Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കോഡാ കാറും ലാപ്‌ടോപ്പും മോഷ്ടിച്ചു മുംബൈയിലെ ധാരാവിയിലേക്ക് മുങ്ങിയതും പൊലീസ് പിടിയിലായതും മലയാള മനോരമയുടെ ജേണലിസം സ്‌കൂളിലെ വിദ്യാർത്ഥിനി; ഫീസടക്കാനായി വീട്ടിൽ നിന്നും നൽകിയ പണമടക്കാതെ മയക്കുമരുന്നടിച്ചു കിറുങ്ങി രേവതി; ഒടുവിൽ യുവാക്കളെയും കൂട്ടി മുങ്ങി; മോഷ്ടിച്ച സ്‌കോഡാ വിറ്റത് അമ്പതിനായിരം രൂപയ്ക്ക്

സ്‌കോഡാ കാറും ലാപ്‌ടോപ്പും മോഷ്ടിച്ചു മുംബൈയിലെ ധാരാവിയിലേക്ക് മുങ്ങിയതും പൊലീസ് പിടിയിലായതും മലയാള മനോരമയുടെ ജേണലിസം സ്‌കൂളിലെ വിദ്യാർത്ഥിനി; ഫീസടക്കാനായി വീട്ടിൽ നിന്നും നൽകിയ പണമടക്കാതെ മയക്കുമരുന്നടിച്ചു കിറുങ്ങി രേവതി; ഒടുവിൽ യുവാക്കളെയും കൂട്ടി മുങ്ങി;  മോഷ്ടിച്ച സ്‌കോഡാ വിറ്റത് അമ്പതിനായിരം രൂപയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോട്ടയം കലക്ടറേറ്റിന് സമീപത്തെ ഹോം സ്‌റ്റേയിൽ നിന്നും മോഷണം നടത്തിയ ആഡംബര കാറും ലാപ്‌ടോപ്പിനെയും തേടിയുള്ള പൊലീസിന്റെ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. മോഷണം നടത്തിയ ആഡംബര കാറും ലാപ്ടോപ്പും വിറ്റത് വെറും അൻപതിനായിരം രൂപയിൽ താഴെ വിലയ്ക്കാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിൽ 21 നാണു കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ഡോക്ടർ ബേക്കർ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെൻ ഹാൾ ഹോം സ്റ്റേയിൽനിന്നു സ്‌കോഡാ കാറും ലാപ് ടോപ്പും മോഷണം പോയത്.

സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ കല്ലിശേരി സ്വദേശികളും സഹോദരങ്ങളുമായ പാറയിൽ ജുബൽ വർഗീസ്(26), ജേത്രോ വർഗീസ്(21), ആലുവ തോട്ടുമുഖം സ്വദേശി അരുന്തയിൽ രേവതി കൃഷ്ണ(21) എന്നിവരെയാണു മുംബൈയിലെ ധാരാവിയിൽനിന്നു പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മൂവരും മയക്കു മരുന്ന് സംഘത്തിൽപെട്ടവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽപ്പെട്ട രേവതി കൃഷ്ണ മലയാള മനോരമയുടെ ജേണലിസം സ്‌കൂളിലെ(മാസ്‌കോം) വിദ്യാർത്ഥിയായിരുന്നു.

പഠനത്തോടൊപ്പം ജില്ലയിലെ വിദേശികൾ കൂടുതൽ എത്തുന്ന കേന്ദ്രങ്ങളിൽ ആഫ്രിക്കയിൽനിന്നുള്ള മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലും പ്രവർത്തിച്ചുവരുകയായിരുന്നു രേവതിയും കൂട്ടരുമെന്നാണ് പൊലീസ് നൽകുന്ന സൂചന. രേവതിയോടോപ്പം കോയമ്പത്തൂരിൽ ഒരു കോളജിൽ ജേത്രോ വർഗീസും പഠിച്ചിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പഠന വേളയിൽ ജോത്രായുടെ സഹോദരൻ ജുബലുമായി രേവതി പ്രണയത്തിലായി. ഈ പ്രണയം തുടർന്നു പോരുകയായിരുന്നു ഇവർ.

കോയമ്പത്തൂരിലെ പഠനത്തിന് ശേഷമാണ് രേവതി കൃഷ്ണ കോട്ടയത്തെ മാസ്‌കോമിൽ പഠനം ആരംഭിച്ചത്. ഇവിടെ പഠിക്കുന്ന വേളയിലും രേവതി കാമുകനുമായി ബന്ധം തുടർന്നു. എന്നാൽ, ഇതിനിടെ കഴിഞ്ഞ മൂന്ന് മാസമായി രേവതിക്ക് വീട്ടിൽ നിന്ന് നല്കിയ ഫീസ് മാസ്‌കോമിൽ അടച്ചിരുന്നില്ല. ഇത് കാമുകനായി ജുബലിന് നൽകുകയായിരുന്നു രേവതി. ഒരു സ്ത്രീയെ വാഹനം ഇടിപ്പിച്ച കേസിൽ നഷ്ടപരിഹാരം നൽകാനാണ് ജുബലിനു പണം നൽകിയതെന്നാണ് രേവതി ഇതേക്കുറിച്ച് പൊലീസിൽ മൊഴി നൽകിയത്.

കോട്ടയത്തെ ഹോസ്‌റ്റേയിലായിരുന്നു രേവതിയുടെ താമസം. ഫീസ് നൽകാതിരുന്നത് പിടിക്കപ്പെടുമെന്ന സാഹചര്യം എത്തിയപ്പോൾ രേവതി താമസിച്ചിരുന്ന ഹോം സറ്റേ ഉടമയുടെ കാറും ലാപ്പ്ടോപ്പുമായി മുങ്ങുകയായിരുന്നു. രേവതി പഠിക്കാൻ എത്തിയപ്പോൾ ഇവിടെ താമസം ഒരുക്കിക്കൊടുത്തതും ജുവലാണന്ന് പറയപ്പെടുന്നു. ജേത്രോയാണ് ഹോംസ്‌റ്റേ ഉടമയുടെ സ്‌കോഡ കാർ ഓടിച്ചു കൊണ്ടുപോയതെന്നും പറയപ്പെടുന്നു. കോട്ടയത്തുനിന്ന് കാർ ബംഗ്ലൂരിൽ എത്തിച്ച് അവിടെ എഞ്ചിനിയറിംഗിന് പഠിക്കുന്ന വിദ്യാർത്ഥിക്ക് 50,000 രൂപയിൽ താഴെ വിലയ്ക്ക് വിൽക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു.

മുംബൈയിലെ ധാരാവിയിൽ താമസിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു സംഭവം നടന്നത്. ഇവർ മുംബൈയിൽ എത്തിയ വിവരം അറിഞ്ഞ് കോട്ടയം എസ്‌പി അവിടുത്തെ പൊലീസിന് വിവരം കൈമാറുകയായിരുന്നു. അവർ പ്രതികളെ പിടികൂടി കോട്ടയം പൊലീസ് എത്തിയപ്പോൾ അവർക്കു കൈമാറുകയായിരുന്നു. രേവതിയും സംഘവും മയക്കുമരുന്ന് ഇടപാടിന് പുറമെ അനാശാസ്യ പ്രവർത്തനങ്ങൾക്കും നേത്യത്വം കൊടുത്തിരുന്നു എന്ന സംശയവും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സുഹ്യത്തുകൾക്കും മറ്റും സ്ഥലവും ആളെയും സംഘടിപ്പിച്ചു കൊടുത്തിരുന്നതായും പറയപ്പെടുന്നു.

എന്നാൽ, ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ വിവരങ്ങൾ പുറത്തു വരുകയുള്ളൂ. മോഷണം പോയ സ്‌കോഡ കാർ കണ്ടെത്തിയിട്ടുണ്ട്. ലാപ് ടോപ്പും ഉടനേ കണ്ടെത്തുമെന്നു പൊലീസ് പറയുന്നു.

ആലുവായിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ് രേവതി. പിതാവ് പ്രമുഖ കമ്പനിയിലെ മെക്കാനിക്കൽ എഞ്ചിനിയറാണ്. രേവതിയുടെത് ആർഭാട ജീവിതമായിരുന്നു. കുത്തഴിഞ്ഞ ജീവിതം മുലം എല്ലാം പിടിവിട്ടു പോകുകയായിരുന്നു രേവതിക്ക്. ഫീസ് വാങ്ങിയെങ്കിലും ഇതു കാമുകന് നൽകേണ്ടി വന്നതോടെയാണ് രേവതിയുടെ ജീവിതം വഴിപിഴച്ചു പോയത്. ഫീസ് പ്രശ്നം ആയതോടെ പഠനം ഉപേക്ഷിക്കേണ്ടിയും വന്നു രേവതിക്ക്.

ഇതിനിടെയാണ് ഹോം സ്‌റ്റേ ഉടമയുടെ കാറും മൊബൈലും മോഷ്ടിച്ച് കടന്നത്. മോഷണമുതൽ വിറ്റുകിട്ടുന്ന പണം കൊണ്ട് കാമുകനും ഒത്തുകഴിയാനായിരുന്നു പദ്ധതി. അതേസമയം കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ മാസ്‌കോമിലെ വിദ്യാർത്ഥിനിയാണ് കേസിൽ ഉൾപ്പെട്ടത് എന്നതിനാൽ കേസ് ഒതുക്കിത്തീർക്കാൻ ഊർജിതനീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനായി രാഷ്ട്രീയ കേന്ദ്രങ്ങൾ പൊലീസിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെന്നാണ് അറിവ്.

എഎസ്‌പി ചൈത്ര തെരേസാ ജോൺ, കോട്ടയം ഡിവൈഎസ്‌പി സ്‌ക്കറിയ മാത്യു, ഈസ്റ്റ് സിഐ അനീഷ് വി. കോര, ഈസ്റ്റ് എസ്ഐ യൂ. ശ്രീജിത്ത്, അഡീഷണൽ എസ്ഐമാരായ മത്തായി കുഞ്ഞ്, പി.എം. സാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നവാസ്, ജോർജ് വി. ജോൺ, പി.എൻ. മനോജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ് വർമ, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ കൻസി, റിൻസി, ഷാഹിന എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP