Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറസ്റ്റിലായത് ഉളുപ്പും മനസാക്ഷിയുമില്ലാത്ത ക്രിമിനൽ; താൻ മനോവേദന മറന്ന് ഉറങ്ങിയത് കഴിഞ്ഞ രാത്രി; മഞ്ജു വാരിയർ എന്ന സഹോദരി എത്രമാത്രം വേദനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം; ദിലീപിനെ ഇതുവരെ സഹായിച്ചത് മമ്മൂട്ടിയുടെ അനങ്ങാപ്പാറ നയം; എല്ലാം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകർത്തതിന്റെ ഫലം; ലിബർട്ടി ബഷീർ മറുനാടനോട്

അറസ്റ്റിലായത് ഉളുപ്പും മനസാക്ഷിയുമില്ലാത്ത ക്രിമിനൽ; താൻ മനോവേദന മറന്ന് ഉറങ്ങിയത് കഴിഞ്ഞ രാത്രി; മഞ്ജു വാരിയർ എന്ന സഹോദരി എത്രമാത്രം വേദനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം; ദിലീപിനെ ഇതുവരെ സഹായിച്ചത് മമ്മൂട്ടിയുടെ അനങ്ങാപ്പാറ നയം; എല്ലാം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകർത്തതിന്റെ ഫലം; ലിബർട്ടി ബഷീർ മറുനാടനോട്

രഞ്ജിത് ബാബു

കണ്ണൂർ: താൻ മനോവേദന മറന്ന് ഉറങ്ങിയത് കഴിഞ്ഞ രാത്രിയാണെന്ന് ചലച്ചിത്ര നിർമ്മാതാവും മുൻ എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ടുമായ ലിബർട്ടി ബഷീർ മറുനാടനോട്. കഴിഞ്ഞ നാല് മാസമായി താനും കുടുംബവും മനസ്സമാധാനമായി ഉറങ്ങിയിട്ട്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷമാണ് തനിക്ക് ശരിക്കും ഉറക്കം വന്നത്. ഉളുപ്പും മനസ്സാക്ഷിയുമില്ലാത്ത ക്രിമനലാണ് ദിലീപെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

 

മഞ്ജു വാരിയറോട് കാട്ടിയതും അതു തന്നെ. ആ സഹോദരി എത്രമാത്രം വേദനിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ദിലീപ് കാട്ടിക്കൂട്ടിയ എല്ലാ കുറ്റങ്ങൾക്കും ദൈവം ഒന്നിച്ച് ശിക്ഷ നൽകുകയാണ്. ബഷീർ പറഞ്ഞു. ആറ് സംഘടനകൾ ചേർന്നാണ് തന്നെ ഒതുക്കിയത്. എല്ലാറ്റിനും പിറകിൽ ദിലീപാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് രക്ഷപ്പെടുമെന്ന് കരുതിയ നിർമ്മാതാക്കളും വിതരണക്കാരും നാളെ ( ബുധനാഴ്‌ച്ച) എറണാകുളത്ത് അദ്ദേഹത്തിന് സ്വീകരണം നൽകാൻ തീരുമാനിച്ചിരുന്നു. ഇനി അത് ജയിലാണ് നടത്തേണ്ടതെന്ന് ബഷീർ പറഞ്ഞു.

ദിലീപിനെ ഇതുവരെ സഹായിച്ചത് മമ്മൂട്ടിയുടെ അനങ്ങാപ്പാറ നയമാണ്. ആദ്യം ദിലീപിനൊപ്പം നി്ന്ന ഗണേശൻ കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോഴാണ് മമ്മൂട്ടിക്ക് കത്തെഴുതിയത്. മമ്മൂട്ടിയെ ഗുരുതരമായി വിമർശിക്കുന്ന കത്തായിരുന്നു അത്. അതോടെ മമ്മൂട്ടി 'അമ്മ' യെ തന്നെ കൈയൊഴിഞ്ഞു. മോഹൽലാലും മമ്മൂട്ടിയും തങ്ങൾ കാരണം സംഘടന പിളരരുതെന്ന അഭിപ്രായക്കാരായിരുന്നു. ദിലീപിനെ പോലെ അവർക്ക് ക്രിമിനൽ സ്വഭാവമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയും പൊലീസും ആദ്യമേ ആക്ടീവായിരുന്നുന്നെങ്കിൽ ദീലീപ് നേരത്തെ തന്നെ അറസ്റ്റിലാകുമായിരുന്നു. ഞാൻ പ്രസിഡണ്ടായ എക്സിബിറ്റ്ഴേസ് ഫെഡറേഷനെ തകർക്കാൻ എല്ലാവരും ദിലീപിനെ പൊക്കിയെടുത്ത് നടന്നു. അതിന്റെ ഫലമാണിത്.

ദശകങ്ങളായി മുഖ്യമന്ത്രി പിണറായി വിജയനുമായി എന്റെ ബന്ധത്തിനും വിള്ളലേറ്റു. മുഖ്യമന്ത്രി എനിക്കെതിരെ തലശ്ശേരിയിൽ പ്രസംഗിക്കുക പോലും ചെയ്തു. ഏറെ വേദനയോടെയാണ് പിണറായിയുടെ പ്രതികരണം ഞാൻ അറിഞ്ഞത്. എന്നാൽ പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നുണ്ടെങ്കിൽ ഒരു നാൾ സത്യം പുറത്ത് വരുമെന്ന് എനിക്കറിയാമായിരുന്നു. നാദിർഷയെപ്പോലും ദിലീപ് ബലിയാടാക്കുകയായിരുന്നു. നടിയെ അക്രമിച്ച കേസിൽ രക്ഷപ്പെടാൻ വേണ്ടി സർവ്വ സ്വാധീനവും അദ്ദേഹം ഉപയോഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇച്ഛാ ശക്തിയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. തുടക്കത്തിൽ ഇത്തരം നടപടിയില്ലാതെ പോയതാണ് ഇതുവരെ അയാൾ അകത്താവാതെ പോയത്.

വസ്തുതകൾ മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും ബോധ്യമായതോടെ നടിയെ അക്രമിച്ച കേസിൽ ദിലീപ് നോട്ടപ്പുള്ളിയാകുകയായിരുന്നു. എല്ലാ കള്ളക്കളികളും ഇപ്പോൾ പുറത്തായിരിക്കയാണ്. നീതി പൂർവ്വമായ പര്യവസാനമാണ് ഈ കേസിൽ ഉണ്ടായിട്ടുള്ളത്. എങ്കിലും ആ നടി അനുഭവിച്ച ക്രൂരതകൾക്ക് ഇതൊന്നും പരിഹാരമല്ലെന്ന് ബഷീർ പറയുന്നു. ഇപ്പോൾ ചിലർ എക്സിബിറ്റേഴ്സ് സംഘടനയുടെ നേതൃത്വത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഒട്ടേറെ വിളികൾ വരുന്നു. ഞാൻ ഒന്നും തീരമാനിച്ചിട്ടില്ല. എല്ലാം കലങ്ങി തെളിയട്ടെ. അടുത്ത കാലത്തുണ്ടായ വിഷമതകളും അവമതിപ്പുകളും മറന്ന് ബഷീന്റെ മുഖത്ത് പഴയ ചിരി വിടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP