Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഞമ്മക്ക് നിയമപരമായി നാല് പെണ്ണുങ്ങളെ വരെ കെട്ടാം.. ഇപ്പോഴുള്ള മൂന്ന് ഭാര്യമാരേയും ഞാൻ പൊന്നു പോലെ നോക്കുന്നുണ്ട്'; ഒരേസമയം മൂന്ന് ഭാര്യമാരെ കൈവശം വച്ചിരിക്കയാണെന്ന ദിലീപിന്റെ പരാമർശത്തിന് മറുപടിയുമായി ലിബർട്ടി ബഷീർ; ദിലീപുമായി വ്യക്തിപരമായി ഒരു പ്രശ്‌നവും ഇല്ലെന്നും ബഷീർ മറുനാടനോട്

'ഞമ്മക്ക് നിയമപരമായി നാല് പെണ്ണുങ്ങളെ വരെ കെട്ടാം.. ഇപ്പോഴുള്ള മൂന്ന് ഭാര്യമാരേയും ഞാൻ പൊന്നു പോലെ നോക്കുന്നുണ്ട്'; ഒരേസമയം മൂന്ന് ഭാര്യമാരെ കൈവശം വച്ചിരിക്കയാണെന്ന ദിലീപിന്റെ പരാമർശത്തിന് മറുപടിയുമായി ലിബർട്ടി ബഷീർ; ദിലീപുമായി വ്യക്തിപരമായി ഒരു പ്രശ്‌നവും ഇല്ലെന്നും ബഷീർ മറുനാടനോട്

രഞ്ജിത് ബാബു

കണ്ണൂർ: 'ഞമ്മക്ക് നിയമപരമായി നാല് ഭാര്യമാരെവരെ കെട്ടാം. ഇപ്പോഴുള്ള മൂന്ന് ഭാര്യമാരേയും ഞാൻ പൊന്നു പോലെ നോക്കുന്നുണ്ട്'- മനോരമ ഓൺലൈൻ നടൻ ദിലീപ് നൽകിയ അഭിമുഖത്തിൽ തന്നെ കുറിച്ച് പരാമർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുനാടൻ മലയാളി തിരക്കിയപ്പോൾ നിർമ്മാതാവും തീയറ്റർ ഉടമയും കൂടിയായ ലിബർട്ടി ബഷീർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ബഷീർ ഒരേ സമയം മൂന്ന് ഭാര്യമാരെ കൈവശം വച്ചിരിക്കയാണെന്ന ദിലീപിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ദിലീപുമായി വ്യക്തിപരമായി തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും ഇന്നലേയും മിനിഞ്ഞാന്നും അദ്ദേഹവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ബഷീർ പറഞ്ഞു. ഞാൻ ആരേയും വ്യക്തി ഹത്യ നടത്താറില്ല. ഇനിയും അത്തരത്തിൽ വ്യക്തി വഹത്യക്ക് ഒരുങ്ങില്ലെന്നും ബഷീർ പറയുന്നു. ഇപ്പോൾ തലശ്ശേരിക്കാർക്ക് വിഷുവിനും ഈസ്റ്ററിനവും പുതിയ പടങ്ങൾ കാണാൻ അവസരം നിഷേധിച്ചിരിക്കയാണ്. തെറ്റു ചെയ്ത എന്നെ വേണമെങ്കിൽ ശിക്ഷിക്കാം. എന്നാൽ വിതരണക്കാരെ ശിക്ഷിക്കുന്നതെന്തിനെന്ന് ബഷീർ ചോദിച്ചു. മലയാളം, ഹിന്ദി, തമിഴ് ചിത്രങ്ങളിലായി വിതരണക്കാർക്ക് ഇതുവരെ ഒരു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പുതിയ സിനിമ തന്നാൽ ഈ അവസരത്തിലും പ്രദർശിപ്പിക്കാൻ താൻ തയ്യാറാെണന്നും ലിബർട്ടി ബഷീർ പറയുന്നു.

മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ തീയറ്റർ സമരം പരിഹരിച്ചതിൽ ദിലീപ് ഇടപെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ലിബർട്ടി ബഷീറിന്റെ കുടുംബകാര്യ ദിലീപ് എടുത്തിട്ടത്. ലിബർട്ടി ബഷീറിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കകൾ ഇങ്ങനെയാണ്:

''ലിബർട്ടി ബഷീർക്കാ എന്നു പറഞ്ഞാൽ ഞാൻ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ച ആളാണ്. എനിക്ക് ബഷീർക്കയുമായി ഒരു പ്രശ്‌നവുമില്ല ഇപ്പോഴും. ഈ കേസുകൾ കൈകാര്യം ചെയ്യാൻ വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുന്ന സമയത്താണ് ലിബർട്ടി ബഷീർക്കയും വേണുവും എല്ലാവരും സംസാരിച്ചിരിക്കുന്നത് ഒരേ മാറ്ററാണെന്ന്. ബഷീർക്ക പറയുന്നത് ഞാൻ ബഷീർക്കയെ വിളിച്ചു, ഓന്റെ ആദ്യ ഭാര്യ, അതിങ്ങനെ ആയല്ലോ, ഓൻ രണ്ടാമത് കല്യാണം കഴിച്ചല്ലോ? ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കയാണ്. അപ്പോൾ എന്നെ പറ്റി ഇങ്ങനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഞാൻ ചിരിച്ചു. ഞാനൊരു മര്യാദ എങ്കിലും കാണിച്ചിട്ടുണ്ട്. ഒരു ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് മറ്റൊരു വിവാഹം കഴിച്ചത്. ഇത് അങ്ങനെയുള്ള യാതൊരു കാര്യവും ചെയ്യാതെയാണ് രണ്ടും മൂന്നും വിവാഹം കഴിച്ചത്. ഇതേക്കുറിച്ച് ഞാനും ബഷീർക്കയോട് ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് സ്‌നേഹമാമോ? അപ്പോ ആ ഇത്ത ഉണ്ടായിരുന്നില്ലേ? ഇതെല്ലാം നമുക്ക് ഇഷ്ടം വരുമ്പോ അവരെ വിഷമിപ്പിക്കാൻ പാടില്ലല്ലോ? അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾക്ക് എത്ര ചങ്കാണപ്പാ?. ഇതൊക്കെ ചോദിച്ച് ഢ ഞാൻ അദ്ദേഹത്തെ കളിയാക്കിയതാണ്.''

ഇപ്പോഴും ലിബർട്ടി ബഷീറുമായി തനിക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നം ദിലീപ് വ്യക്തമാക്കി. എന്റെ ചോറായിട്ടുള്ള സിനിമ. ആ സിനിമ എടുക്കുന്നവർക്ക് ഒരു വാല്യു ഇല്ലെന്ന് വന്ന ഘട്ടത്തിലാണ് സിനിമാ സമരത്തിൻ താൻ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. പല ആൾക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ ഇടപെട്ടത്. അല്ലാതെ ആരെയെങ്കിലും കരിവാരിതേക്കാൻ വേണ്ടിയല്ല. എന്നാൽ, ഇതിന്റെ പേരിലും തനിക്ക് വ്യക്തിപരമായ പ്രശ്‌നമുണ്ടായി. സിനിമയിൽ സമരം ഉണ്ടാകരുത് എന്ന് ധരിക്കുന്നവരും ഉണ്ടാകാൻ ഇടയാക്കി. തന്റെ സിനിമാ തീയറ്ററായ ഡി സിനിമാസിൽ ടിക്കറ്റിന് കൊള്ള ഈടാക്കുന്നു എന്ന വാർത്ത വന്നതും ഒരു ആസൂത്രണത്തിന്റെ ഭാഗമായാണ്. നമ്മൾ 16 കോടിയോളം മുടക്കിയാണ് നിർമ്മിച്ചത്. അതിൽ നിന്നും വരുമാനമൊന്നും ലഭിച്ചിട്ടില്ലെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP