Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏത് ഉദ്യോഗസ്ഥനെയും സസ്‌പെന്റ് ചെയ്യാൻ ആഭ്യന്തര സെക്രട്ടറിക്ക് പൂർണ അധികാരം; വകുപ്പുകളെ അറിയിക്കാതെ സസ്‌പെന്റ് ചെയ്തത് ആയിരത്തോളം പേരെ; മന്ത്രിമാർ അഴിമതിക്കാരായ ചീഫ് എഞ്ചിനീയർമാർക്കായി വാദിക്കുന്നത് എന്തിന്?

ഏത് ഉദ്യോഗസ്ഥനെയും സസ്‌പെന്റ് ചെയ്യാൻ ആഭ്യന്തര സെക്രട്ടറിക്ക് പൂർണ അധികാരം; വകുപ്പുകളെ അറിയിക്കാതെ സസ്‌പെന്റ് ചെയ്തത് ആയിരത്തോളം പേരെ; മന്ത്രിമാർ അഴിമതിക്കാരായ ചീഫ് എഞ്ചിനീയർമാർക്കായി വാദിക്കുന്നത് എന്തിന്?

ആവണി ഗോപാൽ

തിരുവനന്തപുരം: വിജിലൻസ് ശുപാർശയെ തുടർന്ന് രണ്ട് ചീഫ് എഞ്ചിനിയർമാരെ ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തതിന്റെ പുകിൽ അവസാനിക്കുന്നില്ല. നാളത്തെ മന്ത്രിസഭാ യോഗത്തിൽ പൊതു മരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും ജലസേചന മന്ത്രി പിജെ ജോസഫും ആഭ്യന്തര മന്ത്രിക്ക എതിരെ ആയുധമായി ഈ വിഷയമുയർത്തും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയ്ക്ക് എതിരെ ചില പരാമർശങ്ങൾ നടത്താൻ തന്നെയാണ് സാധ്യത. എന്തുകൊണ്ടാണ് ഈ രണ്ട് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷനിൽ മാത്രം മന്ത്രിമാർക്ക് ഇത്രയേറെ താൽപ്പര്യമെന്ന സംശയമാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ളത്.

വിജിലൻസിന്റെ സസ്‌പെൻഷൻ പുതിയ കാര്യമല്ല. അഴിമതിക്കേസിൽ വിജിലൻസ് ശുപാർശ പ്രകാരം ആഭ്യന്തര വകുപ്പ് ഒരാളെ സസ്‌പെന്റ് ചെയ്താൽ സർവ്വീസിൽ തിരിച്ചു കയറ്റം പ്രയാസമുള്ള കാര്യമാണ്. വിജിലൻസിന്റെ സസ്‌പെൻഷൻ റിവ്യൂ കമ്മറ്റി ശുപാർശ നൽകിയാൽ മാത്രമേ ഉദ്യോഗസ്ഥന് സർവ്വീസിൽ തിരിച്ചു കയറാൻ പറ്റൂ. ഇവിടെയാണ് ചീഫ് എഞ്ചിനിയർമാർക്ക് വേണ്ടിയുള്ള മന്ത്രിയുടെ നിലയുറപ്പിക്കൽ ചർച്ചയാകുന്നത്. പകതീർക്കാനായി പരാതി കൊടുത്താൽ പോലും പരിശോധിച്ച് നടപടി എടുക്കുന്ന സംവിധാനമാണ് വിജിലൻസിലുള്ളത്. അതുകൊണ്ട് തന്നെ ആർക്കെതിരേയും സസ്‌പെൻഷൻ നടപടിയെത്തും. എന്നാൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ വീണ്ടും റിവ്യൂ കമ്മറ്റി കൂടണം. എന്നാൽ മാത്രമേ സസ്‌പെൻഷനിലായ സർക്കാർ ജീവനക്കാരന് സർവ്വീസിൽ തിരിച്ചെത്താൻ കഴിയൂ.

സർക്കാരിന്റെ കണക്ക് അനുസരിച്ച് വിവധ വകുപ്പുകളിലായി 1200ഓളം ജീവനക്കാർ സസ്‌പെൻഷിൽ കഴിയുന്നുണ്ട്. പൊതു മരാമത്തിൽ തന്നെ ധാരാളം ഉദ്യോഗസ്ഥരുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ വ്യാജമെന്ന് തോന്നുന്ന പരാതികൾ പോലും സസ്‌പെൻഷനായി മാറിയ ജീവനക്കാരുണ്ട്. റോഡ് പണിയുമ്പോൾ ഗാരന്റ് സമയം 18 മാസമാണ്. 29 മാസത്തിന് ശേഷം റോഡ് തകർന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥനും പൊതുമരാമത്ത് വകുപ്പിൽ തന്നെയുണ്ട്. ഇങ്ങനെ വിജിലൻസ് ശുപാർശയിൽ സ്ഥലം മാറ്റുന്ന ഉദ്യോഗസ്ഥരെ പറ്റി വകുപ്പുകൾ അറിയുന്നത് നടപടിക്ക് മാത്രമാണ്. അത്യപൂർവ്വ സംഭവങ്ങളിൽ മാത്രമേ വകുപ്പ് സെക്രട്ടറിമാരെ കാര്യങ്ങൾ മുൻകൂട്ടി ബോധിപ്പിക്കാറുള്ളൂ.

കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നൽകിയ എട്ട് കോടി രൂപയുടെ കരാറിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ചീഫ് എൻജിനിയർമാരെ സർവീസിൽ നിന്ന് മാറ്റിനിറുത്താൻ വിജിലൻസ് ഡയറക്ടറുടെ ശുപാർശ അനുസരിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉത്തരവിട്ടതും ഈ മാതൃക പിന്തുടർന്നാണെന്ന് പൊതുമരാമത്തിലെ ഉദ്യോഗസ്ഥർ പോലും സമ്മതിക്കുന്നു. പിന്നെ എന്തിനാണ് മന്ത്രിമാരുടെ എതിർപ്പെന്നതാണ് ഉയരുന്ന ചോദ്യം. പൊതുമരാമത്ത് ചീഫ് എൻജിനിയർ പി.കെ. സതീഷ്, ജലവിഭവ വകുപ്പ് എൻജിനിയർ വി.കെ. മഹാനുദേവൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തതിൽ ഹാലിളകി മന്ത്രിമാരുമെത്തി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് ഒന്നാം പ്രതിയായ അഴിമതിയാണ് ഇത്. എന്നിട്ടും പ്രമാദമായ ഈ കേസിൽ ചീഫ് എഞ്ചിനിയർമാരെ കൈവിടാൻ മന്ത്രിമാരായ പിജെ ജോസഫും വികെ ഇബ്രാഹിംകുഞ്ഞും തയ്യാറാകുന്നില്ല.

മന്ത്രിസഭ തീരുമാനിച്ചാൽ പോലും സതീഷിനേയും മഹാനുദേവനേയും തിരിച്ചെടുക്കാൻ കഴിയില്ല. അതിന് വിജിലൻസിന്റെ റിവ്യൂ സമിതിയുടെ യോഗം അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രിയിൽ സമ്മർദ്ദം ചെലുത്തി വിജിലൻസിന്റെ റിവ്യൂ സമിതി കൂടി ഇവരെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്യിക്കാനാണ് ഇബ്രാഹിംകുഞ്ഞും ജോസഫും ശ്രമിക്കുന്നത്. സസ്‌പെൻഷനിൽ കഴിയുന്ന ആയിരത്തോളം പേരോടുള്ള ക്രൂരതയായാണ് ഇതിനെ സർവ്വീസ് സംഘടനാ നേതാക്കൾ കാണുന്നത്. വിജിലൻസ് ശുപാർശ പ്രകാരം സസ്‌പെന്റ് ചെയ്യപ്പെട്ട നൂറോളം പേരുടെ അപേക്ഷകൾ മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും പരിഗണനയിൽ ഉണ്ട്. ഇതിലൊന്നും ഒരു തീരുമാനവും എടുക്കാതെ പ്രത്യക്ഷ അഴിമതിക്കേസിൽ നടപടിക്ക് വിധേയമായ വ്യക്തികൾക്ക് അനുകൂലമായി സർക്കാർ നിലപാട് എടുക്കുന്നത് ജീവനക്കാരിൽ കടുത്ത അമർഷമുണ്ടാക്കുമെന്നാണ് പ്രമുഖ സർവ്വീസ് സംഘടനാ നേതാവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

സസ്‌പെൻഷിനിലായ സതീഷ്, സുപ്രധാന വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ അയൽവാസിയാണ്. മന്ത്രിയുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. ഈ മന്ത്രിക്കും സസ്‌പെൻഷൻ പിൻവലിക്കലിൽ താൽപ്പര്യമുണ്ടെന്നാണ് സൂചന. അങ്ങനെ എങ്കിൽ വിജിലൻസ് റിവ്യൂ കമ്മറ്റി നാളെ തന്നെ കൂടും. ഇവരുടെ അച്ചടക്ക നടപടി പിൻവലിക്കുകയും ചെയ്യും. ഇതേ രീതി മറ്റുള്ളവരുടെ കാര്യത്തിൽ സർക്കാർ കൈക്കൊള്ളുമോ എന്നതാണ് ഉയരുന്ന ചോദ്യം. അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വകുപ്പ് മന്ത്രിമാർ അറിയാതെ സ്ഥലം മാറ്റിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തരലയുടെ നിലപാടിൽ യുഡിഎഫിനകത്ത് കടുത്ത അമർഷം പുകയുന്നുവെന്ന് വരുത്തി തീർക്കുന്നത് താൽപ്പര്യ സംരക്ഷണത്തിന് മാത്രമാണെന്ന വാദവും സജീവമാണ്.

തങ്ങളുടെ വകുപ്പിന്മേൽ ആഭ്യന്തര വകുപ്പ് കൈകടത്തിയതിൽ മന്ത്രിമാരായ പി.ജെ. ജോസഫും പി.കെ. ഇബ്രാഹിംകുഞ്ഞും മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചതോടെ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന മുഖ്യമന്ത്രിയും വ്യക്തമാക്കി. നടപടിയെ കുറിച്ച് പരിശോധിക്കണെന്ന് ഉമ്മൻ ചാണ്ടി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസിനുള്ളിലും ഗ്രൂപ്പു യുദ്ധങ്ങൾക്ക് പുതിയ തുടക്കമായി. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ നടപടിയാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഐ.എ.എസുകാരല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ആഭ്യന്തര വകുപ്പിന് അധികാരമുണ്ടെന്നതും ശരിയാണ്. പക്ഷേ ബന്ധപ്പെട്ട മന്ത്രിമാരോട് ആലോചിച്ച് നടപടി സ്വീകരിക്കാതിരുന്നതിന്റെ പേരിലാണ് ചെന്നിത്തല വിമർശിക്കപ്പെടുന്നത്.

കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നൽകിയ എട്ട് കോടി രൂപയുടെ കരാറിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ചീഫ് എൻജിനിയർമാരെ സർവീസിൽ നിന്ന് മാറ്റിനിറുത്താൻ വിജിലൻസ് ഡയറക്ടറുടെ ശുപാർശ അനുസരിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. പൊതുമരാമത്ത് ചീഫ് എൻജിനിയർ പി.കെ. സതീഷ്, ജലവിഭവ വകുപ്പ് എൻജിനിയർ വി.കെ. മഹാനുദേവൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. എട്ടു കോടി രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ നൽകാതെ കരാർ നൽകിയത് നിയമപ്രകാരമല്ലെന്നും സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും പ്രാഥമികാന്വേഷണത്തിൽ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേട് ബോദ്ധ്യപ്പെട്ടതിനാൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ ശുപാർശ ചെയ്തതു പ്രകാരമാണ് ചീഫ് സെക്രട്ടറി നടപടിയെടുത്തത്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകുമോ എന്ന തന്റെ ചോദ്യത്തിനും നടപടി വേണമെന്ന മറുപടിയാണ് ലഭിച്ചത്.

കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനും പങ്കുണ്ടായിരുന്നെങ്കിലും അദ്ദേഹം നേരത്തേ സസ്‌പെൻഷനിലായി. ആരോപണവിധേയരായ മറ്റു രണ്ടുപേർ വിരമിക്കുകയും ചെയ്തു.വിജിലൻസിനുള്ള അധികാരമുപയോഗിച്ചാണ് നടപടി ശുപാർശ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP