Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റുകാൽ ദേവിയുടേതു കെട്ടുകഥകളിൽ കെട്ടിപ്പൊക്കിയ ചരിത്രമെന്നു പുസ്തകമെഴുതിയ ലക്ഷ്മി രാജീവിന് അതീവ സുരക്ഷയുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്‌കെച്ചും രേഖകളും കൈമാറുന്നത് എന്തിന്? ശതകോടികളുടെ സ്വത്തു സംരക്ഷിക്കാൻ കോടികൾ മുടക്കി സുരക്ഷ ഏർപ്പെടുത്തിയിരിക്കേ ഗുരുതര സുരക്ഷാവീഴ്ചയെന്നു റിപ്പോർട്ട്

ആറ്റുകാൽ ദേവിയുടേതു കെട്ടുകഥകളിൽ കെട്ടിപ്പൊക്കിയ ചരിത്രമെന്നു പുസ്തകമെഴുതിയ ലക്ഷ്മി രാജീവിന് അതീവ സുരക്ഷയുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്‌കെച്ചും രേഖകളും കൈമാറുന്നത് എന്തിന്? ശതകോടികളുടെ സ്വത്തു സംരക്ഷിക്കാൻ കോടികൾ മുടക്കി സുരക്ഷ ഏർപ്പെടുത്തിയിരിക്കേ ഗുരുതര സുരക്ഷാവീഴ്ചയെന്നു റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റുകാൽ ദേവിയുടേത് കെട്ടുകഥകളിൽ കെട്ടിപ്പൊക്കിയ ചരിത്രമെന്ന് വിശദീകരിക്കുന്ന ലക്ഷ്മി രാജീവിന്റെ പുസ്തകം വിവാദമായത് അത് പുറത്തിറങ്ങിയ ശേഷമാണ്. എന്നാൽ ശ്രീപത്മനാഭ സ്വാമിയെ കുറിച്ച് ലക്ഷ്മി രാജീവ് എഴുതാനുദ്ദേശിക്കുന്ന പുസ്തത്തിന്റെ തുടക്കം തന്നെ വലിയ തർക്കങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ക്ഷേത്രത്തിന്റെ സ്‌കെച്ചും ഫോട്ടുകളുമെടുക്കാൻ പൊലീസിന്റെ ഉന്നതർ തന്നെ സമ്മതം മൂളിയതാണ് ഇതിന് കാരണം. ശതകോടികളുടെ നിക്ഷേപമുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന് അതീവ സുരക്ഷയാണ് ഉള്ളത്. ഏത് സമയവും ആക്രമിക്കപ്പെടാൻ പോലും സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്ന സ്ഥലങ്ങളിലൊന്ന്. ഇതിന്റെ സ്‌കെച്ചും ക്ഷേത്രത്തിനകത്തെ ഫോട്ടോകളും പുസ്തക രചനയ്ക്കായി കൈമാറുന്നത് വലിയ സുരക്ഷാ പ്രശ്‌നങ്ങൾക്ക് വഴിവക്കുമെന്നാണ് വിലിയിരുത്തൽ.

കേരളാ പൊലീസിന്റെ കമാണ്ടോ സുരക്ഷയിലാണ് പത്മനാഭ സ്വാമിക്ഷേത്രം. മൊബൈൽ ഫോണുമായി പോലും ആരേയും പ്രവേശിപ്പിക്കാത്ത അമ്പലം. ഭക്തരെ മൂന്ന് തലത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഫോട്ടോയെടുക്കാൻ എല്ലാവർക്കും വിലക്കമുണ്ട്. സുപ്രീംകോടതിയുടെ പരിഗണനാ വിഷയമാണ് ഇവിടുത്തെ തർക്കങ്ങൾ. ഭരണ സമിതിയെ നിയമിച്ചതും സുപ്രീംകോടതി. ഇത്തരത്തിലൊരു ക്ഷേത്രത്തിലാണ് യാതൊരു ചിന്തയുമില്ലാതെ കേരളാ പൊലീസ് ചില ഇടപെടൽ നടത്തിയത്. പത്മനാഭ സ്വാമിയുടെ പുസ്തകം എഴുതാൻ തീരുമാനിച്ച ലക്ഷ്മി രാജീവ്, ക്ഷേത്രത്തിന്റെ ഫോട്ടോകൾ എടുക്കാനും സ്‌കെച്ചിനും വേണ്ടി സമീപിച്ചത് ക്ഷേത്ര ഉദ്യോഗസ്ഥരെയാണ്. എന്നാൽ അനുമതി നൽകിയില്ല. സുരക്ഷാ പ്രശ്‌നങ്ങളാണ് അപേക്ഷ നിരസിക്കാൻ കാരണമെന്നതു തന്നെ പൊലീസിന് മുന്നിൽ അപേക്ഷ വീണ്ടുമെത്തി. ഇത് അംഗീകരിച്ച് പൊലീസ് ഉത്തരവിറക്കി. ഐജിയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.

എന്നാൽ ഫോട്ടോ എടുക്കാനുള്ള അനുമതിക്കാര്യം പുറത്തായതോടെ ഹൈന്ദവ സംഘടനകൾ എതിർപ്പുമായെത്തി. ആറ്റുകാലിനെ വിക്രമാക്കിയ ലക്ഷ്മി രാജീവിനെതിരെ സംഘപരിവാർ നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. അത്തരമൊരു എഴുത്തുകാരിക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഫോട്ടോ എടുക്കാൻ അനുമതി കൊടുത്തതാണ് വിവാദത്തിന് കാരണം. ഇതോടെ വിഷയം എഡിജിപി ബി സന്ധ്യയ്ക്ക് മുന്നിലെത്തി. പൊലീസ് ഇത്തരത്തിലൊരു അനുമതി നൽകിയത് തന്റെ അറിവോടെയല്ലെന്ന് എഡിജിപി വ്യക്തമാക്കി. ഇതോടെ തർക്കം പൊലീസിലുമായി. എഡിജിപി അറിയാതെ അനുമതി നൽകിയത് ആരെന്നതിൽ അന്വേഷണം ഈർജ്ജിതമാണ്. ക്ഷേത്ര സുരക്ഷയ്ക്കായി എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അതിനിടെ വിഷയത്തിൽ കേന്ദ്ര ഇന്റലിജൻസും അന്വേഷണം നടത്തുന്നയായി സൂചനയുണ്ട്.

പൊലീസിന്റെ അനുമതി വാങ്ങിയ ലക്ഷ്മി രാജീവ് ഫോട്ടോ എടുത്തോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തിൽ ആർക്കും സ്ഥിരീകരണം നൽകാൻ കഴിയുന്നുമില്ല. പൊലീസിന്റെ സഹായത്തോടെ ക്ഷേത്രം പൂട്ടിക്കിടക്കുമ്പോൾ ഫോട്ടോ എടുക്കാനുള്ള സൗകര്യമുള്ളതാണ് ഇതിന് കാരണം. എന്നാൽ പൊലീസിലെ ചിലരുടെ എതിർപ്പുകാരണം ചിത്രമെടുക്കൽ നടന്നിട്ടില്ലെന്നാണ് മറുനാടന് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിന്റെ മുക്കും മൂലയും പുറത്തു വരാതിരിക്കാൻ പൊലീസ് ഏറെ കരുതൽ എടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് ആകാശത്തിലൂടെ വിമാനം പറക്കുന്നത് പോലും നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ പൊലീസ് ക്ഷേത്രത്തിന്റെ സ്‌കെച്ച് നൽകാൻ തീരുമാനിച്ചു എന്നതും സംശയത്തോടെ കാണുകയാണ് ഹൈന്ദവ സംഘടനകൾ. തിരുവിതാംകൂർ രാജകുടുംബവും ഈ നീക്കത്തിൽ അസംതൃപ്തരാണ്. പുസ്തക രചനയ്ക്ക് എന്തിനാണ് ക്ഷേത്രത്തിന്റെ സ്‌കെച്ചെന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്.

സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ആറ്റുകാലമ്മയെക്കുറിച്ചുള്ള ലക്ഷ്മി രാജീവിന്റെ പുസ്തകം ഏറെ വിവാദമായിരുന്നു. തമിഴ് ഇതിഹാസത്തിലെ കണ്ണകിയാണ് ആറ്റുകാലമമ്മയെന്ന് ചിലർ ബോധപൂർവ്വം കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിക്കുന്ന 'ആറ്റുകാൽ അമ്മ -ദ ഗോഡസ് ഒഫ് മില്യൺസ്' എന്ന പുസ്തകമാണ് വിവാദമായത്. ഇളങ്കോഅടികളുടെ ചിലപ്പതികാരവുമായി ആറ്റുകാൽ ക്ഷേരതത്തിന് യാതൊരു ബന്ധവുമില്ലെന്നും നൂറ്റാണ്ടുകളായി കേരളത്തിലെ ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ഭദ്രകാളി ആരാധനയുടെ ഭാഗമാണ് ഈ ക്ഷേത്രമെന്നുമാണ് പുസ്തകത്തിലെ വാദം. വർഷങ്ങൾ നീണ്ട ഗവേഷണങ്ങളിലൂടെയാണ് പുസ്തകം എഴുതിയതെന്നാണ് കവയിത്രിയും ഫ്രീലാൻസ് പത്രപ്രവർത്തകയുമായ ലക്ഷ്മി രാജീവിന്റെ നിലപാട്.

ആറ്റുകാൽ ക്ഷേത്രം മുൻകാലത്ത് പിന്നോക്ക ജാതിക്കാരുടെ കീഴിലുള്ള മുടിപ്പുരയായിരുന്നു. കാലാന്തരത്തിൽ ചിലർ പ്രത്യേക ഉദ്ദേശ്യങ്ങളോടെ ക്ഷേത്രം തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ക്ഷേത്രത്തിന് കണ്ണകി ചരിതവുമായി ബന്ധമില്ലെന്നുള്ളതിന്റെ പ്രധാന ഉദാഹരണമാണ് ഉത്സവകാലത്ത് ആറ്റുകാലിൽ പാടുന്ന തോറ്റംപാട്ടിൽ കണ്ണകിയെക്കുറിച്ചുള്ള പരാമർശങ്ങളില്ല എന്നുള്ളത്. മാത്രമല്ല ഭദ്രകാളീ സ്തുതിയാണ് ക്ഷേത്രത്തിലെ മൂലമരന്തവും- പുസ്തകത്തിൽ പറയുന്നു. 1947ൽ ക്ഷേത്രത്തിനു ഭൂമി കിട്ടുന്നതിന് വേണ്ടി നാനാജാതി മതസ്ഥർ അന്നത്തെ ഡിവിഷൻ പേഷ്‌കാർക്ക് നൽകിയ നിവേദനത്തിൽ ക്ഷേത്രവും മുല്ലുവീടുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഐതിഹ്യം കെട്ടുകഥയാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ബുക്കിൽ പറയുന്നു. ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു പരാമർശവും മുല്ലുവീടിന്റെ പ്രമാണങ്ങൾ പരിശോധിച്ചിട്ട് കാണാൻ സാധിച്ചില്ലെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.

1951ൽ പണ്ടാരക്കാര്യം ചെയ്യാൻ 1947ലെ അപേക്ഷയെത്തുടർന്ന് 25 സെന്റ് സ്ഥലം ഡിവിഷൻ പേഷ്‌കാർ അനുവദിക്കുകയായിരുന്നു. തുടർന്നാണ് ക്ഷേത്രം കുറച്ചു കുടുംബങ്ങളുടെ നിയന്ത്രണത്തിലായതെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ഈ പുസ്തകം വ്ിവാദമായെങ്കിലും അന്തർദേശീയ തലത്തിൽ ചർച്ചയായി. ഇതിന് പിന്നെലായണ് പത്മനാഭാ സ്വാമീക്ഷേത്രത്തിന്റെ ചരിത്ര രചനയ്ക്ക് സമാനമായ പുസ്തകമെഴുതാൻ ലക്ഷ്മീ രാജീവ് തയ്യാറെടുക്കുന്നത്. ശതകോടികളുടെ ആസ്തിയുള്ള പത്മനാഭ സ്വാമീ ക്ഷേത്രത്തിന് ആഗോള പ്രശസ്തിയാണ് ഉള്ളത്. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന് അപ്പുറം പ്രസക്തി ഈ ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രത്തിൽ ശതകോടികളുടെ നിക്ഷേപം എങ്ങനെ എത്തിയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന തരത്തിലെ പുസ്തക രചനയാണ് ലക്ഷ്മി ലക്ഷ്യമിടുന്നത്.

അതിനിടെ ലക്ഷ്മിയുടെ പത്മനാഭ സ്വാമിയെ കുറിച്ചുള്ള പുസ്തക രചനയെ തിരുവിതാംകൂർ രാജകുടുംബവും പിന്തുണക്കുന്നില്ല. ആറ്റുകാലിനെ കുറിച്ച് എന്തെല്ലാമോ എഴുതിയ ഒരാൾ പത്മനാഭ സ്വാമിയെ കച്ചവടക്കണ്ണിലൂടെ കാണാനാകും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് ഒത്താശ ചെയ്യാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമിക്കരുത്. ഹൈന്ദവ വിശ്വാസങ്ങളെ തികിടം മറിക്കാനുള്ള ശ്രമങ്ങൾക്കാകും ഇവർ ശ്രമിക്കുക. ക്ഷേത്ര സ്വത്തുക്കളെ കുറിച്ച് അസത്യ പ്രചരണത്തിന് ബോധപൂർവ്വമായ ശ്രമം നടക്കുമ്പോൾ ക്ഷേത്രത്തെ കുറിച്ചുള്ള പുസ്തക രചനയും അതിന് വേണ്ടി രേഖകൾ കൈക്കലാക്കാനുള്ള രഹസ്യ നീക്കവുമെല്ലാം സംശയം ജനിപ്പിക്കുന്നു-തിരുവിതാംകൂർ രാജകുടുംബാഗം മറുനാടൻ മലയാളിയോട് പറഞ്ഞു. ഹൈന്ദവ സംഘടനകളും ഈ വിഷയത്തിൽ രാജകുടുംബത്തിനൊപ്പമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP