Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദിയിൽ ആ എന്നോ ഊ എന്നോ പറയാൻ ഇയാൾക്ക് അറിയില്ല; വലത്തോട്ട് പോകാൻ പറഞ്ഞാൽ ഇടത്തോട്ട് പോകും; ബോധവുമില്ല പൊക്കണവുമില്ല എന്നിട്ടാ ഉപരാഷ്ട്രപതി; ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലെ കൊതുക് മാണിയും; താമരപ്പൂവിന് റോസാപ്പൂവിനെക്കൾ ഗാംഭീര്യമുണ്ടെന്ന മാണിയുടെ പ്രതികരണത്തെ കളിയാക്കി പിസി ജോർജ് മറുനാടനോട്

ഹിന്ദിയിൽ ആ എന്നോ ഊ എന്നോ പറയാൻ ഇയാൾക്ക് അറിയില്ല; വലത്തോട്ട് പോകാൻ പറഞ്ഞാൽ ഇടത്തോട്ട് പോകും; ബോധവുമില്ല പൊക്കണവുമില്ല എന്നിട്ടാ ഉപരാഷ്ട്രപതി; ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലെ കൊതുക് മാണിയും; താമരപ്പൂവിന് റോസാപ്പൂവിനെക്കൾ ഗാംഭീര്യമുണ്ടെന്ന മാണിയുടെ പ്രതികരണത്തെ കളിയാക്കി പിസി ജോർജ് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: താമരപ്പൂവിന് റോസാപ്പൂവിനെക്കൾ ഗാംഭീര്യമുണ്ടെന്ന കെഎം മാണിയുടെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് പിസി ജോർജ് എംഎൽഎ. വഴിയാധാരമായ മാണി ഇപ്പോൾ നാല് പാടും ഓടുകയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ബിജെപി കെഎം മാണിയെ അവരുടെ പാളയത്തിലെത്തിക്കാൻ ശ്രമിക്കുന്നുവെന്നത് മാണിയുടെ ആളുകൾ പിടിച്ച് നിൽക്കാനായി സ്വയം പറഞ്ഞ് നടക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. ഡോ ഫിലിപ്പോസ് മാർ ക്രിസ്റ്റോസം വലിയ തിരുമേനിയ ആദരിക്കുന്ന ചടങ്ങിൽ കെഎം മാണിയെ പങ്കെടുപ്പിച്ചത് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് കിട്ടാൻ വേണ്ടി മാത്രം ണെന്നും ജോർജ് കൂട്ടിച്ചേർത്തു.

കെഎം മാണിയെ ഇപ്പോൾ യുഡിഎഫിന് വേണ്ട, എൽഡിഎഫിനും വേണ്ട, ബിജെപിക്കും വേണ്ട. വഴിയാധാരമായി നടക്കുകയാണ് അയാൾ ഇപ്പോൾ റോസാപ്പൂവിനെക്കാൾ ഗാംഭീര്യമുണ്ട് താമരപ്പൂവിന് എന്ന് പറഞ്ഞ മാണി പിന്നീട് അതേ വേദിയിൽ പറഞ്ഞത് ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും കൊതുകിന്ന് ചോര തന്നെ കൗതുകം എന്നാണ്. ആരാണ് ആ കൊതുകെന്ന് അറിയാമോ അത് കെഎം മാണി തന്നെയാണ്. അത് തന്നയാണ് പറഞ്ഞത് ആ പറഞ്ഞതിൽ എല്ലാമുണ്ടെന്നും പൂഞ്ഞാർ പുലി കൂട്ടിച്ചേർത്തു. ബിജെപിക്ക് ഇപ്പോൾ ലക്ഷ്യം രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് വോട്ട് കൂടണം എന്നായിരുന്നു അല്ലാതെ ഇയാളെ ഒപ്പം ചേർക്കാനല്ല. പി്നനെ ഈ പരിപാടിക്ക് കുമ്മനം എന്നേയും വിളിച്ചിരുന്നു ഞാൻ പോയില്ല.

ബിജെപി ഒരു കാലത്തും മാണിയെപ്പോലെയൊരു കള്ളനെ ഒപ്പം നിർത്തില്ല. മൂന്ന് വർഷമായി ഇന്ത്യ ഭരിക്കുന്ന മോദി എന്ന പ്രധാനമന്ത്രിക്ക് ക്ലീൻ ഇമേജാണ് ഉള്ളത്. അത്രയും നല്ല ഇമേജുള്ള ഒരു നേതാവിന്റെ പാർട്ടി മാണിയെപ്പോലെയൊരാളെ മുന്നണിയിൽ ഉൾപ്പെടുത്തില്ല. മാണിയെ ഗവർണറാക്കാനും മകനെ കേന്ദ്ര മന്ത്രിയാക്കാനും നീക്കം നടക്കുന്നുണ്ടല്ലോ എന്ന് ചോദ്യത്തിന് ഈ ഊളത്തനം പറഞ്ഞ് നടക്കുന്നത് മാണിക്കൊപ്പമുള്ളവർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കേന്ദ്ര മന്ത്രിയായി മകനെ പരിഗണിക്കുമെന്നും ഇയളെ ഇപരാഷ്ട്രപതിയാക്കുമെന്നും പറയുന്നുണ്ടല്ലോ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദളിത് വിഭാഗത്തിൻ നിന്നും ഒരാളെ കൊണ്ട് വന്ന സ്ഥിതിക്ക് ഉപരാഷ്ട്രപതിയായി ക്രൈസ്തവനെ പരിഗണിക്കുമെന്നുമാണ് കേൾക്കുന്നത്, ഇത് മാണിക്ക് അനുകൂലമല്ലേ എന്ന് ചോദ്യത്തിന് പിസിയുടെ മറുപടി ഇപ്രകാരമായിരുന്നു. എന്തോരു ഊളത്തനമാണ് അത്. വിവരമുള്ള മാധ്യമ പ്രവർത്തകർ ഏറ്റെടുക്കാൻ നിന്നാലെങ്ങനെയാ ശരിയാവുന്നേ. നേരത്തെ പറഞ്ഞത് അമിത് ഷാ കേരളത്തിൽ വന്നത് ഇയാളെ രാഷ്ട്രപതിയാക്കാനായിട്ടാണെന്നാണ്. ശരിക്കും പറഞ്ഞാൽ കാണാൻ പോലും അനുവാദം നൽകിയില്ല എന്നതാണ് സത്യം.

ഇന്ത്യൻ ഉപരാഷ്ട്രപതിയെന്ന് പറഞ്ഞാൽ എന്താ കളിച്ച കളിയാണോ. ഹിന്ദി അറിയണ്ടേ അവന്. ആ ഉ എന്ന് പറയാൻ അറയില്ല. മിണ്ടാൻ വയ്യാത്ത ഈ പാവത്തിന് 4അണ നൽകണെ എന്ന് പറഞ്ഞ് കാറുന്നത് പോലെയാണ് ഇപ്പോൾ ഇയളെ കൊണ്ട് നടക്കുന്നത്. ഇയാൾക്ക് വയസ്സ് 88 കഴിഞ്ഞു . ഹിന്ദിയിൽ ആയെന്നോ ഊ എന്നോ പറയാൻ ഇയാൾക്ക് അറിയില്ല. വലത്തോട്ട് പോകാൻ പറഞ്ഞാൽ ഇടത്തോട്ട് പോകും ബോധവുമില്ല പൊക്കണവുമില്ല എന്നിട്ടാ ഉപരാഷ്ട്രപതി. ഉപരാഷ്ട്രപതിയെന്ന് പറഞ്ഞാൽ രാജ്യസഭയുടെ അദ്ധ്യക്ഷനാ. ഇവിടെ പിജെ കുരിയനെ കതൊണ്ട് വിചാരിച്ചിട്ട് നടക്കുന്നില്ല അപ്പഴാ കെഎം മാണി.

ബിജെപി അടിത്തറ വികസിപ്പികണമെന്ന് അമിത് ഷാ കേരളത്തിലെത്തിയപ്പോൾ പറഞ്ഞിരുന്നു. നേരത്തെ ബിജെപി എസ്എൻഡിപിയെ ഒപ്പം നിർത്തിയതിന് സമാനമായി ക്രൈസ്തവരെ ഒപ്പം നിർത്തുന്നതിന്റെ ഭാഗമാണോ മാണിയെ ഒപ്പം നിർത്തുന്നത് എന്ന് ചോദിച്ചപ്പോൾ അതിന് മാണിയുടെ കൂടെ ഏത് ക്രൈസ്തവൻ ഇരിക്കുന്നുവെന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു കത്തോലിക്കനും കൂടെയില്ലെന്നും ബിഷപ്പും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കെഎം മാണി ജയിച്ചത് താൻ സ്വതന്ത്രനായി മത്സരിച്ചതുകൊണ്ട് മാത്രമാണെന്നും താൻ ഏതെങ്കിലും മുന്നണിയിൽ ഭാഗമായിരുന്നുവെങ്കിൽ അത് നടക്കില്ലായിരുന്നുവെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP