Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏഷ്യാനെറ്റ് ശ്രമിച്ചത് കുമ്മനത്തിന്റെ പ്രതിച്ഛായ തകർക്കാനോ? ലക്ഷ്യമിടുന്നത് ചാനൽ മുതലാളിയുടെ കേന്ദ്ര മന്ത്രിപദം ഉറപ്പാക്കലെന്ന് വിലയിരുത്തൽ; മെഡിക്കൽ കോഴ റിപ്പോർട്ട് ചോർന്നതിലെ ഗൂഢാലോചന ആർഎസ്എസും അമിത് ഷായും അന്വേഷിക്കും; ഗ്രൂപ്പിസം അതിരുവിടുന്നതിൽ മോദിക്കും നീരസം; കേരളത്തിലെ വിവാദത്തിൽ വെട്ടിലാകുന്നത് കേന്ദ്ര സർക്കാർ

ഏഷ്യാനെറ്റ് ശ്രമിച്ചത് കുമ്മനത്തിന്റെ പ്രതിച്ഛായ തകർക്കാനോ? ലക്ഷ്യമിടുന്നത് ചാനൽ മുതലാളിയുടെ കേന്ദ്ര മന്ത്രിപദം ഉറപ്പാക്കലെന്ന് വിലയിരുത്തൽ; മെഡിക്കൽ കോഴ റിപ്പോർട്ട് ചോർന്നതിലെ ഗൂഢാലോചന ആർഎസ്എസും അമിത് ഷായും അന്വേഷിക്കും; ഗ്രൂപ്പിസം അതിരുവിടുന്നതിൽ മോദിക്കും നീരസം; കേരളത്തിലെ വിവാദത്തിൽ വെട്ടിലാകുന്നത് കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ബിജെപിയിലെ കുഴൽപ്പണം വെട്ടിലാക്കുന്നത് കേന്ദ്ര സർക്കാരിനെ. അഴിമതി തൊട്ടുതീണ്ടാത്ത സർക്കാരാണ് മോദിയുടേതെന്ന വാദത്തെ പൊളിക്കാൻ ഈ വിവാദം പ്രതിപക്ഷം ഉന്നയിക്കും. പാർലമെന്റ് ചേരുമ്പോഴാണ് ഇത് സംഭവിച്ചതെന്നത് അതിഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാകും. അതോടൊപ്പം അഴിമതിയെ പോലെ തന്നെ വലുതാണ് റിപ്പോർട്ട് ചോർത്തലെന്ന സൂചനയും ആർഎസ്എസ് നേതാക്കൾ മറുനാടൻ മലയാളിയോട് പങ്കുവച്ചു. ഈ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസാണ് ആദ്യം ചർച്ചയാക്കിയത്. അതിലെ രാഷ്ട്രീയത്തിലേക്കും അന്വേഷണം നീളും.

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വെങ്കയ്യനായിഡുവിനെ നിശ്ചയിച്ചതോടെ കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടന അനിവാര്യതയായി മാറി. മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായ സാഹചര്യവുമുണ്ട്. ഇത്തരത്തിൽ സമ്പൂർണ്ണ അഴിച്ചു പണി നടക്കുമ്പോൾ കേരളത്തിൽ ഏറ്റവും സാധ്യത കൽപ്പിച്ചിരുന്നത് കുമ്മനം രാജശേഖരനാണ്. ക്ലീൻ ഇമേജുള്ള കുമ്മനത്തെ മന്ത്രിയാക്കി, തിരുവനന്തപുരം ലോക്സഭയിലേക്ക് മത്സരിപ്പിക്കായിരുന്നു ആർഎസ്എസ് തീരുമാനം. ഇത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.

എന്നാൽ കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമായ ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകാൻ കളികൾ നടത്തുന്നുണ്ട്. വി മുരളീധരനും സുരേഷ് ഗോപിയുമാണ് മറ്റ് സാധ്യതയുള്ളവർ. കുമ്മനത്തെ ഒതുക്കി കേന്ദ്രമന്ത്രിമാരാകാനുള്ള പട്ടിയിൽ ഒന്നാമത് എത്താൻ രാജീവ് ചന്ദ്രശേഖർ നടത്തിയ കള്ളക്കളിയാണോ ഇതെന്ന് ആർഎസ്എസ് സംശയിക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ റിപ്പോർട്ട് ചോർച്ച ഗൗരവത്തോടെ എടുക്കും. വി മുരളീധരപക്ഷവും റിപ്പോർട്ട് ചോർത്തി നൽകിയോ എന്ന് പരിശോധിക്കുന്നുണ്ട്. എന്നാൽ കുമ്മനത്തിന്റെ ഓഫീസിൽ അവർക്ക് വലിയ സ്വാധീനമില്ല. അന്വേഷണ കമ്മീഷൻ അംഗങ്ങളിൽ നിന്നും ചോർന്നോയെന്നും പരിശോധിക്കും. നേരത്തെ പാലക്കാട്ടെ സംസ്ഥാന സമിതിയിലെ മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ചർച്ചകൾ അതേ പോലെ മനോരമയിൽ അടിച്ചു വന്നിരുന്നു. അന്ന് തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തരുതെന്ന കർശന താക്കീത് ബിജെപി കേരള നേതാക്കൾക്ക് അമിത് ഷാ നൽകിയിരുന്നു. പാലാക്കാട്ടെ സംസ്ഥാന സമിതിയിൽ കോർ കമ്മറ്റിയിൽ തീരുമാനങ്ങളും ചർച്ചയും ചോർന്നതിൽ ദേശീയ നേതാവ് സതീഷ് അതൃപ്തിയും അറിയിച്ചു. എന്നിട്ടും കേന്ദ്രസർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ ഇടപെടലുണ്ടായത് അമിത് ഷായെ ചൊടിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ മോദിക്ക് പ്രതീക്ഷയും പോവുകയാണ്. പുതിയ വിവാദത്തോടെ രാജീവ് ച്ന്ദ്രശേഖർ മോദിയുടെ ശത്രു പക്ഷത്തുമാക്കും. മോദിയുമായി അടുത്ത നിന്ന ശശി തരൂരിനെ സുനന്ദ പുഷ്‌കർ പ്രശ്നത്തിൽ വീണ്ടും വിവാദ നായകനാക്കിയത് രാജീവ് ചന്ദ്രശേഖറിന്റെ ചാനലായ റിപ്പോർട്ടറാണ്. അർണബിന്റെ കടന്നാക്രമണത്തോടെ ശശി തരൂരിനെ ബിജെപിയിൽ നിന്ന് അകറ്റി. തിരുവനന്തപുരം ലോക്സഭയിൽ ജയിച്ച് കയറാനുള്ള തന്ത്രമാണ് ഇതെന്ന് ശശി തരൂരും തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കാൻ ആർഎസ്എസ് നിശ്ചയിച്ച കുമ്മനം രാജശേഖരനെ പ്രതിച്ഛായ തകർക്കും തരത്തിൽ ഏഷ്യാനെറ്റ് കടന്നാക്രമിച്ചതെന്നാണ് വിലയിരുത്തൽ. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന് പുറത്ത് കുമ്മനം അടയിരുന്നുവെന്ന ആരോപണമാണ് ഈ സംശയം ബലപ്പെടുത്തുന്നത്.

മെഡിക്കൽ കോളേജ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച ബിജെപി. കമ്മിഷൻ നടത്തിയ തെളിവെടുപ്പിൽ പുറത്തുവന്നത് വമ്പൻ കോഴക്കഥയാണ്. ഇതിൽ പെരുമ്പാവൂരിലെ മുസ്ലിം കുഴൽപ്പണക്കാരനെ കുറിച്ചും പരമാർശമുണ്ട്. നോട്ട് നിരോധനത്തിന് ശേഷവും കുഴൽപ്പണവും കള്ളപ്പണവും സജീവമാണെന്ന വാദമാണ് ഇത് ശരിവയ്ക്കുന്നത്. മെഡിക്കൽ കോളേജ് കുംഭകോണത്തിൽ ഡൽഹിയിലേക്ക് പണമൊഴുക്കിയത് ഹവാലാ ചാനലിലൂടെയാണെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. ഇതാണ് ബിജെപിയെ ഏറ്റവും വെട്ടിലാക്കുന്നതും. മെഡിക്കൽ കോളേജിന് അംഗീകാരം നേടിക്കൊടുക്കാമെന്നു വാഗ്ദാനം നൽകി ബിജെപി. നേതാക്കൾ അഞ്ചു കോടി അറുപതുലക്ഷം രൂപ കൈപ്പറ്റിയതായി പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ഇതിൽ കേന്ദ്ര നേതൃത്വം ഞെട്ടൽ രേഖപ്പെടുത്തി. ഈ വിഷയം പാർലമെന്റിലും എത്തി. ബിജെപി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കിയ അഴിമതിയായി ഇത് മാറുകയും ചെയ്തു. കോളേജിന് അംഗീകാരം വാങ്ങിനൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന് വർക്കല എസ്.ആർ. എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആർ. ഷാജി പാർട്ടിനേതൃത്വത്തിന് മെയ് 19-ന് പരാതി നൽകിയിരുന്നു.

നേതാക്കളായ കെ.പി. ശ്രീശൻ, എ.കെ. നാസർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് അഴിമതി നടന്നതായി വ്യക്തമാക്കുന്നത്. ബിജെപി. സഹകരണ സെൽ കൺവീനറായ ആർ.എസ്. വിനോദ് പണം കൈപ്പറ്റി ഡൽഹിയിലെ സതീഷ് നായർ എന്ന ഇടനിലക്കാരന് കൈമാറിയെന്നാണ് മൊഴികളിൽനിന്ന് വ്യക്തമാകുന്നത്. പരാതിക്കാരനായ ആർ. ഷാജി, തന്റെ കൺസൾട്ടന്റായ വിനോദിൽനിന്ന് തന്റെ അറിവോടെ തുക ആർ.എസ്. വിനോദിന് നൽകിയെന്നാണ് മൊഴി. അഞ്ചുപേരുടെ മൊഴിയാണ് കമ്മീഷൻ സ്വീകരിച്ചത്. ഇതിൽനിന്ന് പുറത്തുവരുന്നത് കോടികളുടെ കുംഭകോണമാണ്. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് പരാതിക്കാരനായ ആർ ഷാജി വിശദീകരിക്കുന്നു. കോളേജിന് അംഗീകാരം കിട്ടാൻ 5.6 കോടി തന്റെ കൺസൾട്ടന്റ് വഴി ആർ.എസ്. വിനോദിന് കൈമാറി. പണം നൽകിയത് ഡൽഹിയിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന സതീഷ് നായർക്ക് നൽകാൻ. പണം നൽകിയത് കേരളത്തിൽ ഇതിനുമുമ്പും സതീഷ് നായർ വഴി കോളേജുകൾക്ക് അംഗീകാരം നേടി എന്ന് പറഞ്ഞതിനാലാണെന്നും പറയുന്നു. ചെർപ്പുളശ്ശേരിയിൽ കോഴിക്കോട്ടുകാരനായ ഡോ. നാസറിന് കോളേജിന് അംഗീകാരം നൽകാൻ മുമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് അഞ്ചുകോടി വാങ്ങി നൽകിയതായി ഇടപാടുകാർ പറഞ്ഞു.

മുഖ്യ ആരോപിതനായ ആർ.എസ്. വിനോദ് പരാതിക്കാരനായ ഷാജിയുടെ വാദമുഖങ്ങൾ അംഗീകരിച്ചുവെന്നാണ് കമ്മീഷൻ റിപ്പോർട്ട്. എന്നാൽ വിനോദ് ഇപ്പോഴിത് നിഷേധിക്കുന്നു. ഏതായാലും കമ്മീഷൻ റിപ്പോർട്ടിൽ വിനോദിന്റേതായുള്ള വാദങ്ങൾ ഇവയാണ്. പണം മുഴുവൻ ഡൽഹിയിലെ ഇടനിലക്കാരനായ സതീഷ് നായർക്ക് നൽകിയെന്നും പണം കൊടുത്തത് പെരുമ്പാവൂരിലെ കുഴൽപ്പണക്കാർ വഴിയെന്നും സമ്മതിക്കുന്നു. സതീഷ് നായരെ പരിചയപ്പെടുത്തിയത് രാകേഷ് ശിവരാമൻ. രാകേഷ് ശിവരാമൻ കുമ്മനം രാജശേഖരന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. പണം നൽകിയത് ബിസിനസ്സിന്റെ ഭാഗമായി. തന്നെ സമീപിക്കുന്ന ആർക്കും ഇത്തരം കാര്യങ്ങൾ ചെയ്തു നൽകാറുണ്ടെന്നും പറയുന്നു.

ഇത് ഏറെ ഗൗരവമുള്ള മൊഴിയാണ്. അതുകൊണ്ട് തന്നെ ബിജെപിയുടെ സഹകരണ സെൽ കൺവീനർ കൂടിയായ വിനോദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സാധ്യത ഏറെയാണ്. റിച്ചാർഡ് ഹേ എംപി.യുടെ പ്രൈവറ്റ് സെക്രട്ടറി കണ്ണദാസിന്റെ മൊഴിയുമുണ്ട്. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP