Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിറ്റൂരിലെ കല്യാണി അപ്പാർട്‌മെന്റിൽ ഷീലാ തോമസ് ഒളിവ് ജീവിതത്തിനെത്തി; കറുത്ത കാറിൽ നഗരം കറങ്ങി കാര്യങ്ങൾ നീക്കും; എന്നിട്ടും മനോരമയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്; സക്കീർ ഹുസൈനെ മുമ്പേ പാർട്ടിയിൽ നിന്നും പുറത്താക്കണമായിരുന്നുവെന്ന് എളമരം കരീമിന്റെ റിപ്പോർട്ട്; കളമശ്ശേരി ബ്ലാക് മെയിൽ കേസിൽ ഇപ്പോൾ സംഭവിക്കുന്നത്

ചിറ്റൂരിലെ കല്യാണി അപ്പാർട്‌മെന്റിൽ ഷീലാ തോമസ് ഒളിവ് ജീവിതത്തിനെത്തി; കറുത്ത കാറിൽ നഗരം കറങ്ങി കാര്യങ്ങൾ നീക്കും; എന്നിട്ടും മനോരമയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്; സക്കീർ ഹുസൈനെ മുമ്പേ പാർട്ടിയിൽ നിന്നും പുറത്താക്കണമായിരുന്നുവെന്ന് എളമരം കരീമിന്റെ റിപ്പോർട്ട്; കളമശ്ശേരി ബ്ലാക് മെയിൽ കേസിൽ ഇപ്പോൾ സംഭവിക്കുന്നത്

അർജുൻ സി വനജ്

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന സിപിഐ(എം) കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെയുള്ള പരാതി സത്യസന്ധമാണെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ എളമരം കരീം. ഇവനെയൊക്കെ നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടതായിരുന്നു എന്ന് കരീം കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കി.

വിഷയത്തിൽ ജൂബി പൗലോസിനെ സഹായിച്ച ഏരിയ സെക്രട്ടറി അടക്കമുള്ളവരുടെ നടപടി പൂർണ്ണമായും ശരിയാണ്. പരാതി സംബന്ധിച്ച് കൂടുതൽ തെളിവെടുപ്പിനായി ചൊവ്വാഴ്ച എളമരം കരീം നിരവധി പേരോട് ഗസ്റ്റ് ഹൗസിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പരാതിക്കാരനായ ജൂബി പൗലോസിൽ നിന്ന് കരീം നേരിട്ട് പരാതി കേട്ടിരുന്നു. അന്വേഷണം പൂർത്തിയാക്കി വരുന്ന ആഴ്ച കരീം റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ വെയ്ക്കുമെന്നാണ് കരീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള കടുത്ത അച്ചടക്ക നടപടി സക്കീർ ഹുസൈനെതിരെ ശുപാർശ ചെയ്യുന്നതാവും റിപ്പോർട്ടെന്നാണ് സൂചന.

കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ റിമാന്റിൽ കഴിയുമ്പോളും നാലാം പ്രതി ഷീല തോമസ് ഇപ്പോളും ഒളിവിലാണ്. കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസത്തോളമായിട്ടും ഷീല തോമസിനെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത പൊലീസ് നടപടി സംശായാസ്പദമാണ്. സക്കീർ ഹുസൈന് സാധാരണ രീതിയിൽ ജാമ്യം ലഭിക്കുന്നത് വരെ ഷീല തോമസിനെ അറസ്റ്റ് ചെയ്യേണ്ടെന്ന് അന്വേഷണ സംഘത്തിന് നിർദ്ദേശം ലഭിച്ചതായും സൂചനയുണ്ട്. സക്കീർ ഹുസൈന് ജാമ്യം ലഭിച്ചാൽ, അത് ഷീല തോമസിന് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് ഗുണകരമാവുമെന്നാണ് പ്രതിഭാഗം അഭിപാഷകന്റെ വിലയിരുത്തൽ. സക്കീർ ഹുസൈനെ ചോദ്യം ചെയ്ത് പൂർത്തിയായ നിലയ്ക്ക്, ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, ബുധനാഴ്ച കോടതിയെ സമീപിക്കുമെന്നാണ് ഇവരുടെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സക്കീർ
ഹുസൈന് ജാമ്യം ലഭിച്ചാൽ തൊട്ടടുത്ത ദിവസം ഷീല തോമസിന് വേണ്ടി മുൻ കൂർ ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങിയിരിക്കുകയാണ്.

അതേസമയം ഷീല തോമസിന് വേണ്ടി അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ജില്ല ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എ.സി.പി ഷിഹാബുദീന്റെ നേതൃത്ത്വലുള്ള സംഘമാണ്. കേസ് അന്വേഷിക്കുന്നത്. അതേസമയം പരാതിക്കാരനിൽ നിന്ന് പുതിയ അന്വേഷണ സംഘം ഇതുവരേയും നേരിട്ട് പരാതികേട്ടിട്ടില്ല. ഷീല തോമസ് കൊച്ചിയിൽ തന്നെ ഉണ്ടെന്നാണ് മറുനാടൻ മലയാളിയുടെ അന്വേഷണത്തിൽ വ്യക്തമായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കറുത്ത കാറിൽ ഇവർ നഗരത്തിൽ സഞ്ചരിക്കുന്നതായുമാണ് വിവരം.

അന്ന കണ്ടത്തിലിന്റെ കൊച്ചി ചിറ്റൂർ റോഡിലെ സുധീന്ദ്ര ഹോസ്പിറ്റലിന് മുൻവശത്തെ കല്ല്യാണി അപ്പാർട്ട്‌മെന്റ്‌സിലെ ഫ്ളാറ്റിൽ ഷീല തോമസ് താമസിക്കുന്നതായും വിവരമുണ്ട്. ഫോട്ടോ കാണിച്ച് വിവരം ആരഞ്ഞപ്പോൾ, ഷീല തോമസ് അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ഏതാനം ആഴ്ചകളായി വന്നുപോകാറുണ്ടെന്ന് മറുനാടൻ മലയാളിയോട് ചിലർ വ്യക്തമാക്കി. അതേസമയം ഷീല തോമസിന്റെ ഫോർട്ട് കൊച്ചിയിലെ ഫോബ്‌സ് ബഗ്ലാവ് കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷം. ഇവരുടെ മൊബൈൽ ഏതാനം ആഴ്ചകളായി സ്വിച്ച് ഓഫാണ്. ഭർത്താവ് മോഹൻ തോമസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ സംസാരിക്കാൻ കൂട്ടാക്കുന്നില്ല.

ഷീല തോമസിനെ ഉടൻ പിടികൂടില്ലെന്ന് മലയാള മനോരമയിലെ ഉന്നതന് ഉറപ്പ് ലഭിച്ചതായി നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് ഇപ്പോഴുള്ള പൊലീസിന്റെ അലംഭാവം. മനോരമയുടെ മാനേജിങ് എഡിറ്റർ ഫിലിപ്പ് മാത്യുവിന്റെ മകൻ റിയാദ് മാത്യുവിന്റെ ഭാര്യമാതാവാണ് മോഹൻ തോമസിന്റെ സഹോദരി. ഷീല തോമസിന്റെ ഭർത്താവാണ് മോഹൻ തോമസ്. കഴിഞ്ഞ മാസം 27 ാം തിയതിയാണ് പാലാരിവട്ടം സക്കീർ ഹുസൈനടക്കം നാല് പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്. ഐ.പി.സി 341 (അന്ന്യായമായി തടഞ്ഞുവെക്കൽ), 506 (ഭീഷണിപ്പെടുത്തുക), 323 , 342(അന്ന്യായമായി തടങ്കലിൽ വെക്കുക), 363(തട്ടിക്കൊണ്ട് പോകൽ), 365, 120 ബി, 34 വകുപ്പുകൾ പ്രകാരമാണ് ഷീല തോമസ് അടക്കമുള്ള നാല് പ്രതികൾക്കെതിരേയും കേസ് എടുത്തിരുന്നത്.

ഷീല തോമസ് ഇപ്പോൾ താമസിക്കുന്ന ഫോർട്ട് കൊച്ചിയിലെ ഫോർബ്‌സ് ബഗ്ലാവിന്റെ വിലാസത്തിന് പകരം മറ്റൊരു വിലാസം നൽകിയാണ് പൊലീസ് എഫ്.ഐ.ആർ ഇട്ടത്. ഷീല തോമസ്, കങരപ്പടി, പൂക്കാട്ടുപടി, തൃക്കാക്കര, എറണാകുളം സിറ്റി എന്നാണ് എഫ്.ഐ.ആറിൽ പൊലീസ് രേഖപ്പെടുത്തിയ വിലാസം. ഇത് ഷീല തോമസിന്റെ മനോരമയുമായും കണ്ടത്തിൽ കുടുംബവുമായുള്ള ബന്ധം പുറത്താകാതിരിക്കാനുള്ള പൊലീസിന്റെ വഴിയാണെന്നും ആക്ഷേപമുണ്ട്. കൊച്ചിയിൽ കോടികളുടെ ബിസിനസ് ശൃഖലയുള്ള ഷീല തോമസിന്റെ പേര് എവിടേയും ചർച്ചചെയ്യാതിരിക്കാൻ ചില മാദ്ധ്യമസ്ഥാപനങ്ങളുടെ ഉന്നതരുമായും ഇവർ ബന്ധപ്പെട്ടതായാണ് ലഭിക്കുന്ന സൂചന.

കറുകപ്പള്ളി സിദ്ദീക് തട്ടിക്കൊണ്ട് പോയി കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, ഷീല തോമസുമായി ജൂബ് ഉണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറണമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് സക്കീർ ഹുസൈൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP