Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദ്യനയത്തിൽ രണ്ട് തട്ടിലായി മാർത്തോമ്മ സഭ; എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെയുള്ള അടിയന്തിര പ്രമേയം വായിക്കാൻ അനുവദിക്കാതെ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത; ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് മണ്ഡല സമ്മേളനത്തിൽ പങ്കെടുത്ത പി.ജെ കുര്യൻ; തിരുവല്ലയിൽ നടന്ന സഭയുടെ മണ്ഡല സമ്മേളനത്തിൽ നാടകീയ സംഭവങ്ങൾ

മദ്യനയത്തിൽ രണ്ട് തട്ടിലായി മാർത്തോമ്മ സഭ; എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെയുള്ള അടിയന്തിര പ്രമേയം വായിക്കാൻ അനുവദിക്കാതെ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത; ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് മണ്ഡല സമ്മേളനത്തിൽ പങ്കെടുത്ത പി.ജെ കുര്യൻ; തിരുവല്ലയിൽ നടന്ന സഭയുടെ മണ്ഡല സമ്മേളനത്തിൽ നാടകീയ സംഭവങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വരുന്ന മാർത്തോമ്മ സഭയുടെ പ്രതിനിധി മണ്ഡല യോഗത്തിൽ എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പ്രതിഷേധം അറിയിക്കണമെന്ന പ്രമേയത്തെ ചൊല്ലി യോഗത്തിൽ കലാപം. പ്രമേയം അവതരിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം എതിർത്തതാണ് തർക്കത്തിന് കാരണമായത്. മദ്യലോബിക്ക് അനുകൂലമായ സർക്കാർ നയത്തിൽ പ്രതിഷേധം അറിയിച്ച്‌കൊണ്ട്് അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്ന് സമ്മേളനത്തിൽ പങ്കെടുത്ത ഒരു വിഭാഗം ആവശ്യപ്പെട്ടു.

പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ച മണ്ഡലം പ്രതിനിധിയെ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത തടയുകയായിരുന്നു. മെത്രാപ്പൊലീത്തക്ക് പിന്തുണയുമായി സമ്മേളനത്തിൽ പങ്കെടുത്ത രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യനും എത്തി. പ്രമേയം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും ഇതൊന്നും നടക്കുന്ന കാര്യം അല്ലെന്നായിരുന്നു കുര്യന്റെ വാദം.

സഭ ഭരണഘടനയുടെ 137 ാം വകുപ്പ് അനുസരിച്ച് മണ്ഡല പ്രതിനിധികളിൽ 25 ലധികം അംഗങ്ങൾ ഒപ്പിട്ട് നൽകുന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കാൻ നിയമം ഉണ്ട്. ഇപ്രകാരം മണ്ഡല പ്രതിനിധി അംഗങ്ങളായ 28 പേർ സ്വന്തം കൈപ്പടയിൽ പേരെഴുതി ഒപ്പിട്ട പ്രമേയമാണ് ചില വ്യക്തി താൽപര്യങ്ങളാൽ മെത്രാപ്പൊലീത്തയും പിജെ കുര്യനും ചേർന്ന് അട്ടിമറിച്ചത്.

മാർത്തോമ്മ സഭ അംഗങ്ങളായ തോമസ് ചാണ്ടിയും മാത്യു ടി തോമസും എൽഡിഎഫ് മന്ത്രിസഭയിൽ അംഗങ്ങളായതുകൊണ്ടാവാം സഭ മദ്യനയത്തിനെതിരെ പരസ്യമായി നിലപാടെടുക്കാത്തതെന്നാണ് ആക്ഷേപം. ഈ രണ്ട് മന്ത്രിമാരും സഭയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. സഭ അംഗങ്ങളായ രണ്ട് മന്ത്രിമാർ ചേർന്നെടുത്ത തീരുമാനത്തെ എതിർക്കാൻ പോലും സഭ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.

സ്വാതന്ത്ര്യ സമരകാലത്ത് സർ സിപി രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവതാംകൂർ നിലപാടിനെതിരെ നിലപാട് എടുക്കുകയും പ്രമേയം പാസാക്കുകയും ചെയ്ത കേരളത്തിലെ ഏക ക്രൈസ്തവ സഭയാണ് മാർത്തോമ്മ സഭ. ആ സഭയാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ മിണ്ടാൻ തയ്യാറാകാത്തത്.

കേരള സംസ്ഥാനത്തെ പൂട്ടിയ ബാറുകൾ തുറക്കുന്നതിനും പുതിയ ബാറുകൾ അനുവദിക്കുന്നതിനും ആരാധനാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ബാറുകൾക്കുള്ള ദൂര പരിധി കുറയ്ക്കുന്നതിനും, എടുത്ത തീരുമാനം പുനപരിശോധിക്കണമെന്നും, ഘട്ടംഘട്ടമായി മദ്യ നിരോധനം ഏർപ്പെടുത്തണന്നും മാർത്തോമ്മ സഭ പ്രതിനിധി മണ്ഡലം കേരള സർക്കാരിനോട് ആവശ്യപ്പെടണമെന്നാണ് പ്രമേയത്തിലെ ആവശ്യം. പ്രമേയത്തിന്റെ കോപ്പി മറുനാടന് ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP