Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജിഷ്ണുവിന്റെ മരണത്തോടെ വിദ്യാർത്ഥികളെ കിട്ടാതെ നെഹ്‌റു കോളജ്;വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടും ഒഴിഞ്ഞുകിടക്കുന്നത് 50 ശതമാനത്തിലേറെ സീറ്റ്; അദ്ധ്യാപർ രണ്ട് വിദ്യാർത്ഥികളെയെങ്കിലും കോളജിൽ ചേർക്കണമെന്ന വിചിത്ര ഉത്തരവുമായി മാനേജ്മെന്റ്; പ്രതിഷേധം ഭയന്ന് അഡിമിഷൻ നടത്തുന്നത് ഒറ്റപ്പാലത്തെ കോർപ്പറേറ്റ്‌ ഓഫീസിൽ

ജിഷ്ണുവിന്റെ മരണത്തോടെ വിദ്യാർത്ഥികളെ കിട്ടാതെ നെഹ്‌റു കോളജ്;വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടും ഒഴിഞ്ഞുകിടക്കുന്നത് 50 ശതമാനത്തിലേറെ സീറ്റ്; അദ്ധ്യാപർ രണ്ട് വിദ്യാർത്ഥികളെയെങ്കിലും കോളജിൽ ചേർക്കണമെന്ന വിചിത്ര ഉത്തരവുമായി മാനേജ്മെന്റ്; പ്രതിഷേധം ഭയന്ന് അഡിമിഷൻ നടത്തുന്നത് ഒറ്റപ്പാലത്തെ കോർപ്പറേറ്റ്‌ ഓഫീസിൽ

അർജുൻ സി വനജ്

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണത്തോടെ വിവാദത്തിലായ പാമ്പാടി നെഹ്റു കോളേജിൽ പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ കിട്ടാനില്ല. ഇതോടെ ഓരോ അദ്ധ്യാപകരും രണ്ട് വീതം വിദ്യാർത്ഥികളെക്കൊണ്ട് അഡ്‌മിഷൻ എടുപ്പിക്കണമെന്ന വിചിത്ര ഉത്തരവുമായി മാനേജ്മെന്റ് രംഗത്തെത്തി.

ഉത്തരവിറങ്ങിയതോടെ എഞ്ചിനീയറിംങ് ഉൾപ്പെടെയുള്ള കോഴ്‌സുകളിൽ വിദ്യാർത്ഥികളെ ചേർത്ത് ജോലി ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് പാമ്പാടി നെഹ്റു കോളേജിലെ അദ്ധ്യാപകർ. വാക്കാലുള്ള മാനേജ്‌മെന്റിന്റെ കർശന ഉത്തരവിനെ തുടർന്ന് എതാനും അദ്ധ്യാപകർ കോളേജ് വിട്ടതായും എസ്എഫ്‌ഐ പ്രതിനിധികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. പരമാവധി അഡ്‌മിഷൻ ഉണ്ടാക്കാൻ പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് പിടിഎയ്ക്കും മാനേജ്മെന്റ് കത്ത് നൽകിയിട്ടുണ്ട്.

അഡ്‌മിഷൻ എടുക്കാനെത്തുന്നവർ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് പഠന നിലവാരത്തെപ്പറ്റിയും സൗകര്യങ്ങളെക്കുറിച്ചും ചോദിക്കുക പതിവാണ്. എന്നാൽ ഇതു മറികടക്കാൻ ഇത്തവണ അഡ്‌മിഷൻ ഡെസ്‌ക് കോളേജിൽ നിന്ന് ഒറ്റപ്പാലത്തുള്ള കോളജിന്റെ കോർപ്പറേറ്റ് ഓഫീസിലേക്ക് മാറ്റിയുള്ള മറുതന്ത്രമാണ് കോളേജ് മാനേജ്മെന്റ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മാനേജ്മെൻിനെ പിന്തുണയ്ക്കുന്ന ഏതാനും വിദ്യാർത്ഥികളേയും അഭിപ്രായങ്ങൾ പറയാനായി അഡ്‌മിഷൻ ഡെസ്‌കിന് സമീപം തയ്യാറാക്കി നിർത്തിയിട്ടുണ്ട്. പുതുതായി അഡ്‌മിഷൻ എടുക്കുന്നവർക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഫീസിനേക്കാൾ കുറഞ്ഞഫീസ്, 5 കോടി രൂപയുടെ സ്‌കോളർഷിപ്പ് തുടങ്ങിയ വാഗ്ദാനങ്ങളാണ് മാനേജ്‌മെന്റ് മുന്നോട്ടുവച്ചിരിക്കുന്നത്.

എന്നാൽ ഇതൊന്നും വിദ്യാർത്ഥികളെ കോളേജിലേക്ക് ആകർഷിക്കുന്നില്ലെന്നാണ് വിദ്യാർത്ഥി സംഘടന നേതാക്കൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കുന്നത്. നെഹ്റു ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷന്റെ മുഴുവൻ സ്ഥാപനങ്ങളിലും വിദ്യാർത്ഥി ദാരദ്ര്യം ഉണ്ടെങ്കിലും, ജിഷ്ണു പഠിച്ചിരുന്ന എഞ്ചിനീയറിംങ് കോഴ്സിലാണ് അമ്പത് ശതമാനത്തോളം സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്.

മാനേജ്മെന്റിന്റെ ഇങ്കിതത്തിന് വഴങ്ങുന്ന വിദ്യാർത്ഥികളോട് കോളേജിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതാനം അദ്ധ്യാപകർക്കും ഇത്തരത്തിലുള്ള നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. എഞ്ചിനീയറിംങ് കോഴ്സുകളിലെ സ്വാശ്രയ സീറ്റുകളിലെങ്കിലും അഡ്‌മിഷൻ പൂർത്തീകരിക്കാനാണ് ഇപ്പോൾ മാനേജ്മെന്റെ് പെടാപ്പാട് പെടുന്നത്.

കെ.ഇ.എ.എം എൻട്രൻസിൽ ആദ്യ 5000 റാങ്കുകാർക്ക് 5000 രൂപമാത്രമാണ് ഫീസ്. ഒപ്പം താമസ, ഭക്ഷണ സൗകര്യവും സൗജന്യമായി നൽകുന്നു. 20,000 റാങ്ക് വരെയുള്ളവർക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും വൻ ഫീസിളവാണ് മാനേജ്മെന്റ് വാഗ്ധാനം ചെയ്യുന്നത്. നവമാധ്യമങ്ങളിലും മുഖ്യാധാരമാധ്യമങ്ങളിലും ജിഷ്ണുവിന്റെ മരണത്തെത്തുടർന്ന് കോളേജിനെതിരെ വലിയ പ്രചാരണമാണ് നടന്നത്.

ഇതിനെ പ്രതിരോധിക്കാനായി, കാരുണ്യ പ്രവൃത്തികളടക്കം നടത്തി, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. ഇതിന്റെ ഭാഗമായി പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനിക്ക് മാനേജ്മെന്റ് വീട് വെച്ച് നൽകിയിരുന്നു. എന്നാൽ കോളേജിന്റെ പരസ്യം ഉള്ള ഏതാനം മാധ്യമങ്ങളല്ലാതെ മറ്റാരും ഇതു വാർത്തയാക്കിയതുമില്ല.

ജനുവരി ആറിനാണ് നാദാപുരം കിണറുള്ള പറമ്പത്ത് അശോകന്റെ മകൻ ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടത്തിയത് അക്രമാസക്തമായിരുന്നു. സമരക്കാർ കോളേജ് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജിഷ്ണുവിന്റെ മരണവും തുടർന്ന് കോളജിലെ ഇടിമുറിയും മാനേജ്‌മെന്റിന്റെ ക്രൂരതയുമൊക്കെ മാധ്യമശ്രദ്ധയിലേക്കെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP