Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇനിയൊരു പത്തു വർഷം കൂടി എങ്കിലും ഞാൻ നായകനായി തന്നെ കാണും; ആ കൊച്ചിന്റെ സ്ഥിതിയെന്തെന്ന് നമുക്ക് കണ്ടറിയാമല്ലോ? പാർവതിയുടെ വിമർശനത്തെ കുറിച്ച് മമ്മൂട്ടി സുഹൃത്തുക്കളോട് പ്രതികരിച്ചത് ഇങ്ങനെ

ഇനിയൊരു പത്തു വർഷം കൂടി എങ്കിലും ഞാൻ നായകനായി തന്നെ കാണും; ആ കൊച്ചിന്റെ സ്ഥിതിയെന്തെന്ന് നമുക്ക് കണ്ടറിയാമല്ലോ? പാർവതിയുടെ വിമർശനത്തെ കുറിച്ച് മമ്മൂട്ടി സുഹൃത്തുക്കളോട് പ്രതികരിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒന്നരക്കൊല്ലം മുൻപ് റിലീസ് ചെയ്ത ഒരു സിനിമയെ കുറിച്ചു ഇപ്പോൾ ഒരു വിവാദം ഉണ്ടാകേണ്ട സാഹചര്യം ഉണ്ടായിരുന്നോ? കസബയെ കുറിച്ചുള്ള നടി പാർവതിയുടെ അഭിപ്രായം ചർച്ചയാകുമ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണിത്. പാർവതിയെ കൊന്നു കൊലവിളിച്ചു മമ്മൂട്ടി ഫാൻസുകാരും കസബ നിർമ്മാതാക്കളും ഒക്കെ രംഗത്ത് വന്നെങ്കിലും മമ്മൂട്ടിയുടെ പ്രതികരണം എന്തായിരുന്നിരിക്കാം. അരാധകർ ഉറ്റു നോക്കുന്നത് ഇതാണ്. പല പത്രപ്രവർത്തകരും വിളിച്ചു ചോദിച്ചിട്ടും മമ്മൂട്ടി പ്രതികരിക്കാൻ കൂട്ടാക്കിയില്ലത്രേ.

എന്നാൽ അടുത്ത സുഹൃത്തുക്കളോട് മമ്മൂട്ടി തന്റെ പരിഭവം പങ്കു വച്ചതായി തന്നെയാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വളരെ അടുപ്പമുള്ള ചിലർ മമ്മൂട്ടിയുടെ പ്രതികരണം അറിഞ്ഞു ചെന്നപ്പോൾ പറഞ്ഞത് ആ കൊച്ചിനോട് ദൈവം ചോദിച്ചോളും എന്നാണത്രേ. അങ്ങനെ ദൈവത്തെ മാത്രം ഏൽപ്പിച്ചു മാറി നിൽക്കരുത് എന്നു പറഞ്ഞു ചിലർ മമ്മൂക്കായെ പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കിടിലൻ ഡയലോഗ് മമ്മൂക്ക തട്ടിവിട്ടതായും മമ്മൂട്ടിയുടെ അടുപ്പക്കാർ പറയുന്നു.

ഞാൻ ഇനിയും കുറഞ്ഞത് ഒരു പത്തു വർഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും. ആ കൊച്ച് ഇനി എത്ര നാൾ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം എന്നത്രേ മമ്മൂട്ടിയുടെ അഭിപ്രായം. എന്നാൽ ഇങ്ങനെ ഒരു അഭിപ്രായം മമ്മൂട്ടി പറഞ്ഞതായി ആരും പരസ്യമായി സമ്മതിക്കുന്നില്ല. എന്നിരുന്നാലും മമ്മൂട്ടിയുടെ അടുപ്പക്കാർ പറയുന്നത് മമ്മൂക്ക ഇങ്ങനെ പറഞ്ഞ് എന്നു തന്നെയാണ്. മമ്മൂക്കായുടെ വാക്കു പൊന്നാകുമോ? 74ാം വയസ്സിലും മമ്മൂക്ക നായകനായി വിലസുമോ? പ്രതിഭാധനയും സുന്ദരിയുമായ പാർവതി മെഗാ സ്റ്റാറിനോട് ഏറ്റു മുട്ടി കളം വിടുമോ? സിനിമാ ലോകം കൗതുകത്തോടെ ചർച്ച ചെയ്യുന്ന വിഷയം ആണിത്.

കസബയ്‌ക്കെതിരെ വിമർശനവുമായി നടി പാർവതി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. കസബ പൂർണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടൻ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് പാർവതിക്കെതിരെ മമ്മൂട്ടി ആരാധകരും വിമർശകരും രംഗത്തെത്തുകയുണ്ടായി. എന്നാൽ മമ്മൂട്ടി വിവാദങ്ങളിൽ നിന്ന് അകന്നു നിന്നു. കസബയെ കടുത്ത ഭാഷയിൽ വിമർശിച്ച നടി പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനവും ഉയർന്നിരുന്നു. ഈ വിഷയത്തിൽ മറുപടിയുമായി കസബ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജും സജീവമായി.

ഗീതു ആന്റിയും ,പാർവതി ആന്റിയും അറിയാൻ സദസിൽ ആന്റിമാരുടെ ബർത്്‌ഡേ തീയതി പറയാമെങ്കിൽ എന്റെ ബർത്്‌ഡേ സമ്മാനമായി കസബ നിറഞ്ഞ പ്രദർശിപ്പിക്കുന്നതായിരിക്കും. ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാർവതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാർവതി മമ്മൂട്ടി ചിത്രത്തെ വിമർശിച്ചത്. പിന്നീട് ഗീതു മോഹൻദാസ് നിർബന്ധിച്ചപ്പോഴാണ് പാർവതി കസബ എന്ന് എടുത്തു പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP