1 usd = 64.98 inr 1 gbp = 90.54 inr 1 eur = 79.92 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 216.89 inr

Mar / 2018
18
Sunday

14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ

November 21, 2017 | 06:46 AM | Permalinkപ്രവീൺ സുകുമാരൻ

തിരുവനന്തപുരം: കഴിഞ്ഞ മാർച്ച് 20നാണ് നെയ്യാർഡാം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി സബ് ഇൻസ്പെക്ടർ സതീഷ്‌കുമാർ എസ് ചുമതലയേൽക്കുന്നത്. സതീഷ് ചുമതലയേറ്റശേഷം സ്റ്റേഷൻ പരിധിയിൽ അതിക്രമങ്ങൾ താരതമ്യേന കുറഞ്ഞുവെന്നാണ് ജന സംസാരം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർക്കും പരാതിയുമായി എപ്പോൾ വേണമെങ്കിലും ഭയമില്ലാതെ സ്റ്റേഷനിലേക്ക് കടന്നു ചെല്ലാം. പരാതി നൽകിയാൽ ഉടനടി നടപടി ഉറപ്പാണ്. പുവാലന്മാരും സാമൂഹ്യവിരുദ്ധരും പുതിയ എസ് ഐ വന്നതിന് ശേഷം മാളത്തിലൊളിച്ച മട്ടാണ്.

കഴിഞ്ഞ ഒൻപ്ത് മാസത്തിനിടെ ഈ സബ് ഇൻസ്പെക്ടർ തുറങ്കിലടച്ചത് പത്ത് പീഡന വീരന്മാരെ അതും കുട്ടികളെ പീഡിപ്പിച്ചവന്മാരെ ... പീഡനത്തിന് അകത്തായവരിൽ വൈദികൻ മുതൽ സമൂഹത്തിൽ ഉന്നതിയിൽ കഴിയുന്നവർ വരെ ഉൾപ്പെടുന്നു. പോക്സോ കേസ് പ്രതികളോടു ഒരു ദയയും കാട്ടാത്ത സതീഷ്് പരാതിയിന്മേൽ കൃത്യമായ തെളിവ് ലഭിച്ച ശേഷമാണ് അറസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലേക്ക് നീങ്ങുന്നത്. രണ്ടാഴ്ച മുൻപ് സതീഷും സംഘവും ഒരു പോക്സോ കേസ് പ്രതിയെ പിടിക്കാൻ ഗുജറാത്ത് വരെ പോയി. അതിസാഹസികമായി പ്രതിയെ പിടിക്കുകയും കേരളത്തിൽ എത്തിക്കുകയും ചെയ്തു.

ഫ്‌ളാഷ് ബാക്ക്

ഒക്ടോബർ രണ്ടാംവാരം പഴയ കേസുകൾ ചികയുന്നതിനിടെയാണ് സബ് ഇൻസ്പെക്ടർ സതീഷിന്റെ കണ്ണിൽ ആ കേസ് പെടുന്നത്. ഒന്നര വർഷം മുൻപ് നിലമ്പൂർ പൂക്കോട്ടു പാടം സ്റ്റേഷനിൽ നിന്നു കൈമാറിയ ഒരു പോക്സോ കേസ്. കേസ് നെയ്യാർഡാം സ്റ്റേഷന് കൈമാറിയ ശേഷം രണ്ടോ മൂന്നോ എസ് ഐ മാർ സ്റ്റേഷനിൽ വന്നു പോയി. ആരു ആ കേസ് പൊടി തട്ടി എടുക്കാൻ ശ്രമിച്ചില്ല.. ആവിശ്യത്തിന് കേസ് ഉണ്ട്് പിന്നെന്തിനാ പഴയ കേസുകൾ എന്ന ചിന്തയായിരുന്നു പല എസ് ഐ മാർക്കും. എന്നാൽ സതീഷ് ചിന്തിച്ചത് അങ്ങനെയല്ല... ഒന്നര വർഷമായിട്ടും നീതി കിട്ടാത്ത ഒരു കുടുംബം തന്റെ സ്റ്റേഷൻ പരിധിയിൽ ........ മലപ്പുറം നിലമ്പൂർ സ്വദേശിനിയായ വിവാഹതിയായ യുവതിക്ക് നാട്ടുകാരനായ ഫെനിയോടു പ്രണയം തോന്നുന്നു.

പ്രണയം അരുതാത്ത ബന്ധത്തിലേക്കും പിന്നീട് വിവാഹത്തിലും കലാശിക്കുന്നു. ആദ്യ ഭർത്താവിനെ ഒഴിവാക്കി യുവതി ഫെനി എന്ന ചെറുപ്പക്കാരനെ വിവാഹം കഴിക്കുമ്പോൾ അവർക്ക് 14 വയസുള്ള ഒരു മകളും ഉണ്ടായിരുന്നു. ഈ മകളെയും കൂട്ടിയാണ് ഫെനിക്കൊപ്പം യുവതി പുതിയ ജീവിതം തുടങ്ങിയത്. വെൽഡിങ് തൊഴിലാളിയായ ഫെനി ആദ്യമൊക്കെ നല്ല രീതിയിൽ തന്നെയാണ് ഇടപെട്ടിരുന്നത്്. ഇതിനിടെ ജോലി സംബന്ധമായാണ് ഫെനി നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇടവാച്ചലിൽ താമസമാകുന്നത്. ഇവിടെ താമസിക്കവെ ഭാര്യയുമായി തെറ്റിയ ഫെനിക്ക് 14 വയസുള്ള കുട്ടിയോടു ഭ്രമം തോന്നുന്നു. യുവതിയെ ഉപേക്ഷിക്കുമെന്നും 14 കാരിയെ ജീവിത സഖിയാക്കുമെന്നും ഫെനി പല വട്ടം പറയുന്നു.

ഫെനിയുടെ ഭീക്ഷണി യുവതി കാര്യമായി എടുത്തില്ല. എന്നാൽ സ്‌ക്കൂളിൽ പോയി മടങ്ങി വരുന്ന കുട്ടിയെ മുൻപ് മകളെ പോലെ കണ്ടിരുന്ന ഫെനി പിന്നീട് തോണ്ടലും പിടിക്കലും ഒക്കെയായി. സത്യത്തിൽ കുട്ടിക്ക ഫെനിയെ കാണുന്നതും പോലും പേടിയായി. ഇതിനിടെ മഴയുള്ള ഒരു രാത്രിയിൽ ഫെനി കുട്ടിയെ കടന്നു പിടിച്ചു. അരുതാത്തത് പലതും ചെയ്യാനും ശ്രമിച്ചു. യുവതി ഉണർന്നു ബഹളം വെച്ചതിനാൽ കുട്ടി രക്ഷപ്പെട്ടു. ആ രാത്രി അമ്മ മകൾക്ക് കാവലിരുന്ന് നേരം വെളിപ്പിച്ചു. പിന്നീട് ഫെനിയെ കാണുന്നത് അമ്മയ്ക്കും വെറുപ്പായി, ഇതിനിടെ തൊട്ടടുത്ത അയൽവാസികൾ ഉപദേശിച്ചതനുസരിച്ച് മകളെയും കൂട്ടി യുവതി നിലമ്പൂരിലേക്ക് പോയി.

അവിടെ എത്തി ബന്ധുക്കളോടു കാര്യം വിശദീകരിച്ചപ്പോൾ അവർ പറഞ്ഞു പൊലീസ് സഹായം തേടാൻ .. അങ്ങനെ നടന്ന മുഴുവൻ കാര്യങ്ങളും എഴുതി പൂക്കോട്ടു പാടം സബ്ഇൻസ്പെക്ടറെ നേരിൽ കണ്ട് പരാതി നൽകി. പരാതി പരിശോധിച്ച പൂക്കോട്ടു പാടം പൊലീസ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം സംഭവം നടന്നത് നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇങ്ങോട്ടു കേസ് കൈമാറുകയായിരുന്നു.

അന്വേഷണം എന്ന കടമ്പ

കേസിലെ പ്രതി ഫെനിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഒളിവിലാണ് എന്നാണ് വിവരം കിട്ടിയത്. പൂക്കോട്ടു പാടം പൊലീസ് തന്നെ ഫെനിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി മനസിലായി. പോക്സോ കേസിന് പുറമെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടും കാണാനില്ലന്ന പരാതിയിലും കേസുകൾ ഉണ്ടായിരുന്നു. സതീഷ് ആദ്യം അന്വേഷിച്ചത് നെയ്യാർഡാം പൊലീസ് പരിധിയിൽ ഇവർ വാടകയ്ക്ക് താമസിച്ച സ്ഥലത്ത് തന്നെ.

മലപ്പുറം നിലമ്പൂർ സ്വദേശി എന്നതിനപ്പുറം ആർക്കും മറ്റൊന്നും അറിയില്ലയായിരുന്നു. എസ് ഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂർ എത്തി ഫെനിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എസ് ഐ യും സംഘവും രഹസ്യമായി നിരീക്ഷിച്ചു.ഇതിൽ ഒരു സുഹൃത്തിന് ഗുജറാത്തിലെ ബറോഡയിൽ നിന്നും ഇടയ്ക്കിടെ കോളുകൾ വരുന്നത്് ശ്രദ്ധയിൽപ്പെട്ടു. അയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. തന്നെ വിളിക്കുന്നത്്് ഫെനിയാണന്ന് അയാൾ സമ്മതിച്ചു.

ഇതിനിടെ ബറോഡയിലെ നമ്പർ ഔട്ട ഓഫ് കവറേജായി. ഫെനി നമ്പർ മാറ്റി നാട്ടിലെ ബന്ധപ്പെടലും അവസാനിപ്പിച്ചു ,ഗുജറാത്തിൽ പോയി ഫെനിയെ പിടിക്കുന്നത്് വെല്ലുവിളി തന്നെയാണന്ന് പൊലീസ് വിലയിരുത്തി. കേസിൽ തുമ്പുണ്ടായ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം റേഞ്ച് ഐ ജി മനോജ് എബ്രഹാമും റൂറൽ എസ് പി അശോക് കുമാറും താൽപര്യമെടുത്ത് രൂപീകരിച്ചു. എസ് ഐ സതീഷ്‌കുമാർ എസും, എ എസ് ഐ ഹെന്റേഴ്സണും സി പി ഒ മാരായ ഷിബുവും അനിലും ആയിരുന്നു സംഘത്തിൽ.

പ്രതിയെ പിടിക്കാൻ ഗുജറാത്തിലേക്ക്

വലിയ പ്രതീക്ഷയോടെയാണ് എസ് ഐ സതീഷും സംഘവും ഗുജറാത്തിലെ ബറോഡയിൽ തീവണ്ടി ഇറങ്ങിയത്. ബറോഡയിലെ പൊലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചുവെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞ് അവർ ഒഴിവാക്കി തിരിക പോകാനും നിർദ്ദേശിച്ചു. ഇതോടെ പ്രതീക്ഷ നശിച്ചു. ഫെനിയുടെ ഫോട്ടോയുമായി സതീഷും സംഘവും ബറോഡ സിറ്റി മുഴുവൻ കറങ്ങി. എന്നിട്ടും ഫെനിയെ കണ്ടത്തനായില്ല. ഒടുവിൽ മർക്കപുരയിൽ വെച്ച് പരിചയപ്പെട്ട ഒരു മലയാളി ഫെനിയുടെ ഫോട്ടോ തിരിച്ചറിഞ്ഞു. ഗുജറാത്തിൽ മദ്യനിരോധനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കള്ളിനും കഞ്ചാവിനും പേരു കേട്ട ടാക്കൂർബായി കോളനി ഭാഗത്ത് വെച്ച് ഇയാളെ കണ്ടിട്ടുണ്ടെന്ന് മലയാളി പറഞ്ഞു.

ഇവിടെ കടന്നു ചെല്ലാൻ പൊലീസിന് പോലും പേടിയാണന്നും അയാൾ പറഞ്ഞു. ഗുണ്ട സംഘങ്ങളുടെ കേന്ദ്രമായതിനാൽ അവിടേക്കു പോകുക പ്രയാസമാണന്നും മലയാളി മുന്നറിയിപ്പ് നൽകി. സുഹൃത്തക്കളെ ചോദ്യം ചെയ്തതിനിടയിൽ വീണു കിട്ടിയ ഫെനിയുടെ ബീഫ് പ്രേമം ഓർമ്മയിൽ വന്നപ്പോൾ എസ് ഐ സതീഷ് ഇവിടെ ബീഫു കിട്ടുന്ന സ്ഥലം എവിടെ എന്നന്വേഷിച്ചു.(സമ്പൂർണ ബിഫ്്്‌നിരോധന സംസ്ഥാനമാണ് ഗുജറാത്ത് എന്ന് മനസിലാക്കി തന്നെയായിരുന്നു സതീഷിന്റെ ചോദ്യം) രഹസ്യമായി ബീഫു കിട്ടുന്ന സ്ഥലം മലയാളി തന്നെ കാട്ടി കൊടുത്തു. ഇനി അന്യദേശത്ത് വന്നിട്ടു ബീഫു കഴിച്ചില്ലന്ന് വേണ്ട എന്ന് മലയാളിയുടെ കമന്റും എത്തി. എന്നാൽ ബീഫു കഴിക്കാനല്ല കേസിന് വേണ്ടിയാണന്ന് പറഞ്ഞപ്പോൾ അയാളും ഞെട്ടി.

രഹസ്യമായി ബീഫു വിൽക്കുന്ന സ്ഥലത്ത് എത്തി ഫെനിയുടെ ഫോട്ടോ കാണിച്ചപ്പോൾ കക്ഷി അവിടെ നിത്യ സന്ദർശകൻ. ഇതനുസരിച്ച്്് തൊട്ടടുത്ത മർക്കപുര സ്റ്റേഷനിൽ ബന്ധപ്പെട്ടു കേസിന്റെ സ്വഭാവവും പ്രതിയെ കണ്ടെത്തിയതും വിശദീകരിച്ചു. എന്നാൽ നിസഹായവസ്ഥ പറഞ്ഞ് മർക്കപുര പൊലീസും കയ്യൊഴിയുകയായിരുന്നു. പിന്നീട് സഹായി ആയി വന്ന മലയാളിക്കൊപ്പം രഹസ്യക്യാമറയുമായി സംഘത്തിലെ ഒരു പൊലീസുകാരൻ ടാക്കൂർ കോളനിയിൽ കയറി. മദ്യത്തിനാണ് എന്ന് വ്യാജേന കോളനിയിൽ എത്തിയ പൊലീസുകാരൻ ഫെനിയുടെ താമസ സ്ഥലം കണ്ടെത്തി. കോളനിയിലെ കുപ്രസിദ്ധ വ്യാജവാറ്റുകാരിയുടെ വീടിന്റെ മുകളിലെത്ത നിലയിലാണ് കക്ഷി താമസം. പകൽ അവിടെ ചെന്ന് പ്രതിയെ പിടിക്കുക അസാധ്യം.

തിരികെ എത്തിയ പൊലീസുകാരൻ ഷൂട്ട് ചെയ്ത വീഡിയോ പരിശോധിച്ചശേഷം സ്ട്രക്ച്ചറും ഏര്യാപ്ലാനും അന്വേഷണ സംഘം തയ്യാറാക്കി, പുലർച്ചെ രണ്ടുമണിക്ക് കോളനിയിൽ കടന്ന അന്വേഷണ സംഘം ഫെനി താമസിച്ചിരുന്ന വീടിന്റെ വാതിൽ തകർത്ത്്് അകത്ത് കടന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്രതിക്ഷീത നീക്കമായിരുന്നുവെങ്കിലും പ്രതി ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് ഫെനിയെ കീഴ്പ്പെടുത്തി.ഇതിനിടെ ബഹളെ വെച്ച് ആളെ കൂട്ടാനുള്ള പ്രതിയുടെ ശ്രമവും പൊലീസ് പരാജയപ്പെടുത്തി. ഉടൻ തന്നെ ഫെനിയുമായി കോളനിയിൽ നിന്നും പുറത്ത് എത്തി തുടർന്ന് മർക്കപുര സ്്റ്റേഷനിൽ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയെങ്കിലും അവിടെത്തെ പൊലീസ് പഴയ നിലപാടിൽ തന്നെയായിരുന്നു.

ട്രാൻസിന്റ് വാറന്റ് വാങ്ങാൻ പ്രതിയെ ലാൽകോട്ട കോടതിയിൽ ഹാജരാക്കണമായിരുന്നു. അതിനുപോലും മർക്കപുര പൊലീസ് വാഹനം അനുവദിച്ചില്ല.. ഒടുവിൽ കേരള പൊലീസ് ടാക്സി പിടിച്ചാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. പിന്നീട് തീവണ്ടി മാർഗം കേരളത്തിലെത്തിച്ച ഫെനിയെ നെയ്യാർഡാം സ്റ്റേഷനിൽ എത്തിച്ചശേഷം കുട്ടിയുടെ മാതാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഫെനി ഇയാളാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് മറ്റു നടപടികളിലേക്ക് നീങ്ങിയത്. പ്രതി ഇപ്പോൾ റിമാന്റിലാണ്.. കുറ്റപത്രം അവസാനഘട്ടത്തിലും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
ശകുന്തളയെ കൊല്ലാൻ സജിത്തിനെ പ്രേരിപ്പിച്ചത് പെൺ സുഹൃത്ത്; പെൺവാണിഭ മാഫിയയെ നയിക്കുന്ന ഇടുക്കിക്കാരി ഗൂഢാലോചനയിലെ മുഖ്യ കണ്ണി; സജിത്തിന്റെ ആത്മഹത്യക്ക് ശേഷം ഗൾഫിലേക്ക് കടന്ന 26കാരി വാട്‌സ് ആപ്പ് പോലും ഉപയോഗിക്കാതെ ഒളിജീവിതത്തിൽ; സിനിമാക്കാരുടെ സ്വന്തക്കാരിയെ കണ്ടെത്താൻ കരുക്കൾ നീക്കി പൊലീസ്; വീപ്പയിൽ കോൺക്രീറ്റ് നിറച്ചുള്ള കൊലയിൽ ട്വിസ്റ്റുകൾ തുടരുന്നു
'ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ്'; പെൺകുട്ടികളെ അപമാനിച്ച് സംസാരിച്ച അദ്ധ്യാപകനെതിരെ വിദ്യാർത്ഥി പ്രതിഷേധം ഇരമ്പുന്നു; വിവാദ പരാമർശത്തിനെതിരെ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ നാളെ വത്തക്ക മാർച്ച്; ഹോളി ആഘോഷം കണ്ടാൽ കുരുപൊട്ടുന്ന മാനേജ്മെന്റിനെതിരെ കെഎസ് യുവിന്റെ നേതൃത്വത്തിൽ ഹോളി ആഘോഷവും
ചെങ്ങന്നൂരിൽ വോട്ട് തട്ടാൻ സിപിഐഎം നടത്തിയ നാടകം പൊളിഞ്ഞു; അവശനിലയിലായ മുൻ കോൺഗ്രസ് കൗൺസിലറെ ഏറ്റെടുത്തുവെന്ന് മാധ്യമവാർത്ത നൽകി; വീട്ടിലെത്തി പുല്ലു പറിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അനുവദിക്കുക മാത്രം ചെയ്തുവെന്നും വാർത്ത കണ്ട് ഞെട്ടിയെന്നും മുൻ കൗൺസിലർ സുജൻ ഐക്കര; സജി ചെറിയാന്റെ 'കരുണ'യ്ക്കെതിരേ കേസ് കൊടുക്കുമെന്നും സുജൻ
പഠനത്തിനായി പോകാനൊരുങ്ങി മൂന്നാറിലെ സിങ്കക്കുട്ടികൾ; കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ ശ്രമംതുടങ്ങി ഐപിഎസുകാരായ രാജമാണിക്യവും ഭാര്യ നിശാന്തിനിയും; ഒതുക്കിയപ്പോൾ വഴങ്ങാതെ ഡെപ്യൂട്ടേഷൻ വാങ്ങിപ്പോയ കളക്ടർ ബ്രോയുടെ പാതയിൽ നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥർ; രണ്ടുവർഷത്തിനിടെ 15 പേർ സംസ്ഥാനം വിട്ടപ്പോൾ അവധിയെടുത്ത് മാറിനിൽക്കുന്നത് എട്ടുപേർ; സീനിയർ ജൂനിയർ ഭേദമില്ലാതെ മിടുക്കന്മാരെ പിണറായി സർക്കാർ ഒതുക്കുന്നത് ഇങ്ങനെ
നിഷ ജോസ് കെ മാണിക്ക് എതിരായ ആക്ഷേപത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഷോൺജോർജ് നൽകിയ പരാതി പൊലീസ് തള്ളി; വേണമെങ്കിൽ സംഭവം നടന്ന പരിധിയിലെ കോടതിയെ സമീപിക്കാനും നിർദ്ദേശം; എങ്കിൽ കോടതിയിൽ പോകുമെന്ന് ഉറപ്പിച്ചുപറഞ്ഞ് പിസി ജോർജിന്റെ മകൻ; നിഷയുടെ 'ഈ ജീവിതത്തിന്റെ മറുവശം' കൂടുതൽ ചർച്ചകളിലേക്ക്
സ്‌റ്റേജുകൾ തകർക്കുന്ന വിധത്തിൽ നേതാക്കൾ വേദിയിലില്ല; വിരിപ്പും ചാരുതലയിണയും എടുത്തു മാറ്റി ന്യൂജൻ വേദിയൊരുക്കിയ രാഹുൽ മുതിർന്ന നേതാക്കൾക്കും 'വിശ്രമം' അനുവദിച്ചേക്കും; 'മാറ്റം ഇപ്പോഴാണ്' എന്ന പ്ലീനറി മുദ്രാവാക്യം ശരിവെച്ച് വർക്കിങ് കമ്മിറ്റിയിൽ യുവാക്കളെത്തും; തരൂരും സിന്ധ്യയും പൈലറ്റും തന്ത്രങ്ങൾ മെനയുന്ന കോർ കമ്മിറ്റിയാകും; പൊളിച്ചെഴുത്തിന് തുടക്കമിടുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷൻ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
എസ്‌ബിഐക്ക് ഉപഭോക്താവ് ഇപ്പോഴും വെറും അടിമകൾ മാത്രം; സ്‌ളിപ്പിൽ എഴുതിയതിനെ ചൊല്ലി വയോധികനായ ഇടപാടുകാരനെ കോഴഞ്ചേരിയിലെ ഒരു എസ്‌ബിഐ ഡെപ്യൂട്ടി മാനേജർ അപമാനിക്കുന്ന വീഡിയോ പുറത്ത്; ഇതേ മാനേജരാൽ അപമാനിക്കപ്പെട്ട മറ്റൊരു ഇടപാടുകാരൻ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; വിഷയം ഗൗരവമുള്ളതല്ലെന്ന മട്ടിൽ മറുനാടനോട് പ്രതികരിച്ച് മാനേജർമാരും പിആർഒയും; വിഷയത്തിൽ ലൈവ് ചർച്ചയുമായി മറുനാടൻ
കൊശമറ്റത്തെ പ്രതിസന്ധിയിലാക്കിയത് കോട്ടയത്തെ നേതാവിന്റെ 125 കോടിയുടെ നിക്ഷേപം മരുമകന്റെ ദുബായ് ആശുപത്രിക്ക് വേണ്ടി തിരിച്ചു വാങ്ങിയപ്പോൾ; രക്ഷിക്കാൻ പകരം നിക്ഷേപവുമായി എത്തിയത് എൽഡിഎഫിലെ ഉന്നതന്റെ കോട്ടയത്തെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ ബിനാമി; രഹസ്യ ഇടപാട് മനസിലാക്കി ബിജെപി നേതാക്കൾ ഇടപെട്ടപ്പോൾ ഇൻകം ടാക്സ് റെയ്ഡ്; കണക്കിൽ പെടാത്ത 300 കോടിയുടെ ഉറവിടം കണ്ടെത്തിയാൽ കുടുങ്ങുന്നത് വമ്പന്മാർ
ആരുമില്ലാത്ത സമയം നോക്കി പെൺസുഹൃത്ത് വീട്ടിലേക്ക് ക്ഷണിച്ചു: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 16കാരൻ നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണു: ഓട്ടോ പിടിച്ച് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: പത്തനംതിട്ടയിൽ അനന്തു എന്ന പ്ലസ് വൺകാരന് ദാരുണാന്ത്യം: ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
യൂത്ത് ഐക്കണായ സി.കെ.വിനീതിന്റെ മുമ്പിൽ വച്ച് എന്റെ സെർവിക്കൽ കോളറിൽ പിടിച്ചപ്പോൾ വേദന കൊണ്ടു കരഞ്ഞതിനാണ് എന്നെ ക്രൂരമായി തല്ലിയത്; കോർപറേറ്റ് 360 യും കെവിഎ സദാനന്ദൻ ചാരിറ്റിയും ഭർത്താവിന് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാനുള്ള മറകളെന്ന് ഭാര്യ ഡെമി; വാറ്റുകാരനിൽ നിന്നും സ്വന്തം വിമാനത്തിൽ പറക്കുന്ന കോടീശ്വരനായി മാറിയെന്ന് കൈരളിയും മമ്മൂട്ടിയും പിണറായിയും വിശ്വസിക്കുന്ന വരുൺ ചന്ദ്രന്റെ ഭാര്യ ഭർത്താവിൽ നിന്നേറ്റ പീഡനങ്ങളുടെ കഥയുമായി ഫേസ്‌ബുക്ക് ലൈവിൽ
മൂക്കിൽ മൈനർ ശസ്ത്രക്രിയക്ക് പോയ ടെക്നോപാർക്ക് എൻജിനീയറുടെ വീട്ടിലേക്ക് തിരികെ എത്തിയത് മൃതദേഹം; ജീവനക്കാരുടെ പിഴവുമൂലം ഓക്‌സിജൻ തടസ്സപ്പെട്ട് തലച്ചോറിന്റെ പ്രവർത്തനം നിലച്ച യുവാവിനെ പിന്നെയും ഐസിയുവിൽ കിടത്തി ലാഭം കൊയ്ത് ആശുപത്രി; രോഗി മാസ്‌ക് വലിച്ചൂരിയെന്ന് വാദിച്ച് തടിതപ്പാനും ശ്രമം; ഒടുവിൽ ആശുപത്രി മാറിയപ്പോൾ ആകെ പ്രവർത്തിച്ചിരുന്നത് ഹൃദയവും ശ്വാസകോശവും മാത്രം; കൊല്ലം മെഡിട്രീന ആശുപത്രിയുടെ ഉദാസീനത ഒരു യുവാവിന്റെ ജീവിതം പറിച്ചെടുത്തപ്പോൾ
അനാവശ്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി; കിടക്കാൻ നേരം കൈ മുട്ടിയതും അസ്വസ്ഥതയുണ്ടാക്കി; വാർത്തകളിൽ പറയുന്നതു പോലെ ഒന്നും ഞാൻ എഴുതിയിട്ടില്ല; ആരുടെയും പേരും ഞാൻ പറഞ്ഞിട്ടില്ല; നൂറ് നല്ല കാര്യങ്ങൾക്കിടയിൽ നിന്നും എന്തുകൊണ്ടാണ് ഒരു ചെറിയ പ്രശ്‌നം മാത്രം എടുത്തു കാണിക്കുന്നത്: ട്രെയിനിൽ വെച്ച് അപമാനിച്ച സംഭവത്തെ കുറിച്ച് ജോസ് കെ മാണിയുടെ ഭാര്യ മറുനാടനോട് മനസു തുറന്നു
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ
മുലയൂട്ടുന്ന അമ്മ സിന്ദൂരവും ആഭരണവും ഇട്ടു സവർണ്ണ മലയാളി പുരുഷബോധത്തെ തൃപ്തിപ്പെടുത്താനുള്ള ഒരു ലൈംഗിക പോർട്രൈറ്റ് അല്ല; ആ കവർ ഫോട്ടോ സദാചാര ഞരമ്പുകളിലേ വികാരം ജനിപ്പിക്കുന്നൂള്ളൂ; ഗൃഹലക്ഷ്മിയുടെ മാർക്കറ്റിങ് തന്ത്രത്തെ വിമർശിച്ച് രശ്മി ആർ നായർ: മറുപടി സ്വന്തം കുഞ്ഞിന് മുല കൊടുക്കുന്ന ചിത്രം സഹിതം