Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പേയിങ് ഗസ്റ്റിനെ പോലുള്ള പെരുമാറ്റത്തെ ചോദ്യം ചെയ്തു; ഒരക്ഷരം പോലും മിണ്ടാതെ അമ്മ വീട് വിട്ടിറങ്ങി; ഇവിടെ നിന്ന് പോയിട്ട് 40 ദീവസത്തിലേറെയായി; അറിയാവുന്നത് പെരുമ്പാവൂരിലെ ഒരു വീട്ടിൽ ചെറിയ ജോലിയുമായി കഴിയുന്നുവെന്ന് മാത്രം; അന്വേഷിച്ച് പോകില്ല; സ്വന്തം ഇഷ്ട പ്രകാരം വേണമെങ്കിൽ തിരിച്ചുവരാം....; ജിഷയുടെ അമ്മയുടെ ആഡംബര ജീവിതത്തിൽ പ്രചരിക്കുന്നത് പഴയ ചിത്രങ്ങൾ; മൂത്ത മകൾ കൈവിട്ടതോടെ വീട്ടുജോലിയെടുക്കുന്ന രാജേശ്വരി ഏകാന്ത വാസത്തിൽ

പേയിങ് ഗസ്റ്റിനെ പോലുള്ള പെരുമാറ്റത്തെ ചോദ്യം ചെയ്തു; ഒരക്ഷരം പോലും മിണ്ടാതെ അമ്മ വീട് വിട്ടിറങ്ങി; ഇവിടെ നിന്ന് പോയിട്ട് 40 ദീവസത്തിലേറെയായി; അറിയാവുന്നത് പെരുമ്പാവൂരിലെ ഒരു വീട്ടിൽ ചെറിയ ജോലിയുമായി കഴിയുന്നുവെന്ന് മാത്രം; അന്വേഷിച്ച് പോകില്ല; സ്വന്തം ഇഷ്ട പ്രകാരം വേണമെങ്കിൽ തിരിച്ചുവരാം....; ജിഷയുടെ അമ്മയുടെ ആഡംബര ജീവിതത്തിൽ പ്രചരിക്കുന്നത് പഴയ ചിത്രങ്ങൾ; മൂത്ത മകൾ കൈവിട്ടതോടെ വീട്ടുജോലിയെടുക്കുന്ന രാജേശ്വരി ഏകാന്ത വാസത്തിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുംമ്പാവൂർ: അതിക്രൂരമായി കൊല്ലപ്പെട്ട കുറുപ്പംപടി വട്ടോളിപ്പടി ജിഷുടെ മാതാവ് രാജേശ്വരി സർക്കാർ പണിതുനൽകിയ വീട്ടിൽ നിന്നും പടിയിറങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. പരിചയക്കാരുടെ വീട്ടിൽ രാജേശ്വരി ജോലിക്ക് നിൽക്കുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച രാജേശ്വരിയുടെ ചിത്രങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ മകൾ ദീപയാണ് മറുനാടനോട് ഇക്കാര്യം വ്യക്തമാക്കിയത്. മാതാവിന്റേത് ആഢംമ്പര ജീവിതമെന്ന് വരുത്തിത്തീർക്കാൻ നടത്തിയ ഗൂഡ നീക്കത്തിന്റെ ഭാഗമാണ് ബ്യൂട്ടിപാർലറിൽ നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നും ഈ ചിത്രം പകർത്തിയത് ഈ സമയം ഒപ്പമുണ്ടായിരുവരോ ബ്യൂട്ടിപാർലറിലെ ജീവനക്കാരോ ആയിരുന്നിരിക്കാമെന്നും കാര്യങ്ങൾ വ്യക്തമാവുമ്പോൾ ഭാവിനടപടിയക്കുറിച്ച് ആലോചിയിക്കുമെന്നും ഇവർ അറിയിച്ചു.

'ഒരക്ഷരം പോലും മിണ്ടാതെയാണ് അമ്മ വീട് വിട്ടത്. എല്ലാ വീട്ടിലും ഉണ്ടാവുറുള്ളതുപോലെ അമ്മയും ഞാനുമായി ചില്ലറ അഭിപ്രായ വ്യത്യസങ്ങളും ഇതേത്തുടർന്നുള്ള ഒച്ചപ്പാടുമൊക്കെ ഉണ്ടാവാറുണ്ട്. വീട്ടിൽ താമസിക്കുന്ന എന്നോട് പെയിങ് ഗസ്റ്റിനോടെന്ന പോലെ പെരുമാറിയപ്പോൾ വിഷമം തോന്നി. അത് ഞാൻ അമ്മയോട് പറയുകയും ചെയ്തു. ഇപ്പോൾ അമ്മ വീട്ടിൽ നിന്നിറങ്ങിയിട്ട് 40 ദിവസത്തോളമായി.ഇതുവരെ വിളിച്ചിട്ടില്ല'.ദീപ വ്യക്തമാക്കി. അമ്മ പെരുമ്പാവൂരിൽ ഒരു വീട്ടിലുണ്ടെന്ന് പരിചയക്കാരി പറഞ്ഞ് അറിഞ്ഞു. അവിടെ എന്തോ ചെറിയ ജോലിയുമായി കഴിയുകയാണെന്നാണ് പറഞ്ഞുകേട്ടത്-ജിഷയുടെ സഹോദരി പറയുന്നു.

അന്വേഷിച്ചു പോയാൽ അമ്മയിക്കിഷ്ടപ്പെടില്ലന്നുറപ്പാണ്. അതിനാൽ അങ്ങോട്ടുപോയില്ല. അമ്മ സ്വന്തം ഇഷ്ടപ്രകാരം നടന്നോട്ടെ. ഒരു പാരാതിയുമില്ല. അവശയായി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ കൂട്ടിക്കൊണ്ടുവന്ന് കഴിയാവുന്ന വിധത്തിൽ സംരക്ഷിക്കുമെന്നും വന്നവഴി മറന്നുള്ള ജീവിതത്തിന് താൻ തയ്യാറല്ലെന്നും ദീപ കൂട്ടിച്ചേർത്തു. മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ വീട്ടിൽ ഇപ്പോൾ ദീപയും മകനും മാത്രമാണ് അവശേഷിക്കുന്ന അന്തേവാസികൾ.

ജിഷയുടെ അമ്മയുടെ മേക്ക് ഓവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിയുടെത് ആഡംബര ജീവിതമാണെന്നാണ് ആരോപണം സജീവായി. സെറ്റ് സാരിയുടുത്ത് മുടിയൊക്കെ സ്ട്രെയിറ്റ് ചെയ്ത് ആഭരണങ്ങൾ ഒക്കെയണിഞ്ഞ രാജേശ്വരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇത്് വളരെ മുമ്പ് എടുത്തതായിരുന്നു. ജിഷാ കേസിൽ കോടതി നടപടികൾക്ക് പോവുമ്പോഴായിരുന്നു ഇതെന്നും സൂചനയുണ്ട്. കാവലിന് നിയോഗിച്ചിരുന്ന പൊലീസുകാരികളാണ് രാജേശ്വരിയെ ബ്യൂട്ടീ പാർലറിൽ കൊണ്ടു പോയത്. ഈ ചിത്രങ്ങൾ പകർത്തിയും പൊലീസുകാരികളാണെന്ന ആരോപണവും സജീവമാണ്.

ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ഒരുവിഭാഗം ആളുകൾ ചർച്ചയാക്കിയിരുന്നു. മകളുടെ മരണത്തിന്റെ പേരിൽ ലഭിച്ച പണം ധൂർത്തടിക്കുകയാണെന്നായിരുന്നു ആക്ഷേപം. ആക്ഷേപങ്ങളോട് രാജേശ്വരി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകൾ മരിച്ച് കിടക്കുന്ന വേദനയിൽ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുമോ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പല വീടുകളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയിൽ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. മകളുടെ മരണശേഷം എന്റെ വീടിന് മുന്നിൽ രണ്ടു പൊലീസുകാർ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവർ എനിക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. അതിന്ശേഷം പണിക്ക് പോകാൻ പറ്റിയിട്ടില്ല, വീട്ടിൽ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്.

ഒറ്റരാത്രികൊണ്ടാണ് ഞങ്ങൾക്ക് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുൾപ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വച്ചാണ് പൊലീസ് സീൽ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാൻ പട്ട്സാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാൻ വസ്ത്രം വാങ്ങുന്നത് ആഡംബരമാണോ? പരമാവധി 500 രൂപ വിലയുള്ള സാധാരണ സാരികളാണ് ഞാൻ വാങ്ങിയിട്ടുള്ളതെന്നും രാജേശ്വരി പ്രതികരിച്ചിരുന്നു. ഇതിന് ശേഷം രാജേശ്വരി വാർത്തകളിൽ നിന്ന് മറഞ്ഞു. ഇതിനിടെയാണ് രാജേശ്വരിയുടെ മെയ്ക് ഓവർ ചിത്രങ്ങൾ പുറത്തു വന്നത്. ജിഷയുടെ മരണം ചർച്ചയാതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് 40 ലക്ഷത്തോളം രൂപ രാജേശ്വരിക്ക് കിട്ടിയിരുന്നു. ഇതിനൊപ്പം സർക്കാർ വീടും വച്ചു നൽകി. ഈ പണം ഉപയോഗിച്ചാണ് രാജേശ്വരിയുടെ ധൂർത്തെന്ന തരിത്തിലായിരുന്നു വിവാദങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP