Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഷങ്ങളായി കുടിവെള്ളം നൽകികൊണ്ടിരുന്ന കിണറുകളിൽ പ്രത്യക്ഷപ്പെടുന്നത് കറുത്ത നിറമുള്ള വെള്ളം; അടുത്ത വീടുകളിലും ഇതേ പ്രതിഭാസം കണ്ടതോടെ പ്രതിയെ പിടികൂടി; കിണറുകളിലേക്ക് ഒഴുകിയെത്തിയത് സമീപത്തെ ഫ്‌ളാറ്റിലെ കക്കൂസ് മാലിന്യം; പരാതി നൽകിയപ്പോൾ അധികൃതർക്ക് പതിവ് പല്ലവി; മരുതം ഗ്രൂപ്പ് കക്കൂസ് മാലിന്യം ഒഴിക്കിവിട്ട് ഒരു നാടിന്റ കുടിവെള്ളം മുട്ടിച്ച കഥ

വർഷങ്ങളായി കുടിവെള്ളം നൽകികൊണ്ടിരുന്ന കിണറുകളിൽ പ്രത്യക്ഷപ്പെടുന്നത് കറുത്ത നിറമുള്ള വെള്ളം; അടുത്ത വീടുകളിലും ഇതേ പ്രതിഭാസം കണ്ടതോടെ പ്രതിയെ പിടികൂടി; കിണറുകളിലേക്ക് ഒഴുകിയെത്തിയത് സമീപത്തെ ഫ്‌ളാറ്റിലെ കക്കൂസ് മാലിന്യം; പരാതി നൽകിയപ്പോൾ അധികൃതർക്ക് പതിവ് പല്ലവി; മരുതം ഗ്രൂപ്പ് കക്കൂസ് മാലിന്യം ഒഴിക്കിവിട്ട് ഒരു നാടിന്റ കുടിവെള്ളം മുട്ടിച്ച കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഫ്ളാറ്റ് നിർമ്മാതാക്കൾ നടത്തുന്ന പറ്റിപ്പിന്റേയും തട്ടിപ്പിന്റേയും കഥൾ നമുക്ക് സുപരിചിതമാണ്. എന്നാൽ ഫ്ളാറ്റ് നിർമ്മാതാക്കളുടെ കെടുകാര്യസ്ഥത കാരണം ഒരു ഫ്ളാറ്റിന്റെ പരിസരത്തെ വീടുകളിൽ താമസിക്കുന്ന ആളുകളുടെ കുടിവെള്ളം തന്നെ മുട്ടിയ അവസ്ഥയിലാണ് ഇപ്പോൾ. തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപം സ്ഥിതി ചെയ്യുന്ന മരുതം ഗ്രൂപ്പിന്റെ ഒഡീസി എന്ന ഫ്ളാറ്റിൽ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നത് തൊട്ടടുത്ത വീടുകളിലേ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറുകളിലേക്കാണ്. അധികൃതർക്ക് പരാതി നൽകി മടുത്തതിന് പിന്നാലെ പ്രക്ഷേഭത്തിനൊരുങ്ങുകയാണ് ഇപ്പോൾ നാട്ടുകാർ.

മരുതം ഗ്രൂപ്പിന്റെ ഫ്ളാറ്റ് ഇവിടെ താമസ സൗകര്യമൊരുക്കി ഉപഭോക്താക്കൾക്ക് കൈമാറിയത് ഏതാനം വർഷങ്ങൾക്ക് മുൻപാണ്.എന്നാൽ രണ്ട് വർഷം കഴിഞ്ഞപ്പോൾ മുതൽ പലപ്പോഴും ഫ്ളാറ്റിന് സമീപത്തെ വീടുകളിലെ കിണറുകളിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വരാൻ തുടങ്ങി. ആദ്യമൊന്നും ആരും ഇത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഒരു സമയം ആകുമ്പോൾ എല്ലാ വീട്ടിലും ഈ സ്ഥിതി കാണപ്പെട്ടതോടെ നാട്ടുകാർക്ക് സംശയം തോന്നി തുടങ്ങി. പി്നനീട് കിണറിലെ വെള്ളം കോരി പരിശോധിച്ചപ്പോഴാണ് തെളിനീരായിരുന്ന വെള്ളത്തിന് കറുത്ത നിറമായി മാറിയതും കക്കൂസ് മാലിന്യത്തിന് സമാനമായ ദുർഗന്ധവും വന്ന് തുടങ്ങിയത്.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഫ്ളാറ്റിലെത്തി അവിടത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ കണ്ടെങ്കിലും തങ്ങൾ നിസ്സഹായരാണെന്ന മറുപടിയാണ് ലഭിച്ചത്.ഇതിന് പിന്നാലെ മരുതം ബിൽഡേഴ്സിന്റെ തലസ്ഥാനത്തെ ഓഫീസിലെത്തി കാര്യം ബോധിപ്പിക്കുകയും ചെയ്തു.തുടർന്ന് ഒരു സിവിൽ എഞ്ചിനീയർ സ്ഥലതെത്തി പരിശോധന നടത്തി ചില ഭേദഗതികൾ വരുത്തി പോയി. കുറച്ച് കാലത്തേക്ക് പ്രശ്നം പരിഹരിക്കപ്പെട്ടുവെങ്കിലും കൂടുതൽ രൂക്ഷമായിട്ടാണ് പ്രശ്നം പിന്നീട് ഉടലെടുത്തത്. പൈപ്പ് തുറന്ന് വിട്ടത് പോലെയാണ് കിണറിലേക്ക് ഫ്ളാറ്റിലെ മലിനജലം ഒഴികി വന്നതെന്ന് പ്രദേശവാസിയായ ബിജു മറുനാടൻ മലയാളിയോട് പറഞ്ഞു.

25 വർഷത്തോളമായി താമസിക്കുന്ന സ്ഥലത്ത് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറായിരു്നനു. വേനൽ കാലത്ത് പോലും വെള്ളം താരാതെയായതാണ് ആദ്യം സംശയം തോന്നിയതെന്നും വീട്ടുകാർ പറയുന്നു.ദുർഗന്ധവും കൊതുകുമൊക്കെയായി ശല്യം രൂക്ഷമായതോടെ കിണർ മൂടിയിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ.കിണറിലെ വെള്ളം ഇപ്പോൾ പബ്ലിക്ക് ലാബിൽ പരിശോധനയ്ക്ക് നൽകിയിരിക്കുകയാണെന്നും ഇതിന്റെ ഫലം വന്നതിന് ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന് പരാതി നൽകാൻ ഒരുങ്ങുകയാണ്. ചിലർക്ക് ഫ്ളാറ്റ് അധികൃതർ പണം നൽകി പ്രശ്നം പരിഹരിച്ചപ്പോൾ മറ്റ് ചിലർ ഗതികെട്ട് കിണറുകൾ മൂടുന്ന അവസ്ഥയിലേക്ക് എത്തി.

കുടിവെള്ളം മുട്ടിയതോടെ വാട്ടർ അതോരിറ്റി കണക്ഷൻ എടുക്കേണ്ട അവസ്ഥയിലാണ്.കോർപ്പറേഷൻ ഓഫീസിൽ ഒരിക്കൽ പരാതി നൽകിയപ്പോൾ ഹെൽത്ത് വിഭാഗത്തിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയെങ്കിലും ഒരു ഗുണവും ഉണ്ടായില്ലെന്നും പ്രദേശവാസികൾക്ക് പരാതിയുണ്ട്. നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കളെ കണ്ട് കാര്യം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പ്രക്ഷോങത്തിനിറങ്ങുന്ന ഘട്ടമായതോടെ പ്രാദേശിക ബിജെപി നേതൃത്വം പ്രക്ഷോഭത്തിന് നേതൃത്വം നൽകി രംഗതെത്തിയിട്ടുണ്ട്.അതേസമയം ഫ്ളാറ്റിൽ നിന്നുള്ള മലിനജലമല്ല സമീപത്തെ വീടുകളിലേക്ക് വരുന്നത് എന്നാണ് മരുതം ഗ്രൂപ്പ് നൽകുന്ന വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP