1 usd = 64.81 inr 1 gbp = 90.27 inr 1 eur = 79.83 inr 1 aed = 17.65 inr 1 sar = 17.28 inr 1 kwd = 216.19 inr

Feb / 2018
21
Wednesday

മഞ്ജു വാര്യരുടെ മൊഴിയെടുത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച്; പിന്നെ ഞാനെന്തിന് ആലുവ പൊലീസ് ക്ലബ്ബിൽ വരണം? മാധ്യമങ്ങൾക്ക് മുന്നിലൂടെ ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്ന് പൊലീസിനെ അറിച്ച് കാവ്യാ മാധവൻ; താരം പറയുന്നിടത്ത് എത്താമെന്ന് മറുപടി നൽകി അന്വേഷണ സംഘം; ദിലീപിന് പിന്നാലെ അന്വേഷണത്തോട് നിസ്സഹകരണം പ്രഖ്യാപിച്ച് ഭാര്യയും

July 16, 2017 | 11:38 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി ചോദ്യം ചെയ്യലിന് വരില്ലെന്ന് നടി കാവ്യാ മാധവൻ പൊലീസിനെ അറിയിച്ചതായി റിപ്പോർട്ട്. തനിക്കെതിരെ തെളിവൊന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ അറിയിച്ചു. ഇതോടെ ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്ന് പൊലീസ് അറിയിച്ചു. ക്രിമിനൽചട്ട പ്രകാരം സ്ത്രീകൾ മൊഴി നൽകാൻ എവിടെയെങ്കിലും ഹാജരാകാൻ പ്രയാസം അറിയിച്ചാൽ അവർ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം എന്ന നിയമം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നേരത്തേ രഹസ്യകേന്ദ്രത്തിൽ വച്ച് കാവ്യയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ നിരവധി തവണയാണ് കാവ്യാമാധവൻ പൊട്ടിക്കരഞ്ഞത്. വിഡിയോ കോൺഫറൻസിലൂടെ ഡിജിപി അടക്കമുള്ളവരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. എന്നാൽ ഇത് ഔദ്യോഗിക മൊഴിയെടുക്കൽ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ക്ലബ്ബിൽ മൊഴിയെടുക്കാനെത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തത് പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ്. അതിനാൽ താൻ പൊലീസ് ക്ലബ്ബിൽ വരില്ലെന്നാണ് കാവ്യയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് പൊലീസ് നടിയോട് എവിടെ എത്തണമെന്ന് ചോദിച്ചത്. ഇതിനും വഴങ്ങിയില്ലെങ്കിൽ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യും.

കാവ്യയ്ക്ക് ആലുവ പൊലീസ് ക്ലബ്ബിലെത്താൻ താരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ക്രിമിനൽ ചട്ടം 160 പ്രകാരമാണ് നോട്ടീസ് നൽകിയത്. എന്നാൽ തനിക്ക് പൊലീസ് ക്ലബ്ബിലെത്താൻ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്. നേരത്തേ ടെലിഫോൺ വഴിയും ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പൊലീസ് ക്ലബിൽ ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശാരീരികമായ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കാവ്യ ഹാജരായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ നോട്ടീസിൽ തനിക്ക് മാധ്യമങ്ങളുടെ മുന്നിൽ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിക്കുമെന്നും താരം വാദിച്ചിരുന്നു. മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിൽ വേണമെങ്കിൽ തന്റെ മൊഴിയെടുക്കാമെന്നുമാണ് കാവ്യയുടെ നിലപാട്.

കേസിൽ മഞ്ജു വാര്യരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപും മഞ്ജുവുമായുള്ള വിവാഹ മോചനമാണ് നടിയെ ആക്രമിക്കാനുള്ള പ്രതികാരമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ഈ സാഹചര്യത്തിൽ വ്യക്തത വരുത്താനായിരുന്നു മഞ്ജുവിനെ എഡിജിപി സന്ധ്യ കണ്ടത്. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു ഇത് നടന്നത്. ഈ സാഹചര്യത്തിൽ തന്നേയും അതീവ രഹസ്യമായി മാത്രമേ ചോദ്യം ചെയ്യാനാകൂവെന്നാണ് കാവ്യയുടെ പക്ഷം. മഞ്ജു വാര്യർക്ക് നൽകിയ നീതി തനിക്കും വേണമെന്നാണ് ആവശ്യം. എന്നാൽ പൊലീസിന് നൽകിയ ഔദ്യോഗിക മറുപടിയിൽ ഇതുണ്ടാകില്ല. പരോക്ഷമായി ഇത് പൊലീസിനെ അവർ അറിയിച്ചിട്ടുണ്ട്.

ഒരു മാഡം നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പൾസർ സുനി മൊഴി നൽകിയിരുന്നത്. ഇത് കാവ്യയോ അമ്മയോ ആണോയെന്ന സംശയത്തിലാണ് പൊലീസ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് കാവ്യ ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിലുടനീളം സ്വീകരിച്ചത്. അതീവ രഹസ്യമായാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ രണ്ടാം ഭാര്യയും നടിയുമായ കാവ്യാ മാധവനെ മുൻപ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ മൂന്നരമണിക്കൂറോളം നീണ്ടു നിന്നു. കേസിലെ ഗൂഢാലോചനയെക്കുറിച്ച് കാവ്യയ്ക്ക് അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണസംഘം പ്രധാനമായും അന്വേഷിക്കുന്നത്. കാവ്യയുടെ അമ്മയേയും അന്ന് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ദിലീപിൽ നിന്നും പൊലീസ് കാര്യങ്ങൾ തിരിക്കി. പിന്നീട് അന്വേഷണവുമായി ദിലീപ് സഹകരിച്ചതുമില്ല.

കേസ് അന്വേഷണം വഴിമുട്ടിക്കാനാണ് ദിലീപ് ഇത്തരം തന്ത്രം സ്വീകരിച്ചതെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. അതിന് പിന്നാലെയാണ് കാവ്യയും നിസ്സഹകരണം അറിയിക്കുന്നത്. ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയെ കോടതിയിൽ ഹാജരാക്കാൻ സഹായിച്ച അഡ്വ. പ്രതീഷ് ചാക്കോയും പ്രതിയാകുമെന്നാണ് സൂചന. നടിയെ ആക്രമിക്കുന്നതിനുള്ള ക്വട്ടേഷനിൽ അപ്പുണ്ണിക്ക് വ്യക്തമായ അറിവും പങ്കാളിത്തവുമുണ്ടായിരുന്നുവെന്നതിനും പൊലീസ് അന്വേഷണ സംഘത്തിന് തെളിവു ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോൺ അഡ്വ. പ്രതീഷ് ചാക്കോ, ദിലീപിനെ ഏൽപിച്ചുവെന്നാണ്് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ, നടി കാവ്യാ മാധവനെയും അമ്മ ശ്യാമള മാധവനെയും കേസിൽ പ്രതി ചേർക്കില്ലെന്ന് റിപ്പോർട്ടുണ്ട്.

കാവ്യാ മാധവനെയോ അമ്മ ശ്യാമളാ മാധവനെയോ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. കാവ്യയുടെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ലക്ഷ്യയിൽ നിന്ന് മെമ്മറി കാർഡോ മറ്റെന്തെങ്കിലും തെളിവുകളോ ലഭിച്ചിട്ടില്ല. വ്യക്തമായ തെളിവില്ലാതെ ആരെയും കേസിൽ പ്രതിചേർക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചത്. ദിലീപിന്റേയും കാവ്യയുടേയും മൊഴികളിലെ വൈരുദ്ധ്യം ഉറപ്പുവരുത്താൻ കൂടിയാണ് ഇത്. ഇതിന് പറ്റില്ലെന്നാണ് കാവ്യ പറയുന്നത്. ഇതിനെ തുടർന്ന് കാവ്യ ആവശ്യപ്പെടുന്നിടത്ത് എത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു.

ക്രിമിനൽചട്ട പ്രകാരം സ്ത്രീകൾ മൊഴി നൽകാൻ എവിടെയെങ്കിലും ഹാജരാകാൻ പ്രയാസം അറിയിച്ചാൽ അവർ പറയുന്നിടത്തെത്തി വനിത പൊലീസ് മൊഴിയെടുക്കണം. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയേ ഇത്തരത്തിൽ മൊഴിയെടുക്കാൻ കഴിയൂ. ഇത്തരത്തിൽ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
കണ്ണൂരിലെ സമാധാന യോഗത്തിൽ ബഹളവും വെല്ലുവിളിയും; പരസ്പ്പരം വിരൽചൂണ്ടി സംസാരിച്ച് പി ജയരാജനും സുരേന്ദ്രനും പാച്ചേനിയും; വിവാദമായത് എംഎൽഎമാരെ ക്ഷണിക്കാത്ത യോഗത്തിന്റെ ഡയസിൽ എംപി കെ കെ രാകേഷിനെ ക്ഷണിച്ചിരുത്തിയത്; വിവാദമായപ്പോൾ ഹാളിലേക്കെത്തി ചോദ്യം ചെയ്ത് യുഡിഎഫ് എംഎൽഎമാർ; ഷുഹൈബ് വധത്തിൽ സിപിഎമ്മിനെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയതോടെ നിസ്സഹായനായി മന്ത്രി എ കെ ബാലൻ; സമാധാനത്തിനായി ചേർന്ന യോഗം അലങ്കോലമായി പിരിഞ്ഞു
'അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോരാ, വെട്ടണം എന്ന് നിർദ്ദേശിച്ചു; നമുക്ക് ഭരണം ഉണ്ട്, പാർട്ടി സഹായിക്കും; കേസിൽ കുടുങ്ങില്ല, ഡമ്മിപ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് കിട്ടി; രക്ഷപെടുത്താമെന്ന് ഉറപ്പ് നൽകിയത് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ'; കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വെട്ടാൻ നിർദ്ദേശിച്ച നേതാവ് കൊണ്ടുപോയി; സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകി ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതി ആകാശ്‌
അഞ്ച് ദളങ്ങളിൽ നിന്നും ഒരു ദളം കാലം പറിച്ചെടുത്തു; കുട്ടികൾക്കായി ഒരുക്കിയ 'കഥപറയും മുത്തച്ഛനിലെ' നായിക; ടെലിഫിലിമുകളിലും സാന്നിധ്യമറിയിച്ചത് സിനിമാ നടിയാകണമെന്ന ആഗ്രഹവുമായി; ഡാൻസ് പ്രാക്ടീസിനിടെയുണ്ടായ കഴുത്ത് വേദനയിൽ രോഗം തിരിച്ചറിഞ്ഞു; ആത്മവിശ്വാസത്തോടെ പൊരുതിയെങ്കിലും ആതിര മോഹങ്ങൾ ബാക്കിയാക്കി മടങ്ങി; വിയോഗത്തിൽ തളർന്ന് എസ് എൻ കോളേജ്
ആരും കാണാതെ കൂടിന്റെ പുറകിലൂടെ എടുത്തു ചാടി; മനുഷ്യ മണം കിട്ടിയ സിംഹം അടുത്ത് എത്തും മുമ്പേ രക്ഷാപ്രവർത്തനം നടത്തി ജീവനക്കാർ; കണ്ടു നിന്നവർക്ക് പുഞ്ചിരിച്ച് ടാറ്റ കൊടുത്ത് ഒറ്റപ്പാലത്തുകാരനും; തിരുവനന്തപുരം മൃഗശാലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സിംഹക്കൂട്ടിൽ മുരുകൻ ഇറങ്ങിയത് സുരക്ഷാ വീഴ്ച തന്നെ
ഭർത്താവില്ലാത്ത സമയത്ത് യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി; പണത്തെ ചൊല്ലിയുള്ള തർക്കം അതിരുവിട്ടപ്പോൾ മർദ്ദിക്കാൻ കൈപൊക്കി ഹോട്ടൽ ജീവനക്കാരൻ; മുളക് പൊടി കണ്ണിലേക്കിട്ട് ചൂടുവെള്ളം എടുത്തൊഴിച്ച് പ്രതിരോധവും; തിരുവല്ലത്തെ ബാബു അതീവ ഗുരുതരാവസ്ഥയിൽ; കോവളത്തെ നാദിറയെ ജയിലിടച്ചതുകൊലപാതക കുറ്റം ആരോപിച്ചും
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ