Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളു മരിക്കാതെ എന്തിന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയെന്ന് കോടതി; ദളിത് പീഡന വകുപ്പുകൾ ഒഴിവാക്കിയതും ലല്ലുവിനും രാജീവ് ദേവരാജും സനീഷിനും തുണയായി; പ്രോസിക്യൂഷന്റെ നിസംഗതയിൽ ന്യൂസ് 18 കേരളയിലെ പീഡനക്കേസിന് ഒരു മാസത്തെ സ്റ്റേ; അംബാനിക്ക് മുന്നിൽ കേരളാ പൊലീസ് നടുവളച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കാതെ പിണറായി സർക്കാർ

ആളു മരിക്കാതെ എന്തിന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയെന്ന് കോടതി; ദളിത് പീഡന വകുപ്പുകൾ ഒഴിവാക്കിയതും ലല്ലുവിനും രാജീവ് ദേവരാജും സനീഷിനും തുണയായി; പ്രോസിക്യൂഷന്റെ നിസംഗതയിൽ ന്യൂസ് 18 കേരളയിലെ പീഡനക്കേസിന് ഒരു മാസത്തെ സ്റ്റേ; അംബാനിക്ക് മുന്നിൽ കേരളാ പൊലീസ് നടുവളച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കാതെ പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അംബാനിയുടെ ചാനലായ ന്യൂസ് 18 കേരളയിലെ ദളിത് പീഡന ആരോപണക്കേസിന് നാടകീയ വഴിത്തിരിവ്. കേസിൽ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. സംഭവത്തിൽ മുതിർന്ന നാലു മാധ്യമപ്രവർത്തകർക്കെതിരെ ഒരു മാസത്തേയ്ക്ക് യാതൊരു നിയമനടപടികളും കൈക്കൊള്ളരുതെന്നാണ് കോടതിയുടെ ഉത്തരവ്. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഈ കേസിൽ 306ാം വകുപ്പ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി പൊലീസിനോട് ചോദിച്ചു. യുവതിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന നടപടികൾ സ്ഥാപനങ്ങളിൽ സാധാരണ ഉണ്ടാകുന്നതല്ലേ എന്നും കോടതി ചോദിച്ചു.

കേസിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് പൊലീസിന് കോടതി നോട്ടീസ് നൽകി. ഒരു മാസത്തിനുശേഷം വീണ്ടും ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മാധ്യമപ്രവർത്തകർക്കായി ഹൈക്കോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകനായ ഉദയഭാനുവാണ്. മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് ന്യൂസ് 18ലെ മുതിർന്ന നാല് മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

ചാനലിന്റെ എഡിറ്റർ രാജീവ് ദേവരാജും അവതാരകരായ ലല്ലു ശശിധരൻ പിള്ളയും സനീഷ് ഇളയടത്തും അടക്കം അഞ്ചു പേരായിരുന്നു പ്രതിസ്ഥാനത്ത്. മാധ്യമ പ്രവർത്തകയുടെ മൊഴിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനാൽ രാജീവും ലല്ലുവും സനീഷും അടക്കമുള്ളവർ ഒളിവിൽ പോയിരുന്നു. കേസിന് സ്റ്റേ അനുവദിച്ചതോടെ അവർക്ക് വീണ്ടും ജോലി സ്ഥലത്ത് മടങ്ങിയെത്താം.

ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകയെ ദളിത് വിരുദ്ധ പരമാർശങ്ങളുമായി മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സനീഷ് നടത്തിയ മാനസിക പീഡനത്തിനെതിരെ മാധ്യമ പ്രവർത്തക എഡിറ്റർ രാജീവ് ദേവരാജിന് പരാതിയും നൽകി. എന്നാൽ നടപടിയൊന്നും എടുത്തില്ല. ഇതിനൊപ്പം പിരിച്ചു വിടേണ്ടവരുടെ ലിസ്റ്റിൽ മാധ്യമ പ്രവർത്തക പെടുകയും ചെയ്തു. ഇതേ കുറിച്ച് എഡിറ്ററോട് തിരക്കിയപ്പോൾ വീണ്ടും അപമാനമായിരുന്നു ഫലം. ഇതേ കുറിച്ച് പൊലീസിന് മൊഴിയും നൽകി. എന്നാൽ പൊലീസ് വേണ്ട വിധം കേസ് കൈകാര്യം ചെയ്തില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ഫോണിൽ വിളിക്കുകയും ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും സംസാരിച്ചു. ഇതോടെ മാധ്യമ പ്രവർത്തകരെ അന്വേഷിച്ച് പൊലീസ് എത്തി. അറസ്റ്റ് ഒഴിവാക്കാനാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്.

ഈ കേസിന്റെ വാദത്തിൽ പ്രോസിക്യൂഷൻ വേണ്ടത്ര ഇടപെൽ നടത്തിയില്ലെന്നാണ് സൂചന. ഇതോടെ കേസ് ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്യാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജീവും ലല്ലുവും അടക്കമുള്ള മാധ്യമ പ്രവർത്തകർക്ക് അറസ്റ്റ് ഭീഷണി മാറുകയാണ്. ഇതിനിടെ വിഷയം ഒത്തുതീർപ്പിലെത്തിക്കാൻ അംബാനി ചാനലിലെ മാധ്യമ പ്രവർത്തകരിൽ ഒരു വിഭാഗവും രംഗത്തുണ്ട്. പെൺകുട്ടിയെ സ്വാധീനിച്ച് കേസ് ഒതുക്കിയില്ലെങ്കിൽ അതിശക്തമായ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ട് തന്നെ ഏത് വിധേനയും പ്രശ്‌നം ഒതുക്കാൻ മുതിർന്ന മാധ്യമ പ്രവർത്തകർ തന്നെ രംഗത്തുണ്ട്. ഇത് വിജയിക്കുമെന്ന് തന്നെയാണ് ന്യൂസ് 18 കേരളയുടെ പ്രതീക്ഷ. വെറും തൊഴിൽ പ്രശ്‌നമാണ് ഇതെന്നും ക്രിമിനൽ കേസ് അല്ലിതെന്നുമാണ് അവരുടെ വാദം. ഇത് ഹൈക്കോടതി അംഗീകരിച്ചാൽ കേസ് ഇല്ലാതെയാകും.

അതിനിടെ ദളിത് പീഡന വകുപ്പുകൾ കേസിൽ പൊലീസ് ചേർത്തിരുന്നില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കേസ് സ്‌റ്റേ ചെയ്തതെന്നാണ് ലഭിക്കുന്ന സൂചന. പൊലീസ് കാര്യക്ഷ്മായ ഇടപെടൽ നടത്താത്തത് മാധ്യമ പ്രവർത്തകർക്ക് വേണ്ടിയാണ്. ഒത്തുതീർപ്പുണ്ടാക്കാൻ ഇതിലൂടെ ന്യൂസ് 18 കേരളയ്ക്ക് കഴിയും. ഐപിസി 306 എന്ന വകുപ്പാണ് പൊലീസ് കേസ് എടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് വകുപ്പ്. എന്നാൽ ഇവിടെ പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടില്ല. പിന്നെ എന്തിന് ആത്മഹത്യാ പ്രേരണക്കുറ്റം ചാർത്തിയെന്ന സംശയം കോടതി ഉയർത്തി. ഇതിനൊപ്പം ദളിത് പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളൊന്നും എഫ് ഐ ആറിൽ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സ്റ്റേ ചെയ്യാൻ കോടതി തീരുമാനിച്ചത്.

ഫലത്തിൽ കേസ് ഒതുക്കി തീർക്കാൻ ഒരാഴ്ച സമയം കൂടി അംബാനിയുടെ ചാനലിന് ലഭിക്കുകയായിരുന്നു. കേസ് ചുമത്തിയതു മുതൽ അംബാനിയുടെ ആവശ്യങ്ങൾക്ക് പൊലീസ് വഴങ്ങിയതിന്റെ ഫലമാണ് കോടതിയിൽ നിന്നുള്ള വിധി. പെൺകുട്ടിയുടെ മൊഴിക്ക് അനുസൃതമായ വകുപ്പുകൾ ചേർത്തിരുന്നുവെങ്കിൽ കേസിൽ വിധി മറ്റൊന്നാകുമായിരുന്നു. അങ്ങനെ ഇരയ്ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പാക്കാൻ പ്രോസിക്യൂഷൻ ഒത്തുകളിക്കുകയായിരുന്നു. അംബാനിയുടെ ലക്ഷ്യം ഫലം കാണുകയും ചെയ്തു. അതിനിടെ കേസിൽ അകപ്പെട്ടവർക്കെതിരെ കൂടുതൽ പരാതികൾ ന്യൂസ് 18 കേരളയ്ക്ക് ലഭിച്ചിട്ടുണ്ട്. മൂന്ന് പെൺകുട്ടികൾ റിലയൻസ് ചാനലിന്റെ എച്ച് ആർ വൈസ് പ്രസിഡന്റ് മധുസൂദനൻ മാണ്ടെയെ കാണുകയും പരാതി പറയുകയും ചെയ്തു. ചിലർക്കെതിരെ ലൈംഗിക പീഡനവും ഉന്നയിച്ചു. ഇത് പരാതിയായി എഴുതിയും നൽകി.

ഇക്കാര്യം ഈ ചാനലിന്റെ മാതൃസ്ഥാപനമായ സിഎൻഎൻ ന്യൂസ് 18ന്റെ മാനേജിങ് എഡിറ്റർ രാധാകൃഷ്ണനേയും ധരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹവും പരാതിയും കേട്ടാണ് ഡൽഹിക്ക് മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP