Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർട്ടി തിരക്കുകൾ കാരണമാവാം എം വി.ഗോവിന്ദൻ മാസ്റ്റർ വരാതിരുന്നത്! മുഖ്യമന്ത്രി വിളിച്ച മാധ്യമ എഡിറ്റർമാരുടെ യോഗത്തിൽ നിന്ന് ദേശാഭിമാനി മുഖ്യ പത്രാധിപർ ഔട്ട്; മാസ്റ്ററെ ക്ഷണിക്കാത്തതിനെ വിമർശിച്ച് ബ്യൂറോ ചീഫിന്റെ പോസ്റ്റ് മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം വാട്‌സാപ്പ് ഗ്രൂപ്പിൽ; തങ്ങളെ ബോധപൂർവം പിആർഡി അവഗണിച്ചതാണെന്ന പരാതിയുമായി സി.പി.എം മുഖപത്രം

പാർട്ടി തിരക്കുകൾ കാരണമാവാം എം വി.ഗോവിന്ദൻ മാസ്റ്റർ വരാതിരുന്നത്! മുഖ്യമന്ത്രി വിളിച്ച മാധ്യമ എഡിറ്റർമാരുടെ യോഗത്തിൽ നിന്ന് ദേശാഭിമാനി മുഖ്യ പത്രാധിപർ ഔട്ട്; മാസ്റ്ററെ ക്ഷണിക്കാത്തതിനെ വിമർശിച്ച് ബ്യൂറോ ചീഫിന്റെ പോസ്റ്റ് മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം വാട്‌സാപ്പ് ഗ്രൂപ്പിൽ; തങ്ങളെ ബോധപൂർവം പിആർഡി അവഗണിച്ചതാണെന്ന പരാതിയുമായി സി.പി.എം മുഖപത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേർത്ത പത്ര-മാധ്യമങ്ങളിലെ എഡിറ്റർമാരുടെ യോഗം വിവാദത്തിൽ. സി പി എം മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപർ എം വിഗോവിന്ദൻ മാസ്റ്ററെ ക്ഷണിക്കാത്തതാണ് യോഗത്തെ വിവാദത്തിലാക്കിയത്. മറ്റ് മാധ്യമങ്ങൾ മൗനം പാലിച്ച സംഭവം പുറത്തറിയിച്ച് വിവാദമാക്കിയതാകട്ടെ ദേശാഭിമാനിക്കാരും.മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ പബ്ലിക് റിലേഷൻസ് വകുപ്പിനെ വിമർശിച്ച് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് എം.രഘുനാഥാണ് ക്ഷണമില്ലാത്ത വിവരം പരസ്യമാക്കിയത്.

ജനുവരി 12 നും 13 നും തിരുവനന്തപുരത്ത് വച്ച് നടത്തുന്ന ലോക കേരള സഭയുടെ വിജയത്തിന് മാധ്യമ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശനിയാഴ്ചരാവിലെ 8.30 ന് പത്രാധിപന്മാരുടെ യോഗം വിളിച്ചത്. മാസ്‌കറ്റ് ഹോട്ടലിൽ ആയിരുന്നു യോഗം. ഈ യോഗത്തിൽ ദേശാഭിമാനി പത്രാധിപരും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം വിഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തില്ല. പാർട്ടി തിരക്കുകൾ കാരണം ഗോവിന്ദൻ മാസ്റ്റർ വരാതിരുന്നതാകാം എന്നായിരുന്നു കരുതിയത്. അതുകൊണ്ട് തന്നെ മാസ്റ്ററുടെ അസാന്നിധ്യം കാര്യമായ ചർച്ചയായില്ല.എന്നാൽ ഗോവിന്ദൻ മാസ്റ്റർക്ക് പകരം ദേശാഭിമാനിയിൽ നിന്ന് മറ്റാരും മുഖ്യമന്ത്രി വിളിച്ച യോഗത്തിന് എത്താതിരുന്നത് പലരും സംഘാടകരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് അറിഞ്ഞതോടെയാണ് ഗോവിന്ദൻ മാസ്റ്ററെ ക്ഷണിച്ചില്ലെന്ന വിവരം പുറത്താകുന്നത്.

പത്രാധിപന്മാരുടെ യോഗത്തിന് ക്ഷണിച്ചു കൊണ്ട് ഒരാഴ്ച മുൻപ് തന്നെ എല്ലാ മാധ്യമ മേധാവികൾക്കും, മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരം കത്ത് നൽകിയിരുന്നു. ഇതിന് പുറമേ ഫോണിൽ വിളിച്ചും യോഗവിവരം അറിയിച്ചു. എന്നിട്ടും പാർട്ടി പത്രത്തിന്റെ പത്രാധിപരെ മാത്രം ക്ഷണിച്ചില്ലെന്നാണ് പരാതി. ഇതിനെയാണ് ദേശാഭിമാനി ബ്യൂറോ ചീഫ് എം.രഘുനാഥ് ഗോവിന്ദൻ മാസ്റ്ററുടെ പേര് പറയാതെ വിമർശിച്ചത്. എഡിറ്റർമാരുടെ യോഗത്തിന്റെ ദൃശ്യം മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന് താഴെയാണ് രഘുനാഥ് വിമർശനം രേഖപ്പെടുത്തിയത്.'

'ഈ കൂടിക്കാഴ്ചയെ കുറിച്ച് പല എഡിറ്റർമാർക്കും വിവരം കിട്ടിയിട്ടില്ല.പി.ആർ.ഡിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണിത്.പരിശോധിക്കുമല്ലോ' ഇതായിരുന്നു രഘുനാഥിന്റെ പരാമർശം. ദേശാഭിമാനി മുഖ്യപത്രാധിപരെ ക്ഷണിക്കാത്തതിലുള്ള പ്രതിഷേധം ദേശാഭിമാനി പ്രതിനിധികൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെയും പൊളിറ്റിക്കൽ സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ട്. അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങൾക്കായി വെവ്വേറെ ഉപദേശകരും മാധ്യമ എകോപനത്തിനായി ലക്ഷം രൂപ ശമ്പളത്തിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അദ്ദേഹത്തെ സഹായിക്കാൻ നിരവധി ജീവനക്കാരും ഉള്ളപ്പോൾ ഇത്തരമൊരു വീഴ്ചഎങ്ങനെ സംഭവിച്ചു എന്നാണ് ദേശാഭിമാനിക്കാർ ചോദിക്കുന്നത്.

ഇത് കേവലം പി.ആർ.ഡി ഉദ്യോഗസ്ഥരുടെ വീഴ്ചയല്ലെന്നും ഓഫീസിലെ മാധ്യമ വിഭാഗത്തിലെ പ്രധാനികളുടെ തന്നെ അലംഭാവമാണെന്നുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ പരിശോധന ഉണ്ടായില്ലെങ്കിൽ പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും നീക്കമുണ്ട്.ബോധപൂർവം അവഗണിച്ചു എന്ന വികാരത്തിലാണ് ദേശാഭിമാനിക്കാർ.സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണായക ഘടകമായ പ്രവാസികളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലോക കേരള സഭ സംഘടിപ്പിക്കുന്നത്. എന്നാൽ പരിപാടി വിജയിപ്പിക്കാൻ വിളിച്ച പത്രാധിപന്മാരുടെ യോഗം തന്നെ വിവാദത്തിലായത് സർക്കാരിന് ക്ഷീണമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP