Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷയുടെ സാന്നിധ്യമില്ലാതെ പ്രതിഷേധ ഫളെക്‌സ്; താരങ്ങളായി ശോഭാ സുരേന്ദ്രനും പിഎം വേലായുധനും; കുറുപ്പംപടി പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് തുടങ്ങും മുമ്പേ വിവാദമെത്തി; പിപി തങ്കച്ചനെതിരായ ആരോപണം സിബിഐ കൊണ്ട് അന്വേഷിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപി പുലിവാലു പിടിച്ചത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ജിഷ സംഭവത്തിന്റെ പേരിൽ ബിജെപി ജൂലൈ -1 ന് നടത്തുന്ന പ്രചരണാർത്ഥം തയ്യാറാക്കിയിട്ടുള്ള ഫളക്‌സ് ബോർഡിനെതിരെ വിമർശനം ശക്തം. ജിഷയുടെ ഫോട്ടോ ഉൾപ്പെടുത്താതെ പാർട്ടി സംസ്ഥാന വൈസ്സ് പ്രസിഡന്റ് പിഎം വേലായുധന്റെയും ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെയും ചിരിക്കുന്ന ചിത്രങ്ങൾ മുഖ്യപ്രാധാന്യത്തിൽ ഉൾപ്പെടുത്തിയാണ് ഫ്ളാക്‌സ്് തയ്യാറാക്കിയിട്ടുള്ളത്.

പൊതുസമൂഹത്തിൽ പേരെടുക്കുന്നതിന് ലക്ഷ്യമിട്ട് പാർട്ടി നടത്തുന്ന നീക്കമാണ് ജൂലൈ 1 ലെ സമരപരിപാടിയെന്നും ഇതുസംമ്പന്ധിക്കുന്ന പ്രചാരണ സാമഗ്രികളിൽ ജിഷയുടെ ചിത്രം ഉൾക്കൊള്ളിക്കാത്തത് ജനമദ്ധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നുമാണ് വിമർശകരുടെ പ്രധാന ആരോപണം. ജിഷാ വിഷയത്തിൽ മുൻ യുഡിഎഫ് സർക്കാരിനേടും പിണറായി വിജയൻ സർക്കാരിനേയും പ്രതിക്കൂട്ടിൽ നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രചരണത്തിന് ഒരുങ്ങുന്നത്. ജിഷയുടെ അച്ഛൻ പാപ്പുവിനെ മാദ്ധ്യമ സമ്മേളനത്തിൽ അവതരിപ്പിച്ച് യുഡിഎഫ് കൺവീനർ പിപി തങ്കച്ചനെതിരായ ആരോപണം സജീവമാക്കയത് പിഎം വേലായുധനായിരുന്നു. അതിന് ശേഷമാണ് പ്രത്യക്ഷ പ്രചരണം

ജിഷ കേസ്സ്് സി ബി ഐ അന്വേഷിക്കണമെന്നും തെളിവുനശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പെരുംമ്പാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറുപ്പംപടി പൊലീസ് സ്‌റ്റേഷനിലേക്ക് ജൂലൈ 1-ന് സംഘടിപ്പിച്ചിട്ടുള്ള മാർച്ചിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയിട്ടുള്ള ഫ്ളാക്‌സ് ബോർഡിനെതിരെയാണ് പരക്കെ വിമർശനം ഉയർന്നിട്ടുള്ളത്. രാജ്യത്തെ നടുക്കിയ സമാനതകളില്ലാത്ത ജിഷയുടെ നിഷ്ഠൂര കൊലപാതകത്തിന്റെ പേരിൽ മാദ്ധ്യമ ശ്രദ്ധനേടാൻ ലക്ഷ്യമിട്ട് ഈർക്കിൽ പാർട്ടി ളും ഇതുവരെ അറിയപ്പെടാത്ത ഒരുപറ്റം 'പൊതുപ്രവർത്തകരും' പെരുമ്പാവൂരിൽ തമ്പടിച്ചിരുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ജിഷ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്കുശേഷം കേസ്സ് അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്നാരോപിച്ച് ഇവിടെ നടന്ന സമരകോലാഹലങ്ങൾ ദേശീയ മാദ്ധ്യമങ്ങളിലും ലോകമാദ്ധ്യമങ്ങളിലും വരെ ഇടംപിടിച്ചിരുന്നു.

ഈ സന്ദർഭത്തിൽ പ്രധിഷേധക്കാർ സ്ഥാപിച്ച ബാനറുകളിലും ബോർഡുകളിലും പോസ്റ്ററുകളിലുമെല്ലാം നിറഞ്ഞുനിന്നിരുന്നത് ജിഷയുടെ മുഖമായായിരുന്നു.കൊലപാതകിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂരിൽ നടന്ന സമര-പ്രക്ഷോഭങ്ങളിൽ പലതും പബഌസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തിരുന്നു. ഫ്ളാക്‌സ് തയ്യാറാക്കിയ രീതിയിലൂടെ ഇക്കൂട്ടർക്കിടയിലെ അവസാന കണ്ണിയായി രാജ്യം ഭരിക്കുന്ന പാർട്ടിയും മാറിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാൽ കള്ളമുഖങ്ങളെ തുറന്ന് കാട്ടാൻ ബിജെപി ശ്രമിക്കുന്നതാണ് സഹിഷ്ണുതയ്ക്ക് കാരണമെന്ന് ബിജെപിയും ഉന്നയിക്കുന്നു. ജിഷാ കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും ജിഷയുടെ അച്ഛൻ പാപ്പു പറയുന്നത് ഗൗരവത്തോടെ കാണണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

നേരത്തെ പാപ്പുവിനെ കൊണ്ട് പത്രസമ്മേളനത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചത് വേലായുധനായിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും ശ്രദ്ധേയമായി. പാപ്പുവിനൊപ്പമുള്ള ആളിനെ കണ്ടാൽ തന്നെ ആരോപണത്തിന് പിന്നിലെ കാര്യം അറിയാമെന്നായിരുന്നു പിണറായി വിശദീകരിച്ചത്. അതുകൊണ്ട് തന്നെ അടിസ്ഥാന രഹിതമായ ആരോപണങ്ങളിൽ തെളിവില്ലാതെ അന്വേഷണമില്ലെന്നും വിശദീകരിച്ചു. അതിനിടെയാണ് അമീറുൾ ഇസ്ലാം മാത്രമല്ല അനാർ എന്ന വ്യക്തിയും കൊലയിൽ പങ്കെടുത്തതായി വാർത്ത വരുന്നത്. ഇത് ഗൂഢാലോചനയുടെ തെളിവായി ബിജെപി ഉയർത്തിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് പ്രത്യക്ഷ സമരം തുടങ്ങുന്നത്.

കെപിസിസിയിൽനിന്നും പണം വാങ്ങി മകളുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം വഴിതെറ്റിക്കാൻ തന്റെ ഭാര്യ ശ്രമിക്കുന്നതായാണ് പാപ്പു പറയുന്നത്. ഇരുമുന്നണികളും
ജിഷയുടെ വധവുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തെ പറഞ്ഞു പറ്റിച്ചുവെന്നും കേസിന്റെ സമ്പൂർണ്ണ അന്വേഷണം സി ബി ഐയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാപ്പു ഇതിനുമുമ്പ് പത്രസമ്മേളനവും നടത്തി. കൂടെ ബിജെപി പ്രതിനിധിയും ഉണ്ടായിരുന്നു. കഴിഞ്ഞ എട്ടിന് ഇതുസംബന്ധിച്ച ആവശ്യം പാപ്പു മുഖ്യമന്ത്രിയെ അറിയിച്ചതായും പറയുന്നു. തന്നെ സ്വാധീനിക്കാൻ കുറുംപ്പുംപടിയിൽനിന്നുള്ള പഞ്ചായത്ത് അംഗം സമീപിച്ച് ആയിരം രൂപ നൽകിയിരുന്നുവെന്ന് പാപ്പു വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തിലെ പിഴവിന് തെളിവായി ബിജെപി ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP