1 usd = 68.04 inr 1 gbp = 89.62 inr 1 eur = 78.87 inr 1 aed = 18.53 inr 1 sar = 18.14 inr 1 kwd = 225.00 inr

Jun / 2018
20
Wednesday

ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ

August 17, 2017 | 09:59 AM IST | Permalinkചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന കേസിൽ 38 കൊല്ലം തടവ് ശിക്ഷ വിധിച്ചതോടെ 5000 കോടിയുടെ ആസ്തികൾ തട്ടിയെടുക്കാൻ വ്യവസായിയുടെ സഹോദരങ്ങൾ ശ്രമം തുടങ്ങി. ഇതോടെ ജയിലിലുള്ള നിസാം ഇടപെടലുകൾ വീണ്ടും സജീവമായി. തന്റെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണി സഹോദരൻ അബ്ദുൾ റസാഖിന് എഴുതി നൽകിയിരുന്നു. ഇതുപയോഗിച്ച് സ്വത്തുകൾ തട്ടിയെടുക്കാനാണ് ശ്രമം. ഇത് തിരിച്ചറിഞ്ഞാണ് മുഹമ്മദ് നിസാം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് സൂചന. കണ്ണൂർ ജയിലിലെ ലാൻഡ് ലൈനിൽ നിന്നായിരുന്നു ഫോൺവിളി. നിസാമിനെ കൂടുതൽ വെട്ടിലാക്കാനായി ഈ ഫോൺ വിളി പൊലീസിൽ പരാതിയാക്കുകയാണ് സഹോദരങ്ങൾ. ഇതോടെ കിങ്‌സ് ഗ്രൂപ്പിലെ തമ്മിലടി മറനീക്കി പുറത്തുവരികയാണ്.

കിങ്‌സ്‌സ് പേസ് സ്ഥാപനത്തിലെ മാനേജർ ചന്ദ്രശേഖരനാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. നിസാം ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയുൾപ്പടെയാണ് ചന്ദ്രശേഖരൻ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിസാമിന്റെ ഉടമസ്ഥതയിലുള്ള കിങ് സ്‌പേസ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിൽ കുറെ വർഷങ്ങളായി മാനേജരായി പ്രവർത്തിച്ചു വരികയാണ് ചന്ദ്രശേഖരൻ. ഓഫീസിലെ ഒരു ഫയൽ ഉടൻ കണ്ണൂരിലെ സെൻട്രൽ ജയിലിൽ എത്തിക്കണമെന്നായിരുന്നു നിസാം ഫോണിലൂടെ ആവശ്യപ്പെട്ടത്. സംസാരിക്കുന്നതിനെ തന്നെ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും ചന്ദ്രശേഖരൻ പരാതിയിൽ പറയുന്നുണ്ട്.

രണ്ടര വർഷത്തിനിടെ ഇരുപത് തവണ ജയിലിൽ പോയി കണ്ടെന്നും അപ്പോഴെല്ലാം വളരെ മോശമായാണ് നിസാം പെരുമാറിയത്. തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ സഹോദരന്മാർക്കൊപ്പം നിന്ന് സ്വത്ത് തട്ടിയെടുക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്നാണ് നിസാമിന്റെ സംശയം. ഈ സാഹചര്യത്തിലാണ് ഫയൽ മടക്കി ചോദിച്ചത്. തന്റെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോർണിയാണ് നിസാം മടക്കി ചോദിക്കുന്നതെന്നാണ് സൂചന. നിസാമിന്റെ ഭാര്യയേയും മറ്റും സ്ഥാപന നടത്തിപ്പിൽ നിന്ന് പൂർണ്ണമായും അകറ്റി വ്യവസായ സാമ്രാജ്യം സ്വന്തമാക്കാനാണ് അബ്ദുൾ റസാഖിന്റെ ശ്രമം. സെക്യൂരിറ്റിക്കാരനെ വണ്ടിയിടിച്ച് കൊന്ന കേസിൽ നിസാമിനെ 36 കൊല്ലത്തേക്കാണ് ശിക്ഷിച്ചത്. ഇതോടെ ജീവിതാന്ത്യം വരെ നിസാം ജയിലിൽ കിടക്കുമെന്നും ഉറപ്പായി. ഈ സാഹചര്യത്തിലാണ് ആസ്തി മുഴുവൻ തട്ടിയെടുക്കാൻ നിസാം കരുതലോടെ ശ്രമം നടത്തിയത്.

പണത്തിന് മുകളിൽ കിടന്നുറങ്ങിയ അഢംബരത്തിന്റെ അവസാന വാക്കായ വ്യവസായി ആയിരുന്നു മുഹമ്മദ് നിസാം എന്ന തശ്ശൂർ സ്വദേശി. ഈ പണത്തിന്റെ ഹുങ്ക് തലയ്ക്ക് പിടിച്ചപ്പോഴാണ് ചന്ദ്രബോസ് എന്ന സാധാരണക്കാരനെ ആഡംബര വാഹനം ഇടിപ്പിച്ചും മർദ്ദിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ, ചന്ദ്രബോസ് വധക്കേസ് കേരള മനസ്സാക്ഷിയെ തന്നെ ഉണർത്തുന്ന കേസായി മാറിയപ്പോൾ മാളിക മുകളേറിയ ഈ മന്നന് ഗോതമ്പുണ്ട തിന്ന് അഴിയെണ്ണാനായി യോഗം. പണം കൊടുത്ത് കോടതി വിധിയെയും വിലയ്ക്കു വാങ്ങാമെന്ന ശ്രമത്തിന്റെ പരാജയം കൂടിയാണ് നിസാമിനെതിരായ കോടതി വിധിയിൽ വ്യക്തമാക്കുന്നത്. അപ്പോഴും പ്രതീക്ഷയിലായിരുന്നു നിസാം. അതും അവസാനിക്കുകായണ്. സഹോദരങ്ങൾ പോലും നിസാമിനെ കൈവിടുകയാണ്. അതിന്റെ തെളിവാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകൾ മാത്രം നിസാമിന് ഉണ്ടായിരുന്നു. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രമായി ഒരു ഫെരാരി നിസാമിനുണ്ട്. ആറു കോടിയിലധികം വിലയുള്ള റോൾസ്റോയ്സ് ഫാന്റം രണ്ട്, മൂന്നു കോടി വിലയുള്ള ബന്റ്ലി, കോടികളുടെ പട്ടികയിലുള്ള മേബാക്ക്, ലംബോർഗ്നി, ജാഗ്വാർ, ആസ്റ്റൻ മാർട്ടിൻ, റോഡ് റെയ്ഞ്ചർ, ഹമ്മർ, പോർഷേ, ഫെരാരി, ബി.എം.ഡബൽയു എന്നിവയുടെ വിവിധ മോഡലുകൾ നിസാമിനുണ്ട്. നിസാം ബൈക്കുകൾ അലങ്കരിക്കാൻ ഉപയോഗിച്ചത് അസ്ഥികൂടങ്ങൾ വരെയായിരുന്നു എന്നതും പുറത്തുവന്ന വാർത്തകളായിരുന്നു. പൽസ്റ്റിക് നിർമ്മിത അസ്ഥികൂടങ്ങളുടെ മാതൃക ബൈക്കിൽ ചാർത്തിയായിരുന്നു നിസാമിന്റെ യാത്രകൾ. തലയോട്ടിയും വാരിയെല്ലും കാലുകളും ഉൾപ്പെടെ ബൈക്കോളം നീളമുള്ള അസ്ഥികൂടം. പുകക്കുഴൽ മറച്ച് ഇരുമ്പ് ചങ്ങലകളാൽ ബലമായി ഘടിപ്പിച്ചിരിക്കുന്നു. പഴയ തലമുറയുടെ ഹരമായ രാജ്ദൂത് ബൈക്കിൽ അസ്ഥികൂടവും ചാർത്തിയാണ് തൃശൂരിലെ ഗ്രാമങ്ങളിലൂടെ നിസാം അതിവേഗത്തിൽ പാഞ്ഞിരുന്നത്. അസ്ഥികൂടം ചാർത്തിയ ബൈക്കിനൊപ്പം കാറുകൾ വാങ്ങിക്കൂട്ടിയും നിസാം ലഹരികാട്ടി. കോടികൾ വിലമതിക്കുന്ന കാറുകൾക്ക് ഇഷ്ടനമ്പറായ 777 ലഭിക്കാനും ലക്ഷങ്ങൾ മുടക്കി.

തൃശൂർ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ വസതികളിലാണ് ഈ വാഹനങ്ങൾ ഉള്ളത്. കൊലക്കേസിൽ അറസ്റ്റിലായതോടെയാണ് നിസാമിന്റെ സാമ്പത്തിക കരുത്ത് വാർത്തകളിൽ നിറഞ്ഞത്. കാറുകളോടുള്ള കമ്പവും പുറത്തുവന്നു. സംസ്ഥാനത്ത് ഇരുപതിലധികം ആഡംബര കാറുകൾ കൈവശമുള്ള ഏക വ്യവസായി നിസാമായിരിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇയാൾക്ക് 5000 കോടിയോളം രൂപയുടെ ആസ്തിയുമുണ്ടായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും തിരുനൽവേലിയിൽ ബീഡികമ്പനിയും നടത്തുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. നിസാം അകത്തായതോടെ ഈ സ്ഥാപനങ്ങളുടെ എല്ലാം നിയന്ത്രണം സഹോദരങ്ങൾക്കായി. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചു നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു നിസാമിന്. 38 കൊല്ലത്തോളം നിസാമിന് ജയിലിൽ കിടിക്കേണ്ടി വരുന്ന തരത്തിലായിരുന്നു ചന്ദ്രബോസ് വധക്കേസിലെ ശിക്ഷാ വിധി. ഇത് അനുസരിച്ച് എൺപത് വയസ്സുവരെ ജയിലിൽ കിടക്കണം. ഇത് മനസ്സിലാക്കിയാണ് സഹോദരങ്ങൾ സ്വത്തിൽ കണ്ണ് വച്ചത്.

എന്നാൽ ഇതെല്ലാം ജയിലിൽ കിടന്ന് നിസാം മനസ്സിലാക്കി. തന്നേയും തന്റെ ഭാര്യയേയും ഒഴിവാക്കി സ്വത്തുക്കൾ അടിച്ചെടുക്കാനുള്ള നീക്കത്തോട് പ്രതികരിച്ചു. സ്ഥാപനത്തിൽ നിസാം നിയോഗിച്ച വിശ്വസ്തർ ഇപ്പോഴുമുണ്ട്. ഇവരാണ് നിസാമിന്റെ അനുമതിയില്ലാതെ കമ്പനികളിൽ നടക്കുന്ന കാര്യങ്ങൾ അറിയിച്ചത്. ഇത് ചോദ്യം ചെയ്തു. സഹോദരർ ചതിക്കില്ലെന്നായിരുന്നു വിശ്വാസം. എന്നാൽ സമർത്ഥമായി കരുക്കൾ നീക്കിയ സഹോദർ നിസാമിന്റെ ഫോൺ പോലും റിക്കോർഡ് ചെയ്തു. അകൽച്ച തുടങ്ങിയതോടെ നിസാമിനെ ഒറ്റാൻ സഹോദരങ്ങൾ തീരുമാനിച്ചു. അങ്ങനെ അഴിക്കുള്ളിലെ ഫോൺ വിളി പുറം ലോകത്ത് എത്തി. ഇത് വിവാദവുമായി. എന്നാൽ എങ്ങനേയോ ആ കേസ് ഒതുക്കി തീർത്തു. കഴിഞ്ഞ വർഷം പൊലീസ് അകമ്പടിയോടെ ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു ഭീഷണിയെന്നു കോൾ വന്ന സമയം വ്യക്തമായിരുന്നു. ഇത് ഏറെ വിവാദവുമുണ്ടാക്കി. എല്ലാം കെട്ടടങ്ങിയെന്ന സ്ഥിതി വന്നപ്പോഴാണ് വീണ്ടും ഫോൺ വിളി വിവാദത്തിൽ നിസാം കുടുങ്ങുന്നത്.

ഇത്തവണ ജയിലിൽ നിന്നാണ് വിളി. ലാൻഡ് ഫോണിൽ നിന്നാണ് മാനേജരെ വിളിച്ചിരിക്കുന്നത്. ജയിലിൽ നിന്ന് അത്യാവശ്യ ഫോണുകൾ ചെയ്യാൻ തടവ് പുള്ളികൾക്ക് അധികാരമുണ്ട്. ഇതാണോ നിസാം വിനിയോഗിച്ചതെന്ന് പൊലീസ് പരിശോധിക്കും. ഗുരുവായൂർ എഎസ്‌പിക്കാണ് അന്വേഷണ ചുമതല. ഏതായാലും നിസാമിനെ എങ്ങനേയും പുറത്തു കൊണ്ടു വരാനുള്ള ഭാര്യയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഈ നീക്കം. നാട്ടുകാരെ കൊണ്ട് ഒപ്പിട്ടു വാങ്ങിയും മാനസികരോഗിയെന്ന് വ്യക്തമാക്കിയുമെല്ലാം പുറത്തിറക്കാനുള്ള നീക്കം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെ നിസാം പാവമാണെന്ന മാനുഷിക അഭ്യർത്ഥനയുമായി ഭാര്യ രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളുടെ വിശ്വസ്തൻ പുതിയ പരാതിയുമായി എത്തുന്നത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പിഡിപ്പിക്കു വേണ്ടി പ്രഖ്യാപിച്ച വെടി നിർത്തൽ മുതലെടുത്ത് ഭീകരർ അഴിഞ്ഞാടിയതോടെ സഖ്യത്തെ എന്നും എതിർത്തിരുന്ന ആർഎസ്എസ്സിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാനാവാതായി; കശ്മീരിൽ കാവിക്കൊടി പാറിക്കാനുള്ള നീക്കം പാളിയതോടെ ഭരണം തന്നെ ഉപേക്ഷിച്ചു ബിജെപി; ഇനി ഭീകര വിരുദ്ധ പോരാട്ടത്തിന്റെ കാഠിന്യം കൂട്ടും: തെരഞ്ഞെടുപ്പിന് മുൻപ് ഇൻഡോ- പാക് യുദ്ധം തന്നെ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല.
കല്യാൺ മുതലാളിയെ കുറിച്ച് സത്യം പറഞ്ഞപ്പോൾ പൊലീസ് ഏമാന്മാർക്ക് വല്ലാതങ്ങു നൊന്തു; വാർത്ത പ്രസിദ്ധീകരിച്ച മറുനാടനെതിരെ കേസെടുക്കാൻ ധൈര്യമില്ലാത്തതിനാൽ പൊലീസ് ഷെയർ ചെയ്ത ചെറുപ്പക്കാരെ വേട്ടയാടുന്നു; മൊബൈൽ ഫോൺ പിടിച്ചെടുത്തും കോടതിയിൽ ഹാജരാക്കിയും പൊലീസ് പീഡനം; പ്രതി ചേർക്കപ്പെട്ടവരുടെ കേസ് സൗജന്യമായി ഏറ്റെടുത്ത് മറുനാടൻ
'നിങ്ങൾ മുസ്ലീമായതിനാൽ എനിക്ക് നിങ്ങളുടെ ജോലിയിൽ വിശ്വാസമില്ല; കാരണം കസ്റ്റമർ സർവ്വീസിന് ഖുർആനിൽ വ്യത്യസ്തമായൊരു വേർഷനാണുള്ളത്'; തന്റെ പരാതി മുസ്ലീങ്ങൾ നോക്കേണ്ടെന്ന് എയർടെൽ ഉപഭോക്താവ്; അനുകൂല മറുപടി നൽകിയ കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം; ഇനി എയർടെല്ലിൽ തുടരില്ലെന്ന് പ്രഖ്യാപിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അടക്കമുള്ള പ്രമുഖർ
തൊഴിലാളി യൂണിയനുകളുടെ നട്ടെല്ല് തല്ലിയുടയ്ക്കാൻ ഉറച്ച് തച്ചങ്കരി; രണ്ട് വർഷമായി യൂണിയൻ പോലും മിണ്ടാൻ പേടിച്ചിരുന്ന ശമ്പള വർധന ചർച്ചയാക്കി സിഎംഡി; വെള്ളാനകളെ പിണ്ടം വച്ച് തുടങ്ങിയതോടെ ജോലിയെടുക്കുന്ന ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കുന്ന കാര്യം ആലോചിച്ച് ടോമിൻ; യൂണിയൻ പ്രവർത്തനം നിർത്തി ജീവനക്കാർ കെസ്ആർടിസിയെ നന്നാക്കാൻ രംഗത്തിറങ്ങി തുടങ്ങി
തലയിലും മുഖത്തും കയ്യിലുമായി ഉണ്ടായത് പതിനഞ്ചോളം മുറിവുകൾ; പ്രതി പതിനാറുകാരനാണെന്ന് അറിഞ്ഞപ്പോൾ പ്രൊഫഷണൽ കില്ലറെ അന്വേഷിച്ച് നടന്ന പൊലീസും ഞട്ടി; അരക്കിണറിലെ ആമിനയെ കൊല്ലാൻ കൗമാരക്കാരന് പ്രചോദനമായത് ആക്ഷൻ സിനിമകൾ: അതിവിദഗ്ദമായി തെളിവുകൾ നശിപ്പിച്ചു മുങ്ങിയ 16കാരനെ പിടികൂടാൻ സഹായമായത് മുറിക്കുള്ളിൽ നിന്നും കിട്ടിയ ബട്ടൻസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
പൃഥ്വിരാജിനെ ലാലിനെ കൊണ്ട് 'കടക്ക് പുറത്തെന്ന്' പറയിച്ചു; വിശ്വസ്തരെ കുത്തി നിറച്ച് 'അമ്മ'യെ കൈക്കലാക്കി കരുത്ത് കാട്ടി; മമ്മൂട്ടിയെ നായകനാക്കി സംവിധായകനാകാനുള്ള തയ്യാറെടുപ്പും; മകളുടെ കൈപിടിച്ച് 'അമ്മ വീട്ടിലെത്തി' മഞ്ജു വാര്യരുടെ സുഹൃത്തുക്കളെ പോലും ഞെട്ടിച്ച നയതന്ത്രം; അറസ്റ്റ് ചെയ്ത എവി ജോർജ് കേസിൽ കുടുങ്ങിയതും ആത്മവിശ്വാസം കൂട്ടി; ദിലീപിന്റേത് കരുതലോടെയുള്ള ഉറച്ച നീക്കങ്ങൾ; നടിയെ ആക്രമിച്ച കേസിന് ഇനി എന്ത് സംഭവിക്കും?
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ദിലീപിന് സർക്കാറിന്റെ ചെക്ക്..! സർക്കാറിനെയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാദമുന്നയിക്കുന്ന താരത്തോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; സിബിഐ അന്വേഷണ ആവശ്യം വിചാരണ തടസപ്പെടുത്താനെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പ്രതിരോധം തീർത്ത് സർക്കാർ; വിചാരണ തുടങ്ങിയാൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിൽ ജനപ്രിയൻ
സിപിഎം കേന്ദ്രങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും ഊരാളുങ്കൽ സൊസൈറ്റി ചുളുവിൽ അടിച്ചുമാറ്റിക്കൊണ്ടിരുന്ന കോടികൾ വെട്ടി തച്ചങ്കരി; വളഞ്ഞ വഴിയിലൂടെ ഒരു ടിക്കറ്റിന് പത്തു രൂപയോളം അടിച്ചു മാറ്റിയിരുന്ന ഊരാളുങ്കലുകാരനെ പുറത്താക്കി കരാർ നേരിട്ടു നൽകി എംഡി; ഒരു ടിക്കറ്റിന് 15.5 രൂപ നൽകിയിരുന്നത് 3.25 ആക്കിയതോടെ കെഎസ്ആർടിസി ലാഭിക്കുന്നത് കോടികൾ; ടോമിനെതിരെ സിപിഎമ്മിലും മുറുമുറുപ്പ്
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ