Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീഡി കമ്പനിയിൽ തർക്കങ്ങൾ രൂക്ഷം; 5000 കോടിയുടെ സ്വത്ത് സഹോദരങ്ങൾ തട്ടിയെടുക്കുമെന്നും ഭയം; എല്ലാം നേരയൊക്കാൻ കരുക്കൾ നീക്കിയത് വിശ്വസ്ത വിധേയരായ ജയിൽ ജീവനക്കാരും; പരോൾ നീക്കം പൊളിഞ്ഞപ്പോൾ ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധം; 38 കൊല്ലം ജയിലിൽ കിടക്കേണ്ട നിസാമിനെ പുറത്തിറക്കാനുള്ള നീക്കം പൊളിഞ്ഞത് ഇങ്ങനെ

ബീഡി കമ്പനിയിൽ തർക്കങ്ങൾ രൂക്ഷം; 5000 കോടിയുടെ സ്വത്ത് സഹോദരങ്ങൾ തട്ടിയെടുക്കുമെന്നും ഭയം; എല്ലാം നേരയൊക്കാൻ കരുക്കൾ നീക്കിയത് വിശ്വസ്ത വിധേയരായ ജയിൽ ജീവനക്കാരും; പരോൾ നീക്കം പൊളിഞ്ഞപ്പോൾ ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധം; 38 കൊല്ലം ജയിലിൽ കിടക്കേണ്ട നിസാമിനെ പുറത്തിറക്കാനുള്ള നീക്കം പൊളിഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം: കണ്ണൂർ സെന്ററൽ ജയിലിൽ കഴിയുന്ന ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെ കുറിച്ചു തിരിക്കിയാൽ വാർഡന്മാർക്കും ജയിൽ സൂപ്രണ്ടിനും വളരെ നല്ലതെ പറയാനുള്ളു. കാരണം നിസാമിൽ നിന്നും ബന്ധുക്കളിൽ നിന്നും ഉപഹാരങ്ങളോ സാമ്പത്തിക സഹായമോ കൈ പറ്റാത്ത ജീവനക്കാർ ഇവിടെ ചുരുക്കമാണ്. ജയിൽ ജീവനക്കാരിൽ ചിലരുടെ മക്കളുടെ അഡ്‌മിഷൻ, വീടു വെയ്ക്കൽ. മക്കളുടെ വിവാഹം ....ഇങ്ങനെ സഹായം കൈ പറ്റിയവർ ഉണ്ട ചോറിന് നന്ദി കാണിക്കാനായി ഡ്യൂട്ടിയിൽ ഇല്ലെങ്കിൽ കൂടി ഇടയിക്കിടെ ജയിലിലെ പത്താം ബ്‌ളോക്കിൽ എത്താറുണ്ട്.

ശതകോടീശ്വരനും കിങ്‌സ് ഗ്രൂപ്പ് തലവനുമായ മുഹമ്മദ് നിസാം ബിസിനസുകൾ നിയന്ത്രിക്കുന്നതും ജയിലിൽ ഇരുന്ന് തന്നെ. വാർഡന്മാരുടെ പിന്തുണ കൂടി ഉള്ളതു കൊണ്ട് കാര്യങ്ങലെല്ലാം നടന്നു പോകുന്നു. എന്നാൽ ചില ഡീലുകൾ ഉറപ്പിക്കാൻ നിസാമിന് പുറത്തിറങ്ങിയെ പറ്റു എന്ന് അവസ്ഥ വന്നിരിക്കുകയാണ് . അതിന് മാർഗം ആരാഞ്ഞിരുന്ന നിസാമിന് മുന്നിൽ സൂപ്രണ്ടു മുതൽ വാർഡന്മാർ വരെ എന്തിനും തയ്യാറായി വാലാട്ടി നിന്നുവെന്നാണ് വിവരം. നിസമാന് പുറത്തിറക്കാനായി ഒടുവിൽ ജയിലിലെ ഏമാന്മാർ രണ്ടു മാസം മുൻപ് പരോളിന് അപേക്ഷ കൊടുപ്പിച്ചു. മുപ്പത് ദിവസത്തേക്ക് സാധാ പരോളിനാണ് അപേക്ഷ നൽകിയത്.

ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും അനുകൂലമായാൽ ചില ബിസിനസുകാരുമായുള്ള ഇടപാട് ഉറപ്പിക്കൽ, പുതിയ ചില സംരംഭങ്ങൾ തുടങ്ങൽ, സുപ്രീം കോടതിയിലെ ചില മുതിർന്ന അഭിഭാഷകരെ കാണൽ .... ഇങ്ങനെ കണക്കൂ കൂട്ടലുകൾ ഒരു പാട് നടത്തിയിരുന്നു നിസാം. നിസാമിന്റെ പരോളിന് മറ്റൊരു അപേക്ഷയ്ക്കു കാണിക്കാത്ത തിടുക്കവും ജയിലുദ്യോഗസ്ഥർ കാട്ടി. . സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ ജില്ലാ പ്രബേഷൻ ഓഫീസറെ ഇടനിലക്കാരൻ വഴി നിസാം കൈയിലെടുത്തു. ഇതിനായി ലക്ഷങ്ങൾ ഒഴുക്കിയെന്നാണ് അറിവ്. അതു കൊണ്ടു തന്നെ നിസാമിന് അനുകൂലമായി പ്രബേഷൻ ഓഫീസർ റിപ്പോർട്ടും നൽകി.

പിന്നീട് പൊലീസിനെ വിലയ്‌ക്കെടുക്കാനായി നീക്കം ചില രാഷ്ട്രീയക്കാർ വഴിയും സമ്മർദ്ദം ചെലുത്തി. ഇതിനിടെ . പേരമംഗലം സ്റ്റേഷനിലും സി ഐ ഓഫീസിലും നിസാമിന്റെ ആളുകൾ കയറി ഇറങ്ങി. ചെറിയ രീതിയിൽ പണവുമെറിഞ്ഞു. എന്നാൽ എസ് ഐയും സി ഐ യും നിസാം പുറത്തിറങ്ങിയാൽ ക്രമസമാധാനം പ്രശ്‌നം ഉണ്ടാകുമെന്ന് വ്യക്തമാക്കി. ഡി വൈ എസ് പി വഴി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് കമ്മീഷണർ കഴിഞ്ഞ മാസം അവസാനം ജയിലിലേക്ക് തിരികെ അയച്ചതോടെ നിസാമിന്റെ പുറത്തിറങ്ങാനുള്ള ആഗ്രഹം അസ്തമിക്കുകയായിരുന്നു. പരോൾ ലഭിക്കില്ലന്ന് മനസിലാക്കിയ നിസാം രണ്ടു ദിവസം ഭക്ഷണ പോലും കഴിച്ചില്ലന്ന് വാർഡന്മാർ പറയുന്നു.

കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷ മേഖലയായ പത്താം ബ്‌ളോക്കിൽ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് നിസാം കഴിയുന്നതെങ്കിലും സി സി ടി വി കണ്ണു വെട്ടിച്ച് ഇപ്പോഴുംപുറത്ത് നിന്നു കൊണ്ടു വരുന്ന മുന്തിയ ഹോട്ടലിലെ ഭക്ഷണവും ചില സൗജന്യങ്ങളും ഇയാൾക്ക് ലഭിക്കുന്നുണ്ട്. വി ഐ പി പരിഗണന ലഭിക്കുന്നതു കൊണ്ടു തന്നെ സന്ദർശകർക്കും നിയന്ത്രണമില്ല. തടവുകാരെ കാണാൻ സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിസാമിനെ കാണാൻ എത്തുന്നവരെ അധികൃതർ പിണക്കാറില്ല. സുപ്രണ്ടിന്റെയോ ഡെപ്യൂട്ടി ജയിലറുടെയോ മുറിയിൽ വച്ച് കാണാനും സംസാരിക്കാനും അവസരം ഒരുക്കുകയാണ് പതിവ്. ജയിലിൽ സ്വീപ്പറുടെ ജോലിയാണ് നിസാമിനെ എൽപ്പിച്ചിരിക്കുന്നത്.

എന്നാൽ വാർഡന്മാരോ സൂപ്രണ്ടോ നിസാമിനെ ഇതുവരെ ജോലി ചെയ്യാൻ നിർബന്ധിച്ചിട്ടില്ല........അതു കൊണ്ടു തന്നെ പകൽ പുസ്്്തക വായനയും പത്രപാരയാണവും നടത്തലാണ് നിസാമിന്റെ പണി. നിസാമിന്റെ തൊട്ടടുത്ത സെല്ലിൽ കഴിയുന്നത് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയാണ്. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനം ഇടിച്ചു കൊന്ന കേസിൽ 2015 ജനുവരി അവസാനമാണ് മുഹമ്മദ് നിസാം ജയിലെലത്തുന്നത്. 2016 ജനുവരി 20ന് ജീവപര്യന്തവും 24 വർഷം തടവും തൃശൂർ ജില്ലാ അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. അതായത് 38 കൊല്ലം ജയിലിൽ കിടക്കണം.

ജയിൽ വാസത്തിനിടെ നിസാം മൊബൈൽ ഫോൺ ഉപയോഗിച്ചത് നിയമസഭയിൽ വരെ ചർച്ചയായതാണ്. തടവിലിരിക്കെ ഫോൺ വിളിച്ച് ബന്ധുക്കളെ ഭീക്്ഷണിപ്പെടുത്തിയതിനു നിസാമിനെതിരെ കേസു വന്നുവെങ്കിലും സഹോദരന്മാർ പിന്നീട് കേസ് പിൻവലിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നിസാം ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായി സഹോദരന്മാർ പൊലീസിൽ പരാതി നൽകിയിരുന്നു. അതേസമയം നിസാം ജയിലിലിൽ നിന്നും ഫോൺവിളിച്ചെന്ന ആരോപണം തള്ളി ജയിൽ അധികൃതരും രംഗത്തു വന്നു. അതിന് ശേഷമാണ് പരാതി പിൻവലിച്ചത്.

നിസാമിന്റെ ഉടമസ്ഥതയിലുള്ള തിരുനെൽവേലിയിലെ കിങ്സ് കമ്പനിയിലെ കൂലി വർധനയുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ നിസാമിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്തിരുന്നു. ഇക്കാര്യത്തിലാണ് അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നി സഹോദരങ്ങളെ വിളിച്ച് നിസാം ഭീഷണിപ്പെടുത്തിയത്. ഫോൺ രേഖകൾ നിസാം തങ്ങളെ വിളിച്ചതിന്റെ ഫോൺ രേഖകളും, ഓഡിയോ റെക്കോഡുകളും റൂറൽ എസ്‌പി നിശാന്തിനിക്ക് പരാതിക്കൊപ്പം ഇവർ കൈമാറിയിട്ടുണ്ട്. വിളി എല്ലാ ദിവസവും നിസാം രണ്ടു നമ്പരുകളാണ് ഉപയോഗിക്കുന്നതെന്നും എല്ലാ ദിവസവും ഫോൺ വിളിക്കാറുണ്ടെന്നും റിപ്പോർട്ടും പുറത്തുവന്നിരുന്നു.

നിസാമിന് ആറായിരം കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് വിലയിരുത്തിയിരുന്നത്. നിസാം ജയിലിലായതോടെ ഇതിന്റെ നിയന്ത്രണം സഹോദരങ്ങൾ ഏറ്റെടുത്തു. ഇതെല്ലാം ഇവർ തട്ടിയെടുക്കുമെന്ന ഭയം നിസാമിനുണ്ട്. ഈ സാഹചര്യത്തിലാണ് പരോളിലിറങ്ങി എല്ലാം നേരയാക്കാൻ ശ്രമിച്ചത്. ഭാര്യയുടേയും മക്കളുടേയും പേരിലേക്ക് എല്ലാം മാറ്റാനാണ് നിസാം ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP