Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപർണയുടെ മരണത്തിന് മമ്മൂട്ടി ഉത്തരം പറയേണ്ടിവരുമോ? മെഗാ സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ ആരോഗ്യവതിയായ യുവതി മരിച്ചത് വിവാദമാകുന്നു; അപർണയുടെ ജീവന് ഉത്തരം തേടി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത്

അപർണയുടെ മരണത്തിന് മമ്മൂട്ടി ഉത്തരം പറയേണ്ടിവരുമോ? മെഗാ സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ ആരോഗ്യവതിയായ യുവതി മരിച്ചത് വിവാദമാകുന്നു; അപർണയുടെ ജീവന് ഉത്തരം തേടി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ബംഗ് ളുരു: മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മദർഹുഡ് ആശുപത്രിയിൽ പൂർണഗർഭിണിയായ യുവതി മരിക്കാനിടയായ സംഭവം വിവാദമാകുന്നു. ഡോക്ടർമാരുടെ അനാസ്ഥയാണ് അപർണ എന്ന പെൺകുട്ടിയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണത്തിന് കാരണമെന്ന് കാണിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയതോടെയാണ് മമ്മൂട്ടി ഉത്തരം പറയാൻ ബാധ്യസ്ഥനായിരിക്കുന്നത്. മമ്മൂട്ടിയും ഭാര്യ സുറുമിയും മകൻ ദുൽഖർ സൽമാനും മരുമകൻ ഡോ.മുഹമ്മദ് രേഹൻ സയീദും ചേർന്നാണ് കോയമ്പത്തൂരിൽനിന്നുള്ള വ്യവസായിയുമായി ചേർന്ന് ബെംഗളൂരുവിൽ മദർഹുഡിന് തുടക്കമിട്ടത്. 17 കോടി രൂപ മുതൽമുടക്കുള്ള ആശുപത്രി ഗർഭിണികൾക്ക് അത്യാധുനിക ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്.

ഇവിടെയാണ് അപർണയെന്ന യുവതി പ്രവസിക്കാനായി പ്രവേശിക്കപ്പെട്ടത്. ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന പെൺകുട്ടിയായിരുന്നു അപർണ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവൾ. ഭർത്താവ് ചേതനൊപ്പം ആഹ്ലാദവതിയായി ആശുപത്രിയിലേക്ക് പോയ അപർണ പിന്നീട് തിരികെവന്നില്ല. വയറ്റിനുള്ളിൽവച്ചുതന്നെ ഗർഭസ്ഥ ശിശുവും മരിച്ചു. ഡോക്ടർമാരുടെ അനാസ്ഥയാണ് ഈ മരണത്തിന് കാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. മദർഹുഡ് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥ അപർണയുടെയും ഗർഭസ്ഥ ശിശുവിന്റെയും ജീവനെടുത്തുവെന്ന് കാണിച്ച് പരാതിയുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം.

ആശുപത്രിയിലെത്തുമ്പോൾ അപർണ പൂർണ ആരോഗ്യവതിയായിരുന്നു. എന്നാൽ, പെട്ടെന്ന് നില വഷളായത് എങ്ങനെയെന്ന് അറിയില്ലെന്ന് ചേതനും മറ്റു ബന്ധുക്കളും പറയുന്നു. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയായതുകൊണ്ട് വളരെ മികച്ച പരിചരണം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇവിടെയെത്തിയത്. എന്നാൽ, തീരാദുരന്തമാണ് അവർ സമ്മാനിച്ചത്. യെലഹങ്ക ന്യൂ ടൗണിൽ ഭർത്താവ് ചേതനൊപ്പം താമസിച്ചിരുന്ന 26-കാരിയായ അപർണ മൂന്ന് വിഷയങ്ങളിൽ ബിരുദധാരിയാണ്. സ്വകാര്യബാങ്കിൽ ജോലിയുമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂർണഗർഭിണിയായ അപർണയെ മദർഹുഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെട്ടെന്നുതന്നെ സിസേറിയനായി ലേബർറൂമിലേക്ക് കൊണ്ടുപോയ അപർണ, ശസ്ത്രക്രിയക്കിടെ മരിച്ചുവെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുതന്നെയുള്ള റെയിൻബോ ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടി ബുധനാഴ്ച രാവിലെയോടെ മരിച്ചു. കുട്ടിയെ ജീവനോടെ രക്ഷിച്ചാലും അതിന് ശാരീരിക വൈകല്യങ്ങളുണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ വെന്റേലേറ്റർ നീക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. രണ്ടു മണിക്കൂർ കൂടുമ്പോൾ അപർണയ്ക്ക് വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകൾ നൽകിയിരുന്നു. ഇതിന്റെ ഡോസ് കൂടിയതാണോ പെട്ടെന്ന് നില വഷളാകാൻ കാരണമായതെന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്. ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോയ അപർണയെ മരിച്ച നിലയിലാണ് പുറത്തേയ്ക്ക് കൊണ്ടുവന്നത്. അപ്പോൾ മുഖം വല്ലാതെ വിളർത്തിരുന്നു. അപർണയുടെ മരണം നേരത്തെ സംഭവിച്ചിരുന്നോ എന്നും ബന്ധുക്കൾ സംശയിക്കുന്നു. എന്നാൽ, ഡോക്ടർമാരുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും ശ്വാസനാളിയിലുണ്ടായ തടസ്സമാണ് മരണകാരണമെന്നും മമ്മൂട്ടിയുടെ മരുമകൻ കൂടിയായ ആശുപത്രി ചെയർമാൻ ഡോ. മുഹമ്മദ് രെഹാൻ സയീദ് പറഞ്ഞു.

2011ലാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള 'മദർഹുഡ്' ഹൈടെക് ആശുപത്രി ബെഗളുരുവിലെ ഇന്ദിരാനഗറിൽ പ്രവർത്തനം തുടങ്ങിയത്. ഇന്ദിരാനഗറിലെ സിഎംഎച്ച് റോഡിലാണ് ആശുപത്രി. 17 കോടിരൂപ മുടക്കി ആരംഭിച്ച ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നായിരുന്നു അവകാശ വാദം 17 അത്യാധുനിക ഡീലക്‌സ് സ്വീറ്റുകൾ, പത്ത് കിടക്കകളുള്ള എൻഐസിയു അമ്മമാരുടെ സുരക്ഷയ്ക്കായി പ്രത്യേക ഐസിയു, രണ്ട് അൾട്രാസേഫ് ഓപ്പറേഷൻ തിയേറ്ററുകൾ, രണ്ട് ലേബർ മുറികൾ എന്നിവ ഇതിലുണ്ട്. റിയാ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് മദർഹുഡ് ആശുപത്രി ശൃംഖല സ്ഥാപിച്ചത്.

കമ്പനിയുടെ ചീഫ് മെന്ററാണ് മമ്മൂട്ടി. മകൾ സുറുമി സെയ്ദാണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ. മരുമകൻ ഡോക്ടർ മുഹമ്മദ് റെഹാൻ സെയ്ദ്, മകൻ ദുൽഫീർ സൽമാൻ എന്നിവർ ഡയറക്ടർമാരാണ്. ഹൈദരാബാദിലും ചെന്നൈയിലും മദർഹുഡിന് ബ്രാഞ്ചുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP