1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
21
Monday

പ്രതിപക്ഷ നേതൃസ്ഥാനം തട്ടിയെടുത്തതു മുതൽ ഡിസിസി അധ്യക്ഷ നിർണയം വരെ നടത്തിയ കളികൾക്ക് ഇനിയും നിന്നുകൊടുക്കില്ല; ചെന്നിത്തലയും സുധീരനും ചേർന്നുള്ള കുരുട്ടുതന്ത്രങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ് ആന്റണിയുമായി ഉമ്മൻ ചാണ്ടിയുടെ രഹസ്യ കൂടിക്കാഴ്ച; സംഘടനാ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യം; അവഗണന തുടർന്നാൽ എംഎൽഎ സ്ഥാനം രാജിവച്ച് രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും ഭീഷണി

December 20, 2016 | 03:31 PM | Permalinkഅരുൺ ജയകുമാർ

തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷന്മാരുടെ പുനഃസംഘടനയിൽ എ ഗ്രൂപ്പിന് കടുത്ത അവഗണന നേരിടേണ്ടി വന്നതിനെ തുടർന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി നിസ്സഹകരണം തുടരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കടുത്ത നിലപാടിലേക്ക് പോകുന്നുവെന്ന് സൂചനകൾ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുതൽ തനിക്കെതിരെ ആസൂത്രിതമായി നീക്കം നടത്തുന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോൾ തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്ന വികാരമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്.

ഇതിന് ഹൈക്കമാൻഡ് കൂട്ടു നിൽക്കുന്നതിലാണ് അദ്ദേഹത്തിന് അമർഷം. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയപ്പോൾ മുതൽ തുടങ്ങിയ അമർഷമാണ് ഡിസിസി പുനഃസംഘടയോടെ പൊട്ടിത്തെറിയുടെ വക്കിലെത്തിയത്. കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണക്കാരനെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വാസം. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോൽ പാർട്ടിയുമായി നിസ്സഹകരണം തുടരുന്നത്.

ഡിസിസി പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ തഴഞ്ഞതിന്റെ അമർഷം നേരിട്ട് അറിയിക്കാൻ വേണ്ടി ഉമ്മൻ ചാണ്ടി ഇന്ന് രാവിലെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണിയുമായി കൂടിക്കാഴ്‌ച്ച നടത്തി. പുനഃസംഘടനയിലുള്ള തന്റെ അതൃപ്തി അദ്ദേഹം ആന്റണിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ തിരുവനന്തപുരം ഇശ്വരവിലാസം റോഡിലുള്ള എകെ ആന്റണിയുടെ വസതിയിൽ നേരിട്ടെത്തിയാണ് ഉമ്മൻ ചാണ്ടി അതൃപ്തി അറിയിച്ചത്. എത്രയും വേഗം സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവമാണ് ഉമ്മൻ ചാണ്ടി ആന്റണിക്ക് മുന്നിൽ അവതരിപ്പിച്ചത്.

തഴയൽ നടപടി തുടരുകയും തന്റെ ആവശ്യം അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും എംഎൽഎ സ്ഥാനം രാജിവെക്കുന്നതുൾപ്പടെയുള്ള കടുത്ത തീരുമാനത്തിലേക്ക് താൻ പോകുമെന്ന് ഉമ്മൻ ചാണ്ടി ആന്റണിയെ അറിയിച്ചതായാണ് സൂചന. KL 01 AY 5302 നമ്പർ കാറിലാണ് ഉമ്മൻ ചാണ്ടി ആന്റണിയെ സന്ദർശിക്കാനെത്തിയത്. അരമണിക്കൂറോളം ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തുകയും ചെയ്തു.

കെപിസിസിയുമായി നിസ്സഹകരണം തുടരുന്ന ഉമ്മൻ ചാണ്ടി ഗ്രൂപ്പു തലത്തിലുള്ള പരിപാടികൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇപ്പോൾ മൗനം പാലിക്കുന്ന അദ്ദേഹം അവസരം കിട്ടുമ്പോൾ കനത്ത തിരിച്ചടി നൽകാൻ കാത്തിരിക്കയാണ്. ഇതിനായി ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത് പാർട്ടി തിരഞ്ഞെടുപ്പാണ്. ഇപ്പോഴേ പ്രവർത്തകരെ സജ്ജമാക്കിയാൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പാർട്ടി പിടിക്കാമെന്നാണ് എ ഗ്രൂപ്പിന്റെ കണക്കു കൂട്ടൽ.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വന്നപ്പോൾ തന്റെ അനുയായികൾക്ക് വേണ്ടത്ര പരിഗണന നൽകാതിരുന്നതിന്റെ അതൃപ്തി ഉമ്മൻ ചാണ്ടിക്ക് ഇനിയും മാറിയിട്ടില്ല. തനിക്കും ഗ്രൂപ്പിനും നേരിടേണ്ടി വന്ന അവഗണന അത്ര വേഗം ഉമ്മൻ ചാണ്ടി മറക്കില്ലെന്നതിന്റെ തെളിവാണ് അദ്ധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് ശഷം നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നതും.14 ഡിസിസി പ്രസിഡന്റുമാരിൽ എട്ടെണ്ണം ഐ ഗ്രൂപ്പിനാണ് നൽകിയത്. തങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന വാദം ആദ്യം മുതൽ തന്നെ എ ഗ്രൂപ്പ് ഉന്നയിച്ചിരുന്നു.

ഗ്രൂപ്പിനോട് കാണിച്ച അവഗണനയിൽ എ ഗ്രൂപ്പ് നേതാക്കൾ ഉമ്മൻ ചാണ്ടിയോടും പരാതി പറഞ്ഞിരുന്നു. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത് വന്നപ്പോൾ ഗൾഫിലായിരുന്നു ഉമ്മൻ ചാണ്ടി. ഗ്രൂപ്പ് നേതാവായ ഉമ്മൻ ചാണ്ടി തന്നെ സ്ഥലത്തില്ലാതിരുന്നതിനാൽ അന്ന് ഗ്രൂപ്പിലെ മറ്റ് നേതാക്കളെല്ലാം തന്നെ സംയമനം പാലിക്കുകയായിരുന്നു.എന്നാൽ ഉമ്മൻ ചാണ്ടി തിരിച്ച് വന്ന ശേഷം ഹൈക്കമാന്റിനെ ഉൾപ്പടെ അതൃപ്തി അറിയിച്ചു. തനിക്കും തന്റെ അനുയായികൾക്കും നേരിടേണ്ടി വന്ന അവഗണന ഉമ്മൻ ചാണ്ടിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഹൈക്കമാന്റിന് വിദേയരാകേണ്ട കാര്യമില്ലെന്ന തീരുമാനം തന്നെയാണ് ഗ്രൂപ്പ് നേതാക്കൾ കൈക്കൊണ്ടതും.തങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാതിരിക്കുന്നത് കോൺഗ്രസിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നുതന്നെയാണ് ഉമ്മൻ ചാണ്ടി ഹൈക്കമാന്റിന് നൽകുന്ന സൂചന.

പുതിയ ഡിസിസി അദ്ധ്യക്ഷന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകളിലും ഉമ്മൻ ചാണ്ടി പങ്കെടുത്തില്ല. ഒരു ജില്ലയിലെ പരിപാടിയിലും ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന സമയത്തുൾപ്പടെ എന്ത് തിരക്കുണ്ടെങ്കിലും സ്വന്തം ജില്ലയായ കോട്ടയത്ത് പാർട്ടിയുടെ പരിപാടിക്ക് സ്ഥിരസാന്നിധ്യമായിരുന്ന ഉമ്മൻ ചാണ്ടി തന്റെ ഗ്രൂപ്പ്കാരനായ ജോഷി ഫിലിപ്പ് സ്ഥാനമേറ്റെടുത്ത ചടങ്ങിൽപ്പോലും പങ്കെടുത്തിരുന്നില്ല. കോട്ടയത്ത് ഡിസിസി പ്രസിഡന്റായി ഉമ്മൻ ചാണ്ടി തന്നെ നിർദ്ദേശിച്ചിരുന്ന ലതികാ സുഭാഷിനെ കോട്ടയത്ത് പരിഗണിച്ചിരുന്നില്ല.

കൊല്ലം ഡിസിസി പ്രസിഡന്റായി പിസി വിഷ്ണുനാഥ് എത്തുമെന്നായിരുന്നു സൂചനയെങ്കിലും അവസാന നിമിഷം അത് ഐ ഗ്രൂപ്പിലെ ബിന്ദു കൃഷ്ണയ്ക്ക് ലഭിക്കുകയായിരുന്നു. തന്റെ കടുത്ത അനുയായിയായ വിഷ്ണുവിനെ പരിഗണിക്കാത്തതും ഉമ്മൻ ചാണ്ടിക്ക് കനത്ത അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. യുവാക്കൾക്ക് പരിഗണ നൽകിയപ്പോൾ തന്റെ അനുയായികളെ അവഗണിക്കുകയായിരുന്നു ലതികാ സുഭാഷിനെ കോട്ടയത്ത് അധ്യക്ഷയാക്കിയാൽ വനിതാ പ്രാതിനിധ്യവും കൊല്ലത്ത് വിഷ്ണുവിനെ അധ്യക്ഷക്കാനാക്കിയാൽ യുവാവെന്ന നിലയിലും പ്രാതിനിധ്യം ലഭിക്കുമായിരുന്നു. എന്നിട്ടും തന്നെ വെട്ടാൻ വേണ്ടി മാത്രമാണ് ഹൈക്കമാൻഡ് അവഗണിച്ചത് എന്നാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ.

ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് ശേഷം നടന്ന പ്രധാന പരിപാടികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡൽഹിയിലെ ജന്തർ മന്ദിറിൽ നടത്തിയ കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ പ്രക്ഷോഭത്തിൽ നിന്നും ഉമ്മൻ ചാണ്ടി വിട്ടുനിന്നിരുന്നു.

ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതികൂടി പരിശോധിക്കുമ്പോൾ കോൺഗ്രസ് ശക്തിപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കേന്ദ്രനേതൃത്വത്തിന് അറിയാം. കേരളത്തിൽ അനുദിനം സംഘടനാ ശക്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് കോൺഗ്രസിന് സംഭവിക്കുന്ന വീഴ്ചകൾ ഇന്ധനമായി മാറും എന്നത് കോൺഗ്രസിനും അറിയാത്തതല്ല. അത്‌കൊണ്ട് തന്നെ കടുത്ത തീരുമാനങ്ങളിൽ നിന്നും ഉമ്മൻ ചാണ്ടിയെ പിൻതിരിപ്പിക്കേണ്ടത് അവരുടെ കൂടെ ഉത്തരവാദിത്വമാണ്.

ഡി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെയുള്ള അതൃപ്തി വ്യക്തമാക്കി മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഡി.സി.സി. പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാനാണ് പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും തന്റെ അഭിപ്രായം നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പുനഃസംഘടനയെ സ്വാഗതം ചെയ്ത് കെപിസിസി. അദ്ധ്യക്ഷൻ വി എം.സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തുകയും ചെയ്തിരുന്നു.

സുധീരനെതിരായ നീക്കങ്ങളിൽ ഒപ്പം നിന്ന ചെന്നിത്തല ഐ ഗ്രൂപ്പിന് വേണ്ടത്ര പരിഗണന ലഭിച്ചതോടെ അനുനയപ്പെടുകയായിരുന്നു.ഡി.സി.സി. പുനഃസംഘടനയിൽ എ ഗ്രൂപ്പ്, ഏഴു ജില്ലയിൽ നിന്ന് നാലിലേക്ക് ചുരുങ്ങിയിരുന്നു. ഈ പുനഃസംഘടനയിൽ എ ഗ്രൂപ്പിനുള്ള അമർഷം വ്യക്തമാക്കുന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ നേരത്തെയുള്ള പ്രതികരണങ്ങൾ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ഭാര്യ കാമുകന് അയച്ചു കൊടുത്ത നഗ്‌നചിത്രം കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട പ്രവാസി മലയാളി അറസ്റ്റിൽ; ഫേസ്‌ബുക്ക് വഴി ഭാര്യയുടെ ചിത്രങ്ങൾ ഭർത്താവ് കാമുകനിൽ നിന്നും കൈവശപ്പെടുത്തിയത് കാമുകിയെ ഉപയോഗിച്ച് പ്രലോഭിപ്പിച്ച്; മുൻകൂർ ജാമ്യഹർജി നൽകിയ ഭാര്യാ കാമുകൻ തൽക്കാലം സേഫ്! പറവൂരിൽ നിന്നും ഒരു ത്രികോണ പ്രണയകഥ
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
75,000 പേർക്ക് ജോലി...!പരോക്ഷ അവസരങ്ങൾ പറഞ്ഞാൽ തീരില്ല; കൊച്ചി നഗരം ദുബായി സിറ്റിയെ പോലെ സ്മാർട്ടാകും..! 'ലോകം കേരളത്തിലേക്ക് വരുമെന്ന്' നമ്മൾ കണ്ടത് വെറും ദിവാ സ്വപ്‌നമോ? കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ടീകോം പിന്മാറുന്നു; സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ദുബായ് കമ്പനി; അടുത്തമാസം മുഖ്യമന്ത്രിയുമായി ചർച്ച; കാക്കനാട്ടെ ചില്ലുകൊട്ടാരം തമ്പാനൂർ ബസ് ടെർമിനൽ പോലാകുമോ?
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ