Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗിയായ ഭാര്യയെ ഉപേക്ഷിച്ചതു രാഷ്ട്രീയ നേതാവിനു ചേർന്നതല്ല; രണ്ടാം വിവാഹം ഉചിതവുമല്ല; ഷാനവാസിനെതിരായ ആരോപണവും തെറ്റ്: ടി സിദ്ദിഖിനെതിരെ കെപിസിസി അന്വേഷണ സമിതി; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന്റെ രാഷ്ട്രീയഭാവി തുലാസിൽ

രോഗിയായ ഭാര്യയെ ഉപേക്ഷിച്ചതു രാഷ്ട്രീയ നേതാവിനു ചേർന്നതല്ല; രണ്ടാം വിവാഹം ഉചിതവുമല്ല; ഷാനവാസിനെതിരായ ആരോപണവും തെറ്റ്: ടി സിദ്ദിഖിനെതിരെ കെപിസിസി അന്വേഷണ സമിതി; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന്റെ രാഷ്ട്രീയഭാവി തുലാസിൽ

കെ വി നിരഞ്ജൻ

തിരുവനന്തപുരം: കാൻസർ രോഗിയായ ഭാര്യയെ അകാരണമായി മൊഴിചൊല്ലി പുനർവിവാഹിതനായ കോഴിക്കോട്ടെ കോൺഗ്രസ് നേതാവ് ടി.സിദ്ദീഖിനെ പാർട്ടിയും കൈവിടുന്നു. സിദ്ദീഖ് ധൃതിപിടിച്ച് നടത്തിയ രണ്ടാം വിവാഹം ഉചിതമായില്ലെന്ന്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ച കെപിസിസി ഉപസമിതി തയാറാക്കിയ കരട് റിപ്പോർട്ടിൽ പറയുന്നു. സിദ്ദീഖിന്റെ നടപടി ഒരു രാഷ്ട്രീയ നേതാവിന് ഒട്ടും യോജിച്ചതായിരുന്നില്ലെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി ചെയർമാനും ഡി.ബാബുപ്രസാദ്, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ അംഗങ്ങളുമായ സമിതിയുടെ വിലയിരുത്തൽ. കരട് റിപ്പോർട്ട് തയാറാക്കിയ സമിതി അന്തിമ റിപ്പോർട്ട് താമസിയാതെ കെപിസിസി പ്രസിഡന്റിന് കൈമാറും.

പ്രശ്‌നം വഷളാക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് രണ്ടാംവിവാഹത്തിന് ശേഷവും സിദ്ദീഖിന്റെ ഭാഗത്തുനിന്നുണ്ടായത്. ആദ്യ ഭാര്യ നസീമയുമായുണ്ടായ പരസ്യ തർക്കം ഇതിന് തെളിവാണ്. തനിക്കെതിരെ പ്രതികരിക്കാൻ നസീമയെ പ്രേരിപ്പിക്കുന്നത് എം.ഐ. ഷാനവാസ് എംപിയാണെന്ന സിദ്ദീഖിന്റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സമിതി വിലയിരുത്തി. അഞ്ചുസിറ്റിങ്ങുകളിലായി ബന്ധപ്പെട്ടവരിൽ നിന്നെല്ലാം മൊഴിയെടുത്തശേഷമാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. സിദ്ദീഖിനെതിരെ നടപടി വേണമെന്ന് കരട് റിപ്പോർട്ടിൽ പറയുന്നില്ല. അന്തിമ റിപ്പോർട്ട് തയാറാക്കുമ്പോഴേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവൂ.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായിയായ സിദ്ദീഖ് എന്തു പ്രശ്‌നമുണ്ടായാലും അദ്ദേഹം സംരക്ഷിക്കും എന്ന ധൈര്യത്തിലാണ് തനിക്കെതിരെ അന്വേഷണമാവാമെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. എന്നാൽ കെപിസിസി പ്രസിഡന്റ് സുധീരൻ താരതമ്യേന നിഷ്പക്ഷരായ ആളുകളെവച്ച് അന്വേഷണകമ്മറ്റി പ്രഖ്യാപിച്ചതാണ് സിദ്ദീഖിന് വിനയായത്. ഐ ഗ്രൂപ്പിനെ പിണക്കിയതും വിവാദമായി. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനാണ് ബാബു പ്രസാദ്. ഭാരതീപുരം ശശി സുധീരന്റെ വിശ്വസ്തനും. മാന്നാർ അബ്്ദുൽ ലത്തീഫിനും എ ഗ്രൂപ്പുമായി വലയി ബന്ധങ്ങളൊന്നുമില്ല.

കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിന്റെ സമയത്ത് തന്റെ ഭാര്യ നസീമക്ക് കാൻസറാണെന്ന കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങളെ സ്വാധീനിച്ച് വാർത്ത വരുത്തുകയും സഹതാപതരംഗമുണ്ടാക്കാൻ ശ്രമിക്കയും ചെയ്തിരുന്നു, കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ ടി.സിദ്ദീഖ്.ഇതെല്ലാം കഴിഞ്ഞ് അദ്ദേഹം വീട്ടിൽ വരാതാവുകയും അകാരണമായി തന്നെയും മക്കളെയും ഉപേക്ഷിക്കയായിരുന്നെന്നുമാണ് ഭാര്യ നസീമ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. വിവാഹബന്ധം വേർപെടുത്തിയ വിവരം നേരിട്ട് അറിയിക്കാൻപോലും സിദ്ദീഖ് തയാറായില്ല.

ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി, 'ഫീലിങ്ങ് പോയി തുലയെടാ' എന്ന തലക്കെട്ടിൽ നസീമയിട്ട ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിരുന്നു. തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽവച്ച് സിദ്ദീഖും കൂട്ടരും നസീമയെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ടായി. ഈ വിവാദങ്ങൾ വലിയ ചർച്ചയായതോടെയാണ് സിദ്ദീഖ് കെപിസിസി ജനറൽ സെക്രട്ടിറി സ്ഥാനം രാജിവച്ചത്. വയനാട് എംപി, എം.ഐ ഷാനവാസാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും അന്ന് സിദ്ദീഖ് ആരോപിച്ചിരുന്നു. മലബാറിൽനിന്ന് ഇനി മറ്റൊരു നേതാവും വളർന്നുവരരുതെന്ന ഷാനവാസ് ആഗ്രഹിക്കുന്നതായും സിദ്ദീഖ് ആരോപിച്ചിരുന്നു.

ഉമ്മൻ ചാണ്ടിയുടെ സ്വന്തക്കാരെ നിറച്ച് തട്ടിക്കുട്ടിയുള്ള പാർട്ടി അന്വേഷണത്തിലൂടെ തിരച്ചുവരമെന്നായിരുന്നു സിദ്ദീഖിന്റെ കണക്കുകൂട്ടൽ. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തകരുന്ന രീതിയിലേക്കാണ് പുതിയ സംഭവവികാസങ്ങൾ നീങ്ങുന്നത്. വിവാദത്തെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധതകാട്ടി കെപിസിസിക്ക് സിദ്ദിഖ് കത്ത് നൽകി. ഇത് അംഗീകരിച്ചതോടെ പാർട്ടിയിലെ നേതൃസ്ഥാനവും നഷ്ടമായി.

ഭാര്യയുടെ ക്യാൻസർ രോഗം മുതലാക്കി വോട്ട് പിടിച്ച ടി സിദ്ദിഖ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. ഇക്കാര്യം മറുനാടൻ മലയാളി വാർത്തയിലൂടെയാണ് പുറംലോകം അറിഞ്ഞത്. താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചു നസീമ ടി സിദ്ദിഖിന് തുറന്ന കത്തെഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്യാൻസർ രോഗിയായ തന്നെ വഞ്ചിച്ചാണ് സിദ്ദിഖ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങുന്നതെന്ന ഗുരുതര ആരോപണമാണ് സിദ്ദിഖിന്റെ രണ്ട് മക്കളുടെ അമ്മയും കോഴിക്കോട് അദ്ധ്യാപികയുമായ നസീമ പറഞ്ഞത്. അസുഖം തിരിച്ചറിഞ്ഞതിന് ശേഷമാണ് സിദ്ദിഖിന് തന്നോടും മക്കളോടുമുള്ള സമീപനത്തിൽ മാറ്റം വന്നത്. ഒരിക്കലും അയാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചതല്ല. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ സിദ്ദിഖ് ചെയ്തതുകൊടും ക്രൂരതയാണെന്നും നസീമ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തിയിരുന്നു.

ഭാര്യയെ ഉപേക്ഷിച്ച് മാസം തികയുന്നതിന് മുമ്പ് വിവാഹം കഴിക്കാൻ സ്ത്രീയെ ഇത്ര റെഡിമെയ്ഡ് ആയി കിട്ടിയതെങ്ങനെ? ഉപ്പയുടെ വിവാഹത്തിന് മക്കളെ എങ്കിലും വിളിക്കണമായിരുന്നുവെന്നും ടി സിദ്ദിഖിനോട് തുറന്ന കത്തിൽ നസീമ ചോദിച്ചിരുന്നു. തന്നെ മൊഴി ചൊല്ലിയത് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനാണെന്ന ആരോപണങ്ങൾക്ക് കരുത്തു പകരുന്ന വാക്കുകളുമായാണ് കോഴിക്കോട് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക കൂടിയായ നസീമ ഫേസ്‌ബുക്കിൽ തുറന്ന കത്തെഴുതിയത്. വിവാഹ മോചന വിഷയത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുവെന്നും നസീമ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി എം സുധീരൻ, ഷാനി മോൾ ഉസ്മാൻ, ബെന്നി ബഹനാൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ സമീപിച്ച് പ്രശ്‌നം തർത്തു തരാൻ ആവശ്യപ്പെട്ടിരുന്നതായും നസീമ വെളിപ്പെടുത്തി. പാത്തും പതുങ്ങിയും വിവാഹം കഴിച്ചപ്പോൾ രണ്ട് മക്കളെ കൂടി പങ്കെടുപ്പിക്കാമായിരുന്നില്ലേയെന്നും നസീമ തുറന്ന കത്തിലൂടെ വ്യക്തമാക്കി.

നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ട് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാൻ ശ്രമിക്കുമെന്നും നസീമ പറഞ്ഞിരുന്നു. അനുസരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് മക്കളെയും എന്നെയും മൊഴി ചൊല്ലാൻ നാണമില്ലേയെന്നും അവർ ചോദിച്ചു. നഷ്ടപരിഹാരം നൽകാൻ പണമില്ലെന്ന സിദ്ദിഖിന്റെ വാദത്തെയും അവർ തള്ളിക്കഞ്ഞിരുന്നു. ഒരു ശമ്പളവുമില്ലാതെ, 'മറ്റു വരുമാനമില്ലാതെ' താങ്കൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ഈ സമൂഹത്തോട് വെളിപ്പെടുത്തണമന്നും സാമ്പത്തിക ആസ്തി വെളിപ്പെടുത്തണമെന്നും നസീമ തുറന്ന കത്തിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ തന്റെ ഭാഗം വിശദീകരിച്ച് ടി സിദ്ദിഖും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലൂടെയും മറുനാടൻ മലയാളിയിലൂടെയും തങ്ങളുടെ വശം വിശദീകരിച്ച് ഇരുവരും രംഗത്തെത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സിദ്ദിഖിന്റെ രണ്ടാമത്തെ ഭാര്യയുടെ മുൻ ഭർത്താവും രംഗത്തെത്തിയിരുന്നു.

നസീമയെ മൊഴിചൊല്ലിയതിന് ശേഷം പി എ ഷറഫുന്നീസയെന്ന യുവ എഴുത്തുകാരിയെയാണ് സിദ്ദിഖ് വിവാഹം ചെയ്തത്. തന്റെ ഭർത്താവായിരിക്കെ തന്നെ സിദ്ദിഖിന് ഷറഫുന്നീസയുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണം നസീമ ഉന്നയിച്ചിരുന്നു. നസീമയുടെ വാക്കുകളെ ശരിവച്ചുകൊണ്ടാണ് ഷറഫുന്നീസയുടെ മുൻഭർത്താവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇതിന്റെ തുടർച്ചയായാണ് നസീമ കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ നസീമയ്ക്ക് എതിരെ കൈയേറ്റ ശ്രമം ഉണ്ടായത്. സിദ്ദിഖിനെതിരെ ഇതും വാർത്തയായി എത്തി. ഇതിനിടെയാണ് എംഐ ഷാനവാസിനെതിരെ ആരോപണവുമായി സിദ്ദിഖും എത്തിയത്. ഈ സാഹചര്യത്തിലാണ് കെപിസിസി ഇടപെട്ടത്. തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖിന് നഷ്ടമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP