Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്തു ശിഷ്യർക്ക് ബഹുഭാഷാ വരം കിട്ടിയ ദിവസത്തിൽ മതി ഇനി എഴുത്തിനിരുത്തെന്ന് മെത്രാന്റെ കൽപ്പന; നവരാത്രി ദിനത്തിലെ മതേതര സന്ദേശം ഇനി വേണ്ടെന്ന് സീറോ മലബാർ സഭ; കത്തോലിക്കാ കുട്ടികളെ അക്ഷര ലോകത്ത് എത്തിക്കാൻ പുതിയ ദിനം പ്രഖ്യാപിച്ച് പാലാ ബിഷപ്പ്; മാർ ജോസഫ് കല്ലറങ്ങാടിന്റെ ആഹ്വാനത്തിനെതിരെ പ്രതിഷേധം വ്യാപകം

ക്രിസ്തു ശിഷ്യർക്ക് ബഹുഭാഷാ വരം കിട്ടിയ ദിവസത്തിൽ മതി ഇനി എഴുത്തിനിരുത്തെന്ന് മെത്രാന്റെ കൽപ്പന; നവരാത്രി ദിനത്തിലെ മതേതര സന്ദേശം ഇനി വേണ്ടെന്ന് സീറോ മലബാർ സഭ; കത്തോലിക്കാ കുട്ടികളെ അക്ഷര ലോകത്ത് എത്തിക്കാൻ പുതിയ ദിനം പ്രഖ്യാപിച്ച് പാലാ ബിഷപ്പ്; മാർ ജോസഫ് കല്ലറങ്ങാടിന്റെ ആഹ്വാനത്തിനെതിരെ പ്രതിഷേധം വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ശിക്ഷ്യന്മാർക്ക് ബഹുഭാഷാ വരം കിട്ടിയതിന്റെ ഓർമ്മ ദിനമാണ് പെന്തക്കുസ്താ ദിനം. ഈ ദിവസത്തെ ക്രൈസ്തവ കുട്ടികളുടെ എഴുത്തിനിരുപ്പ് ദിനമാക്കാനാണ് സീറോ മലബാർ സഭയുടെ തീരുമാനം. ഇതിന്റെ നാളെ ക്രൈസ്തവ ദേവാലയങ്ങളിൽ ആയിരക്കണക്കിനു കുരുന്നുകൾ ആദ്യാക്ഷരം കുറിപ്പിക്കും. വിവിധ ദേവാലയങ്ങളിൽ ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. വിശുദ്ധ കുർബാനയ്ക്കു ശേഷം വൈദികരുടെ നേതൃത്വത്തിലാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുക.

ചില ദേവാലയങ്ങൾ പെന്തക്കുസ്താ ദിനത്തിൽ എഴുത്തിനിരുത്ത് നടത്താറുണ്ട്. എന്നാൽ ഹൈന്ദവ രീതിയിൽ നവരാത്രി ദിനത്തിൽ ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് നടക്കുമ്പോൾ കേരളത്തിലെ മിക്ക പള്ളികളിലും സമാനമായ ചടങ്ങ് സംഘടിപ്പിക്കപ്പെടാറുണ്ട്. ഹൈന്ദവ ആചാരത്തിന്റെ പ്രതിഫലനം പള്ളികളിൽ നടക്കുന്നത് പലരും എതിർക്കാറുമുണ്ട്. എന്നാൽ എഴുത്തിനിരുത്തെന്ന ചടങ്ങിന് വേണ്ടിയാണിതെന്നതിനാൽ എതിർപ്പ് പരസ്യമായില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ക്രൈസ്തവർക്ക് വിദ്യാരംഭത്തിനായി ഒരു ദിനം സഭ കണ്ടെത്തുന്നത്. സീറോ മലബാർ സഭയാണ് ഈ നീക്കത്തിന് പിന്നിൽ. സഭയുടെ പത്രമായ ദീപികയിലൂടെയാണ് ഇക്കാര്യം പുറം ലോകത്തെ അറിയിക്കുന്നത്.

നവരാത്രി ദിനത്തിലെ എഴുത്തിനിരുത്ത് മതേതര കാഴ്ചപാടിലാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് മാധ്യമ സ്ഥാപനങ്ങളിൽ പോലും വിപുലമായ ചടങ്ങുകൾ നടത്തുന്നത്. സാംസ്‌കാരി-സാഹിത്യ നായകരെ കൊണ്ട് ആദ്യാക്ഷരമെഴുതിക്കാൻ കുരുന്നുകളുമായി ക്രൈസ്തവരും മാധ്യമ സ്ഥാപനങ്ങളിൽ എത്താറുണ്ട്. മനോരമയുടെ വേദികൾ ഇതിന് തെളിവുമാണ്. കോട്ടയത്തെ പനച്ചിക്കാട് ക്ഷേത്രത്തിലും മതേതര സന്ദേശമുയർത്തുന്ന കൊല്ലൂർ മൂകാംബികയിലും ധാരാളം ക്രിസ്ത്യാനികൾ കുട്ടികളുമായെത്തും. തിരൂരിലും തുഞ്ചൻ പറമ്പിലും പോകാറുണ്ട്. ഇനി അതുവേണ്ടെന്നും പള്ളികളിൽ പെന്തകുസ്താ ദിനത്തിൽ എഴുത്തിനിരുത്തിയാൽ മതിയെന്നുമാണ് സിറോ മലാബാർ സഭ നൽകുന്ന സന്ദേശം

യേശുക്രിസ്തുവിന്റെ സ്വർഗാരോഹണത്തിനുശേഷം പ്രാർത്ഥനയ്ക്കായി സംഗമിച്ചിരുന്ന ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് ആവസിച്ച ദിനമാണ് പെന്തക്കുസ്താദിനം. അറിവ് പരിശുദ്ധാത്മാവിന്റെ ദാനമാണെന്നു സഭ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് പെന്തക്കുസ്താദിനം ക്രൈസ്തവർ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കാനുള്ള ദിനമായി ആഘോഷിക്കുന്നത്. പെന്തക്കുസ്തദിനത്തോടനുബന്ധിച്ചു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. ഇതിന്റെ ഭാഗമായി കുട്ടികളെ അരിയിൽ ആദ്യാക്ഷരം എഴുതിക്കുമെന്നാണ് സഭ അറിയിക്കുന്നത്.

യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്റെ അഭിഷിക്തത്തിനായി, യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം,പത്തു ദിനമായി ശിഷ്യന്മാർ വീട്ടിൽ ഒന്നിച്ചു പ്രാർത്ഥനയും, കാത്തിരിപ്പും ആയിരിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്ന് അതി ശക്തമായ കാറ്റ് മുറിയാകെ നിറയുകയും, നാവിന്റെ രൂപത്തിൽ തീനാളമെത്തുകയും,അത് വിഭജിക്കപ്പെട്ടു എല്ലാവരുടെയും ശിരശ്ശിനു മുകളിൽ സ്ഥിതി ചെയ്യുകയും ,ശിഷ്യന്മാർക്ക് പരിശുദ്ധാത്മ അഭിഷേകം ലഭിക്കുകയും ചെയ്തു. തുടർന്ന് ശിഷ്യന്മാർക്ക് നാനാ ഭാഷകളിൽ സംസാരിക്കുവാനുള്ള ഭാഷാശക്തി കൈവരുകയും ചെയ്തു. ആ ദിവ്യ നാളിനെ അനുസ്മരിക്കുന്ന പെന്തക്കുസ്താ തിരുന്നാൾ ദിനം ആണ് ആദ്യാക്ഷരം കുറിക്കാൻ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്.

വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന ഭരണങ്ങാനത്തു വിപുലമായ ചടങ്ങുകളോടെ എഴുത്തിനിരുത്തൽ നടക്കും. നൂറുകണക്കിനു കുരുന്നുകൾ വിശുദ്ധ സവിധത്തിൽ ആദ്യാക്ഷരം കുറിക്കാൻ ഇവിടെ എത്തിച്ചേരും. വിദ്യാരംഭപ്രാർത്ഥനയ്ക്കു ശേഷം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ ബിഷപ്പുമാരും വൈദികരും കുട്ടികളെ എഴുത്തിനിരുത്തും. ഇതിനൊപ്പം വിവിധ ദേവാലയങ്ങളിൽ ദീപിക ഫ്രണ്ട്‌സ് ക്ലബ് അംഗങ്ങൾ ആദ്യാക്ഷരം കുറിക്കൽ ചടങ്ങുകളുടെ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും. അടുത്ത വർഷം ഇത് കൂടുതൽ വിപുലമാക്കാനും ശ്രമിക്കും. ഇതിലൂടെ ക്രൈസ്തവർക്കിടയിൽ നവരാത്രിയുടെ പ്രസക്തി ഇല്ലാതാക്കാനാണ് നീക്കം.

ഇതിനെതിരെ സഭാ വിശ്വാസികളിൽ തന്നെ പ്രതിഷേധം വ്യാപകമാണ്. എന്നാൽ പാലാ ബിഷപ്പിനെ എതിർക്കാനുള്ള ശക്തി വിശ്വാസികൾക്ക് ഇല്ല. നാളത്തെ എഴുത്തിനിരുത്തൽ ചടങ്ങിൽ ആളുകളെ എത്തിച്ച് വമ്പൻ പരിപാടിയായി മാറ്റാനാണ് ശ്രമം. ഇതിലൂടെ കത്തോലിക്കാ അല്ലാത്ത ക്രൈസ്തവർക്കും ഈ സന്ദേശം നൽകണം. ഇതിനാൽ ദീപിക ഫ്രണ്ട്‌സ് ക്ലബ് അംഗങ്ങളെയാണ് ബിഷപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP