1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

നിറപറയുടെ ചിക്കൻ ചില്ലി പൗഡർ ഭക്ഷ്യയോഗ്യമല്ല; പൗഡറിൽ നിറയെ പുഴുക്കളും പ്രാണികളും; മസാലയിലെ ലബോറട്ടറി പരിശോധനാ ഫലം ഞെട്ടിക്കുന്നത്; തിരൂരിലെ മായം നിറപറയ്ക്ക് വിനയാകും; കടുത്ത നടപടിയെടുക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്; മറുനാടൻ ഇംപാക്ട്

March 11, 2016 | 12:25 PM | Permalinkഎം പി റാഫി

മലപ്പുറം: തിരൂരിൽ നിന്നും ചിക്കൻ മസാലയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറക്കെതിരെ നടപടിക്കൊരുങ്ങുന്നു. ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ നിറപറ ചിക്കൻ ചില്ലി പൗഡറിന്റെ പരിശോധനാഫലം പുറത്തു വന്ന സാഹചര്യത്തിലാണ് നടപടിയുമായി മുന്നോട്ടു പോകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടിവി അനുപമ വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് ഈ വിഷയത്തിൽ സമഗ്ര അന്വേഷണം സാധ്യമായത്.

ലാബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കിയ ചിക്കൻ ചില്ലിപൗഡർ ഭക്ഷ്യയോഗ്യമല്ലെന്നും സുരക്ഷിതമല്ലാത്ത ഭക്ഷണ പദാർത്ഥമാണെന്നുമാണെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. പൗഡറിൽ പുഴുക്കളും പ്രാണികളും നിറഞ്ഞ് ഉപയോഗയോഗ്യമല്ലെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമ നടപടികൾ നടത്തുക. കോഴിക്കോട് മാലാപറമ്പ് റീജണൽ അനാലിസീസ് ലബോറട്ടറിയിൽ പരിശോധനക്ക് അയച്ച ചിക്കൻ പൗഡറിന്റെ ഫലം കഴിഞ്ഞ ദിവസമാണ് അറിവായത്. ഫെബ്രുവരി 24ന് മുത്തൂർ താമസക്കാരനും താനൂർ കെ.പുരം സ്വദേശിയുമായ ടി.കെ മുസ്തഫ കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നൽകിയ പരാതിയെ തുടർന്നായിരുന്നു ചിക്കൻ പൗഡർ പരിശോധനക്ക് അയച്ചത്. തുടർന്ന് 14 ദിവസത്തെ പരിശോധനാപ്രക്രിയയ്ക്കു ശേഷമാണ് ഫലം അറിവായത്.

ലബോറട്ടറിയിൽനിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ടിന്മേൽ നടപടിക്കു ശുപാർശ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. ഭക്ഷ്യസുരക്ഷാ മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർ മുഖേന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കായിരിക്കും അനുമതി തേടി റിപ്പോർട്ട് സമർപ്പിക്കുക. അനുമതി ലഭിക്കുന്ന മുറക്ക് നിയമോപദേശം തേടി തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പുഴുക്കൾ കണ്ടെത്തിയ അതേ ബാച്ച് നമ്പറിലെ മറ്റു പാക്കറ്റുകൾ കമ്പനി അധികൃതർ മാർക്കറ്റുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതേ ബാച്ച് നമ്പറിലുള്ള ഏതാനും പാക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിൽ പ്രശ്‌നമുള്ളതായി കണ്ടെത്തിയിട്ടില്ല. ചിക്കൻ ചില്ലി പൗഡറിൽ ഉൾപ്പെടുത്തിയ ചേരുവകളിലെ കാലപ്പഴക്കമാവാം പാക്കറ്റിൽ പുഴുക്കൾ നിറയാൻ ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

ഫെബ്രുവരി 22ന് തിരൂരിലെ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ നിറപറ ചിക്കൻ ചില്ലി മസാലപ്പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. 2015 ജൂൺ അഞ്ചിന് പാക്ക് ചെയ്ത മസാല പൗഡറിന് നാലു മാസം കൂടി കാലാവധി ബാക്കിയുണ്ടായിരുന്നു. എന്നാൽ കാലാവധി തീരുംമുമ്പ് ചിക്കൻ പൗഡറിൽ കറുത്തതും വെളുത്ത നിറത്തിലുമുള്ള പുഴുക്കളെയും പ്രാണികളെയും കണ്ടെത്തുകയായിരുന്നു. കൂടാതെ നിറവ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. 28 രൂപയുടെ നൂറ് ഗ്രാം പാക്കറ്റ് ചിക്കൻ ചില്ലി മസാലപ്പൊടിയാണ് പുഴുക്കളെ കണ്ടെത്തിയിരുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് തിരൂർ നഗരസഭാ ആരോഗ്യ വകുപ്പിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ഉപഭോക്താവ് ടികെ മുസ്തഫ പരാതി സമർപ്പിക്കുകയായിരുന്നു. തുടർന്ന് ഫൂഡ് ആൻഡ് സേഫ്റ്റി കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ എൻ ഹലീൽ, മൊബൈൽ വിജിലൻസ് സ്‌ക്വാഡ് ഓഫീസർ പി.ജെ വർഗീസ് എന്നിവർ തിരൂരുലെത്തി തെളിവെടുപ്പ് നടത്തുകയും മസാലപ്പൊടി പരിശോധനക്കായി ലാബിലേക്ക് അയയ്ക്കുകയുമായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ദിവസം തിരൂർ നഗരസഭാ അധികൃതർക്ക് ഉപഭോക്താവ് പരാതി നൽകിയിരുന്നെങ്കിലും അധികൃതർ യാതൊരു നടപടിയും എടുത്തിരുന്നില്ല. തുടർന്ന് മറുനാടൻ മലയാളി സംഭവം പുറത്തു വിട്ടതോടെ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎഎസ് സംഭവത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് കോഴിക്കോട് നിന്നും എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചിക്കൻ പൗഡർ സീൽചെയ്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാവുന്ന ചിക്കൻ പൗഡറിനെതിരെ പരാതി ലഭിച്ചിട്ടും ഇതുവരെയും നടപടിയെടുക്കാൻ നഗരസഭാ അധികൃതർ തയ്യാറായില്ല. അതേസമയം നിറപറ കമ്പനി അധികൃതർ മുനിസിപ്പൽ ഭരണസമിതി അംഗങ്ങളെയും പരാതിക്കാരനെയും സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പരാതിക്കാരൻ നടപടിയുമായി മുന്നോട്ടു പോകുമെന്നറിയിച്ചതോടെ ഇവർ പിൻവാങ്ങി. എന്നാൽ കമ്പനി അധികൃതരിൽ നിന്നും പണം വാങ്ങിയെന്ന ആരോപണം നഗരസഭക്കു മേൽ വന്നതോടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി നഗരസഭയും തടിതപ്പി.

ഹൈക്കോടതി സ്റ്റേയുടെ മറവിൽ മായം കലർത്തിയ നിറപറ കറിപൗഡറുകൾ വീണ്ടും സംസ്ഥാന വ്യാപകമായി തകൃതിയായി വിറ്റെഴിക്കുന്നത്. മായംകലർത്തിയതും പുഴുവരിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത കറിപൗഡറുകൾ വിൽപന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിറപറക്കെതിരെ മാത്രം 78 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിലനിൽക്കുന്നത്. നേരത്തെ നിറപറയുടെ കറിപൗഡറിൽ അന്നജം മായമായി ചേർക്കുന്നത് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിറപറയുടെ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി എന്നിവയുടെ നിർമ്മാണവും വിപണനവും തടഞ്ഞ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടിവി അനുപമ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി വിപണിയിൽ സജീവമായ നിറപറ ജനങ്ങളെ വീണ്ടും മായം തീറ്റിക്കുന്നതായാണ് ഈ പരാതികളിൽ നിന്നും വ്യക്തമാകുന്നത്.

സ്റ്റേറ്റ് ഫൂഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്ററിനു കീഴിലെ വിവിധ റീജണൽ ഓഫീസുകളിലായി അസിസ്റ്റന്റു കമ്മീഷണർമാർക്കു ലഭിച്ച പരാതികൾ മാത്രം 150 നു മുകളിൽ വരും. ഈ പരാതികളെല്ലാം നിറപറ കറിപൗഡർ കമ്പനിക്കെതിരെയാണ്. ഇതിൽ 78 പരാതികളിൽ കേസെടുത്ത് നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റു പരാതികളിൽ പരിശോധന തുടരുകയുമാണ്. ഏറ്റവും കൂടുതൽ മായം കലർത്തിയ കറിപൗഡറുകൾ വിറ്റൊഴിക്കുന്നത് കോഴിക്കോട് റീജണലിനു കീഴിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മലബാർ ജില്ലകളിൽ നിന്നും നിറപറ കറിപൗഡറിനെതിരെ കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത കേസുകളെല്ലാം സമാന സ്വഭാവം പുലർത്തുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.

നിറപറയുടെ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ചിക്കൻ മസാല, ചിക്കൻ ചില്ലി മസാല, കുരുമുളക് പൊടി എന്നിവയിലാണ് മായം ചേർത്ത് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം കറിപൗഡറുകൾ നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ചില മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് തൂക്കം കൂട്ടുന്നതിനായി വ്യാപകമായി മായം കലർത്തുന്നത്. 20 ശതമാനം മുതൽ 70 ശതമാനം വരെ സ്റ്റാർച്ച് ആഡ് ചെയ്തിരിക്കുന്നതായി ഏറ്റവും ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. ഇതിൽ അരിപ്പൊടി, ഗോതമ്പ് പൊടി, പിണ്ണാക്ക്, മറ്റു വിലകുറഞ്ഞ പൊടികളും അതിന്റെ അവശിഷ്ടങ്ങളും വരെയാണ് മസാലപ്പൊടികളിൽ ചേർക്കുന്നത്. ചില രാസ പദാർത്ഥങ്ങളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ എല്ലാ ജില്ലകളിലും നിറപറക്കെതിരെ കേസുകളുണ്ട്. നേരത്തെ കർഷന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നോട്ട് പോയത് ഏറെ എതിർപ്പുകൾക്കും സമ്മർദങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി തുടർന്ന് പോകാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. നിറപറക്കെതിരെ വർഷങ്ങൾക്കു മുമ്പേ പരാതികൾ ലഭിച്ചിരുന്നു. എന്നാൽ കമ്പനി അധികൃതരുടെ സ്വാധീനവും സമ്മർദവും നടപടി കടലാസിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ നിരന്തരമായ പരാതിയെ തുടർന്ന് ഭക്ഷസുരക്ഷാ വിഭാഗം കഴിഞ്ഞ മൂന്ന് വർഷമായി നിറപറ കമ്പനിയെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് വാണിംങ് നോട്ടീസ് നൽകിയെങ്കിലും ഇതിന് യാതൊരു വിലയിൽ കമ്പനി കൽപിച്ചിരുന്നില്ല. പിന്നീട് നിരോധനം നടപ്പാക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേവാങ്ങിച്ച് വിപണനം തുടർന്നെങ്കിലും ഇതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.

തുടർന്ന് ഹൈക്കോടതി വീണ്ടും സാമ്പിൾ പിശോധ നടത്താൻ ഉത്തരവിട്ടു. പിന്നീട് നടത്തിയ സാമ്പിളുകളിലും മായം കണ്ടെത്തിയിട്ടുണ്ട് . ഈ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണിപ്പോൾ. ഇതിന്റെ നടപടിക്രമങ്ങൾ നടന്നു വരുന്നതിനിടെയാണ് മലപ്പുറം തിരൂരിൽ ഉപഭോക്താവിന്റെ പരാതി നിറപറക്കെതിരെ ലഭിച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
ജോബിന്റെ കുടുംബ വീട്ടിൽ പോയത് പ്രകോപനമായി; പുത്രന്റെ ചോദ്യ ശരങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടിയപ്പോൾ ചെയ്തതുകൊടുംപാതകം; പെട്ടെന്നുള്ള പ്രകോപനത്തിൽ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി; ജയമോളുടെ വെളിപ്പെടുത്തൽ വിശ്വസിക്കാതെ പൊലീസ്; മൃതദേഹം കത്തിക്കാൻ പരസഹായം കിട്ടിയിട്ടുണ്ടെന്നും വിലയിരുത്തൽ
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
എത്രയും പെട്ടെന്ന് പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ചു; മകളെ ഉപേക്ഷിച്ച് മുങ്ങിയ ഭാര്യയെ വേണ്ടെന്ന നിലപാടിൽ ഭർത്താവും; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രവീണ കഴിയുന്നത് ചൊക്ലിയിലെ കുടുംബ വീട്ടിൽ; ആരേയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാതെ വിവാദ നായിക; ഇനി മൊബൈൽ ഷോപ്പുടമയെ കാണാൻ അനുവദിക്കില്ലെന്ന പറഞ്ഞ് ബന്ധുക്കളും; അംജദ് ഇപ്പോഴും ജയിലിൽ; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടത്തിൽ ഇനിയും ദുരൂഹതകൾ
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
അടുക്കളയിൽ സ്ലാബിലിരുന്ന മകന്റെ കഴുത്തിൽ ഷാൾ മുറുക്കിയപ്പോൾ താഴെ വീണു; കൈയും കാലും വെട്ടിമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിച്ചുവെന്ന് ജയമോളുടെ മൊഴി; അമ്മയ്ക്ക് വട്ടാണെന്ന് പറഞ്ഞ് മകൻ കളിയാക്കാറുണ്ടായിരുന്നുവെന്ന് അച്ഛൻ; കളിയാക്കുമ്പോൾ ഭാര്യ വൈലന്റാകുമായിരുന്നുവെന്ന് വെളിപ്പെടുത്തി ജോബും; കുണ്ടറയെ ഞെട്ടിച്ച ക്രൂരതയിൽ അന്വേഷണം തുടരുന്നു
തങ്കക്കുടം പോലത്തെ കൊച്ചിനെ ആ ദുഷ്ട കൊന്നു കളഞ്ഞല്ലോ.. അമ്മയായ അവൾക്ക് ഇതെങ്ങനെ കഴിഞ്ഞു എന്ന് വിലപിച്ച് അമ്മച്ചിമാർ; ഒന്നുമറിയാത്തതു പോലെ നാട്ടുകാർക്ക് മുമ്പിൽ നാടകം കളിച്ചെന്ന് അമർഷത്തോടെ പറഞ്ഞ് അയൽവാസി സ്ത്രീകളും; ജയമോൾ കൊന്നു കത്തിച്ച മകൻ ജിത്തുജോബിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; കൊടും ക്രൂരതയുടെ നടുക്കം വിട്ടുമാറാതെ നാട്ടുകാർ കടുത്ത രോഷത്തിൽ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
നീയെന്നെ ചതിക്കരുതെന്ന് നടി സുനിയോട് പറയുന്നത് കേട്ടു; നിന്നെ ഏൽപ്പിച്ചയാളെ എനിക്ക് പൂർണ്ണ വിശ്വാസമാണെന്നും; ആക്രമണം ഒത്തുകളിയെന്ന് മാർട്ടിൻ മൊഴി നൽകിയെന്ന് റിപ്പോർട്ട്; നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും ഉള്ള വെളിപ്പെടുത്തൽ രണ്ടാം പ്രതിയുടെ മൊഴിയോ? ദിലീപിനെ രക്ഷിക്കാനുള്ള കള്ളക്കളിയെന്ന് പൊലീസും; മലയാളി ഏറെ ചർച്ച ചെയ്ത വിവിഐപി കേസിൽ വീണ്ടും ട്വിസ്റ്റ്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും