1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.68 inr 1 kwd = 214.81 inr 1 sar = 17.43 inr 1 usd = 65.44 inr
Mar / 2017
24
Friday

വൃക്ക നൽകൂ. കോടിശ്വരനാകൂ! അവയവദാനത്തിൽ മോഹനവാഗ്ദാനവുമായി ഓൺ ലൈൻ വൃക്കമാഫിയ രംഗത്ത്; ഒരു കിഡ്‌നി വാഗ്ദാനം ചെയ്യുന്നത് 2.85 കോടി രൂപ; ബംഗളുരു ആസ്ഥാനമായ സംഘത്തിന്റെ ചതിക്കുഴിയിൽ ആളെ വീഴ്‌ത്തുന്നത് പ്രശസ്ത ആശുപത്രിയുടെ പേരുപയോഗിച്ച്

March 18, 2017 | 10:51 AM | Permalink



രാജു ആനിക്കാട്

കോട്ടയം: വൃക്ക നൽകൂ. കോടിശ്വരനാകൂ. ഓൺലൈൻ വൃക്ക മാഫിയയുടെ മോഹനവാഗ്ദാനമാണിത്. അവയദാനത്തിന്റെ മറവിൽ ചൂഷണം മാത്രം ലക്ഷ്യമിട്ട് ഓൺലൈൻ വൃക്കദാന മാഫിയയും സജീവമാകുന്നു. അവയവദാനത്തിന്റെ കച്ചവടസാധ്യതയെക്കുറിച്ച് വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് വൃക്ക ദാതാക്കളെ തേടി ഓൺലൈൻ സന്ദേശങ്ങൾ എത്തുന്നത്.

എസാൻ ആശുപത്രിയുടെ പേരിലുള്ള മെയിൽ ഐഡിയിൽ നിന്നുള്ള സന്ദേശമാണ് പലർക്കും കഴിഞ്ഞ ദിവസങ്ങളിൽ ഇ മെയിലിൽ ലഭിച്ചത്. വൃക്കദാതാക്കളെ തേടുന്നു എന്ന സബ്ജക്ടിലുള്ള മെയിലാണ് ലഭിച്ചത്. 'ഹലോ എവരിബഡി..' എന്ന സംബോധനയോടെയുള്ള മെയിൽ അധികം ദീർഘിപ്പിക്കാതെ തന്നെ കാര്യം വ്യക്തമാക്കുന്നു. വൃക്ക നൽകാൻ തയാറാണെങ്കിൽ സമ്പന്നനാകാം. ഒപ്പം ഒരു ജീവനും രക്ഷിക്കാം. വൃക്കദാനം ചെയ്യാൻ സന്നദ്ധനാണെങ്കിൽ തങ്ങളെ വിളിക്കാനാണ് നിർദ്ദേശം. ബന്ധപ്പെടാനുള്ള ഫോൺ നമ്പരും നൽകിയിട്ടുണ്ട്.

മെയിലിലെ അടുത്ത വാചകമാണ് ആരെയും അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്യുന്നത്. വൃക്ക ദാതാവിനുള്ള ഓഫർ രണ്ടു കോടി 75 ലക്ഷം രൂപയാണ്. ഈ തുക യാതൊരു പിരിമുറക്കവുമില്ലാതെ കൈക്കലാക്കാമെന്ന മോഹനവാഗ്ദാനവും ഉണ്ട്. നിങ്ങളുടെ വൃക്ക വിൽക്കാനുള്ള കനകാവസരമാണിതെന്ന പ്രലോഭനത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്. ഒരു ഡോ. പ്രമോദ് എന്ന പേരിലാണ് മെയിൽ അവസാനിക്കുന്നത്.

എസാൻ ആശുപത്രിയെന്നത് വൃക്കദാതാക്കളെ വലയിലാക്കാനുള്ള തന്ത്രം മാത്രമാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായി. കർണാടക കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ നീക്കത്തിന് പിന്നിൽ. ഇതെ തുടർന്ന് വൃക്ക ദാനത്തിനായി നൽകിയിരിക്കുന്ന ഫോൺ നമ്പരിൽ ഞങ്ങൾ ബന്ധപ്പെട്ടു.

 

ഫോൺ സംഭാഷണം തീർത്തും സൗഹൃദപരവും ഇരയ്ക്ക് ആത്മവിശ്വാസം പകരുന്നതുമായിരുന്നു. ഉച്ചാരണസ്ഫുടമായ ഇംഗ്ളീഷ് ഭാഷയിലുള്ള സംഭാഷണത്തിന്റെ പൂർണ രൂപം.

ലേഖകൻ: കഴിഞ്ഞ ദിവസം ഈ നമ്പരിൽ ബന്ധപ്പെടാൻ നിർദേശിച്ച് ഒരു മെയിൽ ലഭിച്ചിരുന്നു.
ഏജന്റ് : നിങ്ങൾ വൃക്ക ദാനം ചെയ്യുന്ന കാര്യമാണോ ഉദ്ദേശിക്കുന്നത്
ലേഖകൻ: അതേ
ഏജന്റ് : താങ്കളാണോ ഡോണർ
ലേഖകൻ: അല്ല, അടുത്ത ബന്ധുവിനാണ്.
ഏജന്റ് : ഓകെ. ഒന്നും പേടിക്കാനില്ല
ലേഖകൻ: എന്താണ് നടപടിക്രമം
ഏജന്റ് : രാജ്യത്ത് ലഭിക്കുന്നതിൽ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ദാതാവിന് നൽകുക,
ലേഖകൻ; അതു ശരി
ഏജന്റ : മുന്നോട്ടു പോകാൻ താൽപര്യമുണ്ടെങ്കിൽ ബന്ധുവിനോട് ചോദിച്ച ശേഷം ഇനിയും ബന്ധപ്പെടുക. ഒരു കാര്യം ഉറപ്പു നൽകാം ഞങ്ങൾ ഏറ്റവും മുന്തിയ പ്രതിഫലം നൽകും. രണ്ടു കോടി 85 ലക്ഷം രൂപ വരെ. നിങ്ങൾക്ക് മറ്റൊരാളെ തേടി പോകേണ്ട കാര്യം ഇല്ല.

ഇതോടെ ഫോൺ സംഭാഷണം അവസാനിച്ചു. ബാംഗ്ളൂർ ആസ്ഥാനമായാണ് പ്രവർത്തനമെന്ന് പിന്നീട് മനസിലായി. വൃക്കവാണിഭത്തിന്റെ പുതിയ മേഖലയാണ് ഓൺലൈനിലൂടെ അനാവൃതമാകുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
യോഗി ഒരു തട്ടിപ്പും സമ്മതിച്ചുകൊടുക്കാൻ പോകുന്നില്ല; നിയമപാലനം എങ്ങനെ നടക്കുന്നുവെന്ന് നേരിട്ടറിയാൻ ലക്‌നൗവിലെ പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിയുടെ സന്ദർശനം; ശുചിത്വം കർശനമായി വേണമെന്ന ആഹ്വാനത്തിന് പിന്നാലെ ചൂലെടുത്ത് ഓഫീസ് വൃത്തിയാക്കി മന്ത്രി; എല്ലാ അർത്ഥത്തിലും ഉത്തർ പ്രദേശ് ക്‌ളീൻ ആക്കാൻ ഉറച്ച് ബിജെപി നേതൃത്വവും
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
തടവറയെ 'ബ്യൂട്ടി പാർലർ' ആക്കിയ ഷെറിന്റെ സൗന്ദര്യത്തിനു മുന്നിൽ ജയിൽ മേധാവി ആർ ശ്രീലേഖയും അടിയറവു പറഞ്ഞു; കാരണവർ വധക്കേസിലെ പ്രതിയെ വിയ്യൂരിലേക്കു മാറ്റണമെന്നു പറഞ്ഞ അതേ സൂപ്രണ്ടിനെക്കൊണ്ട് തിരിച്ചു പറയിച്ചു; 'ഉന്നത' കേന്ദ്രങ്ങളിലെ പിടിപാടു കൊണ്ട് ഷെറിൻ വീണ്ടും അട്ടക്കുളങ്ങരയിൽ; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പരാതികൾ അപ്രത്യക്ഷം
അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?
ഉള്ളു കാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചോടുന്ന ഇന്നോവ ഓവർ ലോഡാണെന്ന് തോന്നി; വാഹനം തടഞ്ഞപ്പോൾ ഒരു പെൺകുട്ടി ഡ്രൈവറുടെ സീറ്റിനടുത്ത്; ഉള്ളിലുള്ളവരെ പുറത്തിറക്കി വിവരങ്ങൾ ബോധ്യപ്പെട്ടപ്പോൾ പറഞ്ഞുവിട്ടു; സിനിമ കാണാത്തതുകൊണ്ട് നടീനടന്മാരെ തിരിച്ചറിയാനായില്ല; വിവാദമാക്കുന്നത് അങ്കമാലി ഡയറീസിന്റെ പ്രമോഷനു വേണ്ടി: സംവിധായകന്റെ ആരോപണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് പറയാനുള്ളത്
ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
മമ്മൂട്ടി ഇടപെടാതിരുന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ പിടിയിലാകും; ആക്രമിക്കപ്പെട്ട നടിയേയും ഗീതു മോഹൻ ദാസിനെയും സംയുക്തവർമ്മയേയും ഒതുക്കാൻ സിനിമ രംഗത്ത് പ്രത്യേക സംഘം; നടിയുടെ മൊഴി കോടതിയിൽ കൊടുപ്പിച്ചത് പ്രതികൾ വമ്പന്മാരെന്ന് പൊലീസിന് ഉറപ്പായതുകൊണ്ട്: ലിബർട്ടി ബഷീറിന് പറയാനുള്ളത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
സിനിമാക്കാരുടെ താവളത്തിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ ഉണ്ടായിരുന്നത് യുവ നടനായ സിദ്ധാർത്ഥ് ഭരതൻ; പ്രതികളിൽ ഒരാളെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ല; അപകടത്തിൽപ്പെട്ടപ്പോൾ എല്ലാ സഹായവും നൽകിയ സൂപ്പർസ്റ്റാറിനോടുള്ള കടപ്പാട് കെപിഎസി ലളിതയുടെ മകനേയും കുഴപ്പത്തിൽ ചാടിച്ചതായി റിപ്പോർട്ടുകൾ
വാൻ കാറിന്റെ പിറകിൽ ഇടിപ്പിച്ച ശേഷം കയറിയവർ ഇരുവശത്തുമായി ഇരുന്ന് എന്റെ കൈകൾ കൂട്ടിപ്പിടിച്ച് വാപൊത്തിപ്പിടിച്ചു; ലൊക്കേഷൻ ആർക്കോ ഫോണിൽ പറഞ്ഞു കൊടുത്തു; പലരും ഇടയ്ക്ക് കാറിൽ കയറിയിറങ്ങുകയും ചെയ്തു; നേക്കഡ് വീഡിയോ എടുത്തു കൊടുക്കാനാണ് ക്വട്ടേഷൻ എന്ന് അവർ പറഞ്ഞു; രണ്ടര മണിക്കൂർ നീണ്ടുനിന്ന പീഡന വിവരണങ്ങളുമായി തട്ടിക്കൊണ്ടു പോകലിന് ഇരയായ നടിയുടെ മൊഴി പുറത്ത്