Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോർപ്പറേഷൻ നെൽ കൃഷി ഇറക്കിയതുകൊട്ടും കുരവയുമായി; പരിപാലിക്കാൻ ആളില്ലാതായതോടെ നെല്ല് നശിച്ചു വെണ്ണീറായി; പത്മനാഭി സ്വാമീ ക്ഷേത്രത്തിലേക്ക് നിറപുത്തരിക്ക് നെല്ലില്ലാതായതോടെ പുറത്ത് നിന്നും വാങ്ങി കൊടുക്കും; ലക്ഷങ്ങൾ പൊടിച്ച് കൃഷി ഇറക്കിയിട്ട് വീണ്ടും സർക്കാർ ഫണ്ടിൽ നെല്ല് വാങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് ഖജനാവ് മുടിക്കൽ കഥ ഇങ്ങനെ

കോർപ്പറേഷൻ നെൽ കൃഷി ഇറക്കിയതുകൊട്ടും കുരവയുമായി; പരിപാലിക്കാൻ ആളില്ലാതായതോടെ നെല്ല് നശിച്ചു വെണ്ണീറായി; പത്മനാഭി സ്വാമീ ക്ഷേത്രത്തിലേക്ക് നിറപുത്തരിക്ക് നെല്ലില്ലാതായതോടെ പുറത്ത് നിന്നും വാങ്ങി കൊടുക്കും; ലക്ഷങ്ങൾ പൊടിച്ച് കൃഷി ഇറക്കിയിട്ട് വീണ്ടും സർക്കാർ ഫണ്ടിൽ നെല്ല് വാങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് ഖജനാവ് മുടിക്കൽ കഥ ഇങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: ശ്രീ പത്മനാഭി സ്വാമീ ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടം മൈതാനത്ത് വിതച്ച നെല്ല് പരിപാലിക്കാനാളില്ലാതെ നശിച്ചു. ക്ഷേത്രാവിശ്യത്തിനായുള്ള നെല്ല് ഇതോടെ കേർപ്പറേഷൻ പുറത്ത് നിന്ന് വാങ്ങി സമർപ്പിക്കുമെന്നാണ് സൂചന. സർക്കാർ ഫണ്ടോടു കൂടി കൃഷി ഇറക്കി ലക്ഷങ്ങൾ നശിപ്പിച്ച കോർപ്പറേഷനെതിരെ ഇതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പുത്തരിക്കണ്ടം മൈതാനത്തെ കണ്ടത്തിൽ കൃഷി ചെയ്ത് ശുദ്ധിയോടെ പരിപാലിക്കുന്ന നെൽകതിരുകൾ ശ്രീപത്മനാഭ സ്വാമിക്കു കാഴ്ചവയ്ക്കുന്നതാണ് കീഴ്‌വഴക്കം. നിറപുത്തരി എന്നാണ് ഇത് അറിയപ്പെടുന്നത്. രാജ ഭരണ കാലത്ത് നടന്നു വന്നിരുന്ന കീഴ് വഴക്കം സർക്കാർ ഭരണമായതോടെ നിന്നു പോയിരുന്നു. പുത്തരിക്കണ്ടം പിന്നീട് മൈതാനമാക്കി മാറ്റുകയും ചെയ്തു. എന്നാൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് സർക്കാർ ചെലവിൽ പണ്ട് നടന്നു വന്നിരുന്ന ഏർപ്പാട് തുടരുകയായിരുന്നു. മൈതാനത്തിന്റെ ഒരു ഭാഗത്ത് കൃഷി തുടങ്ങി.

രാജാവ് സമർപ്പിച്ചു വന്നിരുന്ന പതിവിന് പകരം മേയറാണ് സമർപ്പണം നടത്തി പോരുന്നത്. കൃഷി നടത്താനായി സർക്കാർ പ്രത്യേകം ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഇത് ആഘോഷമായി കൊണ്ടാടുകയും ചെയ്തു. രാജാവ് മൈതാനം നഗരസഭയ്ക്കു മൈാറിയപ്പോഴുണ്ടാക്കിയ ഉടമ്പടിയിലും ഇവിടെ ഒരു ഭാഗം കണ്ടമായി തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കോർപ്പറേഷൻ ഭരണസമിതി ഇത് കൃത്യമായി പിന്തുടർന്നു വന്നിരുന്നതാണ്. ആഘോഷമായി തന്നെ പുത്തരിക്കണ്ടത്തുകൊയ്ത്തു നടത്തി, തലചുമടായി അത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിക്കുകയും ചെയ്തു പോന്നിട്ടുണ്ട്.

പതിവുപോലെ ഇക്കുറിയും പുത്തരിക്കണ്ടം കണ്ടത്തിൽ കൃഷി ഇറക്കി. കുടപ്പനക്കുന്ന് കൃഷിഭവൻ കാർഷിക കർമ്മസേനയ്ക്കായിരുന്നു ചുമതലയെന്നാണ് വിവരം. പരിപാലിക്കാനായി ജീവനക്കാരെയും നിയോഗിച്ചു. വേനൽക്കാലത്ത് ഇവിടെ ദിവസവും വണ്ടിയിൽ വെള്ളവുമെത്തിച്ച് ഒഴിച്ചു. എന്നാൽ കൃഷി പരിപാലിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ അതിനു തയാറായില്ലെന്നു മാത്രമല്ല, ബന്ധപ്പെട്ട ഹെൽത്ത്, എൻജിനിയറിങ് വിഭാഗങ്ങൾ ഇക്കാര്യത്തിൽ മേൽനോട്ടവും വഹിച്ചില്ല. അതായത് കൃഷിയിറക്കിയ ശേഷം കോർപ്പറേഷൻകാർ ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ഇതുമൂലം അഴുകിയും പട്ടും പോയ നെൽചെടികൾക്കു പകരം വളർന്നിരിക്കുന്നത് കാട്ടുചെടികൾ മാത്രം. ഇതോടെയാണ് ക്ഷേത്രത്തിലേക്ക് പുറത്ത് നിന്നും നെല്ല് വാങ്ങാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഇതിനും സർക്കാർ ഫണ്ട് തന്നെയാണ് ആശ്രയം.

ഇതിനായി ചെലവഴിച്ച ലക്ഷങ്ങൾ പഴായത് ബന്ധപ്പെട്ടവരിൽ നിന്ന് തിരികെ പിടിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഗ്രോബാഗുകളിലും മറ്റ് വയലുകളിലും നഗരസഭയുടെ നേതൃത്വത്തിൽ കൃഷിചെയ്ത നെൽകതിരുകളാണ് എത്തിച്ചതെന്ന് ഉദ്യോഗസ്ഥർ രഹസ്യമായെങ്കിലും സമ്മതിക്കുന്നു. ശുദ്ധിയോടെ വിശ്വാസപൂർവ്വം ചെയ്യേണ്ട കൃഷിക്കു പകരമാണോ ആരോ എവിടെയോ കൃഷി ചെയ്ത നെൽകതിരുകൾ എത്തിച്ചതെന്ന ചോദ്യം വിശ്വാസികൾ ഉയർത്തുന്നു. ഗ്രോബാഗിൽ കൃഷി ചെയ്യാനായിരുന്നെങ്കിൽ ആ ദൗത്യം തങ്ങൾ ഏറ്റെടുക്കുമായിരുന്നുവെന്നും വിശ്വാസികൾ പ്രതികരിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടും മൗനം പാലിച്ച ഭരണസമിതിയുടെയും ദേവസ്വം വകുപ്പിന്റെയും നടപടികളും വിവാദമാവുകയാണ്.



പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ ആദ്യ ദീപം തെളിയിച്ചത് ഒരു പുലയ സ്ത്രീയാണെന്ന് വിശ്വസിച്ച് പോരുന്നു. അന്നുമുതൽ വിഗ്രഹത്തിന് നേദിക്കാനുള്ള അരിയും ഈ പുലയകുടുംബത്തിൽ നിന്നായിരുന്നു കൊണ്ടുവന്നിരുന്നത്. അതിനായി പുത്തരിക്കണ്ടം എന്ന പാടം ആ കുടുംബത്തിന് വില്വമംഗലം ദാനം ചെയ്തു എന്നാണ് കഥ. അതുകൊണ്ട് തന്നെ കാലാകാലങ്ങളിൽ ഇവിടെ നിന്നാണ് നെല്ല് നിറപുത്തിരിക്ക് കൊണ്ടു വന്നിരുന്നത്. ഇത് കാലക്രമേണ നിന്നു.

ഇതോടെയാണ് കോർപ്പറേഷന്റെ നേതൃത്തിൽ പുതിയ ആശയവുമായെത്തിയത്. എന്നാൽ ഇതിന്റെ പേരിൽ നടക്കുന്ന കൃഷി ഖജനാവ് കൊള്ളയടിക്കൽ മാത്രമാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP