Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണിയെടുക്കുന്നത് എറണാകുളത്ത് ഹോംനേഴ്‌സായി; ആരുടെയും കയ്യിൽ നിന്നും ഒന്നു പിടിച്ചുപറിക്കുകയോ ആരെയും തട്ടിച്ച് ഒന്നും ഉണ്ടാക്കുകയോ ചെയ്തിട്ടില്ല; അക്കൗണ്ടിൽ എത്രരൂപ ഉണ്ടെന്ന് ഇതുവരെ രാജമാണിക്യം സാർ പറഞ്ഞിട്ടുമില്ല; കുറച്ചാളുകൾ ദ്രോഹിക്കാൻ ഇറങ്ങിയിരിക്കുകയാണ്..; ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ഇവർക്കെതിരെ പൊലീസിനെ സമീപിക്കും; ജിഷയുടെ അമ്മ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ; ഫോട്ടോ പ്രചരണത്തിൽ മറുനാടനിലൂടെ ആദ്യമായി പ്രതികരിച്ച് രാജേശ്വരി

പണിയെടുക്കുന്നത് എറണാകുളത്ത് ഹോംനേഴ്‌സായി; ആരുടെയും കയ്യിൽ നിന്നും ഒന്നു പിടിച്ചുപറിക്കുകയോ ആരെയും തട്ടിച്ച് ഒന്നും ഉണ്ടാക്കുകയോ ചെയ്തിട്ടില്ല; അക്കൗണ്ടിൽ എത്രരൂപ ഉണ്ടെന്ന് ഇതുവരെ രാജമാണിക്യം സാർ പറഞ്ഞിട്ടുമില്ല; കുറച്ചാളുകൾ ദ്രോഹിക്കാൻ ഇറങ്ങിയിരിക്കുകയാണ്..; ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ഇവർക്കെതിരെ പൊലീസിനെ സമീപിക്കും; ജിഷയുടെ അമ്മ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ; ഫോട്ടോ പ്രചരണത്തിൽ മറുനാടനിലൂടെ ആദ്യമായി പ്രതികരിച്ച് രാജേശ്വരി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:'വീട്ടിലിരുന്നാൽ കൊച്ചിന്റെ വിചാരമാ, അതുകൊണ്ടാ ഹോം നേഴ്‌സിങ് ഓഫീസിൽ പോയി ജോലിക്ക് നിന്നത്. കുറച്ച് ദിവസം മുമ്പ് മേലിന് വല്ലാത്ത വിറയലും വിഷമവും തോന്നി. നേരെ ഇങ്ങോട്ടു പോന്നു. പരിശോധിച്ചപ്പോൾ ഷുഗർ 300-ന് മുകളിലാ. ആരും സഹായത്തിനില്ല. ജനറൽ വാർഡിലാണ് കഴിയുന്നത്. ആവശ്യമില്ലാതെ എന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം നടപടിയുമെടുക്കും.

സർക്കാർ പണിതുനൽകിയ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ വീട്ടിൽ കഴിഞ്ഞ 40 ദിവസത്തിലേറെയായി വിട്ടു നിൽക്കുന്ന കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിലിരുന്ന് മറുനാടൻ മലയാളിയോട് മനസ്സ് തുറന്നത് ഇങ്ങിനെ. ഇന്ന് രാവിലെയാണ് രാജേശ്വരി വീട് വിട്ടതായി മറുനാടൻ വാർത്ത നൽകിയത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച രാജേശ്വരിയുടെ ചിത്രങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിയിക്കുന്നതിനിടെ മകൾ ദീപയാണ് 40 ദിവസത്തിലേറെയായി മാതാവ് വീട്ടിൽ നിന്നും വിട്ടു നിൽക്കുന്നതായി മറുനാടനോട് സ്ഥിരീകരിച്ചത്.

വാർത്ത വന്നതിന് പിന്നാലെയെത്തിയ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാജേശ്വരി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണെന്ന് സ്ഥിരീകരിയിക്കാനായത്. തന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നവർക്കെതിരെ ഏറെ രോക്ഷത്തോടെയാണ് രാജേശ്വരി പ്രതികരിച്ചത്. ഞാനും മനുഷ്യസ്ത്രീയാണ് ,എനിക്കും തുണിയുടുക്കാൻ പാടില്ലേ ,ഇതൊക്കെ ഇവരെന്തിനാ ഫോട്ടോ എടുക്കുന്നേ.രാജേശ്വരി ചോദിച്ചു. പെരുംമ്പാവൂരിലെ മുത്തൂറ്റ് ബാങ്കിൽ സ്വർണം പണയം വച്ചിട്ടുണ്ട്. അതിൽ നിന്നും ചികത്സയ്ക്കായി കുറച്ച് പൈസ എടുക്കാമെന്ന് കരുതി അവിടെ പോയിരുന്നു. പൈസ വാങ്ങി തിരിഞ്ഞപ്പോൾ ഒരുത്തൻ മൊബൈലും കൊണ്ട് ഫോട്ടോ എടുത്തു.ഞാൻ ഒച്ചയെടുത്തപ്പോൾ അവിടെ കൂടിനിന്നവർ അവനോട് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ മായ്ച്ചുകളഞ്ഞു.

ഞാനെതിലെ പോയാലും ഓരോരുത്തര് വന്ന് ഫോട്ടോയെടുക്കും .ആശുപത്രിയിലും ശല്യമുണ്ട്. ഞാൻ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മുകളിലത്തെ നിലിൽ നിന്നും മൊബൈലിൽ ഫോട്ടോ എടുക്കുന്നത് കാണുന്നുണ്ട്. ഇവരെന്തിനാ എന്നേ ഇങ്ങിനെ ശല്യം ചെയ്യുന്നേ ..മനസ്സിലാവുന്നില്ല. രണ്ട് ലക്ഷം രൂപ ഞാൻ ബാങ്കിൽ നിന്നും എടുത്ത് ചിലവഴിച്ചു എന്നാണ് ആൾക്കാർ പറയുന്നേ. ഇതിൽ ഒന്നരലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങി. ബാക്കി അൻപതിനായിരം രൂപയേ ഇതുവരെ ചെലവായിട്ടുള്ളു. സ്വർണ്ണത്തിൽ ഏറെയും പണയത്തിലാണ്. ആഭരണങ്ങൾ പണയപ്പെടുത്തിയ തുകയിലേറെയും ചികത്സക്കായിട്ടാണ് ചിലവഴിക്കുന്നത്.

ഞാൻ ആരുടെയും കയ്യിൽ നിന്നും ഒന്നു പിടിച്ചുപറിച്ചിട്ടില്ല. ആരെയും തട്ടിച്ച് ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്റെ അക്കൗണ്ടിൽ എത്രരൂപ ഉണ്ടെന്ന് ഇതുവരെ രാജമാണിക്യം സാർ പറഞ്ഞിട്ടില്ല. ഇങ്ങിനെ പോയാൽ പറ്റില്ല. ചുമ്മാ കുറച്ചാളുകൾ ദ്രോഹിക്കാൻ ഇറങ്ങിയിരിക്കുകയാണ്..ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ഇവർക്കെതിരെ പൊലീസിനെ സമീപിക്കും ..രാജേശ്വരി വ്യക്തമാക്കി. നേരത്തെയും ഇവിടെ ചികത്സിച്ചിട്ടുണ്ട്. ഇപ്പോൾ അല്പം അശ്വാസമുണ്ട്.രോഗാവസ്ഥയെക്കുറിച്ചാരഞ്ഞപ്പോൾ ഇതായിരുന്നു ഇവരുടെ പ്രതികരണം.

'ഒരക്ഷരം പോലും മിണ്ടാതെയാണ് അമ്മ വീട് വിട്ടത്.എല്ലാ വീട്ടിലും ഉണ്ടാവുറുള്ളതുപോലെ അമ്മയും ഞാനുമായി ചില്ലറ അഭിപ്രായ വ്യത്യസങ്ങളും ഇതേത്തുടർന്നുള്ള ഒച്ചപ്പാടുമൊക്കെ ഉണ്ടാവാറുണ്ട്.വീട്ടിൽ താമസിക്കുന്ന എന്നോട് പെയിങ് ഗസ്റ്റിനോടെന്ന പോലെ പെരുമാറിയപ്പോൾ വിഷമം തോന്നി.അത് ഞാൻ അമ്മയോട് പറയുകയും ചെയ്തു.ഇപ്പോൾ അമ്മ വീട്ടിൽ നിന്നിറങ്ങിയിട്ട് 40 ദിവസത്തോളമായി.ഇതുവരെ വിളിച്ചിട്ടില്ല'.മാതാവ് വീട് വിട്ടതിനെക്കുറിച്ച് ഇന്ന് രാവിലെ മറുനാടനോട് മകൾ ദീപ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു.

അമ്മ പെരിമ്പാവൂരിൽ ഒരു വീട്ടിലുണ്ടെന്ന് പരിചയക്കാരി പറഞ്ഞ് അറിഞ്ഞു.അവിടെ എന്തോ ചെറിയ ജോലിയുമായി കഴിയുകയാണെന്നാണ് പറഞ്ഞുകേട്ടത്.അന്വേഷിച്ചെത്തിയാൽ അമ്മയിക്കിഷ്ടപ്പെടില്ലന്നുറപ്പാണ്.അതിനാൽ അങ്ങോട്ടുപോയില്ല. അമ്മ സ്വന്തം ഇഷ്ടപ്രകാരം നടന്നോട്ടെ.ഒരു പാരാതിയുമില്ല.അവശയായി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ കൂട്ടിക്കൊണ്ടുവന്ന് കഴിയാവുന്ന വിധത്തിൽ സംരക്ഷിക്കുമെന്നും വന്നവഴി മറന്നുള്ള ജീവിതത്തിന് താൻ തയ്യാറല്ലെന്നും ദീപ കൂട്ടിച്ചേർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP