Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇത് എന്തു പറ്റി? പേരും ഒപ്പുമില്ലാത്ത പേപ്പറിൽ ശുപാർശ നൽകിയാൽ ചെയ്യില്ലെന്ന് യുവ ഉദ്യോഗസ്ഥ; സെക്ഷനിലെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം; നിങ്ങളെ ഏല്പിച്ച കാര്യം ചെയ്താൽ മതിയെന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടി; പരസ്യ തർക്കത്തിലെ അപമാനത്തിൽ നളിനി നെറ്റോയോട് പരാതി പറഞ്ഞ് മേരി ജോസഫ് ഐഎഎസ്; യുവ സിവിൽ സർവ്വീസുകാർ പ്രതിഷേധത്തിൽ

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇത് എന്തു പറ്റി? പേരും ഒപ്പുമില്ലാത്ത പേപ്പറിൽ ശുപാർശ നൽകിയാൽ ചെയ്യില്ലെന്ന് യുവ ഉദ്യോഗസ്ഥ; സെക്ഷനിലെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം; നിങ്ങളെ ഏല്പിച്ച കാര്യം ചെയ്താൽ മതിയെന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടി; പരസ്യ തർക്കത്തിലെ അപമാനത്തിൽ നളിനി നെറ്റോയോട് പരാതി പറഞ്ഞ് മേരി ജോസഫ് ഐഎഎസ്; യുവ സിവിൽ സർവ്വീസുകാർ പ്രതിഷേധത്തിൽ

തിരുവനന്തപുരം: ചട്ടം ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തുന്നതിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം. ആസൂത്രണ -സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫ് ഉൾപ്പെടെ മൂന്ന് ഐ .എ .എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയെ പ്രതിഷേധം അറിയിച്ചു.

ബിസിനസ് റൂൾസ് ലംഘിച്ചു നടത്തുന്ന ഇടപെടലുകളാണ് ഭരണ സംവിധാനത്തിലെ മധ്യ ശ്രേണിയിൽ പ്രവർത്തിക്കുന്ന ഐ.എ .എസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയൽ നീക്കങ്ങളുടെ ചുമതയുള്ള അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് എതിരെയാണ് ഐ.എ. എസ് ഉദ്യോഗസ്ഥരും പരാതി ഉന്നയിച്ചത്. സെക്രെട്ടറിയേറ്റിൽ നിന്ന് വിരമിച്ച മുൻ സംഘടനാ നേതാവാണ് ഈ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി .

ആസൂത്രണ വകുപ്പിലെ പ്ളാനിങ് ഓഫീസറുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി നൽകിയ നിർദ്ദേശമാണ് വകുപ്പ് സെക്രട്ടറിയുമായുള്ള തർക്കത്തിൽ കലാശിച്ചത്. പേരോ ,ഒപ്പോ ഒന്നുമില്ലാതെ നല്കുന്ന കുറിപ്പ് പ്രകാരം നിയമനം നടത്തുന്നതിൽ ആസൂത്രണ സെക്രട്ടറി തടസം പറഞ്ഞതോടെയാണ് ഭിന്നതയുടെ തുടക്കം. ഇങ്ങനെ പേരും ഒപ്പുമില്ലാത്ത പേപ്പറിൽ നിയമന നിർദ്ദേശം നൽകിയാൽ , അത് താഴെയുള്ള സെക്ഷനിൽ പോയാൽ കൂടുതൽ പേരുകൾ എഴുതി ചേർത്തു നിയമനം നടത്തിയാൽ എന്താകും സ്ഥിതി , ആരു സമധാനം പറയും എന്നായിരുന്നു ആസൂത്രണ സെക്രട്ടറിയുടെ ചോദ്യം .

ഇതിൽ പ്രോകോപിതനായ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകി. സെക്ഷനിലെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം , നിങ്ങളെ ഏല്പിച്ച കാര്യം ചെയ്താൽ മതിയെന്നായിരുന്നു മറുപടി. ഓഫീസിൽ വെച്ചു നടന്ന പരസ്യ തർക്കത്തിൽ അപമാനിക്കപ്പെട്ടു എന്ന വികാരത്തിലാണ് ആസൂത്രണ സെക്രട്ടറി ഷർമിള മേരി ജോസഫ് നളിനി നെറ്റോയെ കണ്ടു പ്രതിഷേധം അറിയിച്ചത്. സമാനമായ സംഭവങ്ങളിൽ മറ്റു രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരും നളിനി നെറ്റോയെ കണ്ട് അതൃപ്തി അറിയിച്ചു .

ഒക്ടോബർ 26ന് നടന്ന കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ മുഖ്യമന്ത്രി പാലക്കാട് കളക്ടറെ ശകാരിച്ച സംഭവത്തിൽ ഐ.എ .എസ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം ഉണ്ടായിരുന്നു . ജില്ലയിലെ ജയിലുകളിൽ നിന്ന് വിചാരണ തടവുകാരെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് സുരക്ഷ നല്കുന്നതിൽ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടാകുന്നു എന്ന് പരാതി പറഞ്ഞതിനാണ് പാലക്കാട് കളക്ടർ സുരേഷ് ബാബുവിനെ മുഖ്യമന്ത്രി ശകരിച്ചത്. എന്തെങ്കിലും പറയുനുണ്ടോ എന്ന മുഖ്യമന്ത്രി ചോദിച്ചപ്പോളാണ് ജില്ലാ ജയിൽ സൂപ്രണ്ടിനെ ഉദ്ധരിച്ചുകൊണ്ട് കളക്ടർ ഈ പരാതി ഉന്നയിച്ചത്. പരാതി ശരിവെച്ചു കൊണ്ട് ജയിൽ മേധാവി ആർ.ശ്രീലേഖയും ഇടപെട്ടതോടെ മുഖ്യമന്ത്രി പ്രകോപിതനായി.

ഇത്തരം നിസാര കാര്യങ്ങൾ പറയാനുള്ള സ്ഥലം അല്ലിതെന്നു പറഞ്ഞ മുഖ്യമന്ത്രി അതൊക്കെ ജില്ലയിൽ തീർത്തു കൊള്ളണമെന്ന താക്കീതും നൽകി .പാലക്കാട് കളക്ടറെ വിട്ടു ജയിൽ മേധാവിക്കെതിരെ തിരിഞ്ഞ മുഖ്യമന്ത്രി ഐ .പി .എസ് ഉദ്യോഗസ്ഥർ എന്നും ഒരു കസേരയിൽ തന്നെ ഇരിക്കില്ലെന്ന് ഓർമിപ്പിക്കുകയും ചെയ്തു.ഇതോടെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിശബ്ദരായി . വേറെ എന്തെങ്കിലും ഉണ്ടോ എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു ചോദിച്ചിട്ടും ആരും മിണ്ടിയില്ല . വകുപ്പ് മേധാവികളുടെ യോഗത്തിൽ സ്വന്തം വകുപ്പിനെതിരെ വിമർശനം വന്നതാണ് മുഖ്യമന്ത്രിയെ രോഷം കൊള്ളിച്ചതെന്നാണ് ഐ .എ .എസ് ഉദ്യോഗസ്ഥർ പറയുന്നത് .

അധികാരം ഏറ്റ ഉടനെ സെക്രെട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ മൂന്ന് മാസം വരെ ഫയലുകൾ പിടിച്ചിടുന്ന സ്ഥിതി ഉണ്ടെന്നാണ് ഐ.എ .എസ് ഉദ്യോഗസ്ഥരുടെ ആരോപണം. മുതിർന്ന ഉദ്യോഗസ്ഥരിൽ ടോം ജോസ് , പി .എച്ച് കുര്യൻ തുടങ്ങിയ ഏതാനും പേരെ മാത്രം വിശ്വാസത്തിലെടുക്കുന്ന മുഖ്യമന്ത്രിയും ഓഫിസും വകുപ്പുകളെ ചലിപ്പിക്കുന്ന യുവ ഐ .എ .എസ് ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും പരാതിയുണ്ട് .ഇതാണ് രണ്ടു കൊല്ലം ആകുമ്പോഴും സർക്കാരിന് ആഗ്രഹിക്കുന്ന ചലനവേഗം കിട്ടാത്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നേരത്തെ ചില വിജിലൻസ് കേസുകളുമായി ബന്ധപ്പെട്ട് മുതിർന്ന ഐഎഎസുകാർ സമരം നടത്തിയിരുന്നു. ഈ സമയത്ത് യുവ ഉദ്യോഗസ്ഥരെല്ലാം പിണറായി വിജയനൊപ്പമായിരുന്നു. പരസ്യമായി തന്നെ സമരത്തെ ഇവർ എതിർത്തു. പിന്നീട് കഥ മാറി. മുതിർന്ന ഐഎഎസുകാർ സർക്കാരിന് പ്രിയപ്പെട്ടവരായി. അഴിമതിക്കെതിരെ വീറോടെ പൊരുതുന്ന യുവ ഐഎഎസുകാർക്കെതിരെ നിലപാടുകൾ വരികയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP