Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ സമരം പിൻവലിച്ചതിനെ പരിഹസിച്ച് ലേഖനം എഴുതിയതോടെ പാർട്ടിക്ക് അനഭിമതനായി; പക്ഷേ എൻ വി ബാലകൃഷ്ണൻ വീണ്ടും എഴുത്തിൽ തന്നെ; പുതിയ പുസ്തകം പ്രകാശനം ചെയ്യാൻ വി എസ് എത്തുമോ? കോഴിക്കോട്ട് സിപിഎമ്മിൽ പുതിയ വിവാദം

സോളാർ സമരം പിൻവലിച്ചതിനെ പരിഹസിച്ച് ലേഖനം എഴുതിയതോടെ പാർട്ടിക്ക് അനഭിമതനായി; പക്ഷേ എൻ വി ബാലകൃഷ്ണൻ വീണ്ടും എഴുത്തിൽ തന്നെ; പുതിയ പുസ്തകം പ്രകാശനം ചെയ്യാൻ വി എസ് എത്തുമോ? കോഴിക്കോട്ട് സിപിഎമ്മിൽ പുതിയ വിവാദം

കെ വി നിരഞ്ജൻ

കൊയിലാണ്ടി: എൻ വി ബാലകൃഷ്ണൻ എന്ന സിപിഐ(എം) നേതാവിനെ അത്രപെട്ടന്നൊന്നും കോഴിക്കോട്ടെ പാർട്ടിപ്രവർത്തകർക്ക് മറക്കാൻ കഴിയില്ല. ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയായും സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമൊക്കെയായി മികച്ച പ്രവർത്തനം കാഴ്ച വച്ച ഇദ്ദേഹത്തെ സോളാർ സമരം പിൻവലിച്ചതിൻെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി ഔദ്യോഗിക നേതൃത്വം ശിക്ഷിച്ചിട്ട് അധികകാലം ആയിട്ടില്ല.

പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പടുകയും തരം താഴ്‌ത്തപ്പെടുകയുമൊക്കെ ചെയ്ത എൻ. വി ബാലകൃഷ്ണൻ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇദ്ദേഹം രചിച്ച പുസ്തകം പ്രകാശനംചെയ്യാൻ സാക്ഷാൽ വി എസ് അച്യുതാനന്ദൻ കൊയിലാണ്ടിയിലത്തെുന്നതാണ് പാർട്ടി ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുള്ളത്.

സെപ്റ്റംബർ ആറിനാണ് പുസ്തക പ്രകാശനം.കഴിഞ്ഞ വർഷം കോടിയേരി പുസ്തകം പ്രകാശനം ചെയ്യൻ തീരുമാനിച്ചിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് കോടിയേരിയെ വിലക്കുകയായിരുന്നു. വി എസ് പരിപാടിക്കത്തെുന്നത് തങ്ങൾക്ക് കനത്ത തിരിച്ചടിയാവുമെന്ന് ഔദ്യോഗിക നേതൃത്വം വിശ്വസിക്കുന്നു. പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗീയത ഈ സംഭവത്തോടെ ശക്തമാവുമെന്നും അത് തദ്ദേശതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും നേതൃത്വം കരുതുന്നു.

സെപ്റ്റംബർ ആറിന് നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി ബിനോയ് വിശ്വം പുസ്തകം ഏറ്റുവാങ്ങും. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യൻ വി എസ് എത്തുമോ എന്ന ചോദ്യമാണ് എല്ലാവരും ഉയർത്തുന്നത്. ചടങ്ങിൽനിന്ന് വി.എസിനെ പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.
സോളാർ സമരം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ അതിനെ പരിഹസിച്ച് ലേഖനം എഴുതി എന്നതായിരുന്നു എൻ. വി ബാലകൃഷ്ണനെതിരെയുള്ള കുറ്റം.

ഗൾഫിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫോർ പി എം, ഡെയ്‌ലി ട്രിബ്യൂണൽ എന്നീ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് വിവാദമായത്. 'കാറ്റുപോയ തുമ്പപ്പൂ വിപ്‌ളവം' എന്ന പേരിൽ വന്ന ലേഖനം, താനല്ല എഴുതിയത് എന്ന് എൻ വി വ്യക്തമാക്കിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണവും എൻ. വിക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നുമല്ല കാരണമെന്നാണ് പാർട്ടിയിലെ മറ്റ് ചില പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.

പാർട്ടി ഏരിയാ സെക്രട്ടറി കെ. കെ മുഹമ്മദിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. ഇക്കാര്യങ്ങൾ എൻ. വി ബാലകൃഷ്ണൻ പരാതിയായി ജില്ലാ സെക്രട്ടറിക്ക് നൽകിയിരുന്നു. പക്ഷെ ഇതിനെക്കുറിച്ചൊന്നും അന്വേഷണങ്ങൾ നടത്താതെ ബാലകൃഷ്ണനെതിരെ മാത്രം നടപടിയെടുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെ മുതിർന്ന ഒരു നേതാവിന് ബാലകൃഷ്ണനോട് വിരോധമുണ്ടായിരുന്നുവെന്നും ഇദ്ദേഹമാണ് നടപടിക്ക് തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ചതെന്നും സംസാരമുണ്ടായിരുന്നു.

ഒരു വർഷത്തേക്കായിരുന്നു അദ്ദഹേത്തെ സസ്‌പെന്റ് ചെയ്തത്. ഇതിനത്തെുടർന്ന് ബാലകൃഷ്ണന്റെ ഭാര്യയും നഗരസഭാ ചെയർപേഴ്‌സണുമായ കെ ശാന്ത രാജിവെക്കാൻ തീരുമാനിച്ചത് സി. പി. എമ്മിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രമുഖ നേതാക്കൾ ഇടപെട്ടാണ് ഈ നീക്കത്തിൽ നിന്നും അവരെ പിന്തിരിപ്പിച്ചത്. ടി പി ചന്ദ്രശേഖരന്റെ അനുഭവം തനിക്ക് വരുമോയെന്ന് കാലവും ചരിത്രവും തെളിയിക്കട്ടേയെന്നായിരുന്നു പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പട്ട ശേഷം അദ്ദേഹം പറഞ്ഞത്. തുടർന്ന് ആർ. എം. പി നേതൃത്വം അദ്ദഹേവുമായി കൂടിക്കാഴ്ച നടത്തി സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചങ്കെിലും എൻ.വി അതിന് തയ്യാറായില്ല.

സസ്‌പെൻഷൻ നടപടി പിൻവലിച്ചതിനെ തുടർന്ന് എൻ വി ബാലകൃഷ്ണനെ കുറുവങ്ങാട് ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തി. എങ്കിലും അദ്ദേഹത്തോടുള്ള ശത്രുത ഔദ്യോഗിക പക്ഷത്തിന് ഇപ്പോഴുമുണ്ട്. ഇതിനിടയിലാണ് പുസ്തക പ്രകാശനത്തിന് വി എസ് കൊയിലാണ്ടിയിൽ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP