1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
20
Saturday

സൂപ്പർതാരത്തിന്റെ ടെലിവിഷൻ അരങ്ങേറ്റവും 'ലാലിസം' പോലെയായി; ആറാം തുമ്പുരാന്റെ മഞ്ജുവാര്യർ ഷോയ്ക്ക് പോലും റേറ്റിംഗിൽ ചലനമുണ്ടാക്കാനായില്ല; 'മോഹൻലാൽ' എന്ന അവസാന കച്ചിത്തുരുമ്പും പൊളിഞ്ഞതോടെ അമൃതാ ടിവി വമ്പൻ പ്രതിസന്ധിയിൽ: ജീവനക്കാരെ പിരിച്ചുവിടാൻ മണിക്കൂർ തലവിലയിരുത്തൽ; ഇനി ഫണ്ടില്ലെന്ന് പ്രഖ്യാപിച്ച് അമൃതാനന്ദമയീ മഠവും

September 11, 2017 | 01:03 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അമൃതാനന്ദമയീയോടുള്ള പ്രത്യേക താൽപ്പര്യം കാരണമാണ് മോഹൻലാൽ ടെലിവിഷൻ അവതാരകനായത്. ഇത്തരമൊരു റിസ്‌ക് എടുക്കരുതെന്ന് മോഹൻലാലിനോട് പലരും ഉപദേശിച്ചു. എന്നാൽ മഠത്തിലെ ചിലരുമായുള്ള സൗഹൃദങ്ങളിൽ താരം വീണു. അങ്ങനെ അമൃതാ ടിവിയിൽ 'ലാൽസലാം' എന്ന പരിപാടി പിറന്നു. പക്ഷേ വെറും നിരാശയാണ് ലാലിന് ഈ പരിപാടി സമ്മാനിച്ചത്. മുമ്പ് ലാലിസും ബാൻഡുമായി എത്തിയതിന് സമാനമായ അവസ്ഥ. പ്രൊഫഷണലിസം ഇല്ലാതെ പോയതാണ് പരിപാടി മോശമാകാൻ കാരണം. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ലാലും വിവാദത്തിൽപ്പെട്ടതാണ് പ്രശ്‌നമായതെന്ന് അമൃതാ ടിവിയും പറയുന്നു. ഇതോടെ നടനും ചാനലും രണ്ട് വഴിക്ക് നീങ്ങുകയാണ്.

മുപ്പത്തിയഞ്ചാം ആഴ്ചയിലെ ബാർക്ക് റേറ്റിങ് പ്രകാരം പ്രോഗ്രാം ചാനലുകളിൽ 13-ാം സ്ഥാനത്താണ് അമൃത. ദൂരദർശനും ജനംടിവിയും കപ്പയും മാതൃമാണ് അമൃതയ്ക്ക് പിന്നിലുള്ളത്. വാർത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മനോരമയ്ക്കും മാതൃഭൂമിക്കും പോലും അമൃതയേക്കാൾ റേറ്റിംഗുണ്ട്. അതായത് മൊത്തം ചാനലുകളുണ്ട കാര്യത്തിൽ 16-ാം റാങ്കാണിത്. മോഹൻലാലിന്റെ പരിപാടിക്ക് യാതൊരു ചലനവും ഉണ്ടാക്കാനാവാത്തതിന്റെ തെളിവാണ് ഇത്. ഒരു വർഷം മുമ്പ് 'അമൃതാ ടിവി തിളങ്ങുന്നു' എന്ന ടാഗ് ലൈനിൽ മൂന്ന് പരിപാടികൾ തുടങ്ങിയിരുന്നു. തൊട്ട് പിറകേ ടാം റേറ്റിംഗിൽ വമ്പൻ മുന്നേറ്റം ഉണ്ടായി. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ചില ചാനലുകൾ ടാമിൽ കൃത്രിമം കാട്ടുന്നുവെന്ന് വ്യക്തമായി.

ഇതോടെ ടാം മാറുകയും ബാർക്ക് വരികയും ചെയ്തു. കഴിഞ്ഞ ആഴ്ച ബാർക്കിൽ അമൃതയുടെ റേറ്റിങ് 43.94 ആണ്. ഏഷ്യാനെറ്റ് ന്യൂസിന് 137.90ഉം മനോരമ ന്യൂസിന് 63.43ഉം പോയിന്റുണ്ട്. ഇവിടെയാണ് കോടികൾ പൊടിച്ച് മോഹൻലാലിനെ പോലും എത്തിച്ചിട്ടും കുതിപ്പ്കാട്ടാൻ അമൃതാ ടിവിക്ക് കഴിയാത്തത് ചർച്ചയാകുന്നത്.  ഇതിനിടെയാണ് മഠം നേരിട്ട് ഇടപെട്ട് ചാനലിനെ രക്ഷിക്കാൻ അവസാന ശ്രമവും നടത്തിയത്. അതായിരുന്നു ലാൽസലാം.

മോഹൻലാലിനെ ചാനലിന്റെ മുഖമാക്കി നേട്ടമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഏഷ്യാനെറ്റിൽ മുകേഷിന്റെ ബഡായി ബംഗ്ലാവും സുരേഷ് കോപിയുടെ കോടീശ്വരനുമെല്ലാം വമ്പൻ ഹിറ്റാണ്. അതുകൊണ്ട് തന്നെ ലാൽ ഷോ ജനം ഏറ്റെടുക്കുമെന്നും കരുതി. കോടികൾ ഇതിനായി ചാനലിന് നൽകുകയും ചെയ്തു. എന്നാൽ അമൃതാ ടിവിയിലെ പഴയ പരിപാടിയായ സമാഗമത്തിന്റെ പുതിയ പതിപ്പായി ലാൽ ഷോ മാറി. പുതുമകളൊന്നും ഇല്ലാത്ത മേനിപറച്ചിയാലും മാറി.

ഇതോടൊപ്പം വലിയൊരു മണ്ടത്തരവും ചെയ്തു. ആഴ്ച മുഴുവൻ സംപ്രേഷണം ചെയ്ത് പ്രേക്ഷകരം പിടിച്ചിരുത്തേണ്ടതിന് പകരം വെള്ളി, ശനി ദിവസങ്ങിൽ മാത്രമായി സൂപ്പർതാര പരിപാടി ഒതുക്കി. ഇതോടെ റേറ്റിംഗിലും പരിപാടിക്ക് മുന്നേറാനായില്ല. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് ചാനലിനെ തള്ളിവിടുന്നത്. നഷ്ടത്തിലാണ് കുറേ നാളായി ചാനലിന്റെ പ്രവർത്തനം. കെടുകാര്യസ്ഥതയാണ് അവിടെ നിറയുന്നത്. അതുകൊണ്ട് തന്നെ ലാൽ ഷോയിലൂടെ എല്ലാം തിരിച്ചു പിടിക്കണമെന്ന നിർദ്ദേശം മഠം നൽകിയിരുന്നു. അതാണ് നടക്കാതെ പോകുന്നത്. ഇതോടെ ഇനി കൂടുതലായി ചാനലിൽ പണം കളയാനില്ലെന്ന് മഠം നിലപാട് എടുത്തു കഴിഞ്ഞു.

ആശ്രമ പ്രതിനിധിയായെത്തിയ മഹാദേവനാണ് എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നത്. ഇയാളും ജയകേശും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണ് ചാനലിനെ നശിപ്പിക്കുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഡിഗ്രി സർട്ടിഫിക്കറ്റില്ലാതെ അമൃതാ ടിവിയെ കബളിപ്പിച്ച് പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയ ദീപക്കിനെ സംരക്ഷിക്കും. ചാനലിലെ പണം കട്ടെടുക്കുന്നതും കണ്ടില്ലെന്ന് നടിക്കും. ഇപ്പോൾ മുഴുവൻ ജീവനക്കാരേയും പിരിച്ചു വിടാനാണ് ശ്രമം. അതിനായി ലോകത്തൊരിടത്തുമി്ല്ലാത്ത മണിക്കൂർ തല വിലയിരുത്തൽ നടത്തുകയാണ് അമൃതാ ടിവി. എല്ലാ ജീവനക്കാർക്കും എക്‌സൽ ഷീറ്റ് നൽകിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ചെയ്യുന്ന ജോലി ഈ എക്‌സൽ ഷീറ്റിൽ രേഖപ്പെടുത്തണം. അതിന് ശേഷം എല്ലാ ദിവസവും അത് തിരിച്ചേൽപ്പിക്കണം. ജീവനക്കാർ പണിയെടുക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനാണ് ഇതെന്നാണ് ജയകേശ് പറയുന്നത്. ഇതെല്ലാം സ്വന്തം കഴിവ് കേട് മറച്ചുവയ്ക്കാനുള്ള ജയകേശിന്റെ നീക്കമായി ജീവനക്കാർ വിലയിരുത്തുന്നു.

മോഹൻലാലിനോടൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് താരങ്ങളും സംവിധായകരും അനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടിയാണ് ലാൽസലാം. വ്യത്യസ്തമായൊരു ആശയമായിരുന്നുവെങ്കിലും വിരസത ഉളവാക്കുന്ന തരത്തിലാണ് പരിപാടിയുടെ അവതരണം. മോഹൻലാൽ എന്ന അതുല്യ പ്രതിഭയെക്കുറിച്ചുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. അതിനിടയിൽ ഇത്തരത്തിലൊരു പ്രഹസന പരിപാടി വേണമായിരുന്നോയെന്നാണ് ഫാൻസുകാർ പോലും പറയുന്നത്. മോഹൻലാലിനെ വേദിയിലിരുത്തി മറ്റ് താരങ്ങളും സംവിധായകരും താരത്തെക്കുറിച്ച് പുകഴ്‌ത്തി പറയുന്നു. ഇത്തരത്തിൽ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണ്ട ആവശ്യമുണ്ടോയെന്നാണ് ആരാധകർ ചോദിക്കുന്നത്. താരമൂല്യത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നതിനിടയിൽ സഹപ്രവർത്തകരെക്കൊണ്ട് പുകഴ്‌ത്തി പറയിപ്പിക്കുന്ന തരത്തിലുള്ള പരിപാടിയുമായി സഹകരിച്ചത് തന്നെ തെറ്റാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എങ്ങനെയെങ്കിലും പരിപാടി നടത്തിയാൽ മതിയെന്ന ചാനലിന്റെ സമീപനമാണ് ലാലിനെ പേരുദോഷം കേൾപ്പിച്ചതെന്നും ഫാൻസുകാർ പറയുന്നു. ഇതിനിടെയാണ് നടിയെ ആക്രമിച്ച വിവാദത്തിൽ ലാലിനെതിരെ ഉയർന്ന വികാരമാണ് അമൃതാ ടിവിയെ ബാധിച്ചതെന്ന വിശദീകരണം മഠത്തിന് ജയകേശ്. ഇത് ചാനലിലെ മോഹൻലാൽ പ്രേമികളേയും വേദനപ്പിച്ചിട്ടുണ്ട്.

ടെലിവിഷൻ പ്രേക്ഷകരും സിനിമരംഗത്തുള്ളവരുമൊക്കെ ആകാംക്ഷയോടെയാണ് മോഹൻലാലിന്റെ ടിവി അവതാരകനായുള്ള അരങ്ങേറ്റത്തിനു കാത്തിരുന്നത്. ടെലിവിഷൻ രംഗത്തു നേരത്തെയും പുതുമകൾ പരീക്ഷിച്ചിട്ടുള്ള അമൃതടിവിയുടെ ലാൽസലാമിന്റെ ഉള്ളടക്കം എന്താണെന്നറിയാൻ പരക്കെ ആകാംക്ഷയുണ്ടായിരുന്നു. നവമാധ്യമങ്ങളിലും പരിപാടി ചർച്ചയായി. സ്റ്റീഫൻ ദേവസിയുടെ സംഗീതവും പരിപാടിക്ക് മാറ്റുകൂട്ടാനെത്തി. സിനിമാഭിനയ രംഗത്തെ അറിയാത്ത കഥകൾ മോഹൻലാൽ പങ്കുവയ്ക്കുന്നുവെന്നായിരുന്നു ടാഗ് ലൈൻ്. ആദ്യ ലക്കത്തിൽ മോഹൻലാലും മഞ്ജു വാര്യരും ചേർന്ന് ആറാം തമ്പുരാൻ എന്ന സിനിമയിലെ ഒരു സീൻ വീണ്ടും അവതരിപ്പിച്ചത് നവ മാധ്യമങ്ങളിൽ വൈറലായിരുന്നു. പക്ഷേ സംഭവം ടിവിയിലെത്തിയപ്പോൾ പാളി. ഈ എപ്പിസോഡ് പോലും പ്രതീക്ഷിച്ച ചലനം ബാർക്കിലുണ്ടാക്കിയില്ല. റേറ്റിങ് കുറയുന്ന അവസ്ഥയുമുണ്ട്. ഇത് മഠത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വാരനും നേതൃത്വത്തിന്റെ കളികൾ പൊളിക്കാനും ചില ജീവനക്കാർ തീരുമാനിച്ചു. ഇതോടെയാണ് പിരിച്ചുവിടൽ ഭീഷണിയുമായി മണിക്കൂർ തല അവലോകനമെത്തിയത്. അധിക ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുമെന്നാണ് ഭീഷണി.

എന്നാൽ സാമ്പത്തിക ക്രമക്കേടിന്റെ പുതുസാധ്യത തേടാനാണിതെന്ന ആരോപണം സജീവമാണ്. എല്ലാ പരിപാടികളും ഔട്ട് സോഴ്‌സ് ചെയ്ത് കമ്മീഷൻ പറ്റാനാണ് നീക്കം. ലാൽസലാമിന്റെ പരസ്യത്തിനായി വൻതുക ചെലവഴിച്ചു. കേരളം മുഴുവൻ ഫ്‌ലെക്‌സ് വച്ചു. ഇതെല്ലാം ചില കമ്മീഷൻ മോഹികളുടെ തീരുമാനങ്ങളാണ്. ഇത് ആശ്രമവും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഇനി കോടികൾ നൽകാനാകില്ലെന്ന് മഠം ചാനലിലെ പ്രമുഖരെ അറിയിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയുമായാണ് അമൃതാ ടിവി പ്രവർത്തനം തുടങ്ങിയത്. മലയാളത്തിലെ ആദ്യ റിയാലിറ്റ് ഷോയായ സൂപ്പർ സ്റ്റാറും സൂപ്പർ ഡാൻസറുമെല്ലാം സൂപ്പർഹിറ്റായി. വിധുബാലയുടെ കഥയില്ലിത് ജീവിതവും ശ്രദ്ധേയമായി. റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് പോലും അമൃത എത്തി. അത്തരത്തിലൊരു ചാനലാണ് പൊടുന്നനേ കൂപ്പു കുത്തിയത്.

മോഹൻലാൽ ഷോയോടെ എല്ലാം ശരിയാകുമെന്നായിരുന്നു ജയകേശ് പറഞ്ഞിരുന്നത്. ഇതും പൊളിഞ്ഞതോടെ മഠം കടുത്ത നിരാശയിലുമായി. തിരുത്തലുകൾക്കും ഫണ്ട് ചെലവാക്കാനും ഇനിയില്ലെന്ന നിലപാടിലാണ് മഠം. ഇതോടെ ജീവനക്കാരും പ്രതിസന്ധിയിലാകുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മകനെ കാണുന്നില്ലെന്ന് സംശയം പറയുന്നത് രാത്രി പത്തരയ്ക്ക്; വീട്ടിനുള്ളിൽ കയറി പരിശോധനയ്ക്ക് അനുവദിച്ചുമില്ല; പുറകു വശത്തേക്കും ആരേയും വിട്ടില്ല; നാട്ടുകാർ തെരച്ചിൽ നടത്തുമ്പോൾ മൂവരും കതകടച്ച് വീട്ടിനുള്ളിൽ ഉറങ്ങി; ജിത്തു ജോബിന്റെ ക്രൂര കൊലപാതകം അച്ഛനും സഹോദരിയും നേരത്തെ അറിഞ്ഞിരുന്നോ? അമ്മയ്‌ക്കൊപ്പം വീട്ടിലെ മറ്റുള്ളവരേയും സംശയിച്ച് നാട്ടുകാർ; മൃതദേഹം കണ്ടെത്തിയിട്ടും അയൽക്കാരല്ലാതെ ആരും ഞെട്ടിയതുമില്ല; കൊട്ടിയത്തേത് ദൃശ്യം മോഡൽ കൊലപാതകമെന്നുറപ്പിച്ച് സമീപവാസികൾ
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയപ്പോൾ കേട്ട സ്ത്രീ ശബ്ദം ആരുടേത്? എന്തു കൊണ്ട് ആ സ്ത്രീ ശബ്ദം കണ്ടെത്തുകയോ കുറ്റപത്രത്തിൽ ചേർക്കുകയോ ചെയ്തില്ല; കേസിൽ അട്ടിമറി വിജയം നേടാൻ ദിലീപിന് തുറുപ്പു ചീട്ടാവുന്നത് മെമ്മറി കാർഡിലെ സ്ത്രീ ശബ്ദം തന്നെ; നടി തന്നെ ഏർപ്പാടാക്കിയ പീഡനമെന്ന് തെളിയിക്കാനുള്ള ശ്രമവുമായി ദിലീപിന്റെ അഭിഭാഷക സംഘം; ജനപ്രിയ നായകൻ നിയമ പോരാട്ടത്തിന് ഹൈക്കോടതിയിലേക്ക്
സഹതടവുകാർ എഴുന്നേറ്റിട്ടും ഒരാൾ മാത്രം ഇരുന്നു; സെല്ലിൽ അവശനായി കണ്ട അക്ഷയിന്റെ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത് കേട്ട് ഡിജിപി ശ്രീലേഖ ഞെട്ടി; കൈകാലുകൾ തല്ലിത്തതച്ച ശേഷം ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗവും ഗരുഡൻ തൂക്കവും കേസിനേയും ദുർബ്ബലമാക്കും; അമ്മയെ കൊലപ്പെടുത്തിയ കേസിൽ അക്ഷയിന് രക്ഷപ്പെടാൻ പഴുതൊരുക്കി കസ്റ്റഡി മർദ്ദനം; സിഐയ്ക്കും ഷാഡോ പൊലീസുകാർക്കും എതിരെ വകുപ്പുതല നടപടി
ആ വിവാഹം തട്ടിപ്പായിരുന്നു എന്നതിന് പുതിയ തെളിവുകളുമായി എൻഐഎ; പിതാവുമായുള്ള കേസിൽ വിജയം ഉറപ്പിക്കാൻ സൈനബ ഡ്രൈവറുടെ സഹായത്തോടെ ഷെഫിനെ വരനായി കണ്ടെത്തി; കോടതിയെ തെറ്റധരിപ്പിക്കാൻ വേണ്ടി വിവാഹ വെബ് സൈറ്റിൽ പരസ്യം നൽകിയത് വിവാഹത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ്; ഹാദിയാ കേസിൽ പൊലീസ് പറഞ്ഞതും കോടതി ശരിവച്ചതും അംഗീകരിച്ച് എൻ ഐ എ
ഒരു അമ്മയ്ക്ക് മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്താനാകില്ല; കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടു പോലുമില്ല; ജിത്തുവിനെ അമ്മ കൊലപ്പെടുത്താൻ കാരണമായത് വസ്തുഓഹരി തർക്കമല്ലെന്ന് മുത്തച്ഛൻ; പുകമറ നീക്കാൻ ജയമോളെ കസ്റ്റഡിൽ വാങ്ങാനുറച്ച് പൊലീസും; കൊട്ടിയത്തെ കൊലയിൽ ദുരൂഹത കണ്ട് അന്വേഷണ സംഘവും
സേവന പ്രവർത്തനങ്ങൾക്കായി ഇന്നസെന്റും കൂട്ടരും രഹസ്യമായി യോഗം ചേർന്നു; താരങ്ങളുടെ സ്‌റ്റേജ് ഷോയിലൂടെ വീണ്ടും സജീവമാകാൻ ചർച്ച; ഇനി സംഘടനയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ദിലീപ്; മമ്മൂട്ടിക്കും താൽപ്പര്യം കുറഞ്ഞു; പ്രസിഡന്റാകാൻ കരുക്കൾ നീക്കി ഗണേശ് കുമാർ; മധുവിന്റെ പേരും സജീവ ചർച്ചയിൽ; മോഹൻലാലിനെ അധ്യക്ഷനും പൃഥ്വി രാജിനെ ജനറൽ സെക്രട്ടറിയാക്കിയും കൂടിയാലോചന; 'അമ്മ'യിലെ പ്രശ്‌നങ്ങളിൽ ജൂൺ വരെ ആശയക്കുഴപ്പം തുടരും
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?