1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
21
Monday

ന്യൂനപക്ഷ കാർഡ് ഇറക്കി നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടി ഒരുങ്ങുന്നു; കെഎം മാണിയെ ഒപ്പം കൂട്ടി ചെന്നിത്തലയേയും സുധീരനേയും വെല്ലുവിളിക്കും; പൂർണ്ണ പിന്തുണയുമായി ലീഗും; ഹൈക്കമാണ്ടിനെതിരെ ലക്ഷ്യമിടുന്നത് തൃണമൂൽ കോൺഗ്രസ് രീതിയിലുള്ള മുന്നേറ്റം; കേരളത്തിൽ യുഡിഎഫിനെ പിടിച്ചെടുക്കാൻ ഉ-മാ-കു സഖ്യം

January 11, 2017 | 12:50 PM | Permalinkപാർവതി

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ തന്നെ ഒതുക്കിയവരോട് അങ്കംകുറിക്കാൻ പുതിയ തന്ത്രമൊരുക്കി രംഗത്തിറങ്ങാൻ ഉമ്മൻ ചാണ്ടി തയ്യാറെടുക്കുന്നു. എന്നും ഉമ്മൻ ചാണ്ടിയോടൊപ്പം നിന്നിട്ടുള്ള മുസ്ലിംലീഗ് ഇക്കുറിയും കൂടെയുണ്ടാകും. അതിനെല്ലാം പുറമേ, ബാർകോഴകേസിൽ മുറിവേറ്റ് യുഡിഎഫ് വിട്ട കെ എം മാണിയേയും തന്റെ പാളയത്തിലെത്തിക്കാൻ ഉമ്മൻ ചാണ്ടി ചർച്ച ചെയ്തു തുടങ്ങിയെന്നാണു സൂചന.

ഹൈക്കമാൻഡും എ കെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും എ ഗ്രൂപ്പിനെ കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഒരു അവസാന അങ്കത്തിനാണ് ഉമ്മൻ ചാണ്ടി ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിന് പുറത്താണെങ്കിലും നിർണ്ണായകഘട്ടത്തിൽ മുന്നണിയിലെത്തിച്ച് സമ്മർദ്ദതന്ത്രം പയറ്റുകയാണ് ലക്ഷ്യം. ഇതിനായി എ ഗ്രൂപ്പ് മാനേജർമാരെ ഉമ്മൻ ചാണ്ടി നിയോഗിച്ചിട്ടുണ്ട്. മുസ്ലിംലീഗ് ആകട്ടെ എന്നും ഉമ്മൻ ചാണ്ടിയുടെ കൂടെയാണ്. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉമ്മൻ ചാണ്ടിയുടെ ശക്തി. ഉമ്മൻ ചാണ്ടി-മാണി-കുഞ്ഞാലിക്കുട്ടി കൂടിച്ചേർന്ന് 'ഉ-മാ-കു'- സഖ്യം രൂപീകൃതമായാൽ കോൺഗ്രസ് ഹൈക്കമാൻഡിനുപോലും അടിയറവ് പറയേണ്ടിവരും.

യുഡിഎഫ് വിട്ടിറങ്ങിയ മാണിക്ക് ഇനിയും മറ്റൊരു മുന്നണിയുടെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. ഇടതു മുന്നണിയുമായുള്ള ചർച്ചകൾ എങ്ങും എത്തിയില്ല. ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് അണികൾക്കിടയിൽ സർവ്വത്ര ആശയക്കുഴപ്പവും. ഈ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം നിലനിർത്താൻ മാണിക്ക് പുതിയ സാധ്യതകൾ തേടേണ്ടിയുണ്ട്. ഉമ്മൻ ചാണ്ടിയെ ഒപ്പം കിട്ടിയാൽ കോട്ടയത്ത് ജോസ് കെ മാണിക്ക് വീണ്ടും ജയിക്കാനാവും. മുസ്ലിം ലീഗാവട്ടെ യുഡിഎഫിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഒട്ടും തൃപ്തനല്ല. ഈ സാഹചര്യമാണ് ഉമ്മൻ ചാണ്ടി പുതിയ രാഷ്ട്രീയ നീക്കത്തിന് വേദിയൊരുക്കാൻ സമർത്ഥമായി ഉപയോഗിക്കുന്നത്. മോദിയെ പ്രതിരോധിക്കാൻ കേരളത്തിൽ ഉമ്മൻ ചാണ്ടിയെന്ന വികാരമാകും ലീഗ് ഉയർത്തുക.

കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിലൊന്നും ഉമ്മൻ ചാണ്ടി നിലവിൽ പങ്കെടുക്കുന്നില്ല. കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി പോലും ഇതു മൂലം അനിശ്ചിതത്വത്തിലായി. ഇതിനിടെ കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച കഴിഞ്ഞ മാസത്തെ നോട്ട് നിരോധനത്തിലെ പ്രതിഷേധം ബഹിഷ്‌കരിച്ചു. ഇന്ന് രാഹുൽ ഗാന്ധി നേരിട്ട് നടത്തി ഡൽഹി കൺവെൻഷനും പോയില്ല. ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുമ്പോൾ തന്റെ വാക്കിന് പുല്ലുവില പോലും നൽകാത്ത ഹൈക്കമാണ്ടുമായി സഹകരണത്തിനില്ലെന്ന സന്ദേശമാണ് ഉമ്മൻ ചാണ്ടി നൽകുന്നത്. നേരത്തെ എ കെ ആന്റിയുടെ വീട്ടിലെത്തി തന്റെ അമർഷം ഉമ്മൻ ചാണ്ടി തുറന്നു പറഞ്ഞു. അവഗണന തുടർന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും സൂചന നൽകി. ഇതോടെ ചില അനുനയ ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഗ്രുപ്പുകളെ എല്ലാം ഒരു പോലെ ഹൈക്കമാണ്ട് അംഗീകരിക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.

തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുകച്ചുപുറത്തു ചാടിച്ചത് ഐ ഗ്രൂപ്പുകാരാണെന്ന് മാണിക്ക് നന്നായി അറിയാം. അഞ്ചുവർഷവും ഭരിക്കുന്നതിനുവേണ്ടി ഉമ്മൻ ചാണ്ടി അവരോടൊപ്പം നിൽക്കുക മാത്രമാണ് ചെയ്തതെന്നും മാണി വിശ്വസിക്കുന്നു. എങ്കിലും അവസാന നിമിഷത്തിൽ തന്നെ കൈവിട്ട ഉമ്മൻ ചാണ്ടിയോട് അദ്ദേഹം മാനസികമായി ഇതുവരെ ഐക്യപ്പെട്ടിട്ടില്ലെന്നാണ് അനുയായികൾ പറയുന്നത്. പക്ഷേ സഭയുടെ ഉടപെടൽ ഉണ്ടായാൽ ഇരുവരുടേയും ഒന്നിക്കൽ എളുപ്പമാകും. എന്നും തന്നോടൊപ്പം നിന്നിട്ടുള്ള സഭയെ ഉപയോഗിച്ചുള്ള നീക്കങ്ങൾക്കാണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. കെ എം മാണിയെ ഒപ്പം കൂട്ടുന്നതും സഭയുടെ പിന്തുണ നേടാൻ വേണ്ടിയാണ്. മധ്യകേരളത്തിൽ സ്വാധീന ശക്തിയാകാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. മലബാറിൽ ലീഗിന്റെ കരുത്തും തുണയാകും.

എന്നാൽ ഉമ്മൻ ചാണ്ടിയുടേയും, എ ഗ്രൂപ്പിന്റെയും എതിർപ്പുകളെ തൽക്കാലം അവഗണിക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. കഴിഞ്ഞയാഴ്ച തലസ്ഥാനത്തെത്തിയ എഐസിസിസി സെക്രട്ടറി ദീപക് ബാബറി, ഐഐസിസി നിരീക്ഷകൻ കെ വി തങ്കബാലുവും ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ ചർച്ചകൾക്ക് ക്ഷണിച്ചതുമില്ല. രാഹുൽഗാന്ധിയിൽ നിന്നോ മറ്റു മുതിർന്ന നേതാക്കളിൽ നിന്നോ ഒത്തുതീർപ്പ് നിർദ്ദേശമൊന്നും ലഭിക്കാത്തതുകൊണ്ടാണ് ഇരുവരും ഉമ്മൻ ചാണ്ടിയെ കാണാൻ കൂട്ടാക്കാത്തതെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ പ്രതിഷേധിച്ച് സുധീരനും, ചെന്നിത്തലയ്ക്കുമൊപ്പം ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽനിന്ന് ഉമ്മൻ ചാണ്ടി പിന്മാറിയിരിക്കുകയാണ്. ഈ ഒഴിവാക്കലോടെ തന്നെ തൃണമൂൽ കോൺഗ്രസ് മാതൃകയിലൊരു സംവിധാനത്തെ കുറിച്ച് ഉമ്മൻ ചാണ്ടി ആലോചിക്കുന്നുണ്ട്.

കേരളത്തിൽ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിനെ തുടർന്നുള്ള അവലോകനത്തിനാണ് കെ വി തങ്കബാലുവിനെ എഐസിസി നിയോഗിച്ചത്. ഈ വിഷയത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഉടക്കും സംസ്ഥാന- കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിച്ചുള്ള പ്രവർത്തനങ്ങളും. എന്നിട്ടും നോട്ട്പ്രശ്നം ഉന്നയിച്ച് ഉമ്മൻ ചാണ്ടി വിളിച്ച വാർത്താസമ്മേളനത്തിൽ തങ്കബാലു പങ്കെടുത്തതിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നീരസം രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡിനെ പരോക്ഷമായി വെല്ലുവിളിച്ചാണ് ദേശീയ വിഷയം ഉന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസമായി ഉമ്മൻ ചാണ്ടി പ്രവർത്തിക്കുന്നത്. ഇതേ വിഷയത്തിൽ വാർത്താ സമ്മേളനത്തിൽ തങ്കവേലു പങ്കെടുത്തത് വസ്തുതകൾ മനസിലാക്കാതെയാണെന്നും സുധീരൻ കുറ്റപ്പെടുത്തുന്നു. സുധീരന്റെ ഇത്തരം ഇടപെടലുകളും ഉമ്മൻ ചാണ്ടിയെ അലോസരപ്പെടുത്തുന്നുണ്ട്.

ആന്റണിയുടെ വിശ്വസ്തനായ കൊടിക്കുന്നിൽ സുരേഷും ഉമ്മൻ ചാണ്ടിയെ വിമർശിച്ചിരുന്നു. പരസ്യ വിമർശനങ്ങൾ ശരിയല്ലെന്നായിരുന്നു കൊടിക്കുന്നിൽ പറഞ്ഞത്. ഐ ഗ്രൂപ്പും ആന്റണിയെ അനുകൂലിക്കുന്നവരും സുധീരനും ചേർന്ന് തന്നെ വെട്ടിനിരത്താൻ ശ്രമിക്കുകയാണ്. ഡിസിസി അധ്യക്ഷ നിയമനത്തിൽ താൻ പറഞ്ഞ രണ്ട് പേരെ പോലും പരിഗണിച്ചില്ലെന്ന പരാതി ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴുമുണ്ട്. ഉടൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ തന്നെ വേദനിപ്പിക്കാനാണ് ശ്രമം. ഇതിന് തിരിച്ചടി നൽകാനാണ് മുസ്ലിം ലീഗിനേയും കേരളാ കോൺഗ്രസിനേയും ഒപ്പം നിർത്തി ശ്രമിക്കുന്നത്.

പ്രതിപക്ഷം സജീവമാണെങ്കിൽ ഉമ്മൻ ചാണ്ടി നേതാവാകണമെന്നാണ് ലീഗിന്റേയും മാണിയുടേയും പക്ഷം. ചെന്നിത്തല നയിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് പൂർണ്ണമായും തകരുമെന്നും ഇവർക്ക് അഭിപ്രായമുണ്ട്. ഇത്തരം ചർച്ച സജീവമാക്കി നേട്ടമുണ്ടാക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ഭാര്യ കാമുകന് അയച്ചു കൊടുത്ത നഗ്‌നചിത്രം കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട പ്രവാസി മലയാളി അറസ്റ്റിൽ; ഫേസ്‌ബുക്ക് വഴി ഭാര്യയുടെ ചിത്രങ്ങൾ ഭർത്താവ് കാമുകനിൽ നിന്നും കൈവശപ്പെടുത്തിയത് കാമുകിയെ ഉപയോഗിച്ച് പ്രലോഭിപ്പിച്ച്; മുൻകൂർ ജാമ്യഹർജി നൽകിയ ഭാര്യാ കാമുകൻ തൽക്കാലം സേഫ്! പറവൂരിൽ നിന്നും ഒരു ത്രികോണ പ്രണയകഥ
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
75,000 പേർക്ക് ജോലി...!പരോക്ഷ അവസരങ്ങൾ പറഞ്ഞാൽ തീരില്ല; കൊച്ചി നഗരം ദുബായി സിറ്റിയെ പോലെ സ്മാർട്ടാകും..! 'ലോകം കേരളത്തിലേക്ക് വരുമെന്ന്' നമ്മൾ കണ്ടത് വെറും ദിവാ സ്വപ്‌നമോ? കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ടീകോം പിന്മാറുന്നു; സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ദുബായ് കമ്പനി; അടുത്തമാസം മുഖ്യമന്ത്രിയുമായി ചർച്ച; കാക്കനാട്ടെ ചില്ലുകൊട്ടാരം തമ്പാനൂർ ബസ് ടെർമിനൽ പോലാകുമോ?
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ