Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാങ്ങിയത് 2500 സ്‌ക്വയർഫീറ്റിന്റെ വില; പണിതുകൊടുത്തത് 1500ൽ താഴെയും; നിർമ്മാണത്തിന് ഉപയോഗിച്ചത് നിലവാരം കുറഞ്ഞ മെറ്റീരിയലുകളും; കോടികൾ അഡ്വാൻസ് കൊടുത്തവർക്ക് ഇനിയും താക്കോലും നൽകിയില്ല; രണ്ടരക്കോടിയും മൂന്നരക്കോടിയും ലോണെടുത്തവർക്ക് പിന്നാലെ ബാങ്കുകളും; കായൽക്കരയിലെ താമസം മോഹിച്ചവർക്ക് നൽകിയത് എട്ടിന്റെ പണി; കൊച്ചിയിൽ 'ടാറ്റ'യുടെ ഫ്‌ലാറ്റ് തട്ടിപ്പിൽ കുടുങ്ങിയത് മുന്നൂറിലേറെ പേർ

വാങ്ങിയത് 2500 സ്‌ക്വയർഫീറ്റിന്റെ വില; പണിതുകൊടുത്തത് 1500ൽ താഴെയും; നിർമ്മാണത്തിന് ഉപയോഗിച്ചത് നിലവാരം കുറഞ്ഞ മെറ്റീരിയലുകളും; കോടികൾ അഡ്വാൻസ് കൊടുത്തവർക്ക് ഇനിയും താക്കോലും നൽകിയില്ല; രണ്ടരക്കോടിയും മൂന്നരക്കോടിയും ലോണെടുത്തവർക്ക് പിന്നാലെ ബാങ്കുകളും; കായൽക്കരയിലെ താമസം മോഹിച്ചവർക്ക് നൽകിയത് എട്ടിന്റെ പണി; കൊച്ചിയിൽ 'ടാറ്റ'യുടെ ഫ്‌ലാറ്റ് തട്ടിപ്പിൽ കുടുങ്ങിയത് മുന്നൂറിലേറെ പേർ

അർജുൻ സി വനജ്

കൊച്ചി: മറൈൻഡ്രൈവിൽ ടാറ്റയുടെ വൻ ഫ്ളാറ്റ് തട്ടിപ്പ്. രണ്ടായിരത്തിയഞ്ഞൂറ് സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ സെവൻ സ്റ്റാർ കെയർ റേറ്റിംങിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കമ്പനി കോടികൾ തട്ടിയെന്നാണ് ആരോപണം. ഇതുവരെ 352 പേർ കമ്പനിയുടെ തട്ടിപ്പിന് ഇരയായെന്നാണ് വിവരം. 2015 അവസാനം നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാമെന്ന് പറഞ്ഞ ടാറ്റ, ഇതുവരേയും ഭൂരിഭാഗംപേർക്കും ഫ്ലാറ്റ് കൈമാറിയിട്ടില്ല. രണ്ടരക്കോടി മുതൽ മൂന്നരക്കോടി വരെയാണ് ഫ്ലാറ്റുകളുടെ വില.

നിർമ്മിച്ച് നൽകിയ ഫ്ലാറ്റുകളിൽ നിലവാരം കുറഞ്ഞ മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. വിള്ളലുള്ള ഫ്ളോറിംങ് മാർബിളുകളും ഇടുങ്ങിയ ബാത്ത്റൂമുകളുമാണ് ഫ്ലാറ്റുകളിലുള്ളതെന്ന്, ഫ്ലാറ്റ് വാങ്ങിയവർ ആരോപിക്കുന്നു. 2500 സ്‌ക്വയർ ഫീറ്റിന്റെ പണം കസ്റ്റമേഴ്സിൽ നിന്ന് വാങ്ങുന്നുണ്ടെങ്കിലും, തനിക്ക് കൈമാറാൻ തയ്യാറാക്കിയ ഫ്ലറ്റിന് ആയിരത്തിയഞ്ഞൂറ് സ്‌ക്വയർ ഫീറ്റുപോലും വിസ്തീർണ്ണമില്ലെന്ന് തട്ടിപ്പിന് ഇരയായ ചെന്നൈ സ്വദേശി ഡാനിയൽ സാമുവൽ ആരോപിക്കുന്നു.

ഡാനിയലിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് കമ്മീഷ്ണർ ലാൽജി മറുനാടൻ മലയാളിയോട് പറഞ്ഞു. തൃത്വം എന്ന് പേരിട്ടിരിക്കുന്ന കെട്ടിട സമുച്ചയത്തിലെ ആഡംബര ഫ്ലാറ്റ് സമയപരിധി കഴിഞ്ഞും ഉടമയ്ക്ക് കൈമാറത്തതിനും, ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയെന്ന് പറഞ്ഞ് സർഫാസി നിയമപ്രകാരം നടപടി ആരംഭിക്കുകയും ചെയ്തതിന് ടാറ്റാ റിയൽറ്റിക്കും, എച്ച്.ഡി.എഫ്.സി ബാങ്കിനുമെതിരെ എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ടാറ്റാ റിയൽറ്റി ഇൻഫ്രാസ്ട്രക്ച്ചർ കൊച്ചി പ്രൊജക്ട് ഡയറക്ടർ, ഹർഷ് വർധൻ മരോത്റാവ് ഗാജ്ബിയെ, എച്ച്.ഡി.എഫ്.സി ബാങ്ക് റീജിയണൽ ചീഫ് മാനേജർ , ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ് അധികാരി, പ്രോജക്ട് ഹെഡ് സ്‌കറിയ ജോർജ്ജ്, സെയിൽസ്് എക്സിക്യൂട്ടീവ് മനോജ് എന്നിവർക്കെതിരെയാണ് ഐ.പി.സി 406, 409, 420, 465, 468, 500 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സെൻട്രൽ പൊലീസ് മറുനാടൻ മലയാളിയെ അറിയിച്ചു.

2013 സെപ്റ്റബറിലാണ് പത്രപരസ്യം കണ്ട് കൊച്ചി കായലിനോട് ചേർന്ന് ഫ്ലാറ്റ് വാങ്ങാമെന്ന് തീരുമാനിച്ചത്. പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ കണ്ട് ഇഷ്ടമായതിനാലും ടാറ്റയുടെ പ്രോജക്ട് ആയതിനായും മൂന്ന് ബെഡ് റൂമുകളുള്ള ഫ്ലാറ്റ് റൊക്കം പണം നൽകി വാങ്ങാൻ തീരുമാനിച്ചു. ഇതനുസരിച്ച് ഒക്ടോബർ ഒമ്പതാം തിയതി 6 ബി ഫ്ലാറ്റ് 10 ലക്ഷം രൂപ അടച്ച് ബുക്ക് ചെയ്തു. ആകെ 3.29 കോടി രൂപയായിരുന്നു ഫ്ലാറ്റിന്റെ വില.

പണം നൽകാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും കമ്പനി ഉദ്യോഗസ്ഥർ ഇടപെട്ട് ബാങ്ക് ലോൺ തരപ്പെടുത്തിതരാമെന്നും, താക്കോൽ കൈമാറിയതിന് ശേഷം മാത്രം ഇ.എം.ഐ അടച്ചാൽ മതിയെന്നും പറഞ്ഞ് പിന്നാലെ നടന്നു. ഇതനുസരിച്ച് കമ്പനിയുടെ പ്രേരണയിൽ എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് രണ്ട് കോടി നാൽപ്പത്തിയാറ് ലക്ഷം രൂപയുടെ വായ്പ അവർ തന്നെ തരപ്പെടുത്തിതന്നു. വിവിധ ഘട്ടങ്ങളിലായി 63 ലക്ഷം രൂപയും അടച്ചു.

എന്നാൽ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറാമെന്ന പറഞ്ഞ ഡിസംബർ അവസാനത്തോടെ എച്ച്.ഡി.എഫ്.സി ബാങ്ക് ഇ.എം.ഐ അടയ്ക്കണമെന്ന് കാണിച്ച് ഡാനിയലിനെ ബന്ധപ്പെട്ടു. എന്നാൽ താക്കോൽ ലഭിച്ചതിന് ശേഷംമാത്രമേ ഇ.എം.ഐ അടയ്ക്കേണ്ടുന്നുവെന്ന ടാറ്റ അധികൃതരുടെ വാക്ക് ചൂണ്ടിക്കാണിച്ചെങ്കിലും ബാങ്ക് ഇതിന് വഴങ്ങിയില്ല. പിന്നാലെ 2016 നവംമ്പർ 30 ന് ഏഴ് ദിവസത്തിനകം 23.21 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്ന് കാണിച്ച് ബാങ്ക് അധികൃതർ ഡാനിയലിന് നോട്ടിസ് നൽകി.

ഇക്കാര്യം ചൂണ്ടിക്കാട്ടി ടാറ്റയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് പലതവണ പരാതിപ്പെട്ടെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിൽ ഡാനിയൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. 572 സെവൻ സ്റ്റാർ ഫ്ലാറ്റുകളാണ് ടാറ്റ നിർമ്മിക്കുന്നത്. ഇതിൽ 352 ഫ്ലാറ്റുകൾ ഇതിനകം തന്നെ വിറ്റ് പോയിട്ടുണ്ടെങ്കിലും 13 കുടുംബങ്ങൾ മാത്രമാണ് താമസം ആരംഭിച്ചിരിക്കുന്നത്.

സാധാരണ നിലയിൽ ഫ്ലാറ്റുകളുടെ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങൾ പൂർത്തീകരിക്കുന്നതിന് അനുസരിച്ചാണ് ബാങ്ക് പണം നൽകാറ്. താക്കോൽ കൈമാറിയതിന് ശേഷം മാത്രമേ 100 ശതമാനം ബാങ്ക് വായ്പയും നൽകാറുള്ളുവെന്നാണ് ഈ രംഗത്തെ വിധഗ്ദർ ചൂണ്ടികാണിക്കുന്നത്. എന്നാൽ ഇതുവരേയും താക്കോൽ കൈമാറാത്ത സാഹചര്യത്തിലും 2015 നവമ്പറിൽ 23.21 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്ന് കാണിച്ച് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയതിന് പിന്നിലും, ഒത്തുകളിയുണ്ടെന്നാണ് ആരോപണം.

ടാറ്റ റിയാൽറ്റിയുടെ തട്ടിപ്പിൽ കൂടുതലും പെട്ടിരിക്കുന്നത് വിദേശ മലയാളികളാണ്. പ്രോജക്ട് താക്കോൽ കൈമാൻ താമസം ഉണ്ടായാൽ കമ്പനി തന്നെ ഇ.എം.ഐ അടയ്ക്കുകയും, കസ്റ്റമർക്ക് കോമ്പൻസേഷൻ നൽകുകയുമാണ് ഭൂരിഭാഗം ബിൽഡേഴ്സും ചെയ്യാറെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ പ്രോജക്ട് രണ്ട് വർഷം വൈകിയിട്ടും, ബാങ്ക് വായ്പപോലും അടയ്ക്കാൻ കമ്പനി തയ്യാറാകുന്നില്ല.

ഇതേ പ്രോജക്ടിൽ താമസം ആരംഭിച്ച ദുബൈയിൽ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശി മിനി സേവ്യറുടെ(ടവർ 4-4ബി) ഫ്ലാറ്റിൽ ഗുണനിലവാരം കുറഞ്ഞ സമാഗ്രികൾ ഉപയോഗിച്ചെന്ന പരാതിയെത്തുടർന്ന് ഡോറുകളും ഫ്ളോറിംങ്ങും അറ്റകുറ്റപണിയിലാണ്. നിർമ്മാണം നടക്കുന്നതിനാൽ കുടുംബം താമസം മാറിയിരിക്കുകയാണ്. രണ്ട് മാസം മാത്രമാണ് ഇവർ ഇവിടെ താമസിച്ചത്. നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് മിനി സേവ്യർ അറിയിച്ചതിനെ തുടർന്ന്, ഇവരെ കാണാൻ ടാറ്റാ അധികൃതർ ദുബൈയിലെത്തി കുടുംബവുമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP