ജേക്കബ് തോമസിന് പകരം ഹേമചന്ദ്രനെ വിജിലൻസ് ഡയറക്ടർ ആക്കണമെന്ന ആവശ്യവുമായി കോടിയേരി; ജേക്കബ് തോമസിന് ഒരവസരം കൂടി നൽകാൻ പിണറായിയും; ബന്ധുത്വ നിയമന വിവാദത്തിന് പിന്നാലെ സിപിഎമ്മിലെ ഭിന്നത കൂട്ടാൻ മറ്റൊരു വിഷയം കൂടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിയാൻ ജേക്കബ് തോമസ് കത്ത് നൽകിയതോടെ പുതിയ കരുനീക്കവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുപ്രധാന തസ്തികകളിലേക്ക് പാർട്ടിയുടെ അനുമതിയോടെ മതി നിയമനമെന്നാണ് കോടിയേരിയുടെ പക്ഷം. ഡിജിപി റാങ്കിലുള്ള ഹേമചന്ദ്രനെ ചുമതല ഏൽപ്പിക്കണമെന്നാണ് ആവശ്യം. പൊലീസ് ആസ്ഥാനത്ത് പ്രത്യേക ചുമതലയൊന്നുമില്ലാതെ ഇരിക്കുന്ന ഹേമചന്ദ്രനുമായി അനൗദ്യോഗിക ചർച്ചയും സിപിഐ(എം) നേതൃത്വം നടത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാൽ ഹേമചന്ദ്രനെ വിജിലൻസ് ഏൽപ്പിക്കുന്നതിനോട് മുഖ്യമന്ത്രിയുടെ ഓഫീസിന് തീർത്തും താൽപ്പര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഈ പക്ഷത്താണ്.
ബന്ധുത്വ നിയമന വിവാദത്തിൽ ഇ പി ജയരാജന് രാജിവയ്ക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെ കടുത്ത നിലപാട് കാരണമാണ്. മുൻ മന്ത്രിയും കണ്ണൂർ എംപിയുമായ പി കെ ശ്രീമതിയുമായും തർക്കങ്ങളുണ്ടായി. കോലിയക്കോട് കൃഷ്ണൻ നായരുടേയും ആനത്തലവട്ടം ആനന്ദന്റെ മക്കളുടേയും നിയമനങ്ങളും വിവാദത്തിലാക്കി. ഈ പശ്ചാത്തലത്തിൽ പുതിയൊരു ഗ്രൂപ്പ് സമവാക്യം ഉണ്ടാക്കാൻ കോടിയേരി നീക്കം നടത്തിയിരുന്നു. ഭരണത്തിൽ പിടിമുറക്കുകയും സിപിഎമ്മിലെ സംഘടനാ സംവിധാനം തന്റെ കൈപ്പിടിയിൽ കൊണ്ടു വരാനുമായിരുന്നു ഇത്. ഈ നീക്കം വേണ്ടത്ര ഫലം കണ്ടില്ല. സിപിഐ(എം) സെക്രട്ടറിയേറ്റിൽ പോലും പിണറായിയുടെ വാദത്തിനാണ് പ്രാധാന്യം കിട്ടിയത്. ഇതിനിടെയാണ് ജേക്കബ് തോമസ് വിഷയമെത്തുന്നത്. ഇതും പാർട്ടിയിലെ കരുത്തനാകാൻ ഉപയോഗിക്കുകയാണ് കോടിയേരി.
എന്ത് വന്നാലും ജേക്കബ് തോമസിനെ ഇനി മാറ്റണമെന്നാണ് കോടിയേരിയുടെ പക്ഷം. സിപിഐ(എം) നേതാക്കളുടെ മൊത്തം വികാരമായാണ് ഇതിനെ അവതരിപ്പിക്കുന്നത്. അഴിമതിക്കെതിരെ പോരാട്ടം കടുപ്പിച്ച ജേക്കബ് തോമസിനെ സിപിഎമ്മിലെ എല്ലാ നേതാക്കൾക്കും താൽപ്പര്യക്കുറവുണ്ട്. ഈ സാഹചര്യത്തിൽ തന്റെ നീക്കം വിജയിക്കുമെന്നാണ് കോടിയേരിയുടെ പക്ഷം. വിജിലൻസിന്റെ തലപ്പത്തുള്ളയാൾക്ക് പാർട്ടിയുമായി ആത്മബന്ധം വേണം. അല്ലെങ്കിൽ പാർട്ടി പ്രതിരോധത്തിലാകുന്ന തീരുമാനങ്ങൾ ഉണ്ടാകും. ഇത് സർക്കാരിന്റെ ശോഭ കെടുത്തും. അതുകൊണ്ട് വിജിലൻസ് ഡയറക്ടറെ പാർട്ടിയുടെ അനുമതിയോടെ നിയമിക്കണമെന്നാണ് ആവശ്യം. ഇത്തരമൊരു ചർച്ച സെക്രട്ടറിയേറ്റിൽ നടന്നാൽ തന്റെ നിർദ്ദേശം അംഗീകരിക്കുമെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ. എന്നാൽ ജേക്കബ് തോമസ് തുടരട്ടേയെന്ന പക്ഷത്താണ് പിണറായി ഇപ്പോഴും. ഇതും അനുകൂലമാക്കാൻ കോടിയേരി ശ്രമം തുടങ്ങിയിട്ടുണ്ട്.
പാർട്ടിക്കാരുടേയും പാർട്ടി പ്രവർത്തകരുടേയും വികാരം ജേക്കബ് തോമസിന് എതിരാണ്. ആ സാഹചര്യത്തിൽ മുഖ്യമന്ത്രി ജേക്കബ് തോമസിന് വേണ്ടി സംസാരിക്കുന്നത് ഉയർത്തിയാണ് ഈ നീക്കം. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരിൽ വലിയൊരു വിഭാഗവും ജേക്കബ് തോമസിന് എതിരാണ്. ഈ വിഷയത്തിൽ ഉറച്ച നിലപാട് എടുത്ത് ഉദ്യോഗസ്ഥ ലോബിയേയും തനിക്ക് അനുകൂലമാക്കാനാണ് കോടിയേരിയുടെ നീക്കം. വി എസ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പൊലീസിൽ സ്വന്തമായൊരു വിഭാഗത്തെ കോടിയേരി വളർത്തിയെടുത്തിരുന്നു. ഇതിൽ പ്രധാനിയാണ് ഹേമചന്ദ്രൻ. ഇത്തരം ഉദ്യോഗസ്ഥരിലൂടെ പൊലീസിൽ സ്വാധീനം കൂട്ടാനും കോടിയേരി ശ്രമം തുടങ്ങിയിട്ടുണ്ട്. ജേക്കബ് തോമസിനെ മാറ്റി ഹേമചന്ദ്രനെ വിജിലൻസ് ഡയറക്ടറാക്കിയാൽ സ്ഥാന മോഹികളായ ഐപിഎസുകാർ പാർട്ടിയുമായി അടുക്കുമെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ.
എന്നാൽ കരുതലോടെ മാത്രമേ സർക്കാർ തീരുമാനം എടുക്കൂവെന്നാണ് പിണറായിയുടെ പക്ഷം. വിജിലൻസ് ഡയറക്ടറാകാൻ ഹേമചന്ദ്രൻ ശരിയായ വ്യക്തിയല്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സോളാർ കേസ് അന്വേഷണത്തിൽ നിരവധി പരാതികൾ ഉയർന്നു. സരിത എസ് നായരുടെ കത്ത് ബാലകൃഷ്ണ പിള്ളയുടെ കൈയിലെത്തിയതിലും സംശയങ്ങൾ ഏറെയാണ്. പുറ്റിങ്ങൽ ദുരന്തത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഹേമന്ദ്രനെതിരെ ആരോപണം സജീവമാണ്. ഇന്റലിജൻസ് മേധാവിയായിരിക്കെ ഹേമചന്ദ്രന്റെ നീക്കങ്ങൾ സംശയത്തിന് ഇട നൽകുന്നതാണെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ എങ്ങനെ ഹേമചന്ദ്രനെ വിജിലൻസിന്റെ ചുമതല ഏൽപ്പിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചോദ്യം. ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോയും ഇതേ അഭിപ്രായക്കാരിയാണ്. ഇതിനിടെ കോടിയേരിയെ കണ്ട് ഹേമചന്ദ്രൻ ആശയ വിനിമയം നടത്തിയതായും സൂചനയുണ്ട്. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായം മുഖ്യമന്ത്രിക്കുണ്ട്. ഇ പി ജയരാജൻ വിഷയത്തിൽ നിലപാട് എടുത്ത ഉദ്യോഗസ്ഥനെ ഉടൻ മാറ്റിയെന്ന പേരുദോഷവും വരും. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ പിണറായി തീരുമാനം എടുക്കൂ.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ചു
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍