Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡിപ്പിച്ചവരൊക്കെ ജോലിയിൽ കയറിയപ്പോൾ പീഡനത്തിന് ഇരയായ പെൺകുട്ടിയോട് അന്വേഷണം കഴിയും വരെ മാറി നിൽക്കാൻ ചാനൽ മുതലാളി; അത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തക ജോലിക്ക് കയറിയപ്പോൾ അനിശ്ചിതകാലത്തേക്ക് അവധി നൽകിയ മാനേജ്‌മെന്റ് ആരോപണ വിധേയരായ ലല്ലുവും രാജീവ് ദേവരാജും അടങ്ങുന്നവരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചു: അംബാനിയുടെ ചാനലിൽ വിവാദങ്ങൾക്ക് അന്ത്യമില്ല

പീഡിപ്പിച്ചവരൊക്കെ ജോലിയിൽ കയറിയപ്പോൾ പീഡനത്തിന് ഇരയായ പെൺകുട്ടിയോട് അന്വേഷണം കഴിയും വരെ മാറി നിൽക്കാൻ ചാനൽ മുതലാളി; അത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തക ജോലിക്ക് കയറിയപ്പോൾ അനിശ്ചിതകാലത്തേക്ക് അവധി നൽകിയ മാനേജ്‌മെന്റ് ആരോപണ വിധേയരായ ലല്ലുവും രാജീവ് ദേവരാജും അടങ്ങുന്നവരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചു: അംബാനിയുടെ ചാനലിൽ വിവാദങ്ങൾക്ക് അന്ത്യമില്ല

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ന്യൂസ് 18 കേരളയിൽ ഇരയ്ക്ക് വീണ്ടും നീതി നിഷേധം. ഉയർന്ന മാനേജ്‌മെന്റിന്റെ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയെ ജോലി ചെയ്യാൻ അംബാനിയുടെ ചാനൽ അനുവദിക്കില്ല. പ്രശ്‌ന പരിഹാരം ഉണ്ടാകും വരെ ശമ്പളത്തോടെ അവധി നൽകിയിരിക്കുകയാണ് ന്യൂസ് 18 കേരളം. തീർത്തും അസാധാരണ നടപടിയാണ് ചാനലിൽ ഉണ്ടാകുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടവരെ ജോലിക്ക് പ്രവേശിപ്പിച്ച ചാനലാണ് ഇരയെ ഓഫീസിൽ നിന്ന് മാറി നിൽക്കുന്നത്. ഇര ജോലിക്കെത്തിയാൽ ഓഫീസിലെ അന്തരീക്ഷത്തിന് കുഴപ്പമാകുമെന്നാണ് വിലയിരുത്തൽ. ഇത് ചൂണ്ടിയാണ് ശമ്പളത്തോടെയും ആനുകൂല്യങ്ങളോടെയുമുള്ള അവധി മാധ്യമ പ്രവർത്തകയ്ക്ക് നൽകുന്നത്.

ഇതോടെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ന്യൂസ് 18 കേരള തുടരുന്നതെന്ന വിലയിരുത്തൽ സജീവമാകുകയാണ്.. പീഡനത്തിനിരയായ പെൺകുട്ടിയോട് ഓഫീസിൽ തൽക്കാലം ജോലിക്ക് വരേണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. പരാതിയിൽ അന്വേഷണം പൂർത്തിയാകും വരെ വീട്ടിലിരിക്കാനാണ് നിർദ്ദേശം. ഇന്നലെ മാധ്യമ പ്രവർത്തക ജോലിക്ക് ഹാജരായിരുന്നു. എല്ലാ വിധ പിന്തുണയും നൽകുമെന്ന് സിഎൻഎൻ ന്യൂസ് 18 മാനേജിങ് എഡിറ്റർ രാധാകൃഷ്ണൻ നായർ യുവതിക്ക് ഉറപ്പ് നൽകിയിരുന്നു. ജോലിക്ക് എത്താനും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഇന്നലെ രാവിലെ ആറു മണിക്കുള്ള ഷിഫ്റ്റിൽ യുവതി ജോലിക്ക് എത്തിയത്. എന്നാൽ ശമ്പളം നൽകാമെന്നും അന്വേഷണം തീരും വരെ ജോലിക്ക് എത്തേണ്ടതില്ലെന്ന മെയിൽ യുവതിക്ക് ലഭിച്ചതയാണ് സൂചന. എന്നാൽ കേസിലെ പ്രതികൾ എല്ലാം ഓഫീസിൽ എത്തി തുടങ്ങി. ഇതോടെ ജീവനക്കാർക്കിടയിൽ വീണ്ടും അസ്വസ്ഥത പടരുകയാണ്.

മാതൃഭൂമിയിൽ പീഡന വിവാദമുണ്ടായപ്പോൾ അമലിനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. പരാതിക്കാരിയെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. എന്നാൽ ന്യൂസ് 18 കേരളയിലെ പ്രശ്നത്തിൽ സംഭവിച്ചത് മറിച്ചാണ്. ഇവിടെ പ്രതികൾ ജോലിക്കെത്തുന്നു. ഇരയോട് വീട്ടിലിരിക്കാനും ആവശ്യപ്പെടുന്നു. ഇത് ഇരട്ടത്താപ്പാണെന്നാണ് ഉയരുന്ന വികാരം. പ്രതികൾക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് മാനേജ്മെന്റ് ആരോടും വിശദീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജീവനക്കാർക്കിടയിൽ സമ്പൂർണ്ണ ആശയക്കുഴപ്പമാണ്. കഴിഞ്ഞ ദിവസം കേസിൽപ്പെട്ട നാലു പേർ ഓഫീസിൽ സജീവമായി എത്തിയിരുന്നു. ഇതിനിടെയാണ് ദളിത് പീഡനം നടന്നില്ലെന്ന വാദം പൊളിക്കുന്ന മാധ്യമ പ്രവർത്തകയുടെ മൊഴി മറുനാടന് ലഭിക്കുന്നത്. ലല്ലുവിനേയും സനീഷിനേയും പിന്തുണയ്ക്കുന്ന ഇടത് മാധ്യമ പ്രവർത്തകരും ദളിത് പീഡന പരാതിയില്ലെന്നാണ് ആവർത്തിച്ചിരുന്നത്. ഇത്തരം സൈബർ സഖാക്കളുടെ വാദം പൊളിക്കുന്നതാണ് പുറത്തുവന്ന മൊഴി. ഇതോടെ പ്രതികളെ സംരക്ഷിക്കുന്ന ന്യൂസ് 18 കേരളയുടെ നിലപാടും വീണ്ടും ചർച്ചയാവുകയാണ്.

ദളിത് പീഡനം ന്യൂസ് 18 കേരളയിൽ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മാധ്യമ പ്രവർത്തകയുടെ മൊഴി. ചാനലിന്റെ ദളിത്- സ്ത്രീ വിരുദ്ധ നിലപാടുകളും അമിതമായ ഇടതുവത്ക്കരണവുമൊക്കെ റിലയൻസ് ഗ്രൂപ്പിന്റെ സൽപേരിനുതന്നെ കളങ്കമുണ്ടാക്കുന്നതാണെന്ന തിരിച്ചറിവിലാണ് മുകേഷ് അംബാനി പ്രശ്നപരിഹാരത്തിനായി സിഎൻഎൻ-ന്യൂസ് 18 ന്റെ മാനേജിങ് എഡിറ്ററും തിരുവനന്തപുരം സ്വദേശിയുമായ രാധാകൃഷ്ണൻ നായരെ ഇന്നലെ കേരളത്തിലേക്ക് അയച്ചത്. എങ്ങനെയും പ്രശ്നം ഒതുക്കി തീർക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സർക്കാരിനെ സ്വാധിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് എയർട്രാവൽ ബിസിനസ് നടത്തുന്ന മധ്യതിരുവിതാംകൂറിലെ മലയാളിയെയും ഒപ്പം കൂട്ടി. ഇതിന്റെ ഭാഗമായി ഇദ്ദഹം മുഖ്യമന്ത്രിയുടെ ഉപദേശക വൃന്ദത്തിൽപ്പെട്ട ആളെ സന്ദർശിക്കുകയും ചെയ്തു.

എന്നാൽ ഇതിനിടെ ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ഫോണിൽ വിളിച്ച് ശക്തമായ നടപടി ആവശ്യപ്പെട്ടതോടെ് കാര്യങ്ങളെല്ലാം അവതാളത്തിലായി. പെൺകുട്ടിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഉപദേശകൻ വ്യവസായ പ്രമുഖനെ മടക്കി അയച്ചത്. ഇതോടെ കേസ് കടുക്കുകയാണ്. ആശുപത്രിയിലുള്ള യുവതി വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കേസിൽ നിന്ന് പിന്മാറില്ലെന്ന് മാധ്യമ പ്രവർത്തക വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രോസിക്യൂഷൻ ഒ്ത്തുകളിയിൽ കേസിന് സ്‌റ്റേ വന്നു. ഇതോടെ പ്രതികളെല്ലാം ഓഫീസിൽ തിരിച്ചെത്തി. ചികിൽസ കഴിഞ്ഞ് വീട്ടിലെത്തിയ മാധ്യമ പ്രവർത്തകയും ജോലിക്ക് എത്തി. എന്നാൽ ഇവർ ഓഫീസിൽ വരുന്നത് പ്രശ്‌നമുണ്ടാക്കുമെന്നാണ് അംബാനിയുടെ ചാനൽ എടുത്ത നിലപാട്. പരാതി പിൻവലിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നും സൂചനയുണ്ട്. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്.

ചാനൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവിടെ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടിയെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടുമെന്ന ഭീഷണിപ്പെടുത്തലാണ് പ്രശ്‌നങ്ങ്#ക്ക് കാരണമായത്്. ചാനലിൽ നിന്നും വനിതകൾ ഉൾപ്പെടെയുള്ള പല മാധ്യമപ്രവർത്തകരെയും കഴിവില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പൊന്നുമില്ലാതെ പുറത്താക്കുന്നുവെന്ന റിപ്പോർട്ട് ഏതാനും ദിവസമായി പുറത്തു വന്നു. പലരോടും ഫോണിൽ വിളിച്ച് രാജിവയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യശ്രമവും എത്തിയത്. ചില ജേണലിസ്റ്റുകളെ മാത്രം തിരഞ്ഞുപിടിച്ചുള്ള ന്യൂസ് 18 മാനേജ്മെന്റിന്റെ നടപടികൾക്കെതിരെ കഴിഞ്ഞ ദിവസം കെയുഡബ്ല്യൂജെ സെക്രട്ടറി സി നാരായണൻ പ്രസ്താവനയിറക്കിയിരുന്നു. എച്ച്ആർ മാനേജരുടെയും അടുത്തകാലത്ത് മാത്രം എഡിറ്റോറിയൽ മേധാവിയായി ചുമതലയേറ്റ വ്യക്തിയുടെയും ധിക്കാരപരമായ ഈ നടപടികൾ രാജ്യത്തെ യാതൊരു തൊഴിൽ ചട്ടങ്ങളും പാലിക്കാതെയാണെന്നും നാരായണന്റെ പ്രസ്താവനയിൽ പറയുന്നു.

അതിന് അപ്പുറേക്ക് ഒരു പിന്തുണയും പത്രപ്രവർത്തകയൂണിയൻ പെൺകുട്ടിക്ക് നൽകിയില്ല. ഇതും മാനേജ്‌മെന്റിന് സ്വന്തം നിലയിൽ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ പ്രേരക ഘടകങ്ങളായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP