1 usd = 68.14 inr 1 gbp = 89.66 inr 1 eur = 78.85 inr 1 aed = 18.55 inr 1 sar = 18.17 inr 1 kwd = 225.15 inr

Jun / 2018
20
Wednesday

നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ

May 07, 2018 | 03:02 PM IST | Permalinkനൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരാണ് മോഹൻലാലിനെ തള്ളിയിട്ടത്? നിമിതാ പ്രമോദോ, അതോ ഹണി റോസോ അതോ നിമിഷയോ? സോഷ്യൽ മീഡിയയിൽ ചർച്ച പൊടിപൊടിക്കുകയാണ്. മഴവിൽ അമ്മ ഷോയ്ക്കിടെ ലാൽ വീണതും ആത്മവിശ്വാസം കൈവിടാതെ ഡാൻസ് കളി തുടർന്നതുമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ആഘോഷ വിഷയം. രണ്ട് നടിമാരിൽ ആരാണ് തള്ളിയിട്ടതെന്നാണ് ഉയരുന്ന ചോദ്യം. ആരും വീഴ്‌ത്താതെ ലാലിന് ചുവട് പിഴയ്ക്കില്ലെന്നാണ് ഫാൻസുകാരുടെ പക്ഷം. ഈ സാഹചര്യത്തിൽ ചർച്ച പൊടിപൊടിക്കുന്നു. വീണാലും തളരാതെ എങ്ങനെ മുന്നോട്ട് പോകാമെന്നാണ് ലാലേട്ടൻ പഠിപ്പിച്ചതെന്നാണ് ഫാൻസുകാർ പറയുന്നത്.

നമിതാ പ്രമോദ് തള്ളുന്നു. അപ്പോൾ ലാലേട്ടൻ വീഴുന്നു. പുറത്തുവന്ന വീഡിയോയിൽ ഉള്ളത് ഈ ദൃശ്യങ്ങളാണ്. ഇന്നലെ ഏറെ വൈകിയാണ് ഷോ തുടങ്ങിയത്. ദിലീപ് അടക്കമുള്ളവർ പരിപാടിക്കെത്തിയില്ല. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും വിട്ടു നിന്നു. മിമിക്രിക്കാരാരും ദിലീപ് പക്ഷത്ത് ചേർന്ന് നിന്നതോടെ ഷോയുടെ പ്രധാനമുഖമായി മോഹൻലാൽ മാറി. മാജിക്കും ഡാൻസും പാട്ടും അങ്ങനെ സർവ്വകലാവല്ലഭനായി മോഹൻലാൽ തിളങ്ങി. തമിഴിലെ അടിപൊളി ഗാനം. സിനിമയിൽ നൃത്ത ചുവടുമായെത്തിയത് സാക്ഷാൽ പ്രഭുദേവയും. ഷോയുടെ തുടക്കത്തിൽ തന്നെ രംഗം കൊഴുപ്പിക്കാൻ ലാൽ ഈ പാട്ടിലെ നൃത്തചുവടുമായെത്തി. കൂടെ നിമിതാ പ്രമോദും ഹണി റോസും നിമിഷാ സജയൻ.

താളബോധവുമായി പാട്ട് മുന്നേറി. ഇതിനിടെയിലാണ് നമിതാ സ്‌നേഹപൂർവ്വം ലാലിനെ പുഷ് ചെയ്തത്. പിന്നെ കണ്ടത് അസ്വാഭാവികമായി വീഴുന്ന ലാലിനെ. ചാടിയെണീറ്റ് വീണ്ടും താളത്തിലേക്ക് സൂപ്പർ താരം മടങ്ങിയെത്തി. ഇതിനിടെയില് ഹണി റോസും വീണു. നിമിതയാണ് ലാലിനെ തള്ളിയിട്ടതെന്നും ഹണി റോസിന് പിറകിലൂടെ ലാൽ വീണുന്നുമായിരുന്നു പുറത്തുവന്ന വീഡിയോകളിൽ തെളിഞ്ഞത്. ഷോയ്ക്ക് ശേഷം ലാലിന്റെ സ്വാഭാവികമായ തിരിച്ചുവരവാണ് ആരാധകർ ചർച്ചയായത്. ഇതിനിടെയിൽ നമിതയുടെ തള്ളിലും ചർച്ചകളെത്തി. എന്നാൽ തനിക്ക് ചുവട് പിഴയ്ക്കാൻ കാരണം നമിതയല്ലെന്നാണ് ലാൽ തന്റെ സ്‌നേഹിതരോട് പറഞ്ഞത്.

നമിത പ്രതീക്ഷിച്ചതു പോലെ പുഷ് ചെയ്യുന്നതായി ഭാവിച്ചതേ ഉള്ളൂ. ഈ സ്‌റ്റെപ്പിനൊപ്പം താൻ പിറകിലേക്ക് പോയി. അപ്പോൾ ഹണി റോസുമായി കാലുടക്കി. ഇതായിരുന്നു വീഴ്ചയ്ക്ക് കാരണം. നമിത തള്ളുമ്പോൾ തൊട്ടു പുറകിൽ ഹണി റോസ് നിന്നിരുന്നുവെന്നതിന് തെളിവാണ് ലാലിനൊപ്പം ഹണി റോസും വീണത്. പ്രാക്ടീസ് സമയത്തെ ദൂരം ഹണി റോസിന് പാലിക്കാനാവാത്തതായിരുന്നു ഇതിന് കാരണമെന്നാണ് ലാലിനോട് അടുത്ത വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി. ലാലിന്റെ വീഴ്ച പുറകിലിരുന്ന് കണ്ടവർ ആദ്യം കരുതിയത് സ്റ്റേജിലെ സ്റ്റെപ്പിലോ മറ്റോ തട്ടി വീണതാണെന്നാണ്. മഴയിൽ സ്‌റ്റേജ് കുതിർന്നതും ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ വീണ ലാൽ കൂസലില്ലാതെ ഡാൻസ് ചെയ്യുന്നത് കണ്ടപ്പോഴാണ് അണിയറ പ്രവർത്തകർക്കും ആവേശമേറിയത്.

മോഹൻലാലിന്റെ വിശദീകരണം പുറത്തുവന്ന ശേഷം വീഡിയോയിലും സത്യം വ്യക്തമായി. ഡാൻസ് കളിച്ചൊണ്ടിരുന്ന നടി ആദ്യം വഴുതി വീഴുന്നു.. തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ അവരെ തട്ടി ആണ് വിഴുന്നത്. ആദ്യം വീഴുന്നത് ഹണി റോസാണെന്നും സ്ലോ മോഷൻ വീഡിയോയിൽ വ്യക്തമാണ്. മോഹൻലാൽ ഫാൻസാണ് ഈ വീഡിയോ പുറത്തു വിട്ടത്. ഇതോടെ താളം തെറ്റിയല്ല ലാൽ വീണതെന്ന് വ്യക്തമാവുകയാണ്. ഇതിനിടൊണ് അമ്മ മഴവില്ല് പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കാലുതെറ്റി വീണിട്ടും ഡാൻസ് തുടർന്ന മോഹൻലാലിനെ അഭിനന്ദിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ സജീവമായത്. നൃത്തം ചെയ്യുന്നതിനിടെ തെന്നിവീണ മോഹൻലാൽ ചാടിയെണീറ്റ് നൃത്തം തുടരുകയായിരുന്നു. ഇതിനെ അഭിനന്ദിച്ചുകൊണ്ടാണ് ആരാധകർ രംഗത്തുവന്നിരിക്കുന്നത്. ഇന്നുരാവിലെ മോഹൻലാൽ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോയ്ക്കു കീഴിലാണ് അദ്ദേഹത്തെ അഭിനന്ദിച്ചും സുഖവിവരം തിരക്കിയും ആരാധകർ സ്നേഹം പ്രകടിപ്പിക്കുന്നത്.

'വീഴ്ചകൾ സാധാരണം... പക്ഷേ അതിൽ പതറാതെ പിന്തിരിഞ്ഞോടാതെ മുന്നോട്ടു കുതിക്കുന്നവനാണ് യഥാർത്ഥ ഹീറോ...സിനിമയിൽ തുടർച്ചയായി പലതവണ പരാജയങ്ങളുടെ കയ്പുനീർ കുടിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആ മേഖലയുടെ അനിവാര്യതയാണെന്നു വിശ്വസിച്ചു വീണ്ടും ഹിറ്റുകൾ സമ്മാനിച്ച് ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്....പക്ഷേ ഇന്നലെ... ജീവിതത്തിലും താങ്കൾ ഒരു സൂപ്പർ സ്റ്റാർ ആണെന്ന് തെളിയിച്ചു... ഈ അനുഭവങ്ങൾ ഞങ്ങൾക്ക് നൽകുന്ന ഊർജം ചെറുതല്ല.... നന്ദി ലാലേട്ടാ ... ഈ പുത്തൻ പാഠങ്ങൾക്ക്....' എന്നാണ് ഒരു ആരാധകന്റെ അഭിപ്രായപ്രകടനം.

'സ്റ്റേജിലേ വെള്ളത്തിൽ സ്ലിപ്പ് ആയി വീണിട്ടും പിന്നേം എണീറ്റു നിന്ന് ഡാൻസ് കളിച്ചു...അതും ഈ പ്രായത്തിൽ, 57മത്തെ വയസ്സിൽ ?? ഡെഡിക്കേഷൻ ലെവൽ ലാലേട്ടൻ ???? വേറെ വല്ല നടന്മാരും ആയിരുന്നേൽ ഇപ്പൊ നിർത്തി പോയേനെ?? വേറെ ലെവൽ പെർഫോമൻസ്????' എന്നും പറഞ്ഞാണ് മറ്റൊരാളുടെ അഭിനന്ദനം. 'ഞങ്ങളുടെ ചങ്കാണ് ചങ്കിടിപ്പാണ് അമ്മ സറ്റേജ് ഷോയിൽ തെന്നിവീണിട്ടും ഒട്ടും ഊർജ്ജം കുറയാതെ വീണ്ടും ആവേശത്തോടെ എഴുന്നേറ്റ് കളി തുടർന്നതിനെ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്' എന്നാണ് മറ്റൊരു പ്രതികരണം. 'ലാലേട്ടാ വീഴ്ചയിൽ വല്ലതും പറ്റിയോ ? വീണത് ലാലേട്ടനാണെങ്കിലും വേദനയും ലേിശെീിഉം ഞങ്ങൾ ലാലേട്ടന്റെ അനിയന്മാർക്കാണ്........' എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കാൻ കുമ്മനം വിദ്യ; ക്രൈസ്തവ വിരുദ്ധനെന്ന് പറഞ്ഞ് സമരത്തിനിറങ്ങിയ മിസോറാമികൾക്ക് നല്ല പടം നൽകാൻ കുമ്മനത്തെ തേടി മാർ ആലഞ്ചേരിയും എത്തി; ഗസ്റ്റ് ഹൗസിലെത്തിയ സീറോ മലബാർ സഭാ തലവന് ഭക്ഷണം വിളമ്പി നൽകി മിസാറോം ഗവർണ്ണർ; മാർ ക്രിസോസ്റ്റത്തിന് പിന്നാലെ ആലഞ്ചേരിയും മിസോറാമിലേക്ക് അതിഥിയായി പോയേക്കും
16 കൊല്ലം മുമ്പ് ഫ്രാൻസിനെ വരെ തോൽപിച്ച ആ മുന്നേറ്റം ഇക്കുറിയും ആവർത്തിക്കുമോ? ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമേകാൻ വീണ്ടും സെനഗൽ വിപ്ലവം; ചാമ്പ്യന്മാരാകാൻ ഉറച്ച് രണ്ടാം വിജയവുമായി റഷ്യ മുന്നോട്ട്; ജപ്പാന്റെ വിജയം പ്രതിക്ഷകൾ ഉയർത്തിയത് ഏഷ്യൻ വൻകരയ്ക്ക്; രണ്ടുമത്സരങ്ങൾ, എട്ടുഗോളുകൾ... സാലെയ്ക്ക് മുന്നിലും കുലുങ്ങാതെ ഗോളടിച്ച് മുന്നേറി ആതിഥേയരും; ഇന്നലെ റഷ്യയിൽ സംഭവിച്ചത് ഇങ്ങനെ
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ദിലീപിന് സർക്കാറിന്റെ ചെക്ക്..! സർക്കാറിനെയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാദമുന്നയിക്കുന്ന താരത്തോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; സിബിഐ അന്വേഷണ ആവശ്യം വിചാരണ തടസപ്പെടുത്താനെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പ്രതിരോധം തീർത്ത് സർക്കാർ; വിചാരണ തുടങ്ങിയാൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിൽ ജനപ്രിയൻ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ