Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2007ൽ അറ്റൻഡർ; 2008ൽ ക്ലാർക്ക്; 2009ൽ വിശ്വസ്ത സെക്രട്ടറിയുമായി; ഭാര്യയുടെ പേരിലെ കെട്ടിടത്തിന് മൂന്ന് വർഷം കൊണ്ട് കൊടുത്തത് 65ലക്ഷത്തിലധികം വാടക; കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ മൂന്ന് വർഷത്തിനിടെ നേതാക്കൾ കട്ടു കൊണ്ടു പോയത് 26 കോടിയോളം രൂപ; പ്രതികൂട്ടിൽ നിൽക്കുന്നത് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം എസ് അനിൽ; മാരായുമുട്ടം സഹകരണ ബാങ്ക് വൻ പ്രതിസന്ധിയിൽ; നിക്ഷേപകർ ആശങ്കയിൽ

2007ൽ അറ്റൻഡർ; 2008ൽ ക്ലാർക്ക്; 2009ൽ വിശ്വസ്ത സെക്രട്ടറിയുമായി; ഭാര്യയുടെ പേരിലെ കെട്ടിടത്തിന് മൂന്ന് വർഷം കൊണ്ട് കൊടുത്തത് 65ലക്ഷത്തിലധികം വാടക; കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ മൂന്ന് വർഷത്തിനിടെ നേതാക്കൾ കട്ടു കൊണ്ടു പോയത് 26 കോടിയോളം രൂപ; പ്രതികൂട്ടിൽ നിൽക്കുന്നത് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം എസ് അനിൽ; മാരായുമുട്ടം സഹകരണ ബാങ്ക് വൻ പ്രതിസന്ധിയിൽ; നിക്ഷേപകർ ആശങ്കയിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. നെയ്യാറ്റിൻകരയ്ക്കടുത്തുള്ള മാരായുമുട്ടം സർവ്വീസ് സഹകരണ ബാങ്കിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 26 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് അന്വേഷണ റിപ്പോർട്ട് സഹകരണ വകുപ്പിന്റെ ജോയിന്റ് രജിസ്റ്റാർ ജനറലിന് ലഭിച്ചത്. ബാങ്കിന്റെ ഭരണ സമിതിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സഹകരണ വകുപ്പിന്റെ മൂന്നംഗ പരിശോധനാ വിഭാഗമാണ് ജോയിന്റ് രജിസ്റ്റാർക്ക് റിപ്പോർട്ട് നൽകിയത്.

തിരുവനന്തപുരത്തെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ എം എസ് അനിൽ ആണ് ബാങ്ക് പ്രസിഡന്റ്. അനിലും ഭരണസമിതിയും ചേർന്ന് 25 കോടി 65 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതാണ് സഹകരണവകുപ്പിന്റെ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. വായപ അപേക്ഷകളുടെ രജിസ്റ്ററോ ജാമ്യ കടപത്രങ്ങളോ എഴുതി സൂക്ഷിച്ചിട്ടില്ല. ബാധ്യത രജിസ്റ്ററുകൾ ബാങ്കിൽ സൂക്ഷിക്കാത്തതതിനാൽ അംഗങ്ങളുടെ കടബാധ്യത തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല. ഗഹാൻ പതിക്കാതെയും മതിയായ രേഖകൾ ഇല്ലാതെയുമാണ് വായ്പകളിൽ പലതും അനുവദിച്ചിരിക്കുന്നത്.

എം ഡി എസ് ചിട്ടികളിൽ കൃത്രിമം നടത്തി സ്ഥിര നിക്ഷപം പെരുപ്പിച്ചു കാണിച്ചതായും ബാങ്കിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു . ചിട്ടിക്ക് ചേരുന്ന വ്യക്തിക്ക് നിബന്ധനകൾക്ക് വിധേയമായി ചിട്ടിയുടെ 75ശതമാനം വരെ വായപയായി അനുവദിക്കാമെന്നിരിക്കെ ഈ പഴുതു പ്രയോജനപ്പെടുത്തി ചിട്ടിക്ക് ചേർന്നാലുടൻ ജാമ്യമില്ലാതെ 75ശതമാനം ചിട്ടി തുക അനുവദിച്ച് അത് സ്ഥിര നിക്ഷേപമാക്കി കാണിച്ച് ബാങ്കിന്റെ ക്ലാസിഫിക്കേഷൻ ഉയർത്താൻ കള്ളക്കളി നടന്നതായുംവ്യകതമായി. അതായത് രേഖകൾ പരിശോധിച്ചാൽ ചിട്ടിയോ സ്ഥര നിക്ഷേപമോ തന്നെ ഉണ്ടാകില്ല, സാങ്കൽപ്പികമായി നിക്ഷേപവും വായ്പയും വർദ്ധിപ്പിച്ച് കാണിച്ചതായും പരിശോധനയിൽ വ്യക്തമായി.

കാഷ് ബുക്കിലും ലഡ്ജറിലും വരെ തിരുത്തൽ വരുത്തി കോടികളുടെ ക്രമക്കേട് നടത്തതായി പരിശോധനാസംഘത്തിന് മനസിലായി. ബാങ്ക് പ്രസിഡന്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ എം എസ് അനിലിന്റെ പേരിൽ നടത്തിയ സ്ഥിര നിക്ഷേപം പിൻവലിച്ചപ്പോഴും ക്രമക്കേട് നടത്തി. 2015 മുതൽ 17 വരെയുള്ള സാമ്പത്തിക വർഷം ബാങ്ക് പ്രസിഡന്റ് 2,4604,911 രൂപ ബാങ്കിൽ സ്്ഥിര നിക്ഷേപം നടത്തിയ ശേഷം 2,8702,908 രൂപ പിൻവലിച്ചതായി പരിശോധനയിൽ വ്യക്തമായി. അതായത് 40,97997 രൂപ അധികമായി പിൻവലിച്ചുവെന്നാണ് സഹകരണ വകുപ്പിലെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ബാങ്ക് നടത്തുന്ന വിവിധ സ്ഥാപനങ്ങൾ നഷ്ടത്തിലാണന്നും സാമ്പത്തിക ധൂർത്താണ് നടന്നു വരുന്നതെന്നും ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ രജിസ്റ്റാറുടെ അനുമതി വാങ്ങിയിട്ടില്ലന്നും മൂന്നംഗ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ടിൽ പറയുന്നു. ബാങ്കിൽ കമ്പ്യൂട്ടർ വത്കരണത്തതിനായി 28 ലക്ഷം ചെലവിട്ടു. കോർ ബാങ്കിംഗിനായി 10 ലക്ഷം കൈമാറിയെങ്കിലും ഇത് വരെ നടപ്പിലാക്കിയിട്ടില്ല. ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഇന്നോവ കാർ ദുരുപയോഗം ചെയ്യുന്നതായും റിപ്പോർട്ടിൽ ഉണ്ട്. ബാങ്ക് പ്രസിഡന്റ് ഇന്നോവ കാർ സ്വകാര്യ ആവിശ്യത്തിന് വിനിയോഗിക്കുന്നുണ്ട് .ഇന്നോവയിൽ ലഡ്ജർ ബുക്കോ ട്രിപ്പ് ഷീറ്റോ സൂക്ഷിക്കുന്നില്ല.

പ്രസിഡന്റും അംഗങ്ങളും ഓണറേറിയം കൈപറ്റിയതിലും വൻ ധൂർത്ത് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. വരൾച്ചയിൽ കർഷകർ നട്ടം തിരിയുമ്പോൾ റിസ്‌ക്ക ഫണ്ട് ആനുകൂല്യം നൽകുന്നതിന് പകരം ഓഫീസ് എയർ കണ്ടീഷൻ ചെയ്യാൻ ലക്ഷങ്ങൾ ധൂർത്തടിക്കുകയാണ് ബാങ്ക് അധികൃതർ ചെയ്തത്. ബാങ്കിന്റെ ശാഖകൾക്കുംവിവിധ ഓഫീസുകൾക്കും പ്രവർത്തിക്കാൻ പ്രസിഡന്റിന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 65 ലക്ഷത്തിലധികം രൂപ കൈപറ്റിയതായും പരിശോധന നടത്തിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബാങ്കിലെ സെക്രട്ടറിയുടെ നിയമനം ചട്ട പ്രകാരം അല്ല, നിലവിലെ സെക്രട്ടറി ശ്രീജ എം വി അറ്റൻഡർ ആയാണ് 2007 ൽ ജോലിയിൽ പ്രവേശിക്കുന്നത്്. 2009 ക്ലർക്കാക്കിയ ശ്രീജയെ ബാങ്ക് ഭരണ സമിതി 2009 ൽ സെക്രട്ടറിയാക്കി പ്രമോഷൻ നൽകി. ഇതാണ് ചട്ടവിരുദ്ധമായി പരിശോധന സമിതി ചുണ്ടികാണിക്കുന്നത്.

നാൽപ്പത്തതി രണ്ടി ജീവനക്കാർ ഉള്ള ബാങ്കിൽ 31 പേരുടെ നിയമനത്തിന് മാത്രമാണ് സാധുതയുള്ളതെന്നും അന്വേഷണം നടത്തതിയ ഉദ്യോഗസ്ഥർ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. അന്വേഷണത്തിന് എത്തതിയ ഉദ്യോഗസ്ഥരെ ഭീക്ഷണി പ്പെടുത്തിയതായും ആവിശ്യപ്പെട്ട രേഖകൾ യഥാ സമയം നല്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബാങ്കിന്റെ പ്രവർത്തനം സംബന്ധിച്ച് അഴിമതി ആരോപിച്ച് ഹൈക്കോടതിയിലും വിജിലൻസ് കോടതിയിലും കേസ് നിലനിൽക്കുന്നു. ഇതിന്റെ അടിസ്ഥാനതത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സഹകരണ വകുപ്പ് അന്വേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP