Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഞ്ചുകിലോയുള്ള ഇരയെ നിമിഷത്തിനുള്ള കഴുത്തിൽ കടിച്ച്‌ വരുതിയിലാക്കാനുള്ള ആദ്യ നീക്കം ഫലിച്ചില്ല; പ്രത്യാക്രമണത്തിൽ ചുറ്റിവരിഞ്ഞപ്പോൾ തലയകത്താക്കി ആധിപത്യം ഉറപ്പിച്ചു; രണ്ടര മണിക്കൂറെടുത്ത് മുഴുവനും വിഴുങ്ങി; പെരുമ്പാമ്പിനെ രാജവെമ്പാല അകത്താക്കുന്ന അപൂർവ്വ വിഡിയോ കാണാം

അഞ്ചുകിലോയുള്ള ഇരയെ നിമിഷത്തിനുള്ള കഴുത്തിൽ കടിച്ച്‌ വരുതിയിലാക്കാനുള്ള ആദ്യ നീക്കം ഫലിച്ചില്ല; പ്രത്യാക്രമണത്തിൽ ചുറ്റിവരിഞ്ഞപ്പോൾ തലയകത്താക്കി ആധിപത്യം ഉറപ്പിച്ചു; രണ്ടര മണിക്കൂറെടുത്ത് മുഴുവനും വിഴുങ്ങി; പെരുമ്പാമ്പിനെ രാജവെമ്പാല അകത്താക്കുന്ന അപൂർവ്വ വിഡിയോ കാണാം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ തന്നോളം പോന്ന പെരുമ്പാമ്പിനെ രാജവെമ്പാല അകത്താക്കി. ലോക പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതത്തിത്തിൽ അതിഥിയായി എത്തിയ അഞ്ചുകിലോയിലേറെ തൂക്കം വരുന്ന പെരുമ്പാമ്പാണ് വിശന്നു അവശനായി ഇവിടുത്തെ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന രാജവെമ്പാലക്ക് ആഹാരമായത്.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പക്ഷിസങ്കേതത്തിലെ ജീവനക്കാരാണ് പെരുമ്പാമ്പിനെ രാജവെമ്പാലയെ സൂക്ഷിച്ചിരുന്ന കൂട്ടിൽ നിക്ഷേപിച്ചത്. നമിഷങ്ങൾക്കുള്ളിൽ കഴുത്തിൽ കടിച്ച് വരുതിയിലാക്കി വിഴുങ്ങാൻ രാജവെമ്പാല ശ്രമിച്ചെങ്കിലും ശക്തനായ പെരുമ്പാമ്പിന്റെ പ്രത്യാക്രമണം തടസ്സമായി. ഒരുഘട്ടത്തിൽ പെരുമ്പാമ്പ് രാജവെമ്പാലെ ചുറ്റിവരിഞ്ഞ് വകവരുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അരമണിക്കൂറോളം ചുറ്റിവരിഞ്ഞ നിലയിൽ കഴിഞ്ഞെങ്കിലും പിന്നീട് രാജവെമ്പാല ആധിപത്യം ഉറപ്പിച്ച് പെരുമ്പാമ്പിന്റെ തലവായ്ക്കകത്താത്താക്കി. ഏകദേശം രണ്ടുമണിക്കൂറിലേറെ സമയം കൊണ്ടാണ് വാലറ്റം വരെ അകത്താക്കി രാജവമ്പാല മുഖം മിനുക്കി പിന്മാറിയത്. ആനിമൽ പ്ലാനറ്റിലും മറ്റും മാത്രം കണ്ടിട്ടുള്ള ദൃശ്യം നേരിൽ കാണാനായതിന്റെ നിർവ്യതിയിലായിരുന്നു ഈസമയം ഇവിയെയെത്തിയ സന്ദർശകർ.

വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പക്ഷിസങ്കേതത്തിൽ സന്ദർശനം നടത്തവേയാണ് ഇദ്ദേഹത്തിന്റെ കൂടെ അനുമതിയോടെ ജീവനക്കാർ പെരുമ്പാമ്പിനെ താജവെമ്പാലക്ക് ആഹാരമായി സമർപ്പിച്ചത്. നേര്യമംഗലം കാഞ്ഞിരവേലിയിലെ പുരയിടത്തിൽ നിന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ റ്റി എ ഷാജിയും വാച്ചർ സ്റ്റീഫനും ചേർന്ന് ഏറെ സാഹസീകമായിട്ടാണ് ആൺ വിഭാഗത്തിൽപ്പെടുന്ന രാജവെമ്പാലയെ പിടികൂടി തട്ടേക്കാട് പക്ഷിസങ്കേതത്തിൽ കൊണ്ടുവന്നത്.

ദിവസങ്ങൾക്ക് മുമ്പ് ചേലാടിനടുത്ത് വീട്ടിൽ നിന്നും പക്ഷിസങ്കേതത്തിലെ ജീവനക്കാരൻ പിടികൂടിയ പെരുംമ്പാമ്പാണ് രാജവെമ്പാലക്ക് ഭക്ഷണമായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP