1 usd = 73.52 inr 1 gbp = 95.36 inr 1 eur = 84.36 inr 1 aed = 20.01 inr 1 sar = 19.59 inr 1 kwd = 242.19 inr

Oct / 2018
22
Monday

തച്ചങ്കരി ചലഞ്ച് അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രികുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി ഗൂഢാലോചന നടത്തി പരിഷ്‌കാരങ്ങൾ കുളമാക്കുന്നുവെന്ന ആരോപണം ശക്തം; അദർ ഡ്യൂട്ടിക്കാരെ മാറ്റിയത് ഒഴിവാക്കാൻ എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ഗൂഢാലോചന; സ്‌റ്റേഷൻ മാസ്റ്റർമാർക്ക് എൻക്വയറി ചുമതല കൂടി നൽകി തിരിച്ചടിക്കാൻ ആലോചിച്ച് തച്ചങ്കരിയും

April 24, 2018 | 01:46 PM IST | Permalinkതച്ചങ്കരി ചലഞ്ച് അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രികുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി ഗൂഢാലോചന നടത്തി പരിഷ്‌കാരങ്ങൾ കുളമാക്കുന്നുവെന്ന ആരോപണം ശക്തം; അദർ ഡ്യൂട്ടിക്കാരെ മാറ്റിയത് ഒഴിവാക്കാൻ എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ഗൂഢാലോചന; സ്‌റ്റേഷൻ മാസ്റ്റർമാർക്ക് എൻക്വയറി ചുമതല കൂടി നൽകി തിരിച്ചടിക്കാൻ ആലോചിച്ച് തച്ചങ്കരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നന്നാക്കാൻ ആരു ശ്രമിച്ചാലും അത് തൊഴിലാളി സംഘടനകൾ അട്ടിമറിക്കും. അതിന് കൂട്ടായി ഉന്നത നേതൃത്വവും ഉണ്ട്. രാജമാണിക്യം എംഡിയായി എത്തിയപ്പോൾ പാരവച്ചവർ വീണ്ടും ഒരുമിക്കുകയാണ്. ടോമിൻ തച്ചങ്കരിയെ ആറുമാസത്തിനുള്ളിൽ പുറത്താക്കുമെന്നാണ് ഇവരുടെ വാദം. അതിനുള്ള തന്ത്രങ്ങൾ തുടങ്ങി കഴിഞ്ഞു. എക്‌സിക്യുട്ടീവ് ഡയറക്ടർ ശ്രീകുമാറിന്റെ പിന്തുണയോടെയാണ് നീക്കങ്ങൾ. കെഎസ്ആർടിസിയിലെ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ മറ്റു ഡ്യൂട്ടികൾ ഒഴിവാക്കി ടോമിൻ ജെ തച്ചങ്കരി ഉത്തരവിറക്കിയിരുന്നു. ജീവനക്കാരുടെ അഭാവം കാരണം ദിവസവും ഇരുന്നൂറോളം സർവീസുകൾ മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് കെഎസ്ആർടിസി എംഡിയുടെ ഉത്തരവ്. എന്നാൽ ഇത് അട്ടിമറിക്കാനാണ് നീക്കം.

എല്ലാ ഡിപ്പോയിലും അദർ ഡ്യൂട്ടിക്കാരെ രക്ഷിക്കാനാണ് നീക്കം. യൂണിയൻ നേതാക്കളാണ് ഈ നീക്കത്തിന് പിന്നിൽ. എല്ലാ ഡിപ്പോയിലും അജർ ഡ്യൂട്ടിക്കാരുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഡിപ്പോയിൽ നിന്നും അദർ ഡ്യൂട്ടിക്കാരെ പിൻവലിക്കാനായിരുന്നു നീക്കം. ഇതിനായി ലിസ്റ്റ് തയ്യാറാക്കിയത് അത് ഡിപ്പോയിലാണ്. ഇവിടെയാണ് കള്ളക്കളി നടക്കുന്നത്. യൂണിറ്റിലെ ജുനിയർ കണ്ടക്ടർമാരെയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇവരെ ദീർഘദൂര ബസുകളിലെ കണ്ടക്ടർമാരാക്കി പറഞ്ഞ് അയക്കാനാണ് നീക്കം. ഇതിലൂടെ ടോമിൻ തച്ചങ്കരിയുടെ ലക്ഷ്യം തന്നെ പാളും. സ്ഥാപനത്തോട് ആത്മാർത്ഥതയുള്ളവരെല്ലാം യുണിയനൊപ്പമാണ് തച്ചങ്കരിയെന്ന പ്രതീതിയുണ്ടാക്കും. അങ്ങനെ തീരുമാനം ഗുണത്തേക്കാൾ ഏറെ ദോഷമാകും. പണിയെടുക്കുന്നവരെ എംഡിക്ക് എതിരാക്കി അട്ടിമറിക്കാനാണ് നീക്കം.

എല്ലാ ഡിപ്പോയിലും എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിക്കുന്ന തരത്തിലാണ് ഗൂഢാലോചന. ഇതിലൂടെ ജനങ്ങളേയും എംഡിക്ക് എതിരാക്കും. എൻക്വയറിയിൽ ആളൊഴിയുമ്പോൾ യാത്രക്കാർ കൃത്യമായ വിവരങ്ങൾ ഇല്ലാതെയാകും. ഇതിലൂടെ എംഡിയുടെ നീക്കത്തെ അട്ടിമറിക്കാനാണ് നീക്കം. രാജമാണിക്യം അദർ ഡ്യൂട്ടി സംവിധാനത്തിനെതിരെ രംഗത്ത് വന്നപ്പോഴും ശ്രീകുമാറും സിഐടിയുകാരും ചേർന്ന് അത് അട്ടിമറിച്ചിരുന്നു. ഇതിലൂടെ യൂണിയൻകാർക്ക് പണിയെടുക്കാതെ തുടരാം. അദർ ഡ്യൂട്ടി ചെയ്യുന്നവർ ഏറെയും ചീഫ് ഓഫീസിലാണ് ഉള്ളത്. ഇവരെല്ലാം എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്‌മിനിസ്‌ട്രേറ്ററുടെ വേണ്ടപ്പെട്ടവരാണ്. യൂണിയനിൽ സ്വാധീനമുള്ളവരും. തച്ചങ്കരിയെ പോലുള്ള കരുത്തൻ എംഡിയായിരിക്കുമ്പോൾ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ റോൾ കുറയും. ഇതാണ് യൂണിയൻകാരുമായി ചേർന്ന് അട്ടിമറിക്ക് തലപ്പത്തുള്ള മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും.

എൻക്വയറി കൗണ്ടറിൽ നിന്ന് ആളെ പിൻവലിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിൽ തച്ചങ്കരി കടുത്ത നിലപാട് എടുക്കുമെന്നാണ് സൂചന. നിലവിൽ സ്റ്റേഷൻ മാസ്റ്റർമാർ പല ഡിപ്പോയിലും എൻക്വയറി കൗണ്ടറിൽ നിന്ന് ഏറെ ദൂരെയാണ് ഇരിക്കാറ്. ഈ സംവിധാനം പൊളിച്ചെഴുതും. ഇതിന് വേണ്ടി സ്റ്റേഷൻ മാസ്റ്റർമാർ തന്നെ എൻക്വയറി ഓഫീസും കൈകാര്യം ചെയ്യണമെന്ന ഉത്തരവ് ഇറങ്ങാൻ സാധ്യതയുണ്ട്. യാത്രക്കാർ ബസിന്റെ സമയം തിരക്കിയാണ് എൻക്വയറി കൗണ്ടറിലെത്തുന്നത്. ബസുകളുടെ സമയ വിവര പട്ടിക കൃത്യമായുള്ളത് സ്റ്റേഷൻ മാസറ്റർക്കാണ്. അതുകൊണ്ട് തന്നെ ഈ ചുമതല കൂടി സ്റ്റേഷൻ മാസ്റ്റർ നിർവ്വഹിക്കട്ടേ എന്ന രീതിയിലേക്ക് കാര്യങ്ങളെത്തും. ചീഫ് ഓഫീസിലെ അട്ടിമറിക്കാരെ നിലയ്ക്ക് നിർത്തുന്ന തരത്തിൽ പെരുമാറ്റ ചട്ടവും നടപ്പിലാക്കിയേക്കും.

അദർ ഡ്യൂട്ടിക്കാരെ കണ്ടെത്തി ആവശ്യമുള്ള സ്റ്റേഷനുകളിൽ നിയോഗിക്കാനാണ് ഉത്തരവ്. ഉദാഹരണത്തിന് കാട്ടാക്കട ഡിപ്പോയിൽ നിന്ന് നിരവധി പേരെ തിരുവനന്തപുരത്തെ പ്രധാന ഡിപ്പോയിലേക്ക് മാറ്റും. ഈ ലിസ്റ്റിൽ 15 പേരാണുള്ളത്. ഇതിൽ ആരും അദർ ഡ്യട്ടി ചെയ്യുന്നവരല്ല. മറിച്ച് ഇതേ ഡിപ്പോയിലെ ജൂനിയർ കണ്ടക്ടർമാരാണ്. ഈ പട്ടിക തയ്യാറാക്കിയത് കാട്ടാക്കട ഡിപ്പോയിലെ യുണിയൻ നേതാക്കളും. ഡിപ്പോയിലെ ഓഫീസിന്റെ പൂർണ്ണ നിയന്ത്രണം ഇവരിലാണ്. അതുകൊണ്ട് തന്നെ അദർ ഡ്യൂട്ടിക്കാരെ മാറ്റാനുള്ള തീരുമാനം ജൂനിയർ കണ്ടക്ടർമാരെ തിരുവനന്തപുരത്തേക്ക് അയച്ച് അട്ടിമറിച്ചു. ഫലത്തിൽ എംഡിയുടെ കണ്ണിൽ കാട്ടാക്കടയിലെ അദർ ഡ്യൂട്ടിക്കാരെ മാറ്റിയെന്ന് വരികയും ചെയ്യും. ഇതിലൂടെ പണിയെടുക്കാതെ ഇരിക്കുന്നവർക്ക് അതേ ഡിപ്പോയിൽ തുടരനാകും. ആളുകൾ കൂടുതലുണ്ടെങ്കിൽ സീനിയർമാരല്ലെ ജൂനിയർ ജീവനക്കാരാണ് പുറത്തുപോകേണ്ടി വരികയെന്നതാണ് കെ എസ് ആർ ടി സിയിലെ ചട്ടം. ഇത് മുതലെടുത്താണ് ജൂനിയേഴ്‌സിനെ മാറ്റുന്നതും.

ഫലത്തിൽ അദർഡ്യൂട്ടി ചെയ്ത് സുഖിക്കുന്നവർക്ക് എല്ലാ സഹായവും ചെയ്യുകയാണ് ചട്ടവും. ഈ നീതികേടിൽ ജൂനിയർ കണ്ടക്ടർമാരാകെ നിരാശയിലുമാണ്. കെഎസ്ആർടിസിയുടെ നട്ടെല്ലൊടിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് അശാസ്ത്രീയമായ ഡ്യൂട്ടി സംവിധാനം. ജീവനക്കാരെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കാത്ത കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാനുള്ള ദൗത്യം ഏറ്റെടുത്ത തച്ചങ്കരിയോട് ഒളിയുദ്ധമാണ് യൂണിയനുകൾ നടത്തുന്നത്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. മാസം 120 കോടി രൂപ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി. ലാഭത്തിലാക്കാൻ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസം ആവശ്യമാണെന്ന് ഖന്ന റിപ്പോർട്ടിൽ പറയുന്നു. ഡ്രെവർക്കും കണ്ടക്ടർ ഡബിൾ ഡ്യൂട്ടി നൽകിവരുന്ന സംവിധാനം പൊളിച്ചെഴുതേണ്ടിയും വരും. ഇതെല്ലാം അട്ടിമറിക്കാനാണ് അദർ ഡ്യൂട്ടിയിൽ യൂണിയൻ നേതാക്കളും എക്‌സിക്യൂട്ടീവ് ഡയറക്ടറും ഒരുമിക്കുന്നത്.

ബസുകൾ അറ്റകുറ്റപ്പണിക്കും മറ്റും നൽകുന്നതിനുവേണ്ടി രാത്രികാലങ്ങളിൽ ഡിപ്പോകളിൽ ഷണ്ടിങ് ഡ്യൂട്ടിയും അദർ ഡ്യൂട്ടിയും ചെയ്യുന്നതിൽ നിന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും വിലക്കിയാണ് തച്ചങ്കരി ഉത്തരവിട്ടത്. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഷണ്ടിങ്ങിനുവേണ്ടി ബസുകൾ ഓടിക്കണം. ഇവരോട് ഹെവിവെഹിക്കിൾ ലൈസൻസ് എടുക്കണമെന്നും എംഡി നിർദ്ദേശിച്ചിട്ടുണ്ട്. കണ്ടക്ടർമാരെ മറ്റു ജോലികളിൽ നിയമിക്കാൻ പാടില്ല. അത്തരം സാഹചര്യം ഉണ്ടായാൽ ഇൻസ്പെക്ടർമാരെ നിയോഗിക്കണം. കേടായ ബസുകൾ ഡിപ്പോയിൽ എത്തിക്കാൻ ഡ്രൈവർമാരെ വിടരുത്. പകരം സൂപ്പർവൈസർ ജോലി ചെയ്യണം എന്നിങ്ങനെയാണ് ക്രമീകരണം. ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും അവർ മറ്റു ജോലികൾ ചെയ്യുന്നതിനാൽ ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാനായിരുന്നു നടപടി.

ഇതിനൊപ്പം കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നത് 100 ഉദ്യോഗസ്ഥരാണ്. കംപ്യൂട്ടർവത്കരണവും പുനഃക്രമീകരണവും കാരണം അപ്രസക്തമായ 100 തസ്തികകളിൽ ഉദ്യോഗസ്ഥരുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കു കാര്യമായ ജോലികളില്ല. അദർ ഡ്യൂട്ടിയുടെ പേരിൽ ചീഫ് ഓഫീസിൽ കുടിയേറിയ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ഒഴിവാക്കിയെങ്കിലും ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ധൈര്യം മാനേജ്മെന്റ് കാട്ടിയിരുന്നില്ല. ചീഫ് ഓഫീസിലെ ജോലിഭാരമില്ലാത്ത കസേരകൾ പ്രമുഖ തൊഴിലാളിസംഘടനാ നേതാക്കളും പ്രതിനിധികളും കൈയടക്കിയിരിക്കുകയാണ്. ഇതാണ് പൊളിച്ചെഴുതാൻ തച്ചങ്കരി മുന്നോട്ട വന്നത്. ഇവരുടെ രക്ഷകരായി മാറുകയാണ് എക്‌സിക്യൂട്ടീവ് ഡയറക്ടർ. ഇതാണ് തച്ചങ്കരിയുടെ തലവേദന കൂട്ടുന്നതും.

ജോലി പുനഃക്രമീകരണത്തിന്റെ ഭാഗമായി അടുത്തിടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ജോലിസമയം ഒരു മണിക്കൂർവീതം വർധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ഓഫീസിലെ 21 സെക്ഷനുകളിലെയും ജീവനക്കാരെ പുനർവിന്യസിക്കാൻ എം.ഡി. നിർദ്ദേശിച്ചത് എതിർപ്പിനിടയാക്കിയിട്ടുണ്ട്. പേഴ്സണൽ സെക്ഷനിലാണ് ആദ്യം അഴിച്ചുപണി നടന്നത്. ഇവിടെനിന്ന് ഒഴിവാക്കപ്പെട്ടവർ പ്രമുഖ തൊഴിലാളി സംഘടനയുടെ പ്രതിനിധികളായിരുന്നു. ഇതോടെ എതിർപ്പും ശക്തമായി. ഉദാഹരണത്തിന് പത്ത് ജീവനക്കാരുള്ള ഒരു വിഭാഗത്തിൽ പുനഃക്രമീകരണത്തോടെ ഒരുമാസം പത്ത് ഡ്യൂട്ടി സമയം അധികം കിട്ടും. ഇതനുസരിച്ച് 21 സെക്ഷനുകളിലും ജീവനക്കാരെക്കുറച്ച് മറ്റു സ്ഥലങ്ങളിലേക്കു മാറ്റേണ്ടിവരും.

ഭരണമാറ്റത്തിനു ശേഷമുള്ള സ്ഥലമാറ്റത്തിനിടെ ചീഫ് ഓഫീസിലെ പല വിഭാഗങ്ങളിലും ആവശ്യത്തിലധികം ഉദ്യോഗസ്ഥർ നിയമനം നേടിയിരുന്നു. പുനഃക്രമീകരണം വന്നാൽ ഇവർക്കെല്ലാം ചീഫ് ഓഫീസിനു പുറത്തുള്ള യൂണിറ്റുകളിലേക്കു മാറേണ്ടിവരും. ഇതെല്ലാം അട്ടിമറിക്കാനാണ് നീക്കം. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം താത്കാലികക്കാർ ഉൾപ്പെടെ 2477 മിനിസ്റ്റീരിയൽ ജീവനക്കാരാണുള്ളത്. 5500 ബസിനാണ് ഇത്രയും ജീവനക്കാരുള്ളത്. കണ്ടക്ടർമാർ ഉപയോഗിച്ചിരുന്ന റാക്കുകൾ മാറി ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വന്നിട്ടുപോലും ടിക്കറ്റു വിതരണം ചെയ്യുന്ന ജീവനക്കാരെ പുനർവിന്യസിച്ചിട്ടില്ല. കമ്പ്യൂട്ടർവത്കരണം വന്നാൽ വൻതോതിൽ മിനിസ്റ്റീരിയൽ ജീവനക്കാരെ കുറയ്ക്കേണ്ടിവരും. ഇതിനാണ് തച്ചങ്കരി തയ്യാറെടുക്കുന്നത്.

കെ.എസ്.ആർ.ടി.സി.യിൽ എന്തെല്ലാം തരം ഡ്യൂട്ടികളുണ്ടെന്ന് മേധാവികൾക്ക് പോലും നിശ്ചയമില്ല. പോയന്റ് ഡ്യൂട്ടി, അദർ ഡ്യൂട്ടി, സ്പെയർ ഡ്യൂട്ടി തുടങ്ങി പലതരം ഡ്യൂട്ടികളുണ്ട്. അസുഖം, വയ്യായ്ക തുടങ്ങി അവശത ഉള്ളവർക്കാണ് അദർ ഡ്യൂട്ടി നൽകുന്നത്. യഥാർഥത്തിൽ ഇത് കോർപ്പറേഷൻ അംഗീകരിച്ച ഡ്യൂട്ടിയല്ല. അതതുകാലത്തെ ഭരണസംഘടനയിൽപ്പെട്ടവർക്ക് സൗകര്യപ്രദമായാണ് ഈ ഡ്യൂട്ടി അനുവദിക്കുന്നത്. ഫലത്തിൽ അദർ ഡ്യൂട്ടി എന്നാൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സംഘടനാപ്രവർത്തനത്തിൽ മുഴുകാം. വിവിധ സ്ഥലങ്ങളിൽ നിന്നുവരുന്ന ബസ്സുകൾ ഒരേദിശയിലേക്ക് ഒന്നിച്ച് പോവുന്നത് ഒഴിവാക്കാനും ഇത് പരിശോധിക്കാനുമുള്ളതാണ് പോയന്റ് ഡ്യൂട്ടി. ഇവർ കൃത്യമായി ജോലിചെയ്യുകയാണെങ്കിൽ പോയന്റ് ഡ്യൂട്ടി നല്ലതാണ്. എന്നാൽ, പോയന്റ് ഡ്യൂട്ടി എടുക്കുന്ന ഭൂരിപക്ഷം പേരും ജോലി ചെയ്യാറില്ല. ഇതെല്ലാം കെ എസ് ആർ ടി സിയെ തളർത്തുന്ന പ്രധാന കാരണങ്ങളാണ്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ
ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും അടക്കമുള്ളവർ സന്നിധാനത്ത് നിന്ന് മലയിറങ്ങി; മുഖ്യധാരാ ചാനലുകളുടേയും പത്രങ്ങളുടേയും പ്രതിനിധികൾ റിപ്പോർട്ടിങ് മതിയാക്കിയത് പൊലീസിന്റെ രഹസ്യ നിർദ്ദേശത്തെ തുടർന്നെന്ന് റിപ്പോർട്ട്; അയ്യപ്പ സന്നിധിയിലും നിലയ്ക്കൽ മോഡൽ പൊലീസ് ഓപ്പറേഷന് സാധ്യത; സ്ത്രീ പ്രവേശന വിവാദം റിപ്പോർട്ട് ചെയ്യാൻ സന്നിധാനത്തുള്ളത് മറുനാടനും ചില മാധ്യമങ്ങളും മാത്രം; തുലമാസ നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ശബരിമലയിൽ ആകെ അനിശ്ചിതത്വം
കെകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു; പിന്നെ ഒന്നും നോക്കിയില്ല....തുരുതുരാ ഫ്‌ളാഷ് മിന്നി; ഐ.ജി എത്തിയതൊന്നും അറിയാതെ സോപാനത്തിന് സമീപം നിന്ന കേരള കൗമുദി ഫോട്ടോഗ്രാഫറുടെ കണ്ണിൽ ഐപിഎസുകാരന്റെ കണ്ണീർ എത്തിയത് അപ്രതീക്ഷിതമായി; സമസ്താപരാദങ്ങളും പൊറുക്കണമേ എന്ന് പൊട്ടിക്കരഞ്ഞ് സന്നിധാനത്ത് കൈകൂപ്പി നിന്ന ഐജിയെ ഫ്രെയിമിലാക്കിയ ജഗതിക്കാരൻ അജയ് മധു താരമാകുമ്പോൾ
ശബരിമല ചവിട്ടാൻ ശ്രമിച്ചത് കമൽ സി ചവറയുടെ ആദ്യ ഭാര്യ; ദളിത് പോരാട്ടമുഖങ്ങളിലെ സ്ഥിരം സാന്നിധ്യമായ അദ്ധ്യാപികയും ആക്ടിവിസ്റ്റ് ഗണത്തിലെ 'ഭക്ത'; ഇംഗ്ലീഷ് ടീച്ചർ മല ചവിട്ടാനെത്തിയത് സ്ത്രീകളുടെ അവകാശപോരാട്ടത്തിന്റെ ഭാഗമായി; മാവോയിസ്റ്റുകളേയും നക്‌സലുകളേയും പതിനെട്ടാംപിടി ചവിട്ടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ; ശബരിമലിയിലെ സ്ത്രീ പ്രവേശനത്തിൽ ഒന്നും പറയാതെ പൊലീസും; മലകയറാനാകാതെ ബിന്ധുവും മടങ്ങുന്നത് ഭക്ത പ്രതിഷേധത്തിന് മുന്നിൽ തന്നെ
പമ്പയിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങൾ പിന്മാറി; ഇന്റർനെറ്റ് സേവനങ്ങൾ പമ്പയിലും സന്നിധാനാത്തും വിച്ഛേദിക്കുമെന്ന് സൂചന; ഐജി ശ്രീജിത്തും സന്നിധാനത്ത് എത്തി; സ്ത്രീകളെത്തിയാൽ ഇന്ന് പതിനെട്ടാംപടി ചവിട്ടിക്കുമെന്ന നിലപാടിൽ പൊലീസ്; ഏത് പ്രതിസന്ധിയേയും നേരിടാൻ കരുത്തുണ്ടെന്ന് പ്രഖ്യാപിച്ച് പരിവാർ നേതാക്കളും; തുലാമാസ പൂജയുടെ അവസാന ദിവസം ശബരിമലിയിൽ എന്തും സംഭവിക്കാം
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സ്വന്തം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഫാദർ കുര്യാക്കോസ് കാട്ടുതറയെ; ബിഷപ്പിനെതിരെ മൊഴി നൽകിയതിന് വൈദികന് നേരെ മുൻപും അക്രമം; വൈദികന് ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരൻ; മരണത്തിൽ ദുരൂഹതയെന്ന് ആരോപണവുമായി ഒരു വിഭാഗം വൈദികരും
''നമുക്കാവശ്യമുള്ളപ്പോൾ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, അല്ലാത്തപ്പോൾ രണ്ടു ഭാര്യമാരും കുട്ടിയുമുള്ള ശാസ്താവാകും; ഏഴു വർഷം ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടും ആർക്കും ഒരു പരാതിയും പ്രതിഷേധവും ഇല്ലായിരുന്നു''ഈ ഇരട്ടത്താപ്പാണ് സുപ്രീം കോടതിയെക്കൊണ്ട് വിധി പുറപ്പെടുവിച്ചതെന്ന് ബിജെപിയുടെ ബൗദ്ധീക സെൽ തലവൻ ടി ജി മോഹൻദാസ്; ആഴ്ചകൾ മുൻപുള്ള റിപ്പോർട്ടർ ചാനൽ ചർച്ച വൈറലാക്കി സൈബർ സഖാക്കൾ
സന്നിധാനത്ത് നിന്ന് മല ഇറങ്ങിയത് വേദനയോടെ; അയ്യപ്പഭക്തരുടെ വേഷത്തിൽ സന്നിധാനത്തുള്ളത് 3000പേർ; മാധ്യമപ്രവർത്തകർ എന്ത് റിപ്പോർട്ട് ചെയ്യുന്നുവെന്ന് പരിശോധിക്കാനും വളന്റിയേർസ്; ഇവരുടേത് ജനം ടിവി പറയുന്നതൊഴികെ ബാക്കിയെല്ലാം തെറ്റെന്ന നിലപാട്; ഇത്തരക്കാരുടെ സാന്നിധ്യം പലപ്പോഴും ഇല്ലാതാക്കിയത് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം; ശബരിമല റിപ്പോർട്ടിങ്ങിലെ ദുരനുഭവം വ്യക്തമാക്കി മാധ്യമപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഞങ്ങളെല്ലാവരും പേടിക്കുന്നുവെന്നും കാമറയ്ക്ക് മുന്നിൽ പറഞ്ഞത് ഏത് തരത്തിൽ വ്യാഖ്യാനിക്കുമെന്ന് അറിയില്ലെന്നും തുറന്നു പറഞ്ഞ വൈദികൻ; മരിച്ചത് കന്യാസ്ത്രീകൾക്കൊപ്പം നിന്ന് പീഡകനെ അഴിക്കുള്ളിലാക്കാൻ നിലപാട് എടുത്ത ട്രെയിനർ; ഫാദറിന്റെ അസ്വാഭാവിക മരണത്തോടെ സാക്ഷികളെല്ലാം മൗനത്തിലാകും; രൂപതയും പഞ്ചാബ് പൊലീസും 'എല്ലാം സ്വാഭാവികമാക്കാൻ' അക്ഷീണ പ്രയത്‌നത്തിലും; ഫാ കാട്ടുതറയുടെ ജീവനടുത്തത് ഹിറ്റ്‌ലറെ റോൾ മോഡലാക്കിയ ഫ്രാങ്കോയുടെ കറുത്ത മനസ്സോ?
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ദൂബായിലെ പിണറായിയുടെ കുറ്റം പറച്ചിൽ മോദിക്ക് കൊണ്ടു; ശബരിമലയിൽ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്ര ഇടപെടുമെന്ന പിള്ളയുടെ പ്രസ്താവന അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ശബരിമല യുവതീ പ്രവേശനത്തിൽ പരിവാർ പ്രസ്ഥാനങ്ങൾ പ്രതിഷേധം കടുപ്പിക്കും; മണ്ഡലകാലത്ത് ഭക്തർക്ക് പിന്തുണ അറിയിക്കാൻ അമിത് ഷാ കേരളത്തിലെത്തും; ശബരിമലയിൽ രാഷ്ട്രീയ യുദ്ധം തുടരും
ദുരനുഭവങ്ങൾ ഒളിയും മറയുമില്ലാതെ പേരുകൾ സഹിതം വെളിപ്പെടുത്തി യോഗത്തിനെത്തിയ നടിമാർ; മുതിർന്ന നടന്മാർ വരെ പ്രതിക്കൂട്ടിൽ; എല്ലാം വീഡിയോയിൽ പതിഞ്ഞതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മ; മലയാള സിനിമയെ വെട്ടിലാക്കാൻ കൂടുതൽ മീടു ആരോപണങ്ങൾ; താരസംഘടനയുടെ വനിതാ സെൽ യോഗം സംഘടനയ്ക്കുണ്ടാക്കുന്നത് വലിയ തലവേദന; ഇടവേള ബാബുവിന്റെ ബുദ്ധി തിരിഞ്ഞു കുത്തുമ്പോൾ
ഓപ്പറേഷൻ രഹ്നാ ഫാത്തിമ ഓപ്പറേറ്റ് ചെയ്തത് എംവി ജയരാജൻ നേരിട്ടെന്ന് റിപ്പോർട്ടുകൾ; ഏതെങ്കിലും ഒരു വനിതയെ സന്നിധാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശം ശിരസ്സാ വഹിച്ച ഐജി ശ്രീജിത്ത് പിടിച്ചത് പുലിവാൽ; സന്നിധാനം വരെ ചുംബന സമര നായികയ്ക്ക് എസ്‌കോർട്ട് പോയ ഐജി നടപ്പന്തലിൽ എത്തിയപ്പോൾ ഭയന്ന് പോയെന്ന് സാക്ഷികൾ; ഭക്തരുടെ മുമ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിയെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞതോടെ സന്നിധാനത്തെ യുവതീ പ്രവേശനം അസാധ്യമായി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ