Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെക്യൂരിറ്റിക്കാരും മാനേജ്‌മെന്റും ഇതുവരെ കാണാത്ത നെഹ്‌റു കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിന് മുമ്പിൽ എത്തുന്ന ആ ഷോമാന്മാർ ഇവരാണ്; പെൺകുട്ടികൾ പലതവണ പരാതിപ്പെട്ടിട്ടും മാനേജ്‌മെന്റ് തിരിഞ്ഞു നോക്കത്തതുകൊണ്ട് മറുനാടന് തന്ന ചിത്രം ഞങ്ങൾ പുറത്തുവിടുന്നു; നടപടി എടുക്കാൻ പൊലീസിന് കഴിയുമോ?

സെക്യൂരിറ്റിക്കാരും മാനേജ്‌മെന്റും ഇതുവരെ കാണാത്ത നെഹ്‌റു കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിന് മുമ്പിൽ എത്തുന്ന ആ ഷോമാന്മാർ ഇവരാണ്; പെൺകുട്ടികൾ പലതവണ പരാതിപ്പെട്ടിട്ടും മാനേജ്‌മെന്റ് തിരിഞ്ഞു നോക്കത്തതുകൊണ്ട് മറുനാടന് തന്ന ചിത്രം ഞങ്ങൾ പുറത്തുവിടുന്നു; നടപടി എടുക്കാൻ പൊലീസിന് കഴിയുമോ?

അർജുൻ സി വനജ്

പാമ്പാടി: പാമ്പാടി നെഹ്റു കോളേജ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപം നഗ്‌നനായി എത്തുന്ന ഷോമാന്മാർ ഉണ്ടെന്ന വാർത്തയ്ക്ക് പിന്നാലെ ചിത്രങ്ങളും മറുനാടൻ മലയാളിക്ക് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട പലതവണ ഹോസ്റ്റൽ വാർഡനോടും അധികാരികളോടും പെൺകുട്ടികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ നിങ്ങൾ കൊണ്ടുവന്നവരാകും അവരെന്ന പ്രയോഗമായിരുന്നു തിരിച്ചു നടത്തിയത്. ജിഷ്ണു പ്രണോയിയുടെ മരണത്തോടെ എല്ലാം പുറംലോകത്ത് എത്തുകയായിരുന്നു. ഇനി നടപടിയെടുക്കേണ്ടത് ഭരണകൂടമാണ്. ഇതിന് കൂടി വേണ്ടിയാണ് എല്ലാം അടിസ്ഥാനരഹിതമെന്ന പാമ്പാടി കോളേജിന്റെ വാദങ്ങളെ പൊളിക്കാൻ ഈ ചിത്രം പുറത്തുവിടുന്നത്.

ഹോസ്റ്റലിന് സമീപത്തെ കാട്പിടിച്ച സ്ഥലത്ത് പൂർണ്ണ നഗ്‌നനായി നിൽക്കുന്ന പുരുഷന്റേതാണ് ചിത്രം. പെൺകുട്ടികൾ മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച ചിത്രമാണ് മറുനാടന് ലഭിച്ചത്. ഇയാൾ മുഖം ഷാൾ കൊണ്ട് മറച്ചിരിക്കുകയാണ്. ഷോമാന്മാർ നിത്യസംഭവമായതോടെ പെൺകുട്ടികൾ തന്നെയാണ് വൈകുന്നേരം എത്തിയ ഷോമാന്റെ ചിത്രങ്ങൾ എടുത്തത്. നിരവധി തവണ ഇക്കാര്യം മാനേജ്മെന്റിനോട് പരാതിപ്പെട്ടിട്ടും കോളേജ് ക്യാമ്പസിനുള്ളിൽ കടന്ന് കയറി പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിക്കുന്ന ഷോമാന്മാർക്കെതിരെ പൊലീസിൽ പരാതി നൽകാൻ പോലും മാനേജ്മെന്റ് തയ്യാറായിട്ടില്ലെന്നും ഹോസ്റ്റലിലെ പെൺകുട്ടികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

നിരവധി സെക്യൂരിറ്റി ഗാർഡുകൾ കോളേജിനുണ്ട്. എന്നിട്ടും ഇവരുടെ കണ്ണ് വെട്ടിച്ച് ഷോമാന്മാർ എത്തുന്നത് ഗുരുതരമായ സുരക്ഷ വീഴ്ചയാണെന്ന് വിദ്യാർത്ഥിനികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയോട് സംസാരിച്ച പെൺകുട്ടികളെ മാനേജ്മെന്റ് വിരട്ടിയ സംഭവത്തിന് ശേഷം വിദ്യാർത്ഥിനികൾ മാദ്ധ്യമങ്ങളോട് തുറന്ന് സംസാരിക്കാൻ തയ്യാറാവുന്നില്ല. പെൺകുട്ടികളുടെ സ്വകാര്യതയിലേക്ക് കൈകടത്തുന്ന സീ ഹോളുകൾ ഹോസ്റ്റലിലെ എല്ലാ മുറകളുടേയും വാതിലുകൾക്കുമുള്ളതായി മറുനാടൻ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈൽ പരിശോധന എന്ന പേരിൽ മറ്റ് വിദ്യാർത്ഥിനികളുടെ മുന്നിൽ വച്ച് നഗ്‌നയാക്കി പെൺകുട്ടികളെ വാർഡന്മാർ പരിശോധിക്കുന്നതും ഹോസ്റ്റലിലെ നിത്യസംഭവങ്ങളിൽ ഒന്നാണ്.

പരിശോധനയ്ക്ക് മടികാട്ടുന്നവരെ കായികമായി നേരിടാറാണ് പതിവ്. ഹോസ്റ്റലിലെ പീഡനങ്ങൾ സഹിക്കാനാവാതെ നിരവധി വിദ്യാർ്ത്ഥിനികളാണ് കോളേജിൽ നിന്ന് പഠനം നിർത്തിപ്പോയതെന്നും അഖില( താൽക്കാലിക പേര്) സാക്ഷ്യപ്പെടുത്തുന്നു. അതിനിടെ പ്രതിഷേധത്തെ തുടർന്ന് ഹോസ്റ്റലിൽ നിന്ന് കുട്ടികളെ ഒഴിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു. കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികൾ ഉടനെ വെക്കേറ്റ് ചെയ്യണമെന്ന് വാർഡന്മാർ അറിയച്ചതിന് പിന്നാലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്തെ കവാടത്തിലെത്തി. ഇതോടെ തീരുമാനം മരവിപ്പിച്ചു. പി.ആർ.ഒ സഞ്ജിത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഹോസ്റ്റൽ മുറകൾ ഒഴിപ്പിക്കാനുള്ള തീരുമാനം. ജിഷ്ണുവിന്റെ മരണത്തിന് ശേഷം അനിശ്ചിതകാലമായി അടച്ച കോളേജിലേക്ക് പി.ആർ.ഒ ഇതുവരേയും വന്നിട്ടില്ല. അദ്ധ്യാപകനായ പ്രവീണും ഒളിവിലാണ്. ഇരുവരുടേയും ഫോൺ സ്വിച്ച് ഓഫാണ്.

കോളേജ് ക്യാമ്പസിനുള്ളിലെ ഹോസ്റ്റലിൽ ഒരു സുരക്ഷിതത്വവും തങ്ങൾക്കില്ലെന്ന് നെഹ്‌റു കോളേജിലെ വിദ്യാർത്ഥിനികൾ മറുനാടൻ മലയാളിയോട് നേരത്തെ പറഞ്ഞിരുന്നു. രാത്രിയിൽ പോലും പുരുഷന്മാരായ ചിലർ പരിശോധന എന്ന പേരിൽ ഹോസ്റ്റലിൽ കയറിയ സംഭവങ്ങളുണ്ട്. ഒരു പെൺകുട്ടിക്കും ഹോസ്റ്റലിൽ സ്വകാര്യതയില്ല. ഈ പരിശോധന നടത്തുന്നത് മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ചാണ്. പരിശോധനയ്ക്കായി മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ച് വസ്ത്രം അഴിക്കാത്തവരെ മർദ്ദിച്ച സംഭവം പോലും നേരിട്ട് അറിയാമെന്ന് അഖില( താൽക്കാലിക പേര്) മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞു. 2007 ൽ പിആർഒ സഞ്ജിത്തും കൃഷ്ണദാസും രാത്രി പത്ത് മണിക്ക് ഗേൾസ് ഹോസ്റ്റലിൽ കയറിയ സംഭവും പാസ്സ് ഔട്ട് ആയ ചേച്ചിമാർ പറഞ്ഞിട്ടുണ്ടെന്നും വിദ്യാർത്ഥിനി പറയുന്നു.

നെഹ്‌റു കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ആൺ കുട്ടികളുടെ ഹോസ്റ്റൽ യഥാർത്ഥത്തിൽ ഹോസ്റ്റലല്ല. മറിച്ച് ടോർച്ചറിംങ് സെന്ററാണെന്ന് ഹോസ്റ്റൽ വിദ്യാർത്ഥികൾ പറയുന്നു. ഒരു കുട്ടിക്കും ഒരു സ്വാതന്ത്രവും ഇല്ല. മാനേജ്‌മെന്റ് പറയുന്നത് കേട്ട് പാവകളെപോലെ ജീവിക്കാത്തവർക്ക് കനത്ത മർദ്ദനാങ്ങളാണ് ഏൽക്കേണ്ടി വരുന്നത്. നല്ല ഭക്ഷണം ലഭിക്കാത്ത ദിവസം അത് ചോദ്യം ചെയ്താൽ, പഴയ ഭക്ഷണം കഴിക്കാൻ തന്ന സംഭവങ്ങൾ പോലുമുണ്ട്. ഹോസ്‌ററലിൽ എത്താൻ നിശ്ചയിച്ച സമയം അൽപമൊന്ന് തെറ്റിയാൽ വലിയ മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വരുക. രാത്രി ഹോസ്റ്റലിൽ കയറ്റാതെ പുറത്ത് നിർത്തിയ സംഭവങ്ങളുമുണ്ട്.

ഇത്തരം സംഭവം ഒരിക്കൽ ഉണ്ടായപ്പോൾ നേരിട്ട് പിറ്റേ ദിവസം പിആർഒ സഞ്ജിത്തിന്റെ അടുത്തേക്കാണ് തന്നെ വിട്ടത്. അവിടെയുള്ള ഇടിമുറിയിൽ വച്ച് തന്റെ മുഖത്ത് പലതവണ അടിച്ചു. പിന്നെ രക്ഷിതാക്കളെ വിളിച്ചു വരാൻ പറഞ്ഞു. രാവിലെ അമ്മ വന്നിട്ട് വൈകുന്നേരം വരെ പി.ആർ.ഒ സഞ്ജിത്ത് അമ്മയെ കാണാൻ തയ്യാറായില്ല. അയാൽ ഓഫീസിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് പിറ്റെ ദിവസം എത്തിയാണ് അമ്മ പ്രിൻസിപ്പാളെ കണ്ട്, കാര്യങ്ങൾ പറഞ്ഞ് തീർത്തതിന് ശേഷമാണ് ഹോസ്റ്റൽ പ്രവേശനം ലഭിച്ചത്. ഹോസ്റ്റൽ വിദ്യാർത്ഥി മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP