1 usd = 66.35 inr 1 gbp = 92.62 inr 1 eur = 81.06 inr 1 aed = 18.07 inr 1 sar = 17.70 inr 1 kwd = 220.81 inr

Apr / 2018
24
Tuesday

യൂസഫലി നൽകിയ രണ്ട് കോടി രൂപ അടിച്ചുമാറ്റി സ്വന്തം ക്രെഡിറ്റിലാക്കി സംസ്ഥാന സർക്കാർ; പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം മാറ്റാൻ പ്രവാസി വ്യവസായി നൽകിയ പണം ഇരകൾക്ക് നൽകാതെ സർക്കാറിന്റെ കള്ളക്കള്ളി; വെടിക്കെട്ട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പിച്ച ചട്ടിയിലെ കൈയിട്ടുവാരലിന്റെ രേഖകൾ പുറത്ത്; ലുലു ഗ്രൂപ്പ് കടുത്ത നിരാശയിൽ

November 01, 2016 | 02:18 PM | Permalink



അരുൺ ജയകുമാർ

തിരുവനന്തപുരം: സഹജീവികളോട് സ്‌നേഹം കൂടുതലുള്ള കൂട്ടത്തിലാണ് മലയാളികൾ. അതുകൊണ്ട് തന്നെ ഏതൊരു ദുരിതം ഉണ്ടായാലും എല്ലാവരും കൈമെയ് മറന്ന് സഹായിക്കാൻ എല്ലാവരും രംഗത്തെത്തെത്തും. മലയാളികളെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോഴും ഉടനടി സഹായ വാഗ്ദാനങ്ങളുമായി മലയാളികൾ മതവും രാഷ്ട്രീയവും മറന്നെത്തി. ഇക്കൂട്ടത്തിൽ ആദ്യം സഹായവാഗ്ദാനം പ്രഖ്യാപിച്ചത് പ്രമുഖ പ്രവാസി വ്യവസായി എം കെ യൂസഫലി ആയിരുന്നു. പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തത്തിലെ ഇരകൾക്ക് യൂസഫലി രണ്ട് കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. വാഗ്ദാനം അദ്ദേഹം പാലിക്കുകയും ചെയ്തു. നേരിട്ട് സഹായധനം നൽകുന്നതിന് പുറമേ സർക്കാർ തന്നെ ഇരകളുടെ ബന്ധുക്കൾക്ക് പണം കൈമാറട്ടെ എന്നാണ് വിചാരിച്ചത്. ഇത് പ്രകാരം പണം അധികൃതരെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, യൂസഫലി നൽകിയ സഹായധനം സർക്കാർ അടിച്ചുമാറ്റി. ഈ പണം ഇരകൾക്ക് നൽകാതെ സർക്കാറിന്റെ സ്വന്തം ക്രെഡിറ്റിലാക്കി. എൽഡിഎഫ് സർക്കാറിന് നൽകിയ പണം ഇതുവരെ ഇരകളുടെ ബന്ധുക്കുൾക്ക് നൽകാത്തതിന്റെ കടുത്ത നിരാശയിലാണ് ലുലു ഗ്രൂപ്പും യൂസഫലിയും.

യൂസഫലി നൽകിയ പണം വകമാറ്റി സർക്കാർ ചെലവഴിച്ചു എന്നതിന്റെ വിശദാംശങ്ങളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്. ഈ വിവാദത്തോട് പരസ്യ പ്രതികരണത്തിന് ലുലു ഗ്രൂപ്പ് തയ്യാറായിട്ടില്ല. എന്നാൽ പുറ്റിങ്ങൽ ദുരിത ബാധിതർക്ക് വേണ്ടിയാണ് യൂസഫലി പണം കൈമാറിയതെന്ന് ലുലു ഗ്രൂപ്പിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചു.

ദുരിതാശ്വാസങ്ങൾ നൽകാനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുള്ളത്. ഇതിലേക്ക് സുമനസ്സുകൾ സംഭവാന ചെയ്യാറുമുണ്ട്. യൂസഫലിയെ പോലുള്ള പ്രവാസികൾ തന്നെയാണ് ഈ ഫണ്ടിലും കാര്യമായ സഹായം നൽകുന്നത്. അടിയന്തരാവശ്യങ്ങൾ വരുമ്പോൾ ഈ ഫണ്ട് ഉപയോഗിക്കാറാണ് പതിവ്. എന്നാൽ എന്തെങ്കിലും ദുരിതമുണ്ടാകുമ്പോൾ ഏതെങ്കിലും വ്യവസായ പ്രമുഖൻ ആ പ്രത്യേക ആവശ്യത്തിന് പണം നൽകിയാൽ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടുക്കാറില്ല. പകരം വ്യവസായിയുടെ സഹായമെന്ന രീതിയിൽ നൽകുകയാണ് പതിവ്. ഇതാണ് പുറ്റിങ്ങൽ വെടിക്കെട്ടിലെ ദുരിതാശ്വാസ സഹായ വിതരണത്തിൽ തെറ്റുന്നത്.

വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ വീതവുമാണ് ദുരിതാശ്വാസ സഹായമായി ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പു കാലമായതിനാൽ അന്ന് ഇരകൾക്കു വിതരണം ചെയ്യാനുള്ള തുക ലുലു ഗ്രൂപ്പു നൽകിയിരുന്നില്ല.

തെരഞ്ഞെടുപ്പിനുശേഷം എൽഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2 കോടി രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പു കൈമാറിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഇരകൾക്ക് പണം നൽകിയതിനാൽ ലുലു ഗ്രൂപ്പ് നൽകിയ പണം ഭാവി ആവശ്യങ്ങൾക്കായി മാറ്റിവച്ചതായാണ് കളക്ടർക്ക് ധനകാര്യ അഡീഷണൽ സെക്രട്ടറി അയച്ച കത്തിൽ പറയുന്നത്.

2016 ഏപ്രിൽ 10ന് നാടിനെ നടുക്കിയ വെടിക്കെട്ടപകടത്തിൽ 109 പേർ കൊല്ലപ്പെടുകയും 318 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ലുലു ഗ്രൂപ്പ് പണം നൽകിയത് ഇരകൾക്ക് കൈമാറുന്നതിന് വേണ്ടിയാണ്. മരിച്ചവരുടേയും പരിക്കേറ്റവരുടേയും കൃത്യമായ ലിസ്റ്റ് എടുത്ത് ഇരകളുടെ കൈവശം നേരിട്ട് പണം എത്തിക്കുക അപ്രായോഗികമായതിനാലും സർക്കാർ സംവിധാനത്തിലൂടെയാകുമ്പോൾ അത് കൃത്യമായിരിക്കുമല്ലോ എന്ന വിശ്വാസത്തിലുമാണ് തുക സർക്കാറിന് കൈമാറിയതെന്നാണ് അന്വേഷണത്തിൽ മറുനാടൻ മലയാളിക്ക് മനസ്സിലായത്. എന്നാൽ ഈ തുക സർക്കാർ ധനസഹായത്തിന്റെ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്തത്. ഫലത്തിൽ കൊട്ടിഘോഷിച്ച് സർക്കാരിന്റേതെന്ന അവകാശ വാദവുമായി നടത്തിയ ഫണ്ട് വിതരണത്തിലെ തട്ടിപ്പാണ് പുറത്തു വരുന്നത്.

 

അതോടൊപ്പം തന്നെ വലിയ അപകടമായതിനാൽ പരിക്കേറ്റവരുടെ എണ്ണം അന്ന് കൃത്യമായി തിട്ടപ്പെടുത്തിയിരുന്നുമില്ല. നൽകിയ രണ്ട് കോടിക്ക് പുറമേ അപകടത്തിലെ ഇരകളുടെ എണ്ണം വർദ്ധിച്ചാൽ കൂടുതൽ തുക നൽകാൻ തയ്യാറാണെന്നും ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ കമ്പനി അധികൃതരെ അറിയിച്ചുമില്ല. ഇപ്പോൾ സർക്കാർ നൽകിയ രേഖയിൽ പറയുന്നത് അന്നത്തെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാരിൽ നിന്നും ആറ് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് അമ്പതിനായിരം നൽകിയിട്ടുണ്ടെന്നുമാണ്.

ലുലു ഗ്രൂപ്പ് ഡയറക്ടർ സർക്കാരിലേക്ക് നൽകിയ തുക ദുരിതാസ്വസ നിധിയിലേക്കുള്ള സംഭാവനയായി കണക്കാക്കുന്ന സാഹചര്യത്തിൽ ഭാവി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് എന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു. കൊല്ലം കളക്ടർക്കാണ് ഇതും സംബന്ധിച്ച വിശദാംശങ്ങൾ ധനവകുപ്പ് നൽകിയത്. പുറ്റിങ്ങൽ ദുരന്തവുമായി ബന്ധപ്പെട്ട് അമൃതാനന്ദമയീ മഠവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ഇതിന്റെ വിതരണം മഠം നടത്തുകയുണ്ടായി. ഇതോടെയാണ് എന്തുകൊണ്ടാണ് ലുലുവിന്റെ ധനസഹായം കിട്ടാത്തതെന്ന ചർച്ച പുറ്റിങ്ങൽ ദുരന്തത്തിന് ഇടയായവരിൽ ഉണ്ടായത്. ഇത് പരാതി രൂപത്തിൽ കളക്ടറുടെ മുന്നിലെത്തിയെന്നാണ് സൂചന.

 

ഇക്കാര്യത്തിൽ ധനവകുപ്പിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയിലാണ് ലുലുവിന്റെ പണം സർക്കാരെടുക്കുന്നുവെന്ന് വ്യക്തമാക്കുന്നത്. ഫലത്തിൽ അന്ന് സർക്കാർ നൽകിയ ദുരിതാശ്വാസത്തിൽ ലുലു ഗ്രൂപ്പ് നൽകിയ തുകയും ഉപയോഗിക്കുകയും പിന്നീട് അതേക്കുറിച്ച് യാതൊരു പരാമർശവും നടത്താതിരിക്കുകയെന്ന നെറികേടുമാണ് കാണിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കൊല്ലം കളക്ടറേറ്റുമായി ബന്ധപ്പെട്ടെങ്കിലും വിവരാവകാശമായി രേഖകൾക്ക് അപേക്ഷ നൽകാനാണ് കളക്‌റ്റ്രേറ്റിൽ നിന്നും ലഭിച്ച നിർദ്ദേശം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
രാമോജിറാവു ഫിലിംസിറ്റിയിൽ എത്തിയപോലുള്ള അനുഭവം; ഹാളിനകത്ത് 'മീന്മാർക്കറ്റ്' ഒരുക്കിയ ലോകത്തിലെ ആദ്യ വിവാഹം! വലിയ തോണിയിൽ നിരത്തി നിർത്തിയിട്ട മീനുകളിൽ ഇഷ്ടമുള്ളതിനെ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ പൊരിച്ചുതരും; എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹം നടന്നത് ലക്ഷങ്ങൾ പൊടിച്ച്; മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാഹ മാമാങ്കം കൂടി
ഒരാഴ്ചയായി പുതിയ അഡ്‌മിഷനില്ല; നിർബന്ധിച്ച് ഡിസ്ചാർജ് നൽകിയപ്പോൾ പലരും ബില്ലടച്ചില്ല; നഴ്‌സുമാരോട് ഏറ്റുമുട്ടി ഇനിയും നഷ്ടംവരുത്താനില്ലെന്ന് ഒരു വിഭാഗം ആശുപത്രി ഉടമകൾ; ശമ്പള വർധനയ്‌ക്കെതിരെ കോടതിയിൽ പോകുമെന്ന് ഔദ്യോഗിക വിഭാഗം; കെവിഎമ്മിനുള്ള സാമ്പത്തിക സഹായത്തിനെതിരെയും പ്രതിഷേധം; നഴ്‌സുമാരുടെ ശമ്പള വർധനയെച്ചൊല്ലി ആശുപത്രി മുതലാളിമാരുടെ സംഘടന പിളർപ്പിലേക്ക്
ഇവിടെ ഇനി താമസിക്കേണ്ട; എത്രയും പെട്ടെന്ന് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകണം; കാരണം തേടിയപ്പോൾ പറഞ്ഞത് പുരുഷ സൃഹൃത്തുക്കളെ ചേർത്തുള്ള ഇല്ലാക്കഥകൾ; സഹായത്തിന് വിളിച്ചു വരുത്തിയ വീട്ടുടമയും നിന്നത് സദാചാരക്കാർക്കൊപ്പം; സീരിയൽ നടി കവിതയെ ജീവനൊടുക്കിയത് താങ്ങാനാവാത്ത സാമ്പത്തിക പ്രശ്‌നം കൊണ്ട് മാത്രമല്ല; നടിയുടെ ആത്മഹത്യക്ക് പിന്നിൽ സദാചാര പൊലീസും?
അവസാനം വരെ ഇഴഞ്ഞു നീങ്ങിയ സർക്കാർ മെഷിനറി കളി കൈവിടുമെന്നുറപ്പായപ്പോൾ വേഗത്തിൽ ചലിച്ചു; സെക്രട്ടറി ഒപ്പിടും മുമ്പ് വിജ്ഞാപനം ഇറക്കിയതായി പത്രക്കുറിപ്പ് ഇറക്കി ലേബർ കമ്മീഷണർ; സ്ഥലത്തില്ലാത്ത സെക്രട്ടറി തിരികെയെത്തി ഒപ്പിട്ടു; മണി പന്ത്രണ്ടാകും മുമ്പ് ഉത്തരവിറക്കാൻ സർക്കാർ നടത്തിയത് പെടാപ്പാട്; ലോങ് മാർച്ചിൽ പങ്കെടുക്കാനായി ചേർത്തലയിലേക്ക് വണ്ടി കയറിയ നഴ്‌സുമാർ കെവി എം സമരക്കാർക്ക് അഭിവാദ്യം അർപ്പിച്ച് മടങ്ങും
കുഞ്ഞിക്കണ്ണന്റേയും ഭാര്യ കമലയുടേയും മരണം അലൂമിനിയം ഫോസ്ഫേറ്റ് ശരീരത്തിലെത്തി; രണ്ടാമത്തെ മകളുടെ മരണത്തിന് കാരണവും വിഷം തന്നെ; ആദ്യം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും; മരിച്ചവർക്ക് വിഷം നൽകിയതിനു പിന്നിൽ അറിഞ്ഞോ അറിയാതേയോ വീട്ടിലുള്ളയാൾക്ക് പങ്കുണ്ടെന്ന് സംശയിച്ച് അന്വേഷണം; ആശുപത്രിയിലുള്ള സൗമ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും; ആൺ സുഹൃത്തുക്കളും നിരീക്ഷണത്തിൽ; പിണറായിയിലെ ദുരൂഹമരണങ്ങളുടെ ചുരുൾ അഴിയുന്നു
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ
സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും
തക്‌ബീർ മുഴക്കി പ്രകടനം; മതം നോക്കി ബൈക്ക് യാത്രികരെപ്പോലും തടഞ്ഞു; മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ പരമാവധി ഷെയർ ചെയ്തു; യൂത്ത് ലീഗിന്റെയും സുന്നികളുടെയും എന്തിന് ഡിവൈഎഫ് എയിലെ വരെ ചെറുപ്പക്കാർ തെരുവിലിറങ്ങി; കേരളത്തിന്റെ മതധ്രുവീകരണത്തിൽ അമ്പരന്ന് പൊലീസ് റിപ്പോർട്ട്; സ്റ്റേറ്റ് ഇന്റലിജൻസ് നോക്കുകുത്തിയായെന്നും വിമർശം
പരിവാറിന് തീവ്രത പോരെന്ന് ആരോപിച്ച് അമർനാഥും അച്ഛൻ ബൈജുവും ശിവസേനയിൽ ചേർന്നു; ആർ എസ് എസിനെ പ്രതിക്കൂട്ടിൽ നിർത്താൻ കത്വയിലെ പീഡനം ചർച്ചയാക്കി; പോസ്റ്റിന്റെ പ്രതികരണം കണ്ട് ഉണ്ടാക്കിയ 'വോയ്‌സ് ഓഫ് .....'ഉം 'വോയ്‌സ് ഓഫ് യൂത്ത് 'ഉം വമ്പൻ ഹിറ്റായി; 11 പേരടങ്ങുന്ന സൂപ്പർ അഡ്‌മിനുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘികൾക്ക് പണികൊടുക്കാൻ; സന്ദേശങ്ങൾ ഏറ്റെടുത്ത് അക്രമം കാട്ടി കുടുങ്ങിയത് മുസ്ലിം മതമൗലികവാദികളും; വാട്‌സ് ആപ്പ് ഹർത്താലിന് പിന്നിൽ കൊല്ലത്തെ അച്ഛനും മകനും
ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ
സൗദിഭരണം പിടിക്കാൻ അട്ടിമറി ശ്രമം നടന്നോ..? സൽമാൻ രാജകുമാരനെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയോ..? കൊട്ടാരത്തിന് സമീപം തുടർച്ചയായി വെടി ഉതിർക്കൽ ശബ്ദമെന്നും അട്ടിമറി ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങൾ; അനുമതിയില്ലാതെ പറന്ന ഡ്രോൺ വെടിവച്ചിട്ടത് മാത്രമെന്ന് സൗദി; കടുത്ത നിലപാടുമായി അടിമുടി പരിഷ്‌കരണത്തിന് ശ്രമിക്കുന്ന എംബിഎസിന് വേണ്ടി ആശങ്കയോടെ ലോകം
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടയാൾ ക്വട്ടേഷൻ സംഘത്തലവനെന്ന് അറിഞ്ഞതോടെ സെബെല്ലയുടെ മനസ്സിൽ വിരിഞ്ഞത് വീരാരാധന; ഹീറോയിസത്തിൽ മയങ്ങി സിനിമാ പ്രവർത്തകനായ ഭർത്താവ് ഇല്ലാത്തപ്പോൾ വീട്ടിൽ സൽക്കരിച്ച് അപ്പുണ്ണിയുടെ എല്ലാമെല്ലാമായി; കൊലപാതകത്തിന് മുമ്പും ശേഷവും വാഴക്കാലയിൽ താമസവും ഒരുക്കിക്കൊടുത്ത് കാമുകി; ആർജെയെ കൊന്ന കായംകുളം അപ്പുണ്ണി തന്ത്രങ്ങളേറെ പയറ്റിയിട്ടും ഒടുവിൽ വലയിൽകുരുങ്ങിയത് പ്രണയിനിയെ പൊലീസ് വീഴ്‌ത്തിയതോടെ
കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും
40 കിലോ മീറ്റർ സ്പീഡിൽ ഓടാമെങ്കിൽ മാത്രം പത്തനാപുരത്ത് കൂടി പാറ കൊണ്ടു പോയാൽ മതി; നിങ്ങൾ കച്ചവടക്കാരാ.....എനിക്ക് നോക്കേണ്ടത് പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്; എംഎൽഎയുടെ ബോർഡ് വച്ച് പോവുന്ന എനിക്ക് നിങ്ങൾ സൈഡ് തരാറില്ല; ആദ്യം എംഎൽഎയുടെ പേരെങ്കിലും അറിഞ്ഞിട്ടു വരൂ: പരാതി കൊടുക്കാൻ ചെന്ന ടിപ്പർ മുതലാളിമാരെ ഗണേശ് കുമാർ ഓടിച്ച വീഡിയോ മറുനാടൻ പുറത്തുവിടുന്നു
കല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ ആന്റീക് മോഡൽ നെക്‌ളേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം! അകഭാഗത്ത് നിറച്ചത് മെഴുകു കട്ടകളും കല്ലും; പണയം വെക്കാൻ ബാങ്കിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി ഒറിജിനൽ തൂക്കമറിഞ്ഞ് ഞെട്ടി; സ്വർണത്തട്ടിപ്പ് ചൂണ്ടിക്കാട്ടി മാനേജറെ കണ്ടപ്പോൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമെന്ന്; തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ മുഴുവൻ തുകയും തിരികെ നൽകി തടിയൂരി കല്യാൺ
ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്
ഞാനും ഒരു യുവാവ് അല്ലേ; കമ്മലിട്ടവൾ പോയൽ കടുക്കനിട്ടൾ വരും! ഞമ്മക്കൊരു ഡൗട്ട് തോന്നി; ആ ബന്ധം വേണ്ടെന്ന് വച്ചു; പിന്നീട് അതിന് പിറകേ പോയിട്ടില്ല; ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി; ഞാൻ ക്വട്ടേഷൻ കൊടുത്താൽ എന്റെ മക്കളെ ആരു നോക്കും? യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽ പോയി അന്വേഷണത്തിൽ സഹകരിക്കാനുമാകില്ല; ആർജെ രാജേഷിന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് നൃത്താധ്യാപികയുടെ മുൻ ഭർത്താവ്; ഖത്തറിലുള്ള ഓച്ചിറ സത്താറിന്റെ വിശദീകരണം പുറത്ത്
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം