1 aed = 17.81 inr 1 eur = 70.26 inr 1 gbp = 80.61 inr 1 kwd = 213.98 inr 1 sar = 17.43 inr 1 usd = 65.29 inr
Mar / 2017
23
Thursday

മമ്മൂട്ടി ഇടപെടാതിരുന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ പിടിയിലാകും; ആക്രമിക്കപ്പെട്ട നടിയേയും ഗീതു മോഹൻ ദാസിനെയും സംയുക്തവർമ്മയേയും ഒതുക്കാൻ സിനിമ രംഗത്ത് പ്രത്യേക സംഘം; നടിയുടെ മൊഴി കോടതിയിൽ കൊടുപ്പിച്ചത് പ്രതികൾ വമ്പന്മാരെന്ന് പൊലീസിന് ഉറപ്പായതുകൊണ്ട്: ലിബർട്ടി ബഷീറിന് പറയാനുള്ളത്

February 23, 2017 | 10:37 AM | Permalink



രാകേഷ് സദാനന്ദൻ

തിരുവനന്തപുരം: അഞ്ജു ബോബി ജോർജ്ജ് പ്രാർത്ഥിച്ച പള്ളി കണ്ട് പിടിച്ചു ലിബേർട്ടി ബഷീറും പ്രാർത്ഥിച്ചു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നടിയെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട നടൻ ദിലീപിന്റെ പേര് മാദ്ധ്യമങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയതോടെയാണ് ഇങ്ങനെ ട്രോളുകൾ ആരംഭിച്ചത്. കഴിഞ്ഞ മാസം വരെ സിനിമ ലോകം അടക്കി വാണിരുന്ന ലിബർട്ടി ബഷീറിനു സ്വന്തം തീയേറ്റർ പോലും പൂട്ടേണ്ട ഗതികേടൊരുക്കിയ ദിലീപിനെ കുറിച്ചാണ് ട്രോളർമാർ പറയുന്നത്. അതുകൊണ്ട് തന്നെ കാഴ്ചക്കാരനായി നോക്കി ഇരിക്കുന്ന ബഷീറിനും ഉണ്ട് ചില കാര്യങ്ങൾ പറയാൻ. അതാരും പക്ഷേ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മറുനാടൻ അതിനുള്ള ശ്രമം നടത്തിയപ്പോൾ സിനിമ മേഖലയിലെ ഉൾക്കളി നന്നായി അറിയാവുന്ന ബഷീർ പറഞ്ഞത് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ആണ്.

ഇപ്പോൾ ആക്രമിക്കപ്പെട്ട പ്രമുഖ നടിക്കും ഗീതുമോഹൻ ദാസിനും സംയുക്ത വർമ്മയ്ക്കും എതിരെ സിനിമ രംഗത്ത് ഒരു പ്രബല ലോബി പ്രവർത്തിക്കുന്നുണ്ടെന്നും മഞ്ജുവാര്യരെ സപ്പോർട്ടു ചെയ്യുന്നതാണ് മറ്റു രണ്ടുപേരോടുമുള്ള ഇവരുടെ പകയ്ക്ക് കാരണമെന്നും ലിബർട്ടി ബഷീർ പറയുന്നു. ഇവരോടുള്ള പ്രതികാരം കൂടാൻ കാരണമെന്നും ലിബർട്ടി ബഷീർ പറയുന്നു. സംയുക്ത വർമ്മ വീട്ടമ്മയായി ഒതുങ്ങികൂടിയതുകൊണ്ട് ഭർത്താവ് ബിജുമേനോന്റെ പല പടങ്ങളും സ്റ്റോപ്പു ചെയ്യിക്കാൻ ശ്രമങ്ങൾ ഉണ്ടായി. ഇതിനായി എന്നെയും സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ താൻ നിന്നുകൊടുത്തില്ലന്നും ലിബർട്ടി ബഷീർ പറയുന്നു.

ഇത്തരം വെളിപ്പെടുത്തലുകളുമായി ലിബർട്ടി ബഷീറിന്റെ ശബ്ദമുള്ള വാട്സ് ആപ് സന്ദേശം ചില മാദ്ധ്യമ ഗ്രൂപ്പുകളിൽ പ്രചരിക്കുകയാണ്. ലിബർട്ടി ബഷീറുമായുള്ള സംഭാഷണമാണ് ആരോ പ്രചരിപ്പിക്കുന്നത്. ഏതായാലും സമൂഹമാദ്ധ്യമങ്ങൾ ഈ ഓഡിയോയും ചർച്ചയാക്കുകയാണ്. മയക്കുമരുന്നും ക്രിമിനൽവൽക്കരണവും രാഷ്ട്രീയ ഇടപെടലുമെല്ലാം സിനിമയിൽ ഉണ്ടെന്ന തുറന്ന് പറച്ചിലും ഇതിലുണ്ട്. എന്തുകൊണ്ട് നടി ആക്രമിക്കപ്പെട്ടവെന്ന തന്റെ നിരീക്ഷണങ്ങളും ഇതിലൂടെ പുറത്തുവരുന്നു. മമ്മൂട്ടിയും ദിലീപും ബിജു മേനോനുമെല്ലാം ചർച്ചാ വിഷയമാകുന്നു.

സിനിമാതാരങ്ങളെ ഒതുക്കാനുള്ള നീക്കമെല്ലാം തുറന്നു പറച്ചിലായി എത്തുന്നു. മഞ്ജുവാര്യരുടെ കാര്യത്തിൽ നടന്നതും വ്യക്തമാക്കുന്നു. ഇതിന് കൂട്ടുനിൽക്കേണ്ടി വന്ന സാഹചര്യം വിശദീകരിക്കുന്നത് ഇങ്ങനെ-മഞ്ജുവാര്യർക്കെതിരെ ഉള്ള നീക്കം അവരുടെ നല്ല മനസും വിശാല ഹൃദയവും കൊണ്ടു നടന്നില്ല. എന്നിട്ടും ഒരുപാട് ബ്ളോക്ക് ചെയ്യേണ്ട ഗതികേട് തനിക്ക് വന്നു. ലെഫ്ട് ആൻഡ് റൈറ്റിന്റെ സംവിധായകൻ അരുണിന്റെ പടത്തിൽ നിന്നും സമ്മർദ്ദം വന്നപ്പോൾ താൻ ഇടപെട്ടാണ് ഒഴിവാക്കിയത്. ഗുണ്ടകൾ അപമാനിച്ച യുവനടിയെ രണ്ടു വർഷമായി മലയാള സിനിമയിൽ നിന്ന് അകറ്റി നിർത്തിയിരിക്കുന്നു. ഡബ്ബ് ചെയ്യാൻ പോയപ്പോഴാണ് ആ കുട്ടിയെ തടഞ്ഞത്. സിനിമയിലേക്ക് തിരികെ വരുത്തില്ല എന്ന വാശി അവർക്ക് ഉണ്ട്.

മുഖ്യമന്ത്രി മുഖം നോക്കാതെ നടപടി എടുത്താൽ ഗൂഢാലോചന തെളിയും. അല്ലെങ്കിൽ പൾസർ സുനിയിൽ കേസ് അവസാനിക്കും. മമ്മൂട്ടി പിണറായിയുടെ സ്വന്തം ആളാണ്. മമ്മൂട്ടിയോട് പിണറായിക്ക് ആരാധനയാണ്. അതിനാൽ അദ്ദേഹം സ്വാധീനം ചെലുത്തി കഴിഞ്ഞാൽ ഒന്നും ഉണ്ടാവില്ല. അതിന്റെ ബലിയാടാണ് ഞാൻ. എന്റെ കാര്യത്തിലും മമ്മൂട്ടിയാ കളിച്ചത്. ഇപ്പോൾ 164 സ്റ്റേറ്റ്മെന്റ് കോടതിയിൽ കിടക്കുന്നതിനാൽ കേസിൽ പൊലീസിന് അധികം കളിക്കാൻ പറ്റില്ല. എന്നാൽ മോഹൻലാൽ ഈ കേസിൽ അന്യായമായി ഇടപെടില്ലന്നും ലിബർട്ടി ബഷീർ പറയുന്നു.

ഇപ്പോഴത്തെ സംഭവം താര സംഘടനയായ അമ്മയ്ക്ക് ആകെ നാണക്കേട് ആയി. വിരട്ടി ഒതുക്കൽ ആയിരുന്നിരിക്കണം ഗുണ്ടകളുടെ അജണ്ട. പൊലീസിലേക്ക് പോകില്ലന്ന് അവർ ധരിച്ചിരിക്കണം. പൊലീസിന് നല്ല സംശയം ഉണ്ട്. വൻകിട ആൾക്കാൾക്ക് ബന്ധം ഉണ്ടെന്ന് പൊലീസിന് സംശയം ഉള്ളതു കൊണ്ടാണ് 164 സ്റ്റേറ്റ്മെന്റ് കോടതിയിൽ കൊടുപ്പിച്ചത്. മറ്റു കേസുകളിൽ അതു ശ്രദ്ധിച്ചാൽ മനസിലാകും. പണ്ട് നമ്മുടെ സിനിമ ചിത്രീകരണ സെറ്റുകളിൽ രാത്രി മദ്യമാണ് വിളമ്പിയിരുന്നതെങ്കിൽ ഇന്ന് ന്യൂജനറേഷൻ പടങ്ങളുടെ ലൊക്കേഷനുകളിൽ അരാജകത്വമാണ്.

കഞ്ചാവും മയക്കുമരുന്നുമാണ് അവിടെ ഉപയോഗിക്കുന്നത് തിരുവനന്തപുരത്തും കോഴിക്കോട്ടും ഇല്ല. മറ്റു സ്ഥലങ്ങളിൽ രാവിലെ 7മണിക്ക് ഷൂട്ടിങ് തുടങ്ങുമ്പോൾ കൊച്ചിയിൽ 9 മണിക്കാണ് ഷൂട്ടിങ് തുടങ്ങുന്നത്. എല്ലാം പുതിയ പിള്ളാരാ. ഗണേശൻ പറഞ്ഞതാ ശരി. കൊച്ചിയിലെ പല സിനിമാ ലൊക്കേഷനുകളിലും ആൾക്കാരെ ഒതുക്കാൻ പൊലീസിന് പകരം ഗുണ്ടകളെയാണ് നിയോഗിച്ചിരിക്കുന്നത - ഇത്രയും കാര്യങ്ങൾ വ്യക്തമാക്കിയാണ് ലിബർട്ടി ബഷീറിന്റെ ശബ്ദ രേഖ അവസാനിക്കുന്നത്. സിനിമക്കാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും അടക്കം വാട്സ് അപ്പ് ഗ്രൂപ്പുകളിലാണ് ഈ ശബ്ദരേഖ പ്രചരിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
തടവറയെ 'ബ്യൂട്ടി പാർലർ' ആക്കിയ ഷെറിന്റെ സൗന്ദര്യത്തിനു മുന്നിൽ ജയിൽ മേധാവി ആർ ശ്രീലേഖയും അടിയറവു പറഞ്ഞു; കാരണവർ വധക്കേസിലെ പ്രതിയെ വിയ്യൂരിലേക്കു മാറ്റണമെന്നു പറഞ്ഞ അതേ സൂപ്രണ്ടിനെക്കൊണ്ട് തിരിച്ചു പറയിച്ചു; 'ഉന്നത' കേന്ദ്രങ്ങളിലെ പിടിപാടു കൊണ്ട് ഷെറിൻ വീണ്ടും അട്ടക്കുളങ്ങരയിൽ; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പരാതികൾ അപ്രത്യക്ഷം
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?
ഉള്ളു കാണാത്ത തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചോടുന്ന ഇന്നോവ ഓവർ ലോഡാണെന്ന് തോന്നി; വാഹനം തടഞ്ഞപ്പോൾ ഒരു പെൺകുട്ടി ഡ്രൈവറുടെ സീറ്റിനടുത്ത്; ഉള്ളിലുള്ളവരെ പുറത്തിറക്കി വിവരങ്ങൾ ബോധ്യപ്പെട്ടപ്പോൾ പറഞ്ഞുവിട്ടു; സിനിമ കാണാത്തതുകൊണ്ട് നടീനടന്മാരെ തിരിച്ചറിയാനായില്ല; വിവാദമാക്കുന്നത് അങ്കമാലി ഡയറീസിന്റെ പ്രമോഷനു വേണ്ടി: സംവിധായകന്റെ ആരോപണത്തിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക് പറയാനുള്ളത്
ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
മമ്മൂട്ടി ഇടപെടാതിരുന്നാൽ നടി ആക്രമിക്കപ്പെട്ട കേസിലെ യഥാർത്ഥ പ്രതികൾ പിടിയിലാകും; ആക്രമിക്കപ്പെട്ട നടിയേയും ഗീതു മോഹൻ ദാസിനെയും സംയുക്തവർമ്മയേയും ഒതുക്കാൻ സിനിമ രംഗത്ത് പ്രത്യേക സംഘം; നടിയുടെ മൊഴി കോടതിയിൽ കൊടുപ്പിച്ചത് പ്രതികൾ വമ്പന്മാരെന്ന് പൊലീസിന് ഉറപ്പായതുകൊണ്ട്: ലിബർട്ടി ബഷീറിന് പറയാനുള്ളത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
ആരോപണവിധേയനായ സൂപ്പർസ്റ്റാറും പൾസർ സുനിയും ഒരുമിച്ച് കന്നഡ നിർമ്മാതാവിനെ കാണാൻ കഴിഞ്ഞ ആഴ്ച പോയതിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു; അക്രമണത്തിന് ഇരയായ നടിയുടെ പ്രതിശ്രുത വരനുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ; തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത് സൂപ്പർസ്റ്റാറും മുൻ ഭാര്യയും നടിയും ചേർന്ന് വാങ്ങിയ സ്ഥല ഇടപാടുകൾ സംബന്ധിച്ച തർക്കങ്ങൾ
സിനിമാക്കാരുടെ താവളത്തിൽ പൊലീസ് റെയ്ഡിനെത്തിയപ്പോൾ ഉണ്ടായിരുന്നത് യുവ നടനായ സിദ്ധാർത്ഥ് ഭരതൻ; പ്രതികളിൽ ഒരാളെ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെന്ന വാർത്തകൾക്ക് സ്ഥിരീകരണമില്ല; അപകടത്തിൽപ്പെട്ടപ്പോൾ എല്ലാ സഹായവും നൽകിയ സൂപ്പർസ്റ്റാറിനോടുള്ള കടപ്പാട് കെപിഎസി ലളിതയുടെ മകനേയും കുഴപ്പത്തിൽ ചാടിച്ചതായി റിപ്പോർട്ടുകൾ