Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബജറ്റ് വായിക്കാൻ തോമസ് ഐസക് എത്തിയപ്പോഴേക്കും പത്ര ഓഫീസുകളിലും സോഷ്യൽ മീഡിയയിലും ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളുടെ കോപ്പി എത്തി; ബജറ്റ് കേൾക്കാൻ കാത്തിരുന്ന നിയമസഭാ സാമാജികർ ഇളഭ്യരായി; നേരത്തെ പുറത്തായ ബജറ്റ് നോട്ടുകൾ ഇവിടെ വായിക്കാം

ബജറ്റ് വായിക്കാൻ തോമസ് ഐസക് എത്തിയപ്പോഴേക്കും പത്ര ഓഫീസുകളിലും സോഷ്യൽ മീഡിയയിലും ബജറ്റിന്റെ പ്രസക്ത ഭാഗങ്ങളുടെ കോപ്പി എത്തി; ബജറ്റ് കേൾക്കാൻ കാത്തിരുന്ന നിയമസഭാ സാമാജികർ ഇളഭ്യരായി; നേരത്തെ പുറത്തായ  ബജറ്റ് നോട്ടുകൾ ഇവിടെ വായിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് പ്രസംഗിക്കുന്നതിന് മുമ്പ് തന്നെ ബജറ്റ് വിവരങ്ങൾ ചോർന്നു. ടിവി ചാനലുകളുടെ സൗകര്യാർത്ഥം ധനമന്ത്രിയുടെ ഓഫീസ് നേരത്തെ കുറിപ്പ് തയ്യാറാക്കി നൽകിയെന്നാണ് സൂചന. ഇതിൽ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബജറ്റിലെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇതാണ് സോഷ്യൽ മീഡിയയിൽ ചോർന്ന് കിട്ടിയത്. നേരത്തെ പുറത്തായ നികുതി നിർദ്ദേശങ്ങൾ അടങ്ങിയ ബജറ്റ് നോട്ടുകൾ ഇവിടെ വായിക്കാം

മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ബജറ്റിന്റെ അവസാന ഭാഗത്തുള്ളതാണ്. അതുകൊണ്ട് കൂടിയാണ് ബജറ്റ് ചോർന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാകുന്നതും. ഈ വിവരങ്ങൾ മറുനാടൻ അപ്ലോഡ് ചെയ്യുന്നത് പതിനൊന്നരയോട് കൂടിയാണ്. അപ്പോഴും ധനമന്ത്രി ബജറ്റ് അവതരണം തുടരുകയായിരുന്നു. ഇതിനൊപ്പം നികുതി സംബന്ധിച്ച കുറിപ്പും വായനയ്ക്ക് മുമ്പേ പുറത്തായി. ഇത് സംസ്ഥാന ബജറ്റ് അവതരണത്തിലെ ആദ്യ സംഭവമാണെന്നാണ് വിലയിരുത്തൽ.

ബജറ്റിന്റെ അവസാന ഭാഗത്താണ് നികുതി നിർദ്ദേശമുള്ളത്. ഇതും നേരത്തെ ചോർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയിൽ ബജറ്റ് ചോർന്നത് ആദ്യം പുറത്തുവിട്ടത്. ഇത് അപ്പോൾ തന്നെ മറുനാടനും ലഭിച്ചു. അപ്പോഴും കിട്ടിയ പട്ടികയിലെ പല വിവരങ്ങളും തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചിരുന്നില്ല. ഈ നിർദ്ദേശങ്ങൾ ഉയർത്തി പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കുകയും ചെയ്തു. ഈ ആരോപണത്തെ പ്രതിരോധിക്കാൻ ധനമന്ത്രിക്കും ആയില്ല. അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി തടിതപ്പി. അങ്ങനെ എല്ലാ അർത്ഥത്തിലും ബജറ്റ് ചോർച്ച ഭരണപക്ഷത്തെ ഞെട്ടിച്ചു.

പതിനൊന്ന് നാൽപ്പത്തിയഞ്ചോടെയാണ് ബജറ്റ് അവതരണം തീർന്നത്. അതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് ബദൽ ബജറ്റ് അവതരണം നിയമസഭയിലെ മീഡിയാ റൂമിൽ തുടങ്ങുകയും ചെയ്തു. ഏതാണ്ട് രണ്ടേമുക്കാൽ മണിക്കൂറായിരുന്നു പ്രസംഗം നടന്നത്. ഇതിന് മുമ്പേ തന്നെ ബജറ്റ് പ്രസംഗത്തിലെ പ്രധാന വസ്തുതകൾ ധനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുക പതിവാണ്. എന്നാൽ ഇതും അതീവ രഹസ്യമായി സൂക്ഷിക്കും. ഈ രേഖയാണ് മാദ്ധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ചോർന്ന് കിട്ടിയത്.

പ്രതിപക്ഷം സഭയിൽ രേഖകൾ ഉയർത്തിക്കാട്ടിയതിന് പിന്നാലെ മറുനാടനാണ് വിശദമായി ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് മനസ്സിലായതോടെ പ്രതിപക്ഷം സഭയിൽ ബഹളവും ശക്തമാക്കി. പ്രതിപക്ഷ ബഹളത്തിന് മുന്നിൽ എന്തു ചെയ്യുമെന്ന് പോലും ധനമന്ത്രിക്ക് അറിയില്ലായിരുന്നു. സോഷ്യൽ മീഡിയയെ താൻ ഇപ്പോൾ നോക്കുന്നില്ലെന്ന മറുപടിയാണ് സ്പീക്കർ നൽകിയത്. ഏതായാലും ബജറ്റ് പ്രസംഗം ചോർന്നില്ലെങ്കിലും പ്രധാന വസ്തുതകൾ ചോർന്നത് ധനവകുപ്പിന്റെ ഗരുതര വീഴ്ച തന്നെയാണ്. പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ഉപയോഗിക്കാനുള്ള ഏറ്റവും വലിയ അടിയാണ് ഈ സംഭവം.

വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കുന്നതാണ് ബജറ്റ് വിശദാംശങ്ങളുടെ ചോർച്ച. ധനമന്ത്രിയെ നേരിട്ട് ആക്രമിക്കാൻ കാത്തിരിക്കുന്നവർക്ക് കിട്ടിയ ഏറ്റവും വലിയ ആയുധമാണ് ഇത്. കെഎം മാണിക്കെതിരെ ബജറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട് രൂക്ഷമായ ആരോപണമാണ് നേരത്തെ ഉയർന്നിരുന്നത്. മാണിക്കെതിരായ ആരോപണങ്ങൾ സജീവമാക്കിയത് തോമസ് ഐസക്കായിരുന്നു. അതുകൊണ്ട് കൂടിയാണ് തോമസ് ഐസക്ക് ഏറെ പ്രതിസന്ധിയിലാകുന്നത്. ബജറ്റ് രേഖയുടെ രഹസ്യ സ്വഭാവത്തിന്റേയും മറ്റും പ്രാധാന്യം ഉയർത്തിയായിരുന്നു തോമസ് ഐസക് മാണിക്കെതിരെ കടന്നാക്രമണം നടത്തിയത്.

നേരത്തെ പുറത്തായ നികുതി നിർദ്ദേശങ്ങൾ അടങ്ങിയ ബജറ്റ് നോട്ടുകൾ ഇവിടെ വായിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP