്ഷങ്ങൾ വരെ തട്ടുന്നുണ്ടെന്ന ആരോപണവുമുണ്ട്. അപേക്ഷകരോട് നിങ്ങളുടെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ മറ്റൊരു കേന്ദ്രം പാസായിട്ടുണ്ടെന്നും, അതിന്റെ അനുമതി തടയുന്നതിനായിട്ടാണ് 10,000 രൂപയെന്നും തെറ്റിദ്ധരിപ്പിച്ചാണ് ബ്ലോക്കിങ് ഫീ വാങ്ങുന്നത്. ഇത്തരത്തിൽ ബ്ലോക്കിങ് ഫീ താൻ തൽക്കാലം കൈയിൽ നിന്ന് നൽകിയിട്ടുണ്ടെന്നും ആ തുകയടക്കം 17,000 രൂപ തനിക്ക് പിന്നെ തന്നാൽ മതിയെന്നും പൂർണ്ണിമ പറയുന്നതും മറുനാടന് ലഭിച്ച ശബ്ദരേഖയിൽ വ്യക്തമാണ്.

അഞ്ച് കിലോ മീറ്റർ ദൂര പരിധി എടുത്തുമാറ്റാനായി എടുത്തുമാറ്റാനായി ഏതാനം മാസങ്ങൾക്ക് മുമ്പ് തെക്കൻ കേരളത്തിനും മധ്യകേരളത്തിനും വേണ്ടി പ്രവർത്തിക്കുന്ന ദൂതൻ ഡൽഹിയിലെത്തിയിരുന്നു. ഇയാളുടെ പേര് മുരളി എന്നാണ് ലഭിക്കുന്ന വിവരം. ദൂരപരിധികൾ ലംഘിച്ച് കൂടുതൽ സ്റ്റോറുകൾ നൽകുന്നതിനെ നിലവിലുള്ള ജൻ ഔഷധി കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ ശക്തമായി എതിർക്കുന്നതിനിടെയാണ് ദൂരപരിധി എടുത്തികളയണമെന്ന ആവശ്യവുമായി ദൂതൻ ഡൽഹിയിലെത്തിയതെന്നും ശ്രദ്ധേയമാണ്. ഉള്ള സ്റ്റോറുകളിൽ തന്നെ മരുന്നുകൾ എത്തിക്കുന്നതിൽ വലിയ അപാകത നേരിടുന്ന സാഹചര്യത്തിൽ, ഡൽഹിയിൽ നിന്ന നേരിട്ട് മരുന്നുകൾ എത്തിക്കാമെന്നും ഇവർ പലർക്കും വാക്ക് നൽകിയതായും, തട്ടിപ്പിനിരയായവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം, തിരുവനന്തപുരത്തെ ഒരു പറ്റം ആർഎസ്എസ് പ്രവർത്തകരുടെ ശ്രമഫലമായി വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇതിനകം തന്നെ ഓൺലൈൻ പരാതിയായി നൽകിയിട്ടുണ്ട്. കേരളത്തിൽ 200 ഓളം കേന്ദ്രങ്ങൾ തുറന്നെങ്കിലും പത്തോളം കേന്ദ്രങ്ങൾ ആവശ്യത്തിന് മരുന്നും വേണ്ടത്ര വരുമാനവും ലഭിക്കാത്തതിനാൽ പൂട്ടിക്കഴിഞ്ഞു. ഇന്ത്യയിൽ ആകെയുള്ള 900 കേന്ദ്രങ്ങളിൽ 200 എണ്ണവും കേരളത്തിൽ ആണെന്നത് ബിജെപി നേതാക്കളുടെ അഴിമതിയുടെ ആഴവും പരപ്പുമാണ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രങ്ങൾ തുടങ്ങുന്നതിനായി ഇടനിലക്കാരെന്ന വ്യാജേന ബിജെപി ആർഎസ്എസ് പ്രദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.

എന്നാൽ ഈ വാർത്തിയിൽ സത്യമില്ല. ആരോ നിങ്ങളെ തെറ്റിധരിപ്പിച്ചതാണെന്നുമായിരുന്നു ഇതു സംബന്ധിച്ച് പൂർണ്ണിമാ എസ് നായരുടെ പ്രതികരണം. ആരോപണത്തെ നിയമപരമായി നേരിടുമെന്നും പൂർണ്ണിമ അറിയിച്ചു.

ജൻ ഔഷധി കേന്ദ്രം

മാരക രോഗങ്ങൾക്കുള്ള വിലകൂടിയ മരുന്നുൾ ഉൾപ്പടെയുള്ളവ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ്കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രദാൻ മന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം എന്ന പദ്ധതി ആരംഭിച്ചത്. കെമിക്കൽ ആൻഡ് ഫെർട്ടിലൈസർ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് പബ്ലിക്ക് ഫാർമയാണ് പദ്ധതി നടത്തിപ്പിനുള്ള നോഡൽ ഏജൻസി. കേരളത്തിൽ 200 ലധികം ജൻ ഔഷധികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

മധ്യകേരളത്തിലെ ജൻ ഔഷധി അഴിമതികളുടെ റിപ്പോർട്ട് നാളെ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP