Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രൂപേഷ് അറസ്റ്റിലായെങ്കിലും മാവോ ഭീഷണി ഒഴിയുന്നില്ല; കർണ്ണാകയിലെ നക്‌സൽ വിരുദ്ധ സേനയിൽ നിന്ന് രക്ഷനേടാൻ മാവോയിസ്റ്റുകൾ കൂടുമാറുന്നു; ലക്ഷ്യമിടുന്നത് വയനാട്ടിലെ സുരക്ഷിത താവളങ്ങൾ

രൂപേഷ് അറസ്റ്റിലായെങ്കിലും മാവോ ഭീഷണി ഒഴിയുന്നില്ല; കർണ്ണാകയിലെ നക്‌സൽ വിരുദ്ധ സേനയിൽ നിന്ന് രക്ഷനേടാൻ മാവോയിസ്റ്റുകൾ കൂടുമാറുന്നു; ലക്ഷ്യമിടുന്നത് വയനാട്ടിലെ സുരക്ഷിത താവളങ്ങൾ

രഞ്ജിത് ബാബു

കണ്ണൂർ: മലയാളി മാവോയിസ്റ്റുകളായ രൂപേഷും ഭാര്യ ഷൈനയും പൊലീസ് പിടിയിലാണ്. ഇതോടുകൂടി മാവോ ഭീഷണിയിൽ നിന്ന് കേരളത്തിലെ വനങ്ങൾ മുക്തമായെന്ന് കരുതിയാൽ തെറ്റി. കർണാടകത്തിൽനിന്നും മാവോയിസ്റ്റുകൾ കേരളാതിർത്തിയിലേക്ക് നീങ്ങുന്നതായാണ് സൂചന.

ശൃംഗേരിക്കടുത്ത നെമ്മാർ പഞ്ചായത്തിലെ ഖാൻ വനത്തിൽനിന്നും മാവോയിസ്റ്റുകൾ സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളും വാക്കി ടോക്കിയും ദിവസങ്ങൾക്കുമുൻപ് പിടികൂടിയിരുന്നു. കർണാടകത്തിലെ നക്‌സൽ വിരുദ്ധസേന നടത്തിയ തിരച്ചിലിലാണ് കാടിനകത്ത് മാവോയിസ്റ്റ് താവളം കണ്ടെത്തിയത്. എന്നാൽ തിരച്ചിലാരംഭിക്കുമ്പോഴേക്കും നക്‌സൽ സംഘം താവളമുപേക്ഷിച്ചു കടന്നുകളഞ്ഞിരുന്നു.

വനത്തിൽനിന്നും ഡിറ്റനേറ്ററുകൾ, കേബിൾ വയറുകൾ, മാവോവാദ പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, താമസിക്കാനുള്ള ടെന്റും മറ്റുപകരണങ്ങളുമൊക്കെയാണ് പിടിച്ചെടുത്തത്. കർണാടകത്തിലെ നക്‌സൽ വിരുദ്ധസേന നടത്തിയ തിരച്ചിലിലാണ് കാടിനകത്ത് നക്‌സൽ താവളം കണ്ടെത്തിയത്. സേന തിരച്ചിലാരംഭിക്കുമ്പോഴേക്കും നക്‌സൽ സംഘം താവളം ഉപേക്ഷിച്ചു കടന്നിരുന്നു. വലാലെ, മെഗൂർ, സിരിമനെ, ഷിർലു, മൈനക്കാട്, കിഗ്ഗ, തുടങ്ങിയ വനമേഖലകൾ കേന്ദ്രീകരിച്ചു തിരച്ചിൽ നടന്നു വരികയാണ്. നക്‌സൽ വിരുദ്ധ സേനയും സായുദ്ധ പൊലീസും ലോക്കൽ പൊലീസും കർണാടകവനം അരിച്ചു പെറുക്കാൻ തുടങ്ങയതോടെ മാവോയിസ്റ്റുകൾ കേരളാതിർത്തിയിലേക്ക് കടക്കുമെന്നാണ് സൂചന.

ഉത്തരകന്നഡയിലെ സിർസിയിൽ നിന്നും വൻ സ്‌ഫോടകവസ്തുക്കൾ പിടികൂടിയിരുന്നു. കർണാടകത്തിൽ പൊലീസ് ഭീഷണി നേരിടുന്ന മാവോയിസ്റ്റുകളുടെ സുരക്ഷാ കേന്ദ്രം കേരളാതിർത്തിയാണ്. കാസർകോട്, കണ്ണൂർ, വയനാട്, ജില്ലകളിലെ വനമേഖലകളിലെത്താൻ മാവോയിസ്റ്റുകൾക്ക് പ്രതേൃക വനപാതകളുണ്ട്. കേരളം, തമിഴ്‌നാട്,കർണാടക സംസ്ഥാനത്തിൽപ്പെട്ട 'മലനാട് ' എന്നു മാവോയിസ്റ്റുകൾ വിശേഷിപ്പിക്കുന്ന മേഖല അവർക്ക് സുപരിചിതമാണ്.

കാസർകോട് ജില്ലയിലെ പാണത്തൂർ, എളേരി, കണ്ണൂർ ജില്ലയിലെ പുളിങ്ങോം, ചെറുപുഴ, പൂക്കളം, കൊട്ടിയൂർ എന്നിവിടങ്ങളിലേക്കു മാവോയിസ്റ്റുകൾക്ക് നിഷ്പ്രയാസം എത്തിച്ചേരാം. കർണാടകത്തിലെ പ്രമുഖ നക്‌സൽ നേതാവ് സാകേത് രാജൻ, സംസ്ഥാന സെക്രട്ടറി യെല്ലപ്പ എന്നിവർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. കേരളത്തിലെ തണ്ടർ ബോൾട്ട് പോലെ കാഴ്ചക്കാരായല്ല കർണാടകത്തിലെ നക്‌സൽ വിരുദ്ധസേനയുടെ പ്രവർത്തനം.

വയനാട്ടിൽ തൃശൂർ സ്വദേശി ഷിനോജ് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടതോടെയാണ് മാവോയിസ്റ്റുകൾക്ക് ആയുധങ്ങൾ നിർമ്മിക്കുന്ന ആംഡ് ദളം ഉണ്ടെന്ന സൂചന കേരളാ പൊലീസിനു ലഭിച്ചത്. കേരളത്തിൽനിന്നും ഈ മാവോയിസ്റ്റു സംഘം കർണാടക നേതാക്കളെ ബന്ധപ്പെടുന്നതും അവിടങ്ങളിൽ സന്ദർശിക്കുന്നതും പതിവാണ്. അതുകൊണ്ടുതന്നെ കർണാടകത്തിൽ പൊറുതി മുട്ടുന്ന മാവോയിസ്റ്റുകൾ പശ്ചിമഘട്ടത്തിന്റെ ഓരങ്ങളിൽ അഭയം കണ്ടെത്തുന്നത് സ്വാഭാവികം.

ആദിവാസി വിമോചന മുന്നണി, അവരുടെ സ്ത്രീവാദി പ്രസ്ഥാനം എന്നിവ മാവോയിസ്റ്റ്്്്്്് ആഭിമുഖ്യമുള്ള സംഘടനകളാണ്. ഏറെക്കാലമായി പശ്ചിമ ഘട്ടത്തോടു ചേർന്ന ആദിവാസി കേന്ദ്രങ്ങളിൽ വിമോചന മുന്നണിയും പോഷകസംഘടനകളും സജീവമാണ്. ബ്ലേഡ് മാഫിയക്കാർ, പരിസഥിതി ചൂഷകർ എന്നിവർക്കെതിരെ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ഇവർ ഇടനിലക്കാരായാൽ അതിർത്തി വനങ്ങളിൽ മാറി മാറി താവളമടിക്കാൻ മാവോയിസ്റ്റുകൾക്ക് പ്രയാസമാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP