1 usd = 72.79 inr 1 gbp = 95.89 inr 1 eur = 85.16 inr 1 aed = 19.82 inr 1 sar = 19.41 inr 1 kwd = 240.43 inr

Sep / 2018
19
Wednesday

ജയിക്കാൻ അമിത് ഷായുടെ 'വജ്രായുധം' കുമ്മനം രാജശേഖരൻ; ഗവർണറായി അയച്ചത് നിർണ്ണായക രാഷ്ട്രീയ നീക്കം; വിജയ സാധ്യതയുള്ള തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി പരിവാറിന്റെ പ്രിയങ്കരന് തന്നെ ആദ്യ പരിഗണന; സുരേഷ് ഗോപിയും വി മുരളീധരനും സാധ്യതാ പട്ടികയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിസോറാം ഗവർണ്ണർ മത്സരിച്ചേക്കുമെന്ന് സൂചനകൾ; പാർലമെന്റിലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഉറച്ച് ബിജെപി ദേശീയ അധ്യക്ഷൻ

June 22, 2018 | 01:53 PM IST | Permalink



ജയിക്കാൻ അമിത് ഷായുടെ 'വജ്രായുധം' കുമ്മനം രാജശേഖരൻ; ഗവർണറായി അയച്ചത് നിർണ്ണായക രാഷ്ട്രീയ നീക്കം; വിജയ സാധ്യതയുള്ള തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി പരിവാറിന്റെ പ്രിയങ്കരന് തന്നെ ആദ്യ പരിഗണന; സുരേഷ് ഗോപിയും വി മുരളീധരനും സാധ്യതാ പട്ടികയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിസോറാം ഗവർണ്ണർ മത്സരിച്ചേക്കുമെന്ന് സൂചനകൾ; പാർലമെന്റിലും കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ഉറച്ച് ബിജെപി ദേശീയ അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി പ്രസിഡന്റ് ഇല്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കേരളത്തിലെ നേതൃത്വത്തിന് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശം. കെ സുരേന്ദ്രനെ പാർട്ടി അധ്യക്ഷ പദവി ഏൽപ്പിക്കാനായിരുന്നു നീക്കം. എന്നാൽ സമവായമാകാത്തതു കൊണ്ട് അത് വൈകുകുയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിൽ ചേർന്ന പാർട്ടി ഭാരവാഹി യോഗത്തിൽ ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎൽ സന്തോഷിനെതിരെ കേരളാ നേതൃത്വം ആഞ്ഞടിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് അധ്യക്ഷ പദവിയിൽ നിന്ന് കുമ്മനം രാജശേഖരനെ മാറ്റിയതെന്നാണ് പികെ കൃഷ്ണദാസ് പക്ഷം ഉയർത്തിയ ചോദ്യം. എംഎസ് കുമാർ, വികെ സജീവൻ, ജയസൂര്യ എന്നിവരുടെ നേതൃത്വത്തിൽ ബിഎൽ സന്തോഷിനെ കടന്നാക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുമ്മനത്തെ ഗവർണ്ണറായക്കിയത് അതി തന്ത്രപ്രധാനമായ രാഷ്ട്രീയ നീക്കമാണെന്ന സൂചന കേരളാ ഘടകത്തിന് അമിത് ഷാ നൽകിയതായാണ് സൂചന.

ചെങ്ങന്നൂരിൽ ബിജെപിയുടെ തോൽവി ഉറപ്പായിരുന്നു. തോൽക്കുന്ന കുമ്മനത്തിന് ഇമേജ് നഷ്ടമുണ്ടാക്കും. കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള ബിജെപി നേതാവാണ് കുമ്മനം രാജശേഖരൻ. അത്തരത്തിലൊരു നേതാവിനെ നാണക്കേടിൽ നിന്ന് രക്ഷിക്കാനായിരുന്നു കേരളത്തിൽ നിന്ന് മാറ്റിയത്. മിസോറാം ഗവർണ്ണറായതോടെ തന്നെ ചെങ്ങന്നൂരിലെ തോൽവിയുടെ ഭാരം കുമ്മനത്തിൽ നിന്ന് അകന്നു. യഥാർത്ഥത്തിൽ ചെങ്ങന്നൂരിലെ തോൽവിക്ക് കാരണം കുമ്മനമല്ല. സംഘടനാ സംവിധാനം കുമ്മനത്തിന്റെ ആഗ്രഹപ്രകാരമല്ല ചലിച്ചത്. ഇത് മനസ്സിലാക്കിയാണ് വോട്ടെടുപ്പിന് മുമ്പ് കുമ്മനത്തെ കേന്ദ്ര നേതൃത്വം രക്ഷപ്പെടുത്തിയത്. ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുമ്മനത്തെ കേരളത്തിന്റെ പ്രധാന മുഖമാക്കി ബിജെപി മാറ്റും. ഏറെ വിജയ പ്രതീക്ഷയുള്ള മണ്ഡലത്തിൽ കുമ്മനം തന്നെയാകും സ്ഥാനാർത്ഥിയെന്ന സൂചന കേരളാ നേതാക്കൾക്ക് അമിത് ഷാ നൽകി കഴിഞ്ഞു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 12,000 വോട്ടിനാണ് ശശി തരൂരിനോട് ഒ രാജഗോപാൽ പരാജയപ്പെട്ടത്. പിന്നീട് നേമത്ത് രാജഗോപാൽ ജയിച്ചു. തിരുവനന്തപുരത്ത് ബിജെപിയുടെ വോട്ട് വിഹിതം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്നു. ഈ സാഹചര്യം വിലയിരുത്തുമ്പോൾ നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ തിരുവനന്തപുരം പിടിക്കാമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. കുമ്മനം തന്നെയാകണം തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെന്ന് ആർ എസ് എസും അമിത് ഷായെ നേരത്തെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് കുമ്മനത്തെ ഇമേജ് നഷ്ടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും. ഈ സമയം ഗവർണ്ണർ പദവി രാജിവച്ച് തിരുവനന്തപുരത്ത് മത്സരിക്കാൻ കുമ്മനം എത്തുമെന്നാണ് സൂചന. പൊതു പ്രവർത്തനത്തിൽ തുടരാനുള്ള കുമ്മനത്തിന്റെ ആഗ്രഹം പ്രധാനമന്ത്രി മോദിയോടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കുമ്മനം രാജി വച്ച് ലോക്‌സഭയിലേക്ക് മത്സരിക്കാനെത്തിയാലും ആർക്കും വിമർശനം ഉന്നയിക്കാനാവില്ലെന്ന ചരിത്ര പശ്ചാത്തലവും ഉണ്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് നിഖിൽ കുമാറായിരുന്നു കേരളാ ഗവർണ്ണർ. ബീഹാറിൽ നിന്നുള്ള നേതാവ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കേരളത്തിലെ ഗവർണ്ണർ പദവി രാജിവച്ചു. ബിഹാറിലെ ഔറംഗാബാദിൽ മൽസരിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഔറംഗബാദിൽഅദ്ദേഹം കഴിഞ്ഞ തവണ തോറ്റു. 2013 മാർച്ചിലാണ് നിഖിൽ കുമാർ കേരള ഗവർണറായി സ്ഥാനമേറ്റത്. ഒരു വർഷം തികയുമ്പോൾ രാജിയും വച്ച് മത്സരിച്ചു. അതുകൊണ്ട് തന്നെ ഗവർണ്ണറായാൽ സജീവ രാഷ്ട്രീയം പാടില്ലെന്ന വാദം ആർക്കും ഉയർത്താനാകില്ലെന്ന് ബിജെപി വിലയിരുത്തുന്നു. ഗവർണ്ണർമാരായിരുന്ന വക്കം പുരുഷേത്തമനും എംഎം ജേക്കബും ഇന്നും രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ മത്സരിച്ചാലും ആർക്കും കുമ്മനത്തെ കുറ്റപ്പെടുത്താനാകില്ലെന്നും ബിജെപി കരുതുന്നു.

മിസോറാം ഗവർണ്ണറായതോടെ കുമ്മനം നടത്തിയ ഇടപെടലുകൾ ഏറെ ചർച്ചയായി. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലും ജനങ്ങളുമായി സംവദിക്കുന്ന കുമ്മനത്തിന്റെ രീതി ഏവരേയും ഞെട്ടിച്ചു. വിവിധ ക്രൈസ്ത മതമേലധ്യക്ഷന്മാരു പോലും കുമ്മനത്തെ അംഗീകരിച്ചു. നല്ല ആർഎസ്എസ് നേതാക്കളുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടത് കുമ്മനത്തിലൂടെയാണെന്ന് ലത്തീൻ കത്തോലിക്കാ സഭ ബിഷപ്പ് സൂസപാക്യവും പറഞ്ഞു കഴിഞ്ഞു. ഇത്തരം അഭിനന്ദനങ്ങളും മറ്റും കുമ്മനത്തിന്റെ ജനപ്രിയത കൂട്ടുകയും ചെയ്തു. മറുനാടൻ നടത്തിയ ലീഡർഷിപ്പ് സർവ്വേയിലും കുമ്മനം പത്ത് ശതമാനം വോട്ടുമായി നാലാം സ്ഥാനത്ത് എത്തി. ആദ്യമായിട്ടായിരുന്നു ഒരു ബിജെപി നേതാവ് കേരളത്തിൽ ജനപ്രിയതയുടെ കാര്യത്തിൽ വി എസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിക്കും പിണറായി വിജയനും പിന്നലെ സ്ഥാനത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ ആർ എസ് എസിന് കാര്യമായ അടിത്തറയുള്ള തിരുവനന്തപുരത്ത് കുമ്മനം വിജയിച്ചു കയറുമെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനത്തും ബിജെപി എംപിമാർ എന്നതാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഇതിൽ കേരളത്തിൽ മാത്രമാണ് ചില സംശയങ്ങളുള്ളത്. തലയെടുപ്പുള്ള നേതാക്കളുടെ കുറവാണ് ഇതിന് കാരണം. നേമത്ത് ജയിച്ച് നിയമസഭാ അംഗമായ രാജഗോപാലിനെ ഇനി ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു ജനകീയ മുഖത്തെ ബിജെപി തേടിയത്. സുരേഷ് ഗോപിയേയും വി മുരളീധരനേയും രാജീവ് ചന്ദ്രശേഖറിനേയും സ്ഥാനാർത്ഥികളായി പരിഗണിച്ചു. സുഷമാ സ്വരാജിനെ പോലൊരു ഏവരും അംഗീകരിക്കുന്ന നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതും ചർച്ചയായി. എങ്ങനേയും കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കാനായിരുന്നു ഇത്. ഇതിനായി നടത്തിയ സർവ്വേയിലാണ് കുമ്മനാണ് ഏറ്റവും ഉചിതനായ സ്ഥാനാർത്ഥിയെന്ന സൂചന അമിത് ഷായ്ക്ക് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മിസോറാമിലേക്ക് കുമ്മനത്തെ അയച്ച് പ്രതിച്ഛായ ഉയർത്താൻ അമിത് ഷാ തീരുമാനിച്ചതും.

2015 ഡിസംബർ 18 നാണ് അമിത് ഷാ കുമ്മനത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം മുന്നിൽ നിൽക്കെ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറിയായിരുന്ന കുമ്മനത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയ കേന്ദ്ര നേതൃത്വം അന്ന് പുതിയ രാഷ്ട്രീയ പരീക്ഷണത്തിനാണ് വഴിയൊരുക്കിയത്. ഹിന്ദു സമുദായ സംഘടനകളെ കോർത്തിണക്കാനും സംഘപരിവാർ അണികൾക്ക് ആവേശം പകരാനും കുമ്മനത്തിന്റെ നേതൃത്വം ബിജെപിക്കു സഹായകമാകുമെന്ന വിലയിരുത്തലും കേന്ദ്രത്തിനുണ്ടായിരുന്നു. അത് വിജയം കാണുകയും ചെയ്തു. ബിജെപി വോട്ട് വിഹിതത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. എന്നാൽ മെഡിക്കൽ കോഴ വിവാദത്തിൽ കുടുങ്ങിയ എംടി രമേശിനെ കുമ്മനത്തിന് സംരക്ഷിക്കേണ്ടി വന്നു. ഇതോടെ പാർട്ടി പ്രതിസന്ധിയിലുമായി. ഇതായിരുന്നു പിന്നീടുള്ള തിരിച്ചടിക്ക് കാരണം. ഇതിന് ഉത്തരവാദി കുമ്മനം അല്ലെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുകയും ചെയ്തു.

എല്ലാ സമുദായങ്ങളുമായും കുമ്മനത്തിന് ആത്മബന്ധമുണ്ട്. 1952 ഡിസംബർ 23ന് കോട്ടയം ജില്ലയിൽ അയ്മനം കുമ്മനത്താണു രാജശേഖരന്റെ ജനനം. അച്ഛൻ: അഡ്വ. വി.കെ. രാമകൃഷ്ണപിള്ള. അമ്മ: പി. പാറുക്കുട്ടിയമ്മ, സഹോദരങ്ങൾ ആറുപേർ. അവിവാഹിതനാണ്. കോട്ടയം എൻഎസ്എസ് ഹൈസ്‌കൂളിലും സിഎംഎസ് കോളജിലുമായിരുന്നു ആദ്യകാല പഠനം. പിന്നീട് ജേണലിസം ആൻഡ് പബ്ലിക് റിലേഷൻസ് യോഗ്യത നേടി. പത്രപ്രവർത്തനം 1974ൽ ദീപികയിൽ തുടങ്ങി. രാഷ്ട്രവാർത്ത, കേരളദേശം, കേരള ഭൂഷണം, കേരള ധ്വനി പത്രങ്ങളിൽ സബ് എഡിറ്ററായിരുന്നു. ആർഎസ്എസ് മുഖപത്രം ജന്മഭൂമിയിൽ 1989ൽ പത്രാധിപരും 2007ൽ എംഡിയും 2011ൽ ചെയർമാനുമായി. 1976 മുതൽ 1987വരെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു. ശബരിമലയ്ക്കു സമീപം നിലയ്ക്കലിൽ ആറു മാസം നീണ്ട പ്രക്ഷോഭത്തിന്റെ നായകത്വം വഹിച്ചു.

ഈ സമരമാണ് കുമ്മനം രാജശേഖരൻ എന്ന നേതാവിനെ കേരളത്തിനു സുപരിചിതനാക്കിയത്. വിദ്യാർത്ഥിയായിരിക്കെ ആർഎസ്എസിൽ ചേർന്നു. 1981ൽ വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി.1987ൽ സർക്കാർജോലി രാജിവച്ച് ആർഎസ്എസ് പ്രചാരകനായി. 1992ൽ ഹിന്ദു ഐക്യവേദി ജനറൽ കൺവീനറായി. 1996ൽ വിഎച്ച്പി സംഘടനാ സെക്രട്ടറിയായി. ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ മൽസരിച്ചു രണ്ടാം സ്ഥാനത്തെത്തി. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിന് 2012 മുതൽ നേതൃത്വം നൽകി. ഈ സമരം ലക്ഷ്യം കണ്ടു. മാറാട് സമാധാനമെത്തിക്കാനുള്ള സമരത്തിന് നേതൃത്വം നൽകിയും കുമ്മനം വ്യത്യസ്തനായിരുന്നു. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂർക്കാവിൽ നിന്നു മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു കുമ്മനം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
മുന്തിയ ഹോട്ടലിലെ ഡിജെയാണെന്ന് പറഞ്ഞ് 20കാരൻ വലയിലാക്കിയത് നിരവധി പെൺകുട്ടികളെ ! ഫേസ്‌ബുക്കിൽ 2000ൽ അധികം പെൺസുഹൃത്തുക്കളെ ലഭിച്ചത് തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ച് ; 17കാരിയെ തട്ടിക്കൊണ്ട് പോയതിന് പിടിയിലായ ഫയാസിൽ നിന്നും പുറത്ത് വരുന്നത് ആഡംബര ജീവിതം നയിക്കാൻ കാട്ടിയ 'പ്രണയ തട്ടിപ്പ് കഥകൾ'
ബിജെപിയിലേക്ക് ചേക്കേറുമെന്ന് പിഎസ് ശ്രീധരൻ പിള്ള ആവർത്തിച്ചു പറയുന്ന ആ കോൺഗ്രസ് പ്രമുഖൻ ആരാണ്? കണ്ണൂരിലെ ചർച്ച അത്രയും കെ സുധാകരനെ ചുറ്റിപ്പറ്റി; തിരുവനന്തപുരത്ത് എത്തുമ്പോൾ നായകൻ രാജ്‌മോഹൻ ഉണ്ണിത്താൻ; വേണ്ടി വന്നാൽ ചെന്നിത്തലയെ പോലും കൊണ്ടു വരുമെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ബിജെപിക്കാർ; തെരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കളുടെ ബിജെപി ബന്ധം ചർച്ചയാകുന്നു
പത്രക്കാരെ പറ്റിക്കാൻ സഹോദരന്റെ വാഹനം തൃപ്പൂണിത്തുറ ലക്ഷ്യമാക്കി ആദ്യം നീങ്ങിയപ്പോൾ ചാനൽ കാമറക്കാർ തത്സമയ സംപ്രേഷണവുമായി പിന്നാലെ; എല്ലാ ചാനലുകളും റിപ്പോർട്ടർമാരുടെ പടയെ ഇറക്കിയിട്ടും ഫ്രാങ്കോ എത്തിയത് എല്ലാവരുടെയും കണ്ണുവെട്ടിച്ച്; കൃത്യസമയത്ത് ത്തിയ മെത്രാന്റെ പിറകുവശം മാത്രം പകർത്തി നിർവൃതി അടഞ്ഞ് ക്യാമറ സംഘം: അധോലോക നായകന്മാരെ പോലെ അതീവ നാടകീയമായി ഫ്രാങ്കോ മുളക്കലിന്റെ രംഗപ്രവേശം
പീഡന മെത്രാനെ ചോദ്യം ചെയ്യുന്നത് സ്‌കോട്ലാൻഡ് യാർഡ് മാതൃകയിൽ; അൾട്രാ മോഡേൺ ചോദ്യം ചെയ്യൽ മുറിയിൽ പ്രവേശിച്ച ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം നിരീക്ഷിച്ച് പറയുന്നത് നുണയാണോ എന്ന് പരിശോധിക്കും; ഒരേസമയം നാല് ഉദ്യോഗസ്ഥർ വരെ ചോദ്യങ്ങൾ ചോദിക്കും; ചോദ്യം ചെയ്യുന്നതാരെന്ന് മനസിലാകാതിരിക്കാൻ ഉദ്യോഗസ്ഥന്റെ ശബ്ദമടക്കം മാറ്റും: ഫ്രാങ്കോയെ ചോദ്യം ചെയ്യുക വൈക്കം ഡിവൈഎസ്‌പി സുഭാഷിന്റെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങൾ
ഇണ്ടാസ് ഇറക്കി ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് അല്ല ഈ ആശയം; സാലറി ചലഞ്ച് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് ഉപദേശം നൽകിയ മുൻ യുഎൻ ഉദ്യോസ്ഥനും അതിനെ തള്ളിപ്പറയുന്നു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് ജോൺ സാമുവൽ വാഗ്ദാനം ചെയ്ത തുക ഇനി നേരിട്ടു സഹായമെത്തിക്കാൻ ഉപയോഗിക്കും; എം എം മണിയുടെ ഭീഷണി കൂടി ആയതോടെ സാലറി ചലഞ്ച് ഗുണ്ടാപ്പിരിവായെന്ന് പൊതുവികാരം
'രാജുച്ചായാ എത്ര ലക്ഷം വേണം എത്രയാണേലും പറ വീട്ടിലെ നല്ലൊരു കാര്യത്തിനല്ലേ ? '; മോഹൻലാലുമായുള്ള ബന്ധത്തിന്റെ ആഴം വെളിവാക്കുന്ന ക്യാപ്റ്റൻ രാജുവിന്റെ അഭിമുഖം സമൂഹ മാധ്യമങ്ങളിൽ വൈറൽ; ലാൽ തനിക്ക് നന്മയുള്ള കൊച്ചനുജനായിരുന്നെന്നും ജീവിതത്തിലെ വിഷമ ഘട്ടത്തിൽ സഹായമായെത്തിയത് ലാലാണെന്നും ക്യാപ്റ്റൻ രാജു
ചെറിയൊരു 'ടെക്നിക്കും പൊടിക്കൈ'യുമായി വീഡിയോയിൽ എത്തിയ ജിബിൻ മയക്കുമരുന്നിന് അടിമയല്ല; ബീഡി പോലും വലിക്കാത്ത യുവാവിനെ ലഹരിക്കടിമയാക്കിയുള്ള വ്യാജപ്രചരണം ഇനിയെങ്കിലും നിർത്തൂ; സംസാരത്തിലെ വൈകല്യം മുൻനിർത്തി ആ പാവത്തെ ഇനിയും കല്ലെറിയല്ലേ; സൈബർ ലോകത്തെ 'സദാചാര പൊലീസിങ്ങിനു' വിധേയനായ യുവാവ് കഴിയുന്നത് കടുത്ത മാനസിക വിഷമത്തിൽ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
രാജ്‌നാഥ് സിംഗിന്റെ അടുപ്പക്കാരൻ; അമിത് ഷായുടേയും രാഹുൽ ഗാന്ധിയുടേയും ഉറ്റ സുഹൃത്ത്; അൽഫോൻസ് കണ്ണന്താനത്തെ ബിജെപിയിൽ എത്തിച്ച തന്ത്രശാലി; കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ പലരും ആശ്രയിക്കുന്ന പ്രധാനി; ഫ്രാങ്കോയെ തൊടാൻ കഴിയാത്തിന്റെ ഉത്തരവാദിത്തം പിണറായി വിജനിൽ മാത്രം ആരോപിക്കുന്നവർ ഡൽഹിയിലെ ഈ ഉന്നത ബന്ധങ്ങളെ കൂടി തിരിച്ചറിയുക; ഫ്രാങ്കോ മുളയ്ക്കലിന്റെ ഉന്നത ബന്ധങ്ങൾ ആരേയും അതിശയിപ്പിക്കുന്നത്
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്
വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുൻ കാമുകനൊപ്പം; ചോദ്യം ചെയ്യലിൽ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞ് യുവതി; ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ മാത്രമല്ല പെണ്ണൊരുമ്പെട്ടാൽ തകരുന്ന ആൺ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയിൽപെട്ട് വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരൻ ലുക്കു
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം